"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോര്‍
വരി 28: വരി 28:
ODI bat avg = 44.8 |
ODI bat avg = 44.8 |
ODI 100s/50s = 45/93 |
ODI 100s/50s = 45/93 |
ODI top score = 186* |
ODI top score = 200* |
ODI overs = 8,020 |
ODI overs = 8,020 |
ODI wickets = 154 |
ODI wickets = 154 |

13:27, 24 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഉറവിടം: CricketArchive, മാര്‍ച്ച് 31 2009

സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍ അഥവാ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (മറാത്തി:सचिन रमेश तेंडुलकर)(ജനനം. ഏപ്രില്‍ 24, 1973 മുംബൈ,മഹാരാഷ്ട്ര,ഇന്ത്യ) ഇന്ത്യയില്‍ നിന്നുള്ള ക്രിക്കറ്റ് താരവും, ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളുമാണ്‌[1][2][3]. 2002-ല്‍ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡണ്‍ മാസിക ഡോണ്‍ ബ്രാഡ്‌മാനു ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായി തെണ്ടുല്‍ക്കറെ തിരഞ്ഞെടുത്തു. വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നു പ്രഥമസ്ഥാനത്ത്. 2003-ല്‍ വിഡ്‌സണ്‍ മാസിക തന്നെ ഈ പട്ടിക തിരുത്തുകയും സച്ചിനെ ഒന്നാമതായും റിച്ചാഡ്‌സിനെ രണ്ടാമതായും ഉള്‍‍പ്പെടുത്തി. [4][5].

ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും,ടെസ്റ്റ് ക്രിക്കറ്റിലും[6] ഇപ്പോഴത്തെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 409 ഏകദിന മത്സരങ്ങളിലായി 16000-ത്തില്‍ അധികം റണ്‍സ് ഇദ്ദേഹം നേടിയിട്ടുണ്ട് [7]. 16,000 റണ്‍സ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും,ആദ്യത്തെ ഇന്ത്യക്കാരനമാണ് സച്ചിന്‍[8]. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് തുടങ്ങിയ റെക്കോര്‍ഡുകളും സച്ചിന്റെ പേരിലുണ്ട്[9][10][11]. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (24 ഫെബ്രുവരി 2010നു ദക്ഷിണ-ആഫ്രിക്കക്കെതിരെ ഗ്വാളിയോറില്‍ വെച്ചു പുറത്താവാതെ 200 റണ്‍സ്) നേടുന്ന ആദ്യ കളിക്കാരനും സച്ചിനാണ്. [12]. 2009 നവംബര്‍ 5ന്‌ ഹൈദരാബാദില്‍ വെച്ച് നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏകദിന പരമ്പരയിലെ മത്സരത്തില്‍, 17000 റണ്‍സ് തികക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിന്‍ നേടി[13]. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയര്‍ന്ന സ്കോര്‍ ബംഗ്ലാദേശിനെതിരെ 2004-ല്‍ നേടിയ 248 റണ്‍സ് ആണ്‌. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സച്ചിന്‍, 14-ആമത്തെ വയസ്സില്‍‍ ആഭ്യന്തര ക്രിക്കറ്റില്‍ മും‌ബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് 1989 -ല്‍ തന്റെ പതിനാറാം വയസ്സില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി.

ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിന്‍[14]. രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷണ്‍ നേടിയ ആദ്യത്തെ കായികതാരം എന്ന ബഹുമതി വിശ്വനാഥന്‍ ആനന്ദിനൊപ്പം 2008-ല്‍ സച്ചിന്‍ നേടുകയുണ്ടായി [15] [16] [17] [18]. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും, പരസ്യം വഴി ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ക്രിക്കറ്റ് കളിക്കാരില്‍ ഒരാളും സച്ചിനാണ്‌. ക്രിക്കറ്റിനു പുറമേ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ റെസ്റ്റോറന്റുകളും സച്ചിന്‍ നടത്തുന്നുണ്ട്.

കളിക്കുന്ന രീതി

സച്ചിന്റെ ബാറ്റിംഗ് രീതിയെ ബ്രാഡ്‌മാനിനോട് താരതമ്യം ചെയ്യാം.

ടെണ്ടുല്‍ക്കര്‍ ഒരു ആംബിഡെക്സ്ട്രസ്(ambidextrous) ആണ്‌. വലത് കൈ കൊണ്ട് ബാറ്റും, ബോളും, ഫീല്‍ഡില്‍ നിന്നും പന്തുകള്‍ എറിയുകയും ചെയ്യും, എന്നാല്‍ എഴുതുന്നത് ഇടതു കൈ കൊണ്ടാണ്‌. പരിശീലനത്തിനിടയില്‍ ഇടതു കൈ കൊണ്ടും പന്തുകള്‍ എറിയാറുണ്ട്. ക്രിക്‌ഇന്‍ഫോ കോളമിസ്റ്റായ സംബിത് ബാല്‍ സച്ചിനെ ഇപ്പോഴത്തെ പൂര്‍ണാരോഗ്യമുള്ള ക്രിക്കറ്റ് കളിക്കാരന്‍(most wholesome batsman of his time) ആയി വിശേഷിപ്പിച്ചിരുന്നു[19]. ഫീല്‍ഡില്‍ അനാവശ്യ ചലനങ്ങള്‍ ഒഴിവാക്കി സമതുലിതമായാണ്‌ സച്ചിന്‍ ബാറ്റ് ചെയ്യുന്നത്. പന്ത് മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അനായാസം അടിക്കാന്‍ കഴിയുന്ന സച്ചിന്‍, കോളമിസ്റ്റായ ബാലിന്റെ അഭിപ്രായത്തില്‍ ബാക്ക്-ഫൂട്ട് പഞ്ച് ആണ്‌ സച്ചിന്റെ മുദ്ര പതിഞ്ഞ ഷോട്ട്[19]. താരതമ്യേന വേഗം കുറഞ്ഞ ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളിലെ പിച്ചുകളിലും, അതു പോലെ വേഗമേറിയ കരീബിയന്‍,‍പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പിച്ചുകളിലും സച്ചിന്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.[19] സ്ക്വയറിനു മുകളിലൂടെ പന്ത് അടിക്കാന്‍ കഴിയുന്ന സച്ചിന്‍ ഈ രീതി വഴി അനേകം ബൗണ്ടറികള്‍ നേടിയിട്ടുണ്ട്.

എക്കാലത്തെയും മികച്ച ക്രിക്കറ്റ് പ്രതിഭയായിരുന്ന ഡൊണാള്‍ഡ് ബ്രാഡ്‌മാന്‍ സച്ചിന്റെ ബാറ്റിങ്ങിനെ തന്റെതിനോട് താരതമ്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ഇങ്ങനെ പറയുന്നു "Sir Donald Bradman was most taken by Tendulkar's technique, compactness and shot production, and had asked his wife to have a look at Tendulkar, having felt that Tendulkar played like him. Bradman's wife, Jessie, agreed that they did appear similar. "

മുന്‍ ആസ്ടേലിയന്‍ ക്രിക്കറ്റ് കോച്ച് ആയിരുന്ന ജോണ്‍ ബുക്കനാന്‍ പറയുന്നത് സച്ചിന്റെ ഫൂട്ട്‌വര്‍ക്കിന്റെ പരിമിതി മൂലം ഷോട്ട് ബോളുകള്‍ കളിക്കുന്നതില്‍ പരിമിതികള്‍ ഉണ്ടെന്നായിരുന്നു.[20]. അതുപോലെ ലെഫ്റ്റ് ആം പേസ് കളിക്കുന്നതിലും സച്ചിന്‌ പരിമിതികള്‍ ഉണ്ടെന്ന് ബുക്കനാന്‍ വിശ്വസിക്കുന്നു.[20] 2004-ല്‍ തുടര്‍ച്ചയായ പരിക്കുകള്‍ മൂലം, സച്ചിന്റെ ബാറ്റിംഗ് അക്രമണോല്‍സുകത കുറഞ്ഞതായി കാണപ്പെട്ടു. ഇതിനു പ്രധാമായി പറയുന്ന കാരണങ്ങള്‍ (1) ഒരു ബാറ്റ്സ്മാനും തന്റെ ദീര്‍ഘനാളത്തെ ക്രിക്കറ്റ് ജീവിതത്തില്‍ ഒരേ ശൈലിയില്‍ ബാറ്റ് വീശാന്‍ സാദ്ധ്യമല്ല. (2) ടീമിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ സച്ചിനില്‍ നിക്ഷിപ്തമായിരിക്കുന്നു. 2004-മുതല്‍ സച്ചിന്റെ ബാറ്റിംഗ് അക്രമണോല്‍സുകതയും, ഭംഗിയും കുറഞ്ഞതായി തീര്‍ന്നു. തന്റെ കരിയറിലെ ആദ്യകാലത്തായിരുന്നു സച്ചിന്‍ കൂടുതല്‍ റണ്‍സുകള്‍ നേടിയത്. അതും ഒരു ബോളിന്‌ ഒരു റണ്‍സ് എന്ന ശരാശരിയില്‍. മുന്‍ ഓസ്ട്രേലിയന്‍ കളിക്കാരന്‍ ആയിരുന്ന ഇയാന്‍ ചാപ്പല്‍ ഇങ്ങനെ വിശ്വസിക്കുന്നു ടെണ്ടുല്‍ക്കര്‍ തന്റെ കരിയര്‍ തുടങ്ങിയ കാലത്ത് കളിച്ചിരുന്നതിന്റെ ഒരു ശതമാനം പോലും ഇപ്പോള്‍ കളിക്കുന്നില്ല [21].

ഒരു ബൗളര്‍ അല്ലെങ്കിലും മീഡിയം പേസ്, ലെഗ് സ്പിന്‍, ഓഫ് സ്പിന്‍ തുടങ്ങിയ എല്ലാ രീതിയിലും സച്ചിന്‍ അനായാസം പന്തെറിയുമായിരുന്നു. എതിര്‍ടീമിലെ ബാറ്റ്സ്മാന്‍‌മാര്‍ ഒരു വലിയ ഇന്നിം‌ഗ്‌സ് പടുത്തുയര്‍ത്തുമ്പോള്‍ ആ കൂട്ടുകെട്ട് പൊളിക്കാന്‍ മിക്കവാറും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്മാര്‍ സച്ചിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. സച്ചിന്റെ മികച്ച ബൗളിംഗ്‌ മൂലം ഇന്ത്യ ചില മല്‍സരങ്ങളില്‍ ജയിച്ചിട്ടുമുണ്ട്.[22]

ആദ്യകാലവും,സ്വകാര്യ ജീവിതവും

മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിണ്‍ കുടുംബത്തിലാണ്‌ സച്ചിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു മറാത്തി സാഹിത്യകാരന്‍ കൂടിയായിരുന്ന രമേഷ് ടെണ്ടുല്‍ക്കര്‍, തന്റെ ഇഷ്ട സം‌ഗീത സം‌വിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്‍ എന്ന പേരിലെ സച്ചിന്‍ എന്ന നാമം തന്റെ മകനു നല്‍കി. ടെണ്ടുല്‍ക്കറുടെ മൂത്ത ജ്യേഷ്ഠന്‍ അജിത് സച്ചിനെ ക്രിക്കറ്റ് കളിക്കാന്‍ പ്രോല്‍‍സാഹിപ്പിച്ചിരുന്നു. അജിതിനെ കൂടാതെ സച്ചിന്‌ നിതിന്‍ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്.

പ്രാഥമിക വിദ്യാഭ്യാസം ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു. അവിടെ നിന്നാണ്‌ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ തന്റെ കോച്ച് ആയിരുന്ന രമാകാന്ത് അചരേക്കറില്‍ നിന്ന് സച്ചിന്‍ പഠിച്ചത്. തന്റെ സ്കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ സച്ചില്‍ എം.ആര്‍.എഫ്. പേസ് അക്കാദമിയില്‍ നിന്നും പേസ് ബൗളിംഗില്‍ പരിശീലനത്തിന്‌ ചേര്‍ന്നു. പക്ഷേ അവിടത്തെ പരിശീലകനായിരുന്ന ഡെന്നിസ് ലില്ലി, സച്ചിനോട് ബാറ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

ചെറുപ്പകാലത്ത് സച്ചിന്‍ അനേകം മണിക്കൂറുകള്‍ പരിശീലകനോടൊപ്പം ക്രിക്കറ്റ് പരിശീലിക്കുമായിരുന്നതിനാല്‍ സച്ചിന് മടുപ്പ അനുഭവപ്പെട്ടു തുടങ്ങി. അപ്പോള്‍ പരിശീലകന്‍ സ്റ്റമ്പിന്റെ മുകളില്‍ ഒരു രൂപ നാണയം വെക്കുകയും സച്ചിനെ പുറത്താക്കുന്ന ബൗളര്‍ക്ക് ആ നാണയം സമ്മാനം നല്‍കുകയും ചെയ്യുമെന്ന് പറഞ്ഞു. ആ പരിശീലനത്തിനിടയില്‍ ആര്‍ക്കും സച്ചിനെ പുറത്താക്കാന്‍ പറ്റിയില്ലെങ്കില്‍ കോച്ച് ആ നാണയം സച്ചിനും നല്‍‍കുമായിരുന്നു. സച്ചിന്‍ പറയുന്നത് അക്കാലത്ത് കിട്ടിയ 13 നാണയങ്ങള്‍ ആണ്‌ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങള് എന്നാണ്‌‍.

സ്കൂളില്‍ പഠിക്കുന്ന സമയത്ത് മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനും, സഹപാഠിയുമായ വിനോദ് കാംബ്ലിയുമൊത്ത് സച്ചിന്‍ 1988-ലെ ഹാരിസ് ഷീല്‍ഡ് ഗെയിംസില്‍, 664-റണ്‍സ് എന്ന ഒരു റെക്കോര്‍ഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയുണ്ടായി. [23] ആ ഇന്നിംഗ്സില്‍ സച്ചിന്‍ 320- റണ്‍സില്‍ അധികം നേടി. അതുപോലെ ആ സീരീസില്‍ ആയിരത്തിലധികം റണ്‍സും. 2006-ല്‍ ഹൈദരാബാദുകാരായ 2 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ റണ്‍സ് മറികടക്കുന്നതു വരെ അതൊരു ലോക റെക്കോര്‍ഡ് ആയിരുന്നു. 14 വയസ്സുള്ളപ്പോള്‍ സുനില്‍ ഗവാസ്കര്‍ താന്‍ ഉപയോഗിച്ച അള്‍ട്രാ ലൈറ്റ് പാഡുകള്‍ സച്ചിന്‌ സമ്മാനമായി നല്‍കുകയുണ്ടായി. "അതെനിക്കൊരു നല്ല പ്രോല്‍സാഹനമായിരുന്നു" ഗവാസ്കറിന്റെ 34 -ടെസ്റ്റ് സെഞ്ച്വറികള്‍ എന്ന 20 വര്‍ഷം പ്രായമുള്ള റെക്കോര്‍ഡ് മറികടന്നപ്പോള്‍ സച്ചിന്‍ ഓര്‍ത്തു.

1995-ല്‍ സച്ചിന്‍ ഗുജറാത്തി വ്യവസായി ആയിരുന്ന ആനന്ദ് മേത്തയുടെ മകള്‍ അഞ്ജലി(ജനനം:13 ഫെബ്രുവരി 1971) എന്ന ശിശുരോഗ വിദഗ്ദ്ധയെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് സാറ(ജനനം:12 ഒക്ടോബര്‍ 1997), അര്‍ജ്ജുന്‍(ജനനം: 23 സെപ്റ്റംബര്‍ 1999) എന്നീ രണ്ടു മക്കള്‍‍ ആണുള്ളത് [24].

തന്റെ ഭാര്യയുടെ അമ്മയായ അന്നാബെന്‍ മേത്തയോടൊപ്പം സച്ചിന്‍, അപ്‌നാലയ എന്ന എന്‍.ജി.ഒ.യുടെ കീഴിലുള്ള 200 കുട്ടികളെ സ്പോണ്‍സര്‍ ചെയ്യുകയുണ്ടായി. തന്റെ സാമൂഹ്യ പ്രവര്‍‍ത്തനങ്ങളെ പറ്റി പറയാന്‍ സച്ചിന്‌ എന്നും അതൃപ്തിയായിരുന്നു.[അവലംബം ആവശ്യമാണ്] അതു തന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറയാന്‍ ആയിരുന്നു അദ്ദേഹത്തിന്‌ ഇഷ്ടം[അവലംബം ആവശ്യമാണ്]

ആഭ്യന്തര ക്രിക്കറ്റില്‍

15 വയസ് മാത്രം പ്രായമുള്ളപ്പോള്‍ സച്ചിന്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ബോംബെ ടീമിനു വേണ്ടിയാണ്‌ കളിച്ചത്. തന്റെ ആദ്യ മത്സരത്തില്‍ തന്നെ സച്ചിന്‍ 100 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗുജറാത്തിനെതിരെ ആയിരുന്നു അത്. അതോടെ അദ്ദേഹം ഫസ്റ്റ്ക്ലാസ്സ് അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി(15 വര്‍ഷം,232 ദിവസം).

രഞ്ചി ട്രോഫി,ദുലീപ് ട്രോഫി,ഇറാനി ട്രോഫി എന്നിവയില്‍ അരങ്ങേറ്റ മത്സരത്തില്‍തന്നെ സെഞ്ച്വറി നേടിയ ഒരേയൊരു കളിക്കാരനാണ് സച്ചിന്‍.

19 വയസുള്ളപ്പോള്‍ യോര്‍ക്ക്‌ഷെയറിനുവേണ്ടി കളിക്കുന്ന ആദ്യ വിദേശ കളിക്കാരനായി സച്ചിന്‍. യോര്‍ക്‌ഷെയറിനായി അദ്ദേഹം 16 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങള്‍ കളിക്കുകയും 46.52 ശരാശരിയില്‍ 1070 റണ്‍സ് നേടുകയും ചെയ്തു.[25]


2008 ഏപ്രിലില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുബൈ ഇന്ത്യന്‍സ് ടീമിനു വേണ്ടിയാണ് സച്ചിന്‍ കളിക്കുനത്. സച്ചിന്‍ ടീമിലെ ഐക്കണ്‍ പ്ലെയറാണ്.

അന്താരാഷ്ട ക്രിക്കറ്റിലെ ആദ്യകാലം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍

1989ല്‍ കറാച്ചിയില്‍ പാകിസ്താനെതിരെ സച്ചിന്‍ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ക്രിഷ്ണമാചാരി ശ്രീകാന്ത് ആയിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍. കന്നിമത്സരത്തില്‍ 15 റണ്‍‍സ് എടുക്കാനെ സച്ചിന് കഴിഞ്ഞുള്ളു. അര‍ങ്ങേറ്റക്കാരനായ വഖാര്‍ യൂനിസ് അദ്ദേഹത്തെ ബൗള്‍ഡാക്കി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഫൈസല്‍ബാദില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ തന്റെ കന്നി ഹാഫ് സെഞ്ച്വറി കുറിച്ചു. ഡിസംബര്‍ 18ന് നടന്ന അദ്ദേഹത്തിന്റെ ഏകദിന മത്സര അരങ്ങേറ്റം നിരാശാജനകമായിരുന്നു. ഒരു റണ്‍ പോലുമെടുക്കാന്‍ അദ്ദേഹത്തിനായില്ല. വഖാര്‍ യൂനിസ് തന്നെയായിരുന്നു ഇവിടെയും സച്ചിന്റെ വിക്കറ്റെടുത്തത്.അതിനുശേഷം നടന്ന ന്യൂസിലന്റ് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ സച്ചിന്‍ 88 റണ്‍സ് നേടി. 1990-ല്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ സച്ചിന്‍ കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ചു. 1991-92-ല്‍ നടന്ന ഓസ്ട്രേലിയന്‍ പര്യടനത്തോടെ അദ്ദേഹം ഒരു ലോകോത്തര ബാറ്റ്സ്മാന്‍ എന്ന നിലയിലേക്കുയര്‍ന്നു. സിഡ്നിയില്‍ നടന്ന ടെസ്റ്റില്‍ അദ്ദേഹം 148 റണ്‍സ് നേടി. അന്ന് അരങ്ങേറ്റം കുറിച്ച ഷെയ്ന്‍ വോണിനതിരേയുള്ള, സച്ചിന്റെ ആദ്യ മത്സരവുമായിരുന്നു അത്. വേഗതയേറിയ പിച്ചായ പെര്‍ത്തില്‍ നടന്ന ടെസ്റ്റിലും സച്ചിന്‍ സെഞ്ചുറി നേടി[26]. ടെസ്റ്റ് മത്സരങ്ങളില്‍ സച്ചിന്‍ ഇതുവരെ 11 തവണ മാന്‍ ഓഫ് ദ മാച്ച് ആയിട്ടുണ്ട്. 4 തവണ മാന്‍ ഓഫ് ദ സീരീസുമായി[27].( രണ്ട് തവണയും ഓസ്ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍. )

ക്രിക്കറ്റിന്റെ കൊടുമുടിയിലേക്ക്

ബൗളറുടെ ഭാഗത്ത് സച്ചിന്‍ കാത്തു നില്‍ക്കുന്നു

1994 ന്യൂസിലാന്റിനെതിരെ ഓക്ക്‌ലാന്റില്‍ ഹോളി ദിനത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന്‍ ഓപ്പണിങ്ങ് ബാറ്റ്സ്മാനായി നിയോഗിക്കപ്പെട്ടു. 49 പന്തുകളില്‍ നിന്ന് 82 റണ്‍സ് നേടാന്‍ അദ്ദേഹത്തിനായി[28]. 1994 സെപ്റ്റംബര്‍ 9-ന് ശ്രീലങ്കയിലെ കൊളംബോയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ സച്ചിന്‍ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ചു. അദ്ദേഹത്തിന്റെ 79-ആം ഏകദിനമായിരുന്നു അത്.

1996ല്‍ പാകിസ്താനെതിരെ ഷാര്‍ജയില്‍ നടന്ന ഏകദിന മത്സരത്തില്‍ സച്ചിനും നവജ്യോത് സിങ് സിദ്ധുവും സെഞ്ച്വറികളോടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ റെക്കോര്‍ഡ് റണ്‍സ് നേടി. സച്ചിന്‍ പുറത്തായ ശേഷം ബാറ്റിങ്ങ് ക്രമത്തില്‍ ക്യാപ്റ്റന്‍ അസറുദീനായിരുന്നു അടുത്തത്. ബാറ്റ് ചെയ്യാനാവാത്ത മാനസികാവസ്ഥയിലഅയിരുന്നു അദ്ദേഹം. എന്നാല്‍ സച്ചിന്റെ പ്രോത്സാഹനം മൂലം അസ്റുദീന്‍ വെറും 10 പന്തുകളില്‍നിന്ന് 29 റണ്‍സ് നേടി. ആ മത്സരത്തില്‍ ഇന്ത്യന്‍ ടീം ആദ്യമായി ഒരു ഏകദിനത്തില്‍ 300 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടു. വിജയവും ഇന്ത്യക്കൊപ്പമായിരുന്നു.

1996-ലെ ലോകകപ്പില്‍(വില്‍സ് കപ്പ്)523 റണ്‍സുമായി സച്ചിന്‍ ടോപ്പ് സ്കോററായി. രണ്ട് സെഞ്ചുറികള്‍ നേടിയ സച്ചിന്‍ തന്നെയായിരുന്നു ഏറ്റവും ഉയര്‍ന്ന ബാറ്റിങ്ങ് ശരാശരി ഉള്ള ഇന്ത്യക്കാരനും. ആ ലോകകപ്പിലെ ശ്രീലങ്കക്കെതിരെ നടന്ന കുപ്രസിദ്ധമായ സെമി-ഫൈനലില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച്ചവച്ചത് സച്ചിന്‍ മാത്രമാണ്. 65 റണ്‍സുമായി സച്ചിന്‍ പുറത്തായതിന്‍ ശേഷം ഇന്ത്യന്‍ ബാറ്റിങ്ങ് നിര തകര്‍ന്നടിഞ്ഞു. നിരാശരായ കാണികള്‍ അക്രമാസക്തരാവുകയും കളി നിര്‍ത്തിവയ്ക്കുകയും ചെയ്തു. മാച്ച് റഫറി ക്ലൈവ് ലോയ്ഡ് ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു.

സ്പിന്നര്‍മാരായ ഷെയ്ന്‍ വോണിനേയും ഗാവിന്‍ റോബെര്‍ട്സനേയും നേരിടാന്‍ സച്ചിന്‍ തയാറാക്കിയ പദ്ധതി ഫലം കണ്ടു. ഇന്ത്യ പരമ്പര വിജയിച്ചു.[29] ആ പരമ്പരയില്‍ ബോളിങ്ങിലും സച്ചിന്‍ തിളങ്ങി. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആ മല്‍സരത്തില്‍,സച്ചിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച് ബോളിങ്ങ് പ്രകടനവും(32 റണ്‍സിന് 5 വിക്കറ്റ്) അതിലുള്‍പ്പെടുന്നു[30] .


1998-ല്‍ ധാക്കയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന ഐ.സി.സി ക്വാര്‍ട്ടര്‍ ഫൈനലില്‍ സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറന്നു. ആ മത്സരത്തില്‍ സച്ചിന്‍ 128 പന്തില്‍ നിന്ന് 141 റണ്‍സും 4 വിക്കറ്റും നേടി.

‍1999-ല്‍ പാകിസ്താന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ചെപ്പോക്കില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ സെഞ്ച്വറി നേടിയെങ്കിലും വിജയം പാകിസ്താനൊപ്പമായിരുന്നു. ആ വര്‍ഷത്തെ ലോകകപ്പിനിടയില്‍ സച്ചിന്റെ പിതാവ് പ്രൊഫസര്‍ രമേശ് തെന്‍ഡുല്‍ക്കര്‍ അന്തരിച്ചു. അന്ത്യകര്‍മങ്ങള്‍ക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാല്‍ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു. എങ്കിലും, കെനിയക്കെതിരെ ബ്രിസ്റ്റളില്‍ നടന്ന അടുത്ത മത്സരത്തില്‍ ഒരു മിന്നല്‍ സെഞ്ച്വറിയുമായി സച്ചിന്‍ മടങ്ങിയെത്തി. വെറും 101 പന്തുക്കളില്‍നിന്ന് 140 റണ്‍സ് നേടി സച്ചിന്‍ പുറത്താകാതെ നിന്നു. ആ സെഞ്ച്വറി അദ്ദേഹം തന്റെ പിതാവിനായി സമര്‍പ്പിച്ചു[31] .

ക്യാപ്റ്റന്‍ ആയി

സച്ചിന്‍ ഓസ്ട്രേലിയയിലെ അഡലൈഡില്‍

സച്ചിന്‍ രണ്ട് തവണ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായെങ്കിലും ആ സ്ഥാനത്ത് ശോഭിക്കാനായില്ല. വന്‍ പ്രതീക്ഷകളോടെയും വിശ്വാസത്തോടെയുമാണ് 1996-ല്‍ സച്ചിന്‍ ക്യാപ്റ്റനായത്. എങ്കിലും,1997 ആയപ്പോഴേക്കും ടീമിന്റെ പ്രകടനം വളരെ മോശമായി. അതിനേപ്പറ്റി അസ്‌ഹറുദ്ദീന്‍ ഇങ്ങനെ പറഞ്ഞു, "അദ്ദേഹം ജയിക്കുകയില്ല. ആ ചെറിയവന്റെ വിധിയില്‍ ജയമില്ല"[32] .

അസ്‌ഹറുദ്ദീനു ശേഷം സച്ചിന്‍ രണ്ടാമതും ക്യാപ്റ്റനായി. ഓസ്ട്രേലിയയില്‍ നടന്ന് ടെസ്റ്റ് പരമ്പര ആതിഥേയര്‍ 3-0 ത്തിന് തൂത്തുവാരി[33]. നാട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-0 എന്ന മാര്‍ജിനില്‍ പരാജയപ്പെട്ടു. അതോടെ, 2000ത്തില്‍ സച്ചിന്‍ ക്യാപ്റ്റന്‍ പദവി രാജിവച്ചു. സൗരവ് ഗാംഗുലി പുതിയ ക്യാപ്റ്റനായി.

ഇപ്പോഴും കളിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയാറാക്കുനതില്‍ ഇന്ത്യന്‍ ടീമിന്റെ ഒരു അവിഭാജ്യ ഘടകമാണ് സച്ചിന്‍. പലപ്പോഴും അദ്ദേഹം ക്യാപറ്റനുമായി കളിതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കാണാം. ഇര്‍ഫാന്‍ പഠാനെ ബാറ്റിങ്ങ് ക്രമത്തില്‍ മുന്നോട്ട് കൊണ്ടുവന്നതുപോലെ പല നിര്‍ദ്ദേശങ്ങളും സച്ചിന്‍ നല്‍കിയിട്ടുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പൊതുവേദിയില്‍ പറഞ്ഞിട്ടുണ്ട്.

സച്ചിന്‍ ഒരിക്കല്‍ റെസ്റ്റ് ഓഫ് ദ് വേള്‍ഡ് ഇലവന്‍ ടീമിന്റെ ക്യാപ്റ്റനായിട്ടുണ്ട്. ക്രിക്കറ്റിന്റെ പിതാമഹനായി അറിയപ്പെടുന്ന ഡബ്ലിയു.ജി. ഗ്രേസിന്റെ 150ആം ജന്മദിനത്തില്‍ നടന്ന ആ മത്സരം അന്തരിച്ച ഡയാന രാജകുമാരിയുടെ സ്മരണക്കായാണ് സംഘടിക്കപ്പെട്ടത്. ലോര്‍ഡ്സില്‍ എം.സി.സി ഇലവനെതിരേയായിരുന്നു മത്സരം. 125 റണ്‍സ് നേടിക്കൊണ്ട് സച്ചിന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

മൈക്ക് ഡെന്നീസ് സംഭവം

2001ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ മാച്ച് റഫറിയായ മൈക്ക് ഡെന്നിസ് അമിത അപ്പീലിങ്ങിന് നാല് ഇന്ത്യന്‍ താരങ്ങള്‍ക്കും, ടീമിനെ നിയന്ത്രിക്കാത്തതിന് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും പിഴ വിധിക്കുകയും പന്തില്‍ കൃത്രിമം കാണിച്ചതിന് സച്ചിനെ ഒരു മത്സരത്തില്‍‌നിന്ന് പുറത്താക്കുകയും ചെയ്തു. പോര്‍ട്ട് എലിസബത്തിലെ സേന്റ് ജോര്‍ജ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍[34] സച്ചിന്‍ പന്തിന്റെ സീം വൃത്തിയാക്കിയതായി സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ടെലിവിഷന്‍ ക്യാമറകളില്‍ പതിഞ്ഞിരുന്നു[35]. ഇങ്ങനെ ചെയ്യുന്നത് ചിലപ്പോള്‍ പന്തിന്റെ സ്വഭാവത്തിന് മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ആ സംഭവത്തില്‍ സച്ചിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മാച്ച് റഫറി മൈക്ക് ഡെന്നിസ് സച്ചിനെ ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്നും വിലക്കി. വംശീയതയുമായി ബന്ധപ്പെട്ട് ഈ സംഭവം ഒരു വന്‍ വിവാദത്തിലേക്ക് നീങ്ങി. മൈക്ക് ഡെന്നിസ് മൂന്നാം ടെസ്റ്റ് വേദിയിലേക്ക് പ്രവേശിക്കുന്നതില്‍‌നിന്നും തടയപ്പെടുന്നതിനും ഇത് കാരണാമായി. എന്നാല്‍ ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ശരിയായ അന്വേഷണങ്ങള്‍ക്ക് ശേഷം സച്ചിന്റെ വിലക്ക് മാറ്റി. പന്തില്‍ കൃത്രിമം കാണിച്ചതിന് സച്ചിനും അമിത അപ്പീലിന് സേവാഗിനും വിലക്ക് പ്രഖ്യാപിച്ചത് ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും‌വരെ വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി.

പരിക്കും പതനവും

സച്ചിന്‍ പന്തെറിയുന്നു

2001ലും 2002ലും ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ മികച്ച ഫോമില്‍ തുടര്‍ന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ വളരെ പ്രാധാന്യമര്‍ഹിക്കുന്ന പല പ്രകടനങ്ങളും അക്കാലത്തുണ്ടായി. 2001ല്‍ ഓസ്ട്രേലിയക്കതിരെ നടന്ന പ്രശസ്തമായ കൊല്‍ക്കത്ത ടെസ്റ്റിന്റെ അവസാന ദിവസം സച്ചിന്‍ ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുന്‍പ് നടന്ന ടെസ്റ്റില്‍ സെഞ്ചുറി നേടിയ മാത്യു ഹെയ്ഡന്റെയും, ആദം ഗില്‍ക്രിസ്റ്റിന്റെയും വിക്കറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

2003 ലോകകപ്പില്‍ സച്ചിന്‍ 11 മത്സരങ്ങളില്‍ നിന്ന് 673 റണ്‍സ് നേടിക്കൊണ്ട് ഇന്ത്യയെ ഫൈനലില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. 1999 ലോകകപ്പിലെ ജേതാക്കളായ ഓസ്ട്രേലിയ തന്നെ അത്തവണയും കിരീടം നേടിയെങ്കിലും മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് സച്ചിനായിരുന്നു. 2003/04ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ സമനിലയിലായ ടെസ്റ്റ് പരമ്പരയില്‍ സച്ചിന്‍ ടെസ്റ്റില്‍ തന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടി. സിഡ്നിയില്‍ നടന്ന, പരമ്പരയിലെ അവസാന ടെസ്റ്റിലായിരുന്നു അത്. 241 റണ്‍സ് നേടി പുറത്താകാതെനിന്ന സച്ചിന്‍ ഇന്ത്യയെ ആ മത്സരത്തില്‍ പരാജയപ്പെടനാവാത്ത സ്ഥാനത്തെത്തിച്ചു. അതിന്റെ തുടര്‍ച്ചയായി രണ്ടാം ഇന്നിംങ്സില്‍ സച്ചിന്‍ 60 റണ്‍സ് നേടി പുറത്താകാതെനിന്നു.

അതിനുശേഷം പാകിസ്താനുമായി നടന്ന പരമ്പരയില്‍ മുള്‍ട്ടാനില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ പുറത്താകാതെ 194 റണ്‍സ് നേടി. സച്ചിന്‍ ഇരട്ട സെഞ്ച്വറിക്ക് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡ് ഇന്നിംങ്സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചത് വിവാദം സൃഷ്ടിച്ചു.[36] അന്ന് നടന്ന പത്രസമ്മേളനത്തില്‍ ഇരട്ട സെഞ്ച്വറി നഷ്ടമായത് തന്നെ നിരാശനാക്കിയെന്നും ഡിക്ലയറിങ്ങ് തീരുമാനം തന്നെ അമ്പരപ്പിച്ചെന്നും സച്ചിന്‍ പറഞ്ഞു. പല മുന്‍ക്രിക്കറ്റര്‍മാരും [37] ദ്രാവിഡിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.[38]. എന്നാല്‍ ഡിക്ലയറിങ്ങ് തീരുമാനം സൗരവ് ഗാംഗുലിയുടേതായിരുന്നുവെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി[39]. താനെടുത്ത തെറ്റായ ഒരു തീരുമാനമായിരുന്നു അതെന്ന് ഗാംഗുലി പിന്നീട് സമ്മതിച്ചു[40]. പ്രശ്നം സംസാരിച്ചു തീര്‍ത്തുവെന്ന് സച്ചിനും ദ്രാവിഡും കോച്ച് ജോണ്‍ റൈറ്റും മാധ്യമങ്ങളോട് പറഞ്ഞതോടെ ആ വിവാദം കെട്ടടങ്ങി[41] .

മികച്ച ഫോമിലായിരുന്നുവെങ്കിലും ടെന്നീസ് എല്‍ബോ എന്ന രോഗം‌മൂലം സച്ചിന് ഏകദേശം ഒരു വര്‍ഷത്തേക്ക് കളിയില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നു. 2004ല്‍ ഓസ്ട്രേലിയക്കെതിരെ നടന്ന അവസാന രണ്ട് ടെസ്റ്റുകളുടെ സമയത്താണ് സച്ചിന് മടങ്ങിവരാനായത്. മുംബൈ ടെസ്റ്റില്‍ സച്ചിന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുവെങ്കിലും 2-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി.

2005 ഡിസംബര്‍ 10ന് ഫിറോസ് ഷാ കോട്‌ലയില്‍ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ സെഞ്ച്വറികളുടെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ട് സച്ചിന്‍ തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറി നേടി. 2006 ഫെബ്രുവരി 6ന് പാകിസ്താനേതിരെ നടന്ന മത്സരത്തില്‍ സച്ചിന്‍ തന്റെ 39ആം ഏകദിന സെഞ്ച്വറി നേടി. അതിനുശേഷം ഫെബ്രുവരി 11ന് പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ സച്ചിന്‍ 42 റണ്‍സെടുത്തു. ഫെബ്രുവരി 13 ലാഹോറിലെ അപകടകാരിയായ പിച്ചില്‍ 95 റണ്‍സുമായി സച്ചിന്‍ ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടു.

2006 മാര്‍ച്ച് 19ന് തന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ ഇംഗ്ണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംങ്സില്‍ 21 പന്തില്‍നിന്ന് വെറും ഒരു റണ്ണാണ് സച്ചിന്‍ നേടിയത്[42]. പുറത്തായ ശേഷം പവലിയനിലേക്ക് മടങ്ങിയ സച്ചിനെ ഒരുകൂട്ടം കാണികള്‍ കൂക്കിവിളിച്ചു. ആദ്യമായാണ് സച്ചിന് കാണികളിനിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടിവന്നത്. മൂന്ന് ടെസ്റ്റുകളുള്‍പ്പെട്ട ആ പരമ്പരയില്‍ ഒരു അര്‍ധസെഞ്ച്വറിപോലും നേടാന്‍ സച്ചിനായില്ല. സച്ചിന് ശസ്ത്രക്രിയ ആവശ്യമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ അദ്ദേഹം ക്രിക്കറ്റില്‍ തുടരുന്നതിനേക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തി. തോളിലുണ്ടായ പരിക്കിനേത്തുടര്‍ന്നാണ് സച്ചിന്‍ ശസ്ത്രക്രിയക്ക് വിധേയനായത്.

2006 മെയ് 23ന് കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തിനുശേഷം താന്‍ കരീബിയന്‍ പര്യടനത്തില്‍നിന്ന് മാറിനില്‍ക്കുമെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു. എങ്കിലും ഫോം വീണ്ടെടുക്കുന്നതിനും ഓഗസ്റ്റില്‍ അന്താരാഷ്ട്രക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിനുമായി ലാഷിങ്സ് ലോക ഇലവണിനുവേണ്ടി 5 മത്സരങ്ങള്‍ കളിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. മിന്നല്‍ പ്രകടനം നടത്തിയ സച്ചിന്റെ 5 മത്സരങ്ങളിലെ സ്കോറുകള്‍ യഥാക്രം 155, 147(retired), 98, 101(retired), 105 എന്നിങ്ങനെയായൊരുന്നു. എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ സച്ചിന്റെ സ്ട്രൈക്ക് റേറ്റ് 100നും വളരെ മുകളിലായിരുന്നു. ഒരു അന്താരാഷ്ട്ര ടീമിനെതിരേയുള്ള തന്റെ ആദ്യ ട്വെന്റി20 മത്സരത്തില്‍ സച്ചിന്റെ വെറും 21 പന്തുകളില്‍നിന്നുള്ള അര്‍ധസെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്റര്‍നാഷ്ണല്‍ XI ടീം വെറും 10 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 123 എന്ന ഉയര്‍ന്ന സ്കോറിലെത്തി. പാകിസ്താന്‍ XIന് എതിരെയായിരുന്നു ആ മത്സരം. 2006 ജൂലൈയില്‍ പുനരധിവാസ പരിപാടിക്കുശേഷം സച്ചിന്‍ പരിക്കില്‍നിന്ന് മോചിതനായതായി ബി.സി.സി.ഐ പ്രഖ്യാപിച്ചു. അടുത്ത പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സച്ചിനെ തിരഞ്ഞെടുത്തു.

തിരിച്ച് ഫോമിലേക്ക്

ഓസ്ട്രേലിയയില്‍ 2008 ജനുവരി 4-ന്‌ സെഞ്ച്വറി നേടിയ ശേഷം സച്ചിന്‍ ബാറ്റ് ആകാശത്തേയുര്‍‍ത്തുന്നു

സച്ചിന്റെ മടങ്ങിവരവ് നടന്നത് മലേഷ്യയില്‍ നടന്ന ഡി.എല്‍.എഫ് കപ്പിലാണ്. ആ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ തിളങ്ങാനായത് സച്ചിന് മാത്രമാണ്. മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ത്തന്നെ(2006 സെപ്റ്റംബര്‍ 14ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ) സച്ചിന്റെ ക്രിക്കറ്റ് ജീവിതം മടങ്ങിവരാനാവാത്തതുപോലെ വഴുതിപ്പോവുകയാണെന്ന് വിശ്വസിച്ച വിമര്‍ശകര്‍ക്ക് അദ്ദേഹം തന്റെ 40ആം ഏകദിന സെഞ്ച്വറിയിലൂടെ ചുട്ട മറുപടി നല്‍കി. സച്ചിന്‍ പുറത്താകാതെ 141 റണ്‍സ് നേടിയെങ്കിലും മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്‌വര്‍ത്ത്-ലൂയിസ് രീതിയിലൂടെ വെസ്റ്റ് ഇന്‍ഡീസ് വിജയികളായി. ഇപ്പോള്‍, ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള റിക്കി പോണ്ടിങ്ങ്, സനത് ജയസൂര്യ (25 സെഞ്ചുറികള്‍) എന്നിവരേക്കാള്‍ 16 സെഞ്ച്വറികള്‍ മുന്നിലാണ് സച്ചിന്‍[43] .

2007 ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്കിടയില്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ സച്ചിന്റെ മനോഭാവത്തെ വിമര്‍ശിച്ചു. റിപ്പോര്‍ട്ടനുസരിച്ച്, ബാറ്റിങ്ങ് ക്രമത്തില്‍ താഴെയായിരിക്കും സച്ചിന്‍ കൂടുതല്‍ പ്രയോജനപ്പെടുകയെന്ന് ചാപ്പല്‍ അഭിപ്രായപ്പെട്ടെങ്കിലും താന്‍ കരിയറില്‍ ഭൂരിഭാഗം സമയവും ചെയ്തതുപോലെ ഇന്നിംങ്സ് ഓപ്പണ്‍ ചെയ്യുന്നതായിരിക്കും നല്ലതെന്നായിരുന്നു സച്ചിന്റെ അഭിപ്രായം. സച്ചിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ ടീമിന്റെ വിജയ സാധ്യതക്ക് തടയിടുന്നതായും ചാപ്പല്‍ വിശ്വസിച്ചു. ക്രിക്കറ്റിനോടുള്ള തന്റെ മനോഭാവം തെറ്റാണെന്ന് ഇതേവരെ മറ്റൊരു പരിശീലകനും പറഞ്ഞിട്ടില്ലെന്നാണ് ചാപ്പലിന്റെ വിമര്‍ശനങ്ങള്‍ക്ക് വളരെ അപൂര്‍‌വമായ വികാര പ്രകടനത്തിലൂടെ സച്ചിന്‍ മറുപടി പറഞ്ഞത്. 2007 ഏപ്രില്‍ 7ന്, മാധ്യമങ്ങളോട് നടത്തിയ ഈ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണം ചോദിച്ചുകണ്ട് ബി.സി.സി.ഐ സച്ചിന് നോട്ടീസയച്ചു[44] .

2007ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡ് നയിച്ച ഇന്ത്യന്‍ ടീമും സച്ചിനും വളരെ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഗ്രെഗ് ചാപ്പല്‍ ബാറ്റിങ്ങ് ക്രമത്തില്‍ താഴോട്ടാക്കിയ സച്ചിന്റെ സ്കോറുകള്‍ 7 (ബംഗ്ലാദേശിനെതിരെ), 57* (ബെര്‍മുഡക്കെതിരെ), 0 (ശ്രീലങ്കക്കെതിരെ) എന്നിങ്ങനെയായിരുന്നു. അതിന്റെ ഫലമായി മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനും അപ്പോഴത്തെ ഇന്ത്യന്‍ കോച്ചായ ഗ്രെഗ് ചാപ്പലിന്റെ സഹോദരനുമായ ഇയാന്‍ ചാപ്പല്‍ സച്ചിന്‍ വിരമിക്കണമെന്ന് മുംബൈയിലെ ഒരു മദ്ധ്യാഹ്ന പത്രത്തിലെ തന്റെ പംക്തിയില്‍ എഴുതി.[45]

അതിനുശേഷം നടന്ന ബംഗ്ലാദേശ് പരമ്പരയില്‍ സച്ചിന്‍ ടെസ്റ്റില്‍ മാന്‍ ഓഫ് ദ സീരീസായി. ഏകദിന പരമ്പരയില്‍ നിന്നും സച്ചിന്‍ ഒഴിവാക്കപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഫ്യൂച്ചര്‍ കപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സച്ചിന്‍ 90ന് മുകളില്‍ റണ്‍സ് നേടി. 66 റണ്‍സ് ശരാശരിയോടെ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത സച്ചിനുതന്നെയായിരുന്നു മാന്‍ ഓഫ് ദ സീരീസ് പുരസ്കാരം.[46]

2007 ജൂലൈ 28ന് ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ നടന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം സച്ചിന്‍ 11000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായി..[47] അതിനു തുടര്‍ച്ചയായി ഇംഗ്ലണ്ടിനെതിരെ തന്നെ നടന്ന ഏകദിന പരമ്പരയില്‍ സച്ചിന്‍ 53.4 എന്ന ശരാശരിയില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തു.[48] 2007 ഒക്ടോബറില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിലും 278 റണ്‍സോടെ സച്ചിന്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്കോററായി.[49]

2007ല്‍ 90 റണ്‍സിനും 100 റണ്‍സിനുമിടയില്‍ സച്ചിന്‍ 7 തവണ പുറത്തായി. അതില്‍ 3 തവണ 99 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് പുറത്തായത്. തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ജീവിതത്തില്‍ സച്ചിന്‍ 90-100 റണ്‍സിനിടയില്‍ 23 തവണയാണ് പുറത്താക്കപ്പെട്ടിട്ടുള്ളത്. 2007 നവംബര്‍ 28ന് പാക്കിസ്സ്ഥാനെതിരെ മൊഹാലിയില്‍ നടന്ന ഏകദിന മത്സരത്തില്‍ 99 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഉമര്‍ ഗുലിന്റെ ബൗളിങ്ങില്‍ കമ്രാന്‍ അക്മലിന് ക്യാച്ച് കൊടുത്തുകൊണ്ട് സച്ചിന്‍ പുറത്തായി. ആ പരമ്പരയിലെ നാലാം മത്സരത്തില്‍ 97 റണ്‍സുമായി നില്‍ക്കുമ്പോള്‍ ഉമര്‍ ഗുലിന്റെ തന്നെ പന്ത് വിക്കറ്റിലേക്ക് വലിച്ചിട്ടുകൊണ്ട് സച്ചിന്‍ മറ്റൊരു സെഞ്ച്വറിയും നഷ്ടമാക്കി.

2007-08ലെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ മികച്ച ഫോമിലായിരുന്ന സച്ചിന്‍ 4 ടെസ്റ്റുകളില്‍ നിന്ന് 493 റണ്‍സുമായി ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി. പക്ഷെ രണ്ടാം ഇന്നിംങ്സുകളില്‍ സച്ചിന്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. മെല്‍ബണിലെ എം.സി.ജിയില്‍ നടന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ സച്ചിന്‍ 62 റണ്‍സ് നേടിയെങ്കിലും ഓസ്ട്രേലിയയുടെ 337 റണ്‍സിന്റെ കനത്ത വിജയം തടയാനായില്ല. സിഡ്നിയില്‍ പുതുവത്സരത്തില്‍ നടന്ന വിവാദപരമായ ടെസ്റ്റില്‍ സച്ചിന്‍ 154 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും ഇന്ത്യ പരാജയപ്പെട്ടു. എസ്.സി.ജി.യിലെ സച്ചിന്റെ മൂന്നാം ടെസ്റ്റ് സ്ഞ്ചുറിയായിരുന്നു അത്. 221.33 ആണ് ആ സ്റ്റേഡിയത്തിലെ സച്ചിന്റെ ശരാശരി. പെര്‍ത്തിലെ വാക്കയില്‍ നടന്ന മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 330 റണ്‍സില്‍ 71 റണ്‍സുമായി സച്ചിന്‍ മുഖ്യ പങ്കുവഹിച്ചു. സച്ചിനെ പുറത്താക്കിയ എല്‍.ബി.ഡബ്ലിയു തീരുമാനം സംശയാസ്പദമാണെന്ന് പിന്നീട് തെളിഞ്ഞു. ഓസ്ട്രേലിയയുടെ, തുടര്‍ച്ചയായ 17ആം ടെസ്റ്റ് വിജയമെന്ന റെക്കോര്‍ഡിന് തടയിട്ടുകൊണ്ട് ഇന്ത്യ വാക്കയില്‍ വിജയിച്ചു. സമനിലയില്‍ അവസാനിച്ച അഡലെയ്ഡ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ 153 റണ്‍സെടുത്ത സച്ചിന്‍ മാന്‍ ഓഫ് ദ മാച്ചായി.

ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകളുമായി നടന്ന കോമണ്‍‌വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ സച്ചിന്‍ ഏകദിനത്തില്‍ 16000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി. 2008 ഫെബ്രുവരി 5ന് ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിലാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. സി.ബി സീരീസില്‍ ആദ്യ മത്സരങ്ങളില്‍ മികച്ച തുടക്കം നേടാനായെങ്കിലും വന്‍ സ്കോറുകള്‍ നേടാന്‍ സച്ചിനായില്ല. 10,35,44,32 എന്നിങ്ങനെയായിരുന്നു ആദ്യ മത്സരങ്ങളില്‍ സച്ചിന്റെ സ്കോറുകള്‍. ടൂര്‍ണമെന്റിന്റെ ഇടയില്‍ വച്ച് ഫോം നഷ്മായെങ്കിലും ഇന്ത്യക്ക് വിജയം അനിവാര്യമായ മത്സരത്തില്‍ സച്ചിന്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ശ്രീലങ്കക്കെതിരെ ഹോബര്‍ട്ടില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ വെറും 54 പന്തുകളില്‍നിന്ന് 63 റണ്‍സ് നേടി. ആദ്യ ഫൈനലില്‍ 117ഉം[50] രണ്ടാം ഫൈനലില്‍ 91ഉം[51] റണ്‍സ് നേടിക്കൊണ്ട് ഇന്ത്യയുടെ ടൂര്‍ണമെന്റ് വിജയത്തില്‍ സച്ചിന്‍ നിര്‍ണായക പങ്ക് വഹിച്ചു.

ക്രിക്കറ്റ് കരിയറിലെ നേട്ടങ്ങള്‍

An innings-by-innings breakdown of Tendulkar's Test match batting career, showing runs scored (red bars) and the average of the last ten innings (blue line).

ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരന്‍ സച്ചിനാണ്. 2008 ഒക്ടോബര്‍ 17-ന് മൊഹാലിയില്‍ ആസ്ത്രേലിയയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിവസം സച്ചിന്‍ ടെസ്റ്റ് മത്സരങ്ങളിലെ റണ്‍ വേട്ടയിലും മുന്നിലെത്തി. വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ് സച്ചിന്‍ തന്റെ പേരിലേക്ക് മാറ്റിയത്.[52] ഒരു സമയത്ത് ഇന്ത്യന്‍ ടീമിന്റെ മിക്ക വിജയങ്ങളുടേയും അടിത്തറ സച്ചിനായിരുന്നു. ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യമായ ഇന്ത്യയില്‍ ആ കളിയില്‍ സച്ചിന്റെ നേട്ടങ്ങളെ മാനിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡ്, പത്മശ്രീ, പത്മവിഭൂഷണ്‍ എന്നിവ നല്‍കിയിട്ടുണ്ട്. 1997ലെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. വിസ്ഡന്റെ ഒബ്ജെക്‍റ്റ് സ്കോറിങ്ങ് രീതിയനുസരിച്ച് സച്ചിനെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്സ്മാനായും ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായും തിരഞ്ഞെടുത്തു.

ലോകകപ്പുകളിലും സച്ചിന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത് (2007 ലോകകപ്പില്‍ ഒഴികെ, ആ വര്‍ഷം ഇന്ത്യ ആദ്യ റൗണ്ടില്‍തന്നെ പുറത്തായി). 1996 ലോകകപ്പിലും, 2003 ലോകകപ്പിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് സച്ചിനാണ്.

ഏകദിനത്തില്‍ ഒരു വര്‍ഷം 1000 റണ്‍സ് എന്ന നാഴികക്കല്ല് സച്ചിന്‍ 7 തവണ മറികടന്നു. ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റേക്കോര്‍ഡും സച്ചിനാണ്. 1894 റണ്‍സ്.

ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരവും സച്ചിനാണ്.

മറ്റു ബഹുമതികള്‍

2008 ജനുവരിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ അന്താരാഷ്ട ക്രിക്കറ്റില്‍ സച്ചിന്റെ സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് 'സര്‍' പദവി നല്‍കണമെന്ന് അഭിപ്രായപ്പെട്ടു[54].

ആരാധകര്‍ പിന്തുടരുന്നു

സച്ചിന്റെ ഒരു മത്സരത്തില്‍ നിന്ന്

തന്റെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ച്വറിയും 17ആം വയസില്‍ ആദ്യ സെഞ്ച്വറിയും നേടിയ സച്ചിന്റെ സ്ഥിരതയുള്ള പ്രകടനം ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരെ നല്‍കി. സച്ചിന്‍ സ്ഥിരമായി സെഞ്ച്വറികള്‍ നേടിയ ഓസ്ട്രേലിയയിലും അദ്ദേഹത്തിന് അനേകം ആരാധകരുണ്ടായി[26]. സച്ചിന്റെ ആരാധകരുടെ പ്രശസ്തമായ ഒരു വാചകമുണ്ട്- "ക്രിക്കറ്റ് എന്റെ മതമാണ്, സച്ചിന്‍ എന്റെ ദൈവവും"[55][56][57][58] . ജന്മസ്ഥലമായ മുംബൈയില്‍ ആരാധകര്‍ പലപ്പോഴും സച്ചിന്റെ സ്വകാര്യജീവിതത്തിന് തടസമാകാറുണ്ട്. "വിഗ്ഗ് ധരിച്ച് പുറത്ത് പോകേണ്ടിയും രാത്രി മാത്രം സിനിമ കാണാന്‍ പറ്റുന്നതുമായ"[21] സച്ചിന്റെ ജീവിതശൈലിക്ക് സമാനമായൊന്നിനോട് തനിക്ക് യോജിച്ച് പോകാനാവില്ലെന്ന് ഇയാന്‍ ചാപ്പല്‍ പറഞ്ഞിട്ടുണ്ട്. സമാധാനത്തിനും ശാന്തതക്കും‌വേണ്ടി താന്‍ പലപ്പോഴും രാത്രിസമയത്ത് മുംബൈ നഗരത്തിലൂടെ സഞ്ചരിക്കാറുണ്ടെന്ന് ടിം ഷെറിഡനുമായുള്ള ഒരു അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞിട്ടുണ്ട്[59] .

വ്യാപാര താല്പര്യം

ക്രിക്കറ്റിലൂടെ സച്ചിനുണ്ടായ പ്രസിദ്ധി മൂലം ലാഭമുണ്ടാക്കുന്ന പല വ്യവസായ സം‌രഭങ്ങളിലും സച്ചിന്‍ പങ്കാളിയായി. ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം സ്പോണ്‍സര്‍ഷിപ്പുള്ള കളിക്കാരന്‍ സച്ചിന്‍ ആണ്‌. 1995-ല്‍ വേള്‍‍ഡ്ടെലുമായി 5 വര്‍‍ഷത്തേക്ക് 30 കോടി രൂപക്കുണ്ടാക്കിയ കരാറിലൂടെ അക്കാലത്ത് സച്ചിന്‍ ഏറ്റവും കൂടുതല്‍ കരാറു തുക ഒപ്പിട്ട കളിക്കാരന്‍ ആയി സച്ചിന്‍ മാറിയിരുന്നു[60]. വേള്‍ഡ്ടെലുമായി 2001-ല്‍ ഉണ്ടാക്കിയ കരാര്‍ 5 വര്‍‍ഷത്തേക്ക് 80 കോടി രൂപക്കായിരുന്നു[61]. 2006-ല്‍ സാച്ചി ആന്റ് സാച്ചിയുടെ ഐക്കോണിക്സുമായി 3 വര്‍‍ഷത്തേക്ക് 180 കോടി രൂപക്കാണ്‌ സച്ചിന്‍ ഒപ്പിട്ടത്[62]

ക്രിക്കറ്റിലൂടെ ലഭിച്ച പ്രസിദ്ധിയിലൂടെ സച്ചിന്‍ 2 ഭക്ഷണശാലകള്‍ ആരംഭിച്ചു.ടെണ്ടുല്‍ക്കേര്‍സ്[63] എന്ന പേരില്‍ കൊളാബയിലും, മുംബൈയിലും ), സച്ചിന്‍സ് [64] എന്ന പേരില്‍ മുലുണ്ടിലും മുംബൈയിലും, ബാംഗ്ലൂരിലും. മാര്‍സ് റെസ്റ്റോറന്റ് ഉടമ സഞ്ജയ് നരാംഗുമായി ചേര്‍ന്നാണ്‌ സച്ചിന്‍ ഈ റെസ്റ്റോറന്റുകളുടെ ഉടമസ്ഥത പങ്കു വെക്കുന്നത്.

2007-ല്‍ ഫൊര്‍ച്യൂണ്‍ ഗ്രൂപ്പുമായും,മണിപ്പാല്‍ ഗ്രൂപ്പുമായും ചേര്‍ന്ന് സച്ചിന്‍ കായിക ഫിറ്റ്നെസിനായും ഹെല്‍‍ത്ത്കെയറിനായും വേണ്ടി 'എസ് ഡ്രൈവ് ആന്റ് സച്ചിന്‍(S Drive and Sach)' എന്ന പേരില്‍ ഒരു വ്യാപാരം സം‌രഭം ആരംഭിക്കുകയുണ്ടായി[65]. വിര്‍ജിന്‍ കോമിക്സ് എന്ന പുസ്തക പ്രസാധകര്‍ സച്ചിനെ കേന്ദ്രകഥാപാത്രമാക്കി കാര്‍‍ട്ടൂണുകള്‍ ഇറക്കുമെന്ന് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി[66].

പരസ്യവും,ബ്രാന്റ് അംബാസഡര്‍മാരുമായി

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരസ്യ വരുമാനം നേടുന്ന കായിക താരങ്ങളിലൊരാളാണ് സച്ചിന്‍.പരസ്യ വരുമാനത്തില്‍ ലോക ക്രികറ്റ് താരങ്ങള്‍ക്കിടയിലും ഭാരതീയ കായികതാരങ്ങള്‍ക്കിടയിലും ഒന്നാം സ്ഥാനം സച്ചിനാണ്.സച്ചിനുമായി പരസ്യ കരാറിലേര്‍പ്പെട്ടിരുക്കുന്ന പ്രമുഖ ബ്രാന്റുകള്‍ താഴെ പറയുന്നവയാണ്.

  • പെപ്സി -1992-മുതല്‍ ഇന്നു വരെ[67]
  • കാനണ്‍-2006-2009[68]
  • നസര ടെക്നോളജീസ്-2005 - 2008. സച്ചിനെ അടിസ്ഥാനമാക്കിയുള്ള മോബൈല്‍ ഫോണ്‍ ഉത്പന്നങ്ങള്‍ക്കുള്ള ലൈസന്‍സ്[69]
  • റിലയന്‍സ് കമ്യൂണിക്കേഷന്‍സ്-ഉപഭോക്താവിന് 2007 ക്രിക്കറ്റ് ലോകകപ്പിലെന്റെ സ്കോറുകളും വാര്‍ത്തകളും സച്ചിന്റെ ശബ്ദത്തില്‍ അറിയുന്നതിനുള്ള 'സച്ചിന്‍ തെന്‍ഡുല്‍ക്കര്‍' എന്ന ബ്രാന്റിനുള്ള സബ് ലൈസന്‍സ്. ഐ.സി.സി.യുടെ പ്രധാന വിനിമയ മാധ്യമ സ്പോണ്‍സറായ ഹച്ച് റിലയന്‍സിന്റെ ഈ പദ്ധതിയെ 'ambush marketing' എന്ന് വിളിച്ച് പ്രതിഷേധിച്ചെങ്കിലും റിലയന്‍സ് ഈ ആരോപണം തള്ളിക്കളഞ്ഞു. .[70]
  • ബ്രിട്ടാനിയ: 2001 - 2007[71]
  • ഹോം ട്രേഡ് : 2001 - 2002[72]
  • സണ്‍ ഫീസ്റ്റ് : 2007 - 2013/14[73]
  • നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മറ്റി(NECC): 2003 - 2005[74]
  • ബൂസ്റ്റ്: 1990 - Present[75]
  • ആക്‌ഷന്‍ ഷൂസ്: 1995 - 2000[76]
  • അഡിദാസ്]2000-2010[77]
  • ഫിയറ്റ് പാലിയോ: 2001 to 2003[78]
  • റെയ്‌നോള്‍‌ഡ്‌സ്: 2007 - Present[79]
  • ടി.വി.എസ്.: 2002 - 2005[80]
  • ഇ.എസ്.പി.എന്‍. സ്റ്റാര്‍ സ്പോര്‍ട്സ് : 2002 - Present[81]
  • ജി.ഹാന്‍സ്: 2005 - 2007[82]
  • സാന്യോ ബി.പി.എല്‍.: 2007 - Present[83]
  • എയ്‌ഡ്‌സ് കാം‌പെയ്ന്‍: 2005[84]
  • കോള്‍ഗേറ്റ്[85]
  • ഫിലിപ്സ്[85]
  • എം.ആര്‍.എഫ്.[85]
  • എയര്‍ടെല്‍-2004-2006[86]
  • വിസ[85]

അന്താരാഷ്ട്ര സെഞ്ച്വറികൾ

ജീവചരിത്രങ്ങള്‍

ഒന്നിലനവധി പേര്‍ സച്ചിന്റെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. സച്ചിന്റെ ക്രിക്കറ്റ് ജീവിതം ആസ്പദമാക്കി എഴുതിയ ജീവചരിത്രങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

  • സച്ചിന്‍:ദ സ്റ്റോറി ഓഫ് ദ വേള്‍‌ഡ്‌സ് ഗ്രേറ്റസ്റ്റ് ബാറ്റ്സ്മാന്‍ ഗ്രന്ഥകാരന്‍: ഗുലു ഇസേകൈല്‍,പ്രസാധകര്‍:പെന്‍‌ഗ്വിന്‍ ഗ്ലോബല്‍, ISBN 978-0-14-302854-3[87]
  • ദ എ ടു സെഡ് ഓഫ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗ്രന്ഥകാരന്‍: ഗുലു ഇസേകൈല്‍ ,പ്രസാധകര്‍:പെന്‍‌ഗ്വിന്‍ ഗ്ലോബല്‍, ISBN 978-81-7476-530-7[88]
  • സച്ചിന്‍ ടെണ്ടുല്‍ക്കര്‍-എ ഡെഫനിറ്റീവ് ബയോഗ്രഫി ഗ്രന്ഥകാരന്‍: വൈഭവ് പുരന്തരേ, പ്രസാധകര്‍:റോളി ബുക്ക്സ് ISBN 81-7436-360-2[89]
  • സച്ചിന്‍ ടെണ്ടുല്‍ക്കര്‍-മാസ്റ്റര്‍ഫുള്‍ ഗ്രന്ഥകാരന്‍:പീറ്റര്‍ മുറേ ,ആശിഷ് ശുക്ല ,പ്രസാധകര്‍:രൂപ ISBN 81-7167-806-8[90]


പ്രമുഖര്‍ സച്ചിനെക്കുറിച്ച്


























ഇതു കൂടി കാണുക

അവലംബം

  1. Tendulkar is Shane Warne's Greatest
  2. The Best Cricketer
  3. Tendulkar is greatest, says Pakistan's Captain Inzamam
  4. See Wisden 100
  5. http://www.tribuneindia.com/2002/20021214/sports.htm#4
  6. http://www.mathrubhumi.com/php/newsFrm.php?news_id=1258011&n_type=HO
  7. "Tendulkar tops 16,000 runs". Retrieved 2008-02-06.
  8. 2nd Test England v India BBC News retrieved July 28 2007
  9. [http://www.hindu.com/2004/12/12/stories/2004121202031900.htm 'The Hindu' Indian National Newspaper Article on Sachin's 34th Century]
  10. BBC Article, Tendulkar achieves superhero status
  11. "Little Master Sachin". Retrieved 2007-12-11.
  12. Mathrubhumi Online
  13. ഹിന്ദു ഓണ്‍ലൈന്‍06/11/2009 ശേഖരിച്ചത്
  14. http://www.rediff.com/sports/1998/aug/12c.htm
  15. "Tendulkar becomes first cricketer to get Padma Vibhushan". Retrieved 2008-01-26.
  16. "Tendulkar, Anand get Padma Vibhushan". Retrieved 2008-01-26.
  17. "Sachin among 13 to get Padma Vibhushan". Retrieved 2008-01-26.
  18. "Pranab, Tendulkar, Tata, Mittal get Padma Vibhushan". Retrieved 2008-01-26.
  19. 19.0 19.1 19.2 Bal, Sambit. "Sachin Tendulkar - Cricinfo Profile". Cricinfo. Retrieved 2007-12-14.
  20. 20.0 20.1 "Buchanan spots Sachin's weakness!". Deccan Herald. Retrieved 2007-12-14.
  21. 21.0 21.1 "Next change: the superstars of the future". Cricinfo. 2007-07-30. Retrieved 2007-12-31.
  22. http://www.cricinfo.com/db/ARCHIVE/2004-05/PAK_IN_IND/SCORECARDS/PAK_IND_ODI1_02APR2005.html
  23. [1]
  24. [2]
  25. Yorkshire players at Cricket Archive
  26. 26.0 26.1 Saltau, Chloe (2007-12-09). "Tender touch". The Age Newspaper. Retrieved 2007-12-12.
  27. സച്ചിന്റെ മാന്‍ ഓഫ് ദ സീരീസുകള്‍
  28. Cricinfo Ind v NZ March 27, 1994 match report
  29. SportNetwork.net http://www.sportnetwork.net/main/s119/st62164.htm. Down Memory Lane - Shane Warne's nightmare. November 29, 2004
  30. Cricinfo Match Report, IND-AUS 1 April 1998
  31. Report on 1999 WorldCup match against Kenya
  32. http://www.rediff.com/sports/2000/feb/05arm.htm
  33. Cricinfo match report AUS v IND 3rd Test 26-30 December 1999
  34. http://content-usa.cricinfo.com/ci/content/story/108088.html
  35. http://content-usa.cricinfo.com/ci/content/story/108107.html
  36. http://content-usa.cricinfo.com/ci/content/story/140482.html
  37. http://www.rediff.com/cricket/2004/mar/30miandad.htm
  38. http://www.rediff.com/cricket/2004/mar/30alam.htm
  39. http://www.rediff.com/cricket/2004/mar/29tendulkar.htm
  40. http://www.hindu.com/2004/04/30/stories/2004043000932100.htm
  41. http://content-usa.cricinfo.com/ci/content/story/134068.html
  42. India Daily http://www.indiadaily.org/entry/sachin-tendulkar-booed-by-wankhede-crowd/ March 20, 2006
  43. http://usa.cricinfo.com/db/STATS/ODIS/BATTING/ODI_MOST_100S.html
  44. http://www.jamaica-gleaner.com/gleaner/20070405/sports/sports13.html
  45. http://news.bbc.co.uk/sport1/hi/cricket/6509767.stm
  46. http://stats.cricinfo.com/rsavind/engine/records/batting/most_runs_career.html?id=3258;type=tournament
  47. http://content-usa.cricinfo.com/engvind/content/current/story/304149.html
  48. NatWest Series [India in England], 2007
  49. http://stats.cricinfo.com/ci/engine/records/batting/most_runs_career.html?id=3250;type=series
  50. [3]
  51. [4]
  52. "Tendulkar breaks Lara's record". Cricinfo. Retrieved ഒക്ടോബര്‍ 19, 2008. {{cite web}}: Check date values in: |accessdate= (help)
  53. Shane Warne's 50 greatest cricketers
  54. Brown moots honour for Tendulkar
  55. http://economictimes.indiatimes.com/Opinion/Editorials/Brown_moots_honour_for_Tendulkar/rssarticleshow/2722571.cms
  56. http://www.hindu.com/mp/2006/07/24/stories/2006072401160400.htm
  57. http://www.theage.com.au/news/cricket/chak-de-india-fans-feel-good-about-a-love-shared-by-two-nations/2007/12/26/1198345081220.html
  58. http://webdiary.com.au/cms/?q=node/2256
  59. Tim Sheridan (2007-12-27). "Interview with Sachin Tendulkar". The Cricket Show. Retrieved 2007-12-31.
  60. "A Brand Name called Sachin Tendulkar". The Times of India. 2002-08-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  61. "$17 mn deal for Sachin". Rediff. 2001-05-16. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  62. "Sachin still sells; get Rs 180 crore deal". Hindustan Times. 2006-05-16. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  63. "Sachin opens restaurant, plans chains". Rediff. 2002-07-19. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  64. "Sachin expands restaurant business". The Economic Times. 2004-10-17. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  65. "Sachin Tendulkar becomes stakeholder in a joint venture". The Indian Express. 2007-02-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  66. >"Sachin Tendulkar becomes stakeholder in a joint venture". BBC. 2007-02-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  67. "Pepsi celebrates Sachin at 29". The Hindu Business Line. 2002-04-25. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  68. "Canon clicks Sachin as brand ambassador". The Hindu Business Line. 2006-11-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  69. "Nazara Signs India's Biggest Mobile Content Deal With Cricket Superstar Sachin Tendulkar". PRWeb. 2005-02-15. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  70. "Vodafone, RCom spar over Sachin". Business Standard. 2007-07-18. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  71. "Sachin to bat for Britannia". Financial Express. 2001-11-02. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  72. "Ad guys home in on unpaid dues". The Hindu Business Line. 2002-05-02. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  73. "ITC Foods bets big on `Sachin Fit Kit' range". Sify. 2007-03-09. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  74. "Star Gaze: How Sachin and Raveena ad it up". The Economic Times. 2003-11-06. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  75. "Pharma cos get Boost(er) dose from cricketers & Bollywood". The Economic Times. 2005-12-12. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  76. "The Don and the New Master". India Today. 1998-09-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  77. "Sachin to remain adidas brand ambassador post retirement too!". Fibre2Fashion. 2006-05-29. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  78. "Fiat puts Tendulkar in driver's seat". The Hindu. 2001-08-01. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  79. "Reynolds plans product line with Tendulkar". The Hindu Business Line. 2007-02-01. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  80. "TVS signs Sachin as brand ambassador". The Hindu Business Line. 2002-02-16. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  81. "Sachin to bat for ESPN-Star Sports". The Indian Express. 2007-02-07. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  82. "G-Hanz unveils `safe' mobiles". The Indian Express. 2007-01-24. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  83. "Sachin to endorse Sanyo BPL brands". Zee News. 2007-02-26. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  84. "Sachin & BCCI to spread AIDS Awareness message". Thatscricket. 2005-03-22. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  85. 85.0 85.1 85.2 85.3 "Sachin Tendulkar makes money faster than runs". Indian Express. 1999-05-19. Retrieved 2008-03-03. {{cite web}}: Check date values in: |date= (help)
  86. "Airtel drops Tendulkar as brand ambassador". The Indian Express. 2006-11-03. Retrieved 2007-03-21. {{cite web}}: Check date values in: |date= (help)
  87. "Book: Sachin: The Story of the World's Greatest Batsman". Retrieved 2007-05-11.
  88. "Book: The A to Z of Sachin Tendulkar". Retrieved 2007-05-11.
  89. "Sachin Tendulkar-a definitive biography". Retrieved 2007-05-11.
  90. "Sachin Tendulkar - Masterful". Retrieved 2007-05-11.

പുറമെ നിന്നുള്ള കണ്ണികള്‍

മുൻഗാമി ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍
1996/97 - 1997/98
പിൻഗാമി
മുൻഗാമി ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍
1999/2000
പിൻഗാമി
മുൻഗാമി രാജീവ് ഗാന്ധിഖേല്‍‌രത്ന
1997/1998
പിൻഗാമി
മുൻഗാമി വിസ്ഡന്‍ ക്രിക്കറ്റര്‍ അവാര്‍ഡ് നേടിയ ഇന്ത്യന്‍ കളിക്കാര്‍
1997
പിൻഗാമി

ഫലകം:ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍

വര്‍ഗ്ഗം:ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍ വര്‍ഗ്ഗം:പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍

"https://ml.wikipedia.org/w/index.php?title=സച്ചിൻ_തെൻഡുൽക്കർ&oldid=626292" എന്ന താളിൽനിന്ന് ശേഖരിച്ചത്