പവൻ കുമാർ ബൻസൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവൻ കുമാർ ബൻസൽ
PawanKumarBansalChd.JPG
കേന്ദ്ര റെയിൽ വകുപ്പ് മന്ത്രി
കേന്ദ്ര റെയിൽ വകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബ്ര‍ 28, 2012 – മേയ് 10, 2013
പ്രധാനമന്ത്രിമൻമോഹൻ സിംഗ്
മുൻഗാമിസി.പി. ജോഷി
പാർലമെന്ററി വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 28, 2009 - ഒക്ടോബർ 28, 2012
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-07-16) 16 ജൂലൈ 1948  (74 വയസ്സ്)
സംഗൂർ, പഞ്ചാബ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)മധു ബൻസാൽ
കുട്ടികൾ3 sons
വസതി(കൾ)ചണ്ഡീഗഡ്
As of May 28, 2009
ഉറവിടം: [1]

പതിനഞ്ചാം ലോക്സഭയിലെ മൻമോഹൻ സിങ് സർക്കാരിൽ കേന്ദ്ര റെയിൽവെ മന്ത്രിയായിരുന്നു പവൻ കുമാർ ബൻസൽ. കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്ക്കു മുൻപ് ജലവിഭവ, പാർലമെന്ററി കാര്യ വകുപ്പു കൈകാര്യം ചെയ്തു.[1] ബൻസലിന്റെ ബന്ധുക്കൾ റെയിൽവെ ഉദ്യോഗസ്ഥരിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് ഇദ്ദേഹം 2013 മേയ് 10-ന് കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[2]

ജീവിതരേഖ[തിരുത്തുക]

1948 ജൂലൈ 16-ന് പഞ്ചാബിലെ സങ്റൂറിൽ പ്യാരാലാലിന്റെയും രുക്മണീദേവിയുടെയും മകനായി ജനിച്ചു. ജനിച്ചു. നിയമ ബിരുദധാരിയാണ്. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ ചണ്ഡീഗഡ് മണ്ഡലത്തിന്റെ പ്രതിനിധിയാണ്. മന്മോഹൻ സിങ് ആദ്യമായി നയിച്ച കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയായിരുന്നു.

വഹിച്ച പദവികൾ[തിരുത്തുക]

കാലയളവ് വഹിച്ച പദവികൾ[3]
1982-83 പ്രസിഡന്റ്, പഞ്ചാബ് യൂത്ത് കോൺഗ്രസ് (ഐ)
1984-90 രാജ്യസഭാംഗം
1989-90 വിപ്പ്, കോൺഗ്രസ് ഐ പാർലമെന്ററി പാർട്ടി, രാജ്യസഭ
1991 പത്താം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1992-96 വിപ്പ്, കോൺഗ്രസ് ഐ പാർലമെന്ററി പാർട്ടി, ലോക്‌സഭ
1999 പതിമൂന്നാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.(രണ്ടാം തവണ)
01/05/2004 പതിന്നാലാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.(മൂന്നാം തവണ)
2004-2009 ട്രഷറർ, ഇന്ത്യൻ പാർലമെന്ററി ഗ്രൂപ്പ്
29 Jan. 2006-22 May 2009 Minister of State, Ministry of Finance (Expenditure, Banking & Insurance)
6 Apr. 2008-22 May 2009 Minister of State, Parliamentary Affairs
13/05/2009 പതിനഞ്ചാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.(നാലാം തവണ)
28 May 2009 - 18 Jan 2011 കേന്ദ്ര മന്ത്രി, പാർലമെന്റ് വകുപ്പ്
14 Jun. 2009 - 18 Jan 2011 കേന്ദ്ര മന്ത്രി, ജല സ്രോതസ്സ്
19 Jan 2011 - 28 Oct. 2012 കേന്ദ്ര മന്ത്രി, പാർലമെന്റ് കാര്യവകുപ്പ്
19 Jan 2011-19 July 2011 കേന്ദ്ര മന്ത്രി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ്
July 2011 - 28 Oct. 2012 കേന്ദ്ര മന്ത്രി, ജല സ്രോതസ്സ്
ഒക്ടോബർ 28, 2012 - മേയ് 10, 2013 കേന്ദ്ര മന്ത്രി, റെയിൽവേ വകുപ്പ്

അഴിമതി ആരോപണം[തിരുത്തുക]

റെയിൽവെ ഉദ്യോഗസ്ഥരിൽനിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടർന്ന് 2013 മേയിൽ ബൻസലിന്റെ അനന്തരവൻ വിജയ് സിംഗ്ലയെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.[4] സ്ഥാനക്കയറ്റത്തിനായി സിംഗ്ലയ്ക്ക് കൈക്കൂലി നൽകുന്നതിനായാണ് പണം കൊണ്ടുപോകുന്നതെന്ന് റെയിൽവേ ബോർഡംഗം മഹേഷ് കുമാർ സി.ബി.ഐ.ക്ക് മൊഴി നൽകി. അനന്തരവന്റെ കൈക്കൂലിക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അഴിമതി ആരോപണത്തെത്തുടർന്ന് ഇദ്ദേഹത്തിന് രാജിസന്നദ്ധത പ്രകടിപ്പിക്കേണ്ടിവന്നു.[5] 2013 മേയ് 10-ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഇദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചതിനെത്തുടർന്ന് ബൻസൽ മന്ത്രിസ്ഥാനം രാജിവെച്ചു.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-26.
  2. 2.0 2.1 "Sonia forces PM to sack Pawan Bansal, Kharge may be Railways Minister". IBNLive.com. 10 മെയ് 2013. മൂലതാളിൽ നിന്നും 2013-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-26.
  4. "90 ലക്ഷത്തിന്റെ കൈക്കൂലി; റെയിൽവേമന്ത്രിയുടെ അനന്തരവൻ അറസ്റ്റിൽ". മാതൃഭൂമി. 04 May 2013. മൂലതാളിൽ നിന്നും 2013-05-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)
  5. "രാജിവയ്ക്കാൻ സന്നദ്ധനായി ബൻസൽ". മാതൃഭൂമി. 4 മെയ് 2013. മൂലതാളിൽ നിന്നും 2013-05-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)


Persondata
NAME Bansal, Pawan Kumar
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 16 July 1948
PLACE OF BIRTH Sunam, Sangrur District, Punjab
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=പവൻ_കുമാർ_ബൻസൽ&oldid=3812976" എന്ന താളിൽനിന്ന് ശേഖരിച്ചത്