"ഛത്തീസ്ഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (Robot: Modifying lt:Čatisgarchas to lt:Čhatisgarhas
(ചെ.) r2.7.3) (യന്ത്രം: la:Chhattisgarh എന്നത് la:Chattisagarha എന്നാക്കി മാറ്റുന്നു
വരി 99: വരി 99:
[[kn:ಛತ್ತೀಸ್‌ಘಡ್]]
[[kn:ಛತ್ತೀಸ್‌ಘಡ್]]
[[ko:차티스가르 주]]
[[ko:차티스가르 주]]
[[la:Chhattisgarh]]
[[la:Chattisagarha]]
[[lt:Čhatisgarhas]]
[[lt:Čhatisgarhas]]
[[lv:Čhatīsgarha]]
[[lv:Čhatīsgarha]]

17:17, 5 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഛത്തീസ്‌ഗഡ്‌
അപരനാമം: -
തലസ്ഥാനം റായ്‌പൂർ
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
ശേഖർ ദത്ത്
രമൺ സിംഗ്
വിസ്തീർണ്ണം 135194ച.കി.മീ
ജനസംഖ്യ 20795956
ജനസാന്ദ്രത 108/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഹിന്ദി, ചത്തീസ്‌ഗറി
[[Image:|75px|ഔദ്യോഗിക മുദ്ര]]

ഛത്തീസ്‌ഗഡ്‌ ഇന്ത്യയുടെ മധ്യഭാഗത്ത്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്‌. ഇന്ത്യയിൽ ഏറ്റവുമൊടുവിൽ രൂപീകൃതമായ സംസ്ഥാനങ്ങളിലൊന്നാണ്‌ 2000 നവംബർ 1-ന്‌ രൂപവത്കരിക്കപ്പെട്ട ‌ഛത്തീസ്‌ഗഡ്‌. മധ്യപ്രദേശിലെ വലിയ ജില്ലകൾ യോജിപ്പിച്ചാണ് ഈ സംസ്ഥാനം രൂപവത്കരിച്ചത്. ഛത്തീസ്‌ഗഡിൽ പതിനാറു ജില്ലകളുണ്ട്. ബസ്തറാണ് ഏറ്റവും വലി ജില്ല. ചെറിയ ജില്ല കവർദ്ധായും. മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്‌, ഒറീസ, ഝാർഖണ്ഡ്‌, ഉത്തർ പ്രദേശ്‌ എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. റായ്‌പൂർ ആണ്‌ ഛത്തീസ്‌ഗഡിന്റെ തലസ്ഥാനം. ഡോ.രമൺ സിംഗാണ് മുഖ്യമന്ത്രി. ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാരാണ് ഛത്തീസ്‌ഗഡിന്റെ ഭരണത്തിൽ.

ചരിത്രം

ഒട്ടേറെ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് ഛത്തീസ്‌ഗഡ്‌. പണ്ട് ഈ പ്രദേശം പല രാജവംശങ്ങൾ ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു. രാമായണത്തിലും മഹാഭാരതത്തിലും പറയുന്ന ചില സ്ഥലങ്ങൾ ഛത്തീസ്‌ഗഡിലാണ് എന്ന് വിശ്വസിക്കുന്നു.

ഛത്തീസ്‌ഗഡിൽ, എ.ഡി. 10 മുതലുള്ള രാജവാഴ്ചയെക്കുറിച്ചുള്ള ചരിത്രരേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്. അക്കാലത്ത് ഛത്തീസ്‌ഗഡ്‌ ഉൾപ്പെടുന്ന പ്രദേശം രജപുത്രരുടെ കീഴിലായിരുന്നു. ഹായ് ഹായാ എന്ന് രജപുത്രകുടുംബം ആറുപതിറ്റാണ്ടുകാലം ഈ പ്രദേശത്തിൻറെ അധിപൻമാരായിരുന്നു. പതിനാലാം നൂറ്റാണ്ടോടെ ഈ രാജ്യം ഛിന്നഭിന്നമായി. രത്തൻപൂർ, റായ്പൂർ എന്നീ പ്രദേശങ്ങൾ രണ്ട് രാജാക്കൻമാരുടെ കീഴിൽ പ്രത്യേകരാജ്യങ്ങളായി. പതിനാറാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിൽ വീണ്ടും ഭരണമാറ്റമുണ്ടായി. ചാലൂക്യ രാജവംശം ബസ്തർ പ്രദേശം സ്വന്തമാക്കി. പിന്നീട് കുറേക്കാലം ചാലൂക്യ രാജാവായ അന്നംദേവ് ഇവിടെ അടക്കി വാഴുകയും ചെയ്തു.

ജില്ലകൾ

ഛത്തീസ്‌ഗഡിലെ ജില്ലകൾ താഴെപ്പറയുന്നവയാണ്‌ [1]


വിനോദസഞ്ചാരം

ജൈവവൈവിധ്യം കൊണ്ടും ചരിത്രസ്മാരകങ്ങൾ കൊണ്ടും വളരെയേറെ ശ്രദ്ധയാകർഷിക്കുന്ന സ്ഥലമാണ് ഛത്തീസ്ഗഡ്.

അവലംബം

  1. http://www.chhattisgarh.nic.in/
ഛത്തീസ്‌ഗഡ്‌ ഭൂപടം
"https://ml.wikipedia.org/w/index.php?title=ഛത്തീസ്ഗഢ്&oldid=1641160" എന്ന താളിൽനിന്ന് ശേഖരിച്ചത്