ബ്രസീൽ v ജർമ്മനി (ഫുട്ബോൾ ലോകകപ്പ് 2014)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രസീൽ v ജർമ്മനി
മത്സരം2014 ഫുട്ബോൾ ലോകകപ്പ് സെമി-ഫൈനൽ
തിയതി8 ജൂലൈ 2014
വേദിഎസ്താദിയോ മീനെയ്‌രോ, ബേലൊരിസോൻജ്
ഹീറോ ഓഫ് ദ് മാച്ടോണി ക്രൂസ് (ജർമ്മനി)
റഫറിമാർക്കോ ആന്റോണിയോ റോഡ്രിഗസ് (മെക്സിക്കോ)
ഹാജർ58,141
കാലാവസ്ഥതെളിഞ്ഞ രാത്രി
22 °C (71 °F)
51% ആർദ്രത[1]

2014 -ലെ ലോകകപ്പ്‌ ഫുട്ബോളിന്റെ സെമി-ഫൈനലിൽ ബ്രസീലും ജർമ്മനിയും മത്സരിച്ചു. ജൂലൈ 8 -നു ബേലൊരിസോൻജ് -ലെ എസ്താദിയോ മീനെയ്‌രോ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ, ഏഴു ഗോളുകൾക്ക് ബ്രസീലിനെ മുട്ടുകുത്തിച്ചു. കളിയുടെ ആദ്യ പകുതിയിൽ ജർമ്മനി എതിരില്ലാത്ത 5 ഗോളുകൾ നേടുകയും; രണ്ടാം പകുതിയിൽ 1 ഗോൾ വഴങ്ങി, 1-7 എന്ന ഗോൾ നിരക്കിൽ ജേതാക്കളാകുകയും ചെയ്തു.[2] ഇരട്ടഗോളുകൾ നേടിയ ജർമ്മനിയുടെ ടോണി ക്രൂസ് ആണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ലോകകപ്പ്‌ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ സെമി-ഫൈനൽ വിജയമായിരുന്നു ജർമ്മനിയുടേത്. ഇതോടെ ലോകകപ്പ്‌ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന ബഹുമതി ജർമ്മനിയുടെ മിറോസ്ലാഫ് ക്ലോസെയ്ക്ക് സ്വന്തമായി. ഇതു കൂടാതെ ലോകകപ്പ്‌ ഫുട്ബോൾ ചരിത്രത്തിൽ എറ്റവും കൂടുതൽ ഗോൾ നേടുന്ന രാജ്യം എന്ന ബഹുമതിക്ക് ഈ മത്സരത്തോടെ ജർമ്മനി അർഹരായി. ബ്രസീൽ നേടിയിട്ടുള്ള 221 ഗോളുകളെ മറികടന്ന ജർമ്മനി നിലവിൽ 223 ഗോളുകൾ അടിച്ചിട്ടുണ്ട്. ബ്രസീലിന്റെ ഈ മത്സരത്തിലെ തോൽവി ഇതുവരെ അവർ നേരിട്ടിടുള്ള ഏറ്റവും വലിയ രണ്ടു തോൽവികളിൽ ഒന്നായി മാറി. 1920 -ൽ ഉറുഗ്വേയോട് 6-0 -ത്തിനു തോൽവി ഏറ്റുവാങ്ങിയതിനു ശേഷമുള്ള വലിയ തോൽവി ആയിരുന്നു 2014 -ലെ ജർമ്മനിയോടുള്ള മത്സരത്തിൽ നേരിടേണ്ടി വന്നത്. 1975 -ലെ കോപ്പ അമേരിക്ക മത്സരത്തിൽ പെറുവിനോട് 3-1 -നു നേരിടേണ്ടി വന്ന തോൽവിക്ക് ശേഷം സ്വന്തം രാജ്യത്ത് ബ്രസീലിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ തോൽവി ആണിത്.

മാരക്കാന ദുരന്തം എന്നറിയപ്പെടുന്ന, 1950 -ലെ ഫുട്ബോൾ ലോകകപ്പിന്റെ ഫൈനലിൽ സ്വന്തം മണ്ണിൽ ബ്രസീൽ, ഉറുഗ്വേയോട് 2-1 -നു തോറ്റതിന് സമാനമായി ഈ തോൽവിയെ മീനെയ്‌രോ പ്രഹരം എന്നാണു മാധ്യമങ്ങളും, ഫിഫയും വിശേഷിപ്പിച്ചത്‌. ഈ കളിയ്ക്ക് ശേഷം, ബ്രസീൽ നെതർലന്റ്സിനോട് 0-3 ത്തിന് പരാജയപ്പെട്ട് നാലാം സ്ഥാനം കരസ്ഥമാക്കുകയും; അർജന്റീനയെ 1-0 ത്തിന് തോൽപ്പിച്ച് ജർമ്മനി ലോകകപ്പ് നേടുകയും ചെയ്തു.

വിശദാംശങ്ങൾ[തിരുത്തുക]

8 ജൂലൈ 2014
17:00
ബ്രസീൽ  1–7  ജെർമനി എസ്താദിയോ മീനെയ്‌രോ, ബേലൊരിസോൻജ്
ഓസ്കർ Goal 90' Report മുള്ളർ Goal 11'
ക്ലോസെ Goal 23'
ക്രൂസ് Goal 24'26'
ഖദീരെ Goal 29'
ഷ്‌റൽ Goal 69'79'
Team colours Team colours Team colours
Team colours
Team colours
 
ബ്രസീൽ
Team colours Team colours Team colours
Team colours
Team colours
 
ജർമ്മനി[nb 1]
GK 12 ജൂലിയസ് സെസാർ
RB 23 മൈക്കൺ
CB 4 ഡേവിഡ് ലൂയിസ് (c)
CB 13 ഡാന്റെ Yellow card 68'
LB 6 മാഴ്‍സലോ
CM 5 ഫെർണാണ്ടീന്യോ Substituted off 46'
CM 17 ലൂയി ഗുസ്താവോ
RW 20 ബെർണാഡ്
AM 11 ഓസ്കർ
LW 7 ഹൾക്ക് Substituted off 46'
CF 9 ഫ്രെഡ് Substituted off 70'
പകരക്കാർ:
GK 1 ജെഫേഴ്‌സൺ
DF 2 ഡാനിയേൽ ആൽവ്‌സ്
MF 8 പൗളീന്യോ Substituted in 46'
DF 14 മാക്സ്‌വെൽ
DF 15 ഹെൻറിക്വെ
MF 16 റാമിറസ് Substituted in 46'
MF 18 ഹെർണാനസ്
MF 19 വില്ല്യൻ Substituted in 70'
FW 21 ജോ
GK 22 വിക്ടർ
മാനേജർ:
ലൂയി ഫിലിപ് സ്‌കൊളാരി
GK 1 മാനുവൽ നൂയർ
RB 16 ഫിലിപ്പ് ലാം (c)
CB 20 ജെറോം ബോട്ടെങ്ങ്
CB 5 മാറ്റ്സ് ഹമ്മൽസ് Substituted off 46'
LB 4 ബെനഡിക്ട്‌ ഹോവീഡ്സ്
CM 6 സമി ഖദീരെ Substituted off 76'
CM 7 ബാസ്റ്റ്യൻ ഷ്വയ്ൻസ്റ്റീഗർ
RW 13 തോമസ് മുള്ളർ
AM 18 ടോണി ക്രൂസ്
LW 8 മെസ്യൂട്ട്‌ ഓസിൽ
CF 11 മിറോസ്ലാവ്‌ ക്ലോസെ Substituted off 58'
പകരക്കാർ:
GK 12 റോൺ റോബർട്ട്‌ സീലർ
DF 2 കെവിൻ ഗ്രോസ്ക്ര്യൂറ്റസ്‌
DF 3 മാത്ത്യാസ്‌ ജിന്റർ
FW 9 ആന്ദ്രെ ഷ്‌റൽ Substituted in 58'
FW 10 ലൂക്കാസ്‌ പൊഡോൾസ്കി
MF 14 ജൂലിയൻ ഡ്രാക്സ്ലർ Substituted in 76'
DF 15 എറിക്‌ ഡം
DF 17 പീർ മെർറ്റസാക്കർ Substituted in 46'
MF 19 മരിയോ ഗോട്സെ
GK 22 റോമൻ വൈഡൻഫെല്ലർ
MF 23 ക്രിസ്റ്റഫർ ക്രാമർ
മാനേജർ:
ജോക്വിം ലോ

കളിയിലെ താരം:
ടോണി ക്രൂസ് (ജർമ്മനി)

Assistant referees:
Marvin Torrentera (Mexico)
Marcos Quintero (Mexico)
Fourth official:
Mark Geiger (United States)
Fifth official:
Mark Hurd (United States)

Match rules:

  • 90 minutes.
  • 30 minutes of extra-time if necessary.
  • Penalty shoot-out if scores still level.
  • Twelve named substitutes.
  • Maximum of three substitutions.

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

ജർമ്മൻ കളിക്കാർ ഗോൾ നേടിയതിനുശേഷം നടത്തുന്ന ആഘോഷപ്രകടനം.
മൊത്തത്തിൽ[4]
ബ്രസീൽ ജർമ്മനി
നേടിയ ഗോളുകൾ 1 7
ആകെ ഷോട്ടുകൾ 18 14
ലക്ഷ്യത്തിലെത്തിയ ഷോട്ടുകൾ 8 10
പന്തടക്കം 52% 48%
കോർണർ കിക്കുകൾ 7 5
ഫൌളുകൾ 11 14
ഓഫ്‌സൈഡുകൾ 3 0
മഞ്ഞ കാർഡുകൾ 1 0
ചുവപ്പ് കാർഡുകൾ 0 0

അവലംബം[തിരുത്തുക]

  1. "Tactical Line-up" (PDF). FIFA (Fédération Internationale de Football Association). 8 July 2014. Archived from the original (PDF) on 2014-07-14. Retrieved 8 July 2014.
  2. "As it happened: Brazil 1-7 Germany". RTE Sport. 8 July 2014. Retrieved 09 July 2014. {{cite web}}: Check date values in: |accessdate= (help)
  3. "German Away Kit Inspired by Flamengo". Póg Mo Goal Magazine. Retrieved 11 July 2014.
  4. "World Cup Matches Round" Archived 2014-07-12 at the Wayback Machine.. FIFA. Retrieved 14 July 2014.


  1. Germany chose an away kit similar to Rio de Janeiro-based team Clube de Regatas do Flamengo. The kit was released February 2014 and deviates from Germany's normally green away kit.[3]