Jump to content

നെതർലന്റ്സ് ദേശീയ ഫുട്ബോൾ ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെതർലന്റ്സ്
Shirt badge/Association crest
അപരനാമംOranje
Holland
Clockwork Orange[1]
The Flying Dutchmen[2]
സംഘടനKoninklijke Nederlandse Voetbalbond (KNVB)
കൂട്ടായ്മകൾUEFA (Europe)
പ്രധാന പരിശീലകൻRonald Koeman[3]
നായകൻVirgil van Dijk
കൂടുതൽ കളികൾWesley Sneijder (134)
കൂടുതൽ ഗോൾ നേടിയത്Robin van Persie (50)
സ്വന്തം വേദിJohan Cruyff Arena (54,990)
De Kuip (51,117)
ഫിഫ കോഡ്NED
ഫിഫ റാങ്കിംഗ് 14 Steady (20 February 2020)[4]
ഉയർന്ന ഫിഫ റാങ്കിംഗ്1[5] (August–September 2011)
കുറഞ്ഞ ഫിഫ റാങ്കിംഗ്36[5] (August 2017)
Elo റാങ്കിംഗ് 5 Increase 6 (28 December 2018)[6]
ഉയർന്ന Elo റാങ്കിംഗ്1 (1978, 1988–1990, 1992, 2002, 2003, 2005, 2008, 2010, 2014)
കുറഞ്ഞ Elo റാങ്കിംഗ്49 (October 1954)
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours
ആദ്യ അന്താരാഷ്ട്ര മത്സരം
 ബെൽജിയം 1–4 നെതർലൻഡ്സ് 
(Antwerp, Belgium; 30 April 1905)
വലിയ വിജയം
 നെതർലൻഡ്സ് 11–0 San Marino 
(Eindhoven, Netherlands; 2 September 2011)
വലിയ തോൽ‌വി
ഇംഗ്ലണ്ട് England Amateurs 12–2 നെതർലൻഡ്സ് 
(Darlington, England; 21 December 1907)[A]
ലോകകപ്പ്
പങ്കെടുത്തത്10 (First in 1934)
മികച്ച പ്രകടനംRunners-up (1974, 1978, 2010)
European Championship
പങ്കെടുത്തത്10 (First in 1976)
മികച്ച പ്രകടനംChampions (1988)
UEFA Nations League Finals
പങ്കെടുത്തത്1 (First in 2019)
മികച്ച പ്രകടനംRunners-up (2019)
WebsiteOnsOranje.nl (in Dutch)

അന്താരാഷ്ട്ര തലത്തിലും അസോസിയേഷൻ തലത്തിലും നെതർലന്റ്സിനെ പ്രധിനിധാനം ചെയ്യുന്ന ടീമാണ് നെതർലന്റ്സ് ദേശീയ ഫുട്ബോൾ ടീം. കെ.ൻ. വി.ബി എന്ന് അറിയപ്പെടുന്ന റോയൽ നെതർലന്റ്സ് ഫുട്ബോൾ അസോസിയേഷൻ ആണ് ടീമിന്റെ നിയന്ത്രണം.

ഹെറ്റ് നെതർലന്റ്സ് എൽഫ്റ്റാൽ (ദ ഡച്ച് ഇലവൻ), ഒറാഞ്ഞേ (ഓറഞ്ച്) എന്നീ പേരുകളിൽ ആണ് ടീം നാട്ടിൽ അറിയപ്പെടുന്നത്. ഏറ്റവും കൂടുതൽ ലോകകപ്പ് ഫൈനലുകൾ കളിച്ച ടീം എന്ന റെക്കോർഡ് ഡച്ച് ടീമിനുണ്ട്. 1974, 1978 പിന്നെ 2010 ലോകകപ്പ് ഫൈനലുകളിൽ അവർ യഥാക്രമം വെസ്റ്റ് ജർമനി, അർജന്റീന പിന്നെ സ്പെയിൻ എന്നിവരോട് പരാജയപ്പെട്ടു. 1988 -ൽ യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ് വിജയിച്ചു.

ടോട്ടൽ ഫുട്ബോൾ എന്നയറിയപ്പെടുന്ന ഫുട്ബോൾ കേളി ശൈലിയുടെ ഉപജ്ഞാതാക്കൾ ആണ് ഡച്ച് ടീം. ഡച്ച് ക്ലബ്ബായ അയാക്സ് പരീക്ഷിച്ച ഈ ശൈലി നയിച്ചത് പ്ലേമേക്കർ യോഹാൻ ക്രൈഫും ദേശീയ ടീം കോച്ച് റൈനസ് മൈക്കിൾസുമായിരുന്നു. ടോട്ടൽ ഫുട്ബോൾ ശൈലിയുടെ ചുവട് പിടിച്ചു ഡച്ച് ടീം വലിയ മുന്നേറ്റങ്ങൾ നടത്തി. 1974, 1978 എന്നീ വർഷങ്ങളിൽ തുടർച്ചയായി രണ്ടു തവണ ലോകകപ്പ് ഫൈനൽ കളിക്കാൻ യോഗ്യത നേടി.

1974 -ൽ നെതർലന്റ്സ് ടീം രണ്ടാം ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെയും അർജന്റീനയെയും പരാജയപ്പെടുത്തി, ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തി. എന്നിരുന്നാലും, ഫൈനലിൽ ജർമനിയോട് ആദ്യം ലീഡ് നേടിയ ശേഷവും പരാജയപ്പെട്ടു. 1978 -ൽ വീണ്ടും അവർ ഫൈനലിൽ എത്തി, പക്ഷെ ഇത്തവണ ആതിഥേയരായ അർജന്റീനയോട് പരാജയപ്പെട്ടു.

ചരിത്രം

[തിരുത്തുക]

ആരംഭം: 1905-1969

[തിരുത്തുക]

1905 ഏപ്രിൽ 30 ന് നെതർലാൻഡ്‌സ് ബെൽജിയത്തിനെതിരെ ആന്റ്‌വെർപ്പിൽ അവരുടെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. ഡച്ച് ഫുട്ബോൾ അസോസിയേഷന്റെ അഞ്ച് അംഗ കമ്മീഷനാണ് കളിക്കാരെ തിരഞ്ഞെടുത്തത്. 90 മിനിറ്റിനുശേഷം സ്കോർ 1–1 ആയിരുന്നു, ഓവർടൈമിലേക്ക് നീണ്ട മത്സരത്തിൽ ഡച്ച് ടീമിനുവേണ്ടി എഡ്ഡി ഡി നെവ് മൂന്ന് തവണ ഗോൾ നേടി, മത്സരം 4–1 ന് നെതർലാൻഡ്‌സ് വിജയിച്ചു.

1908 ൽ ലണ്ടനിൽ നടന്ന നടന്ന സമ്മർ ഒളിമ്പിക്സിൽ നെതർലാൻഡ്‌സ് അവരുടെ ആദ്യ ഔദ്യോഗിക ടൂർണമെന്റിൽ പങ്കെടുത്തു. സെമിഫൈനലിൽ ഗ്രേറ്റ് ബ്രിട്ടനോട് തോറ്റതിന് ശേഷം നെതർലാൻഡ്‌സിന് വെങ്കല മെഡൽ ലഭിച്ചു, വെങ്കല മെഡൽ മത്സരത്തിൽ അവർ സ്വീഡനെ 2-0 ന് പരാജയപ്പെടുത്തി. 1912 ലും 1920 ലും നടന്ന ഒളിമ്പിക് ഗെയിംസിൽ ഡച്ചുകാർ വെങ്കല മെഡൽ നേടി.

1924 ൽ പാരീസിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ റൊമാനിയയ്ക്കും അയർലൻഡിനുമെതിരെ ജയിച്ച ഡച്ചുകാർ സെമി ഫൈനലിൽ എത്തി. സെമി ഫൈനലിൽ 2-1 ന് പരാജയപ്പെട്ട അവർ, നാലാം തവണയും ഫൈനൽ കാണാതെ പുറത്താക്കപ്പെട്ടു. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അവർ സ്വീഡനോട് പരാജയപ്പെട്ടു.

1928 ൽ, സ്വന്തം നാട്ടിൽ വെച്ചുനടന്ന സമ്മർ ഒളിമ്പിക്സിൽ ആദ്യ റൗണ്ടിൽ പുറത്തായതിനുശേഷം, അവർ 1930 ൽ ആദ്യത്തെ ലോകകപ്പ് യൂറോപ്പിൽ നിന്ന് തെക്കേ അമേരിക്കയിലേക്കുള്ള യാത്രാ ചെലവ് കാരണം ഒഴിവാക്കി. 1934 ൽ നടന്ന ഫിഫ ലോകകപ്പിലാണ് ടീം ആദ്യമായി കളിച്ചത്, ആദ്യ മത്സരത്തിൽ അവർ സ്വിറ്റ്സർലൻഡിനെ നേരിട്ടു. കിക്ക് സ്മിറ്റ് ആണ് ലോകകപ്പിൽ നെതർലൻഡിന്റെ ആദ്യ ഗോൾ നേടിയത്. ആദ്യ റൗണ്ടിൽ സ്വിറ്റ്സർലൻഡിനോട് 3–2ന് പരാജയപ്പെട്ട് ലോകകപ്പിൽ നിന്ന് പുറത്തായി. 1938 ലെ ലോകകപ്പിൽ ചെക്കോസ്ലോവാക്യയ്‌ക്കെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം, 1970 കൾക്ക് മുമ്പ് ഡച്ചുകാർ രണ്ട് അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ: 1948 ഗ്രേറ്റ് ബ്രിട്ടനിലെ സമ്മർ ഒളിമ്പിക്സ്, 1952 ലെ ഫിൻലാന്റിലെ സമ്മർ ഒളിമ്പിക്സ്. 1948-ൽ ആതിഥേയരോടും 1952-ൽ ബ്രസീലിനോടും അവർ പരാജയപ്പെട്ടു.

കളിക്കാർ

[തിരുത്തുക]
ഇതും കാണുക: List of Netherlands international footballers

നിലവിലെ ടീം

[തിരുത്തുക]

The following 30 players are in the preliminary squad for the matches against USA and Spain on 26 and 29 March 2020, respectively.[7]
Caps and goals updated as of 19 November 2019, after the match against Estonia.

0#0 സ്ഥാനം കളിക്കാരൻ ജനനത്തിയതി (വയസ്സ്) കളികൾ ഗോളുകൾ ക്ലബ്ബ്
GK Jasper Cillessen (1989-04-22) 22 ഏപ്രിൽ 1989  (35 വയസ്സ്) 56 0 സ്പെയ്ൻ Valencia
GK Tim Krul (1988-03-04) 4 മാർച്ച് 1988  (36 വയസ്സ്) 8 0 ഇംഗ്ലണ്ട് Norwich City
GK Jeroen Zoet (1991-01-06) 6 ജനുവരി 1991  (33 വയസ്സ്) 11 0 നെതർലൻഡ്സ് Utrecht
GK Marco Bizot (1991-03-10) 10 മാർച്ച് 1991  (33 വയസ്സ്) 0 0 നെതർലൻഡ്സ് AZ

DF വെർജിൽ വാൻ ഡൈക്ക് (Captain) (1991-07-08) 8 ജൂലൈ 1991  (33 വയസ്സ്) 33 4 ഇംഗ്ലണ്ട് Liverpool
DF Daley Blind (1990-03-09) 9 മാർച്ച് 1990  (34 വയസ്സ്) 69 2 നെതർലൻഡ്സ് Ajax
DF Stefan de Vrij (1992-02-05) 5 ഫെബ്രുവരി 1992  (32 വയസ്സ്) 37 3 ഇറ്റലി Internazionale
DF മാറ്റെയിസ് ഡി ലിഗ്റ്റ് (1999-08-12) 12 ഓഗസ്റ്റ് 1999  (25 വയസ്സ്) 23 2 ഇറ്റലി Juventus
DF Hans Hateboer (1994-01-09) 9 ജനുവരി 1994  (30 വയസ്സ്) 3 0 ഇറ്റലി Atalanta Bergamo
DF Nathan Aké (1995-02-18) 18 ഫെബ്രുവരി 1995  (29 വയസ്സ്) 13 2 ഇംഗ്ലണ്ട് Bournemouth
DF Patrick van Aanholt (1990-08-29) 29 ഓഗസ്റ്റ് 1990  (34 വയസ്സ്) 10 0 ഇംഗ്ലണ്ട് Crystal Palace
DF Denzel Dumfries (1996-04-18) 18 ഏപ്രിൽ 1996  (28 വയസ്സ്) 9 0 നെതർലൻഡ്സ് PSV
DF Owen Wijndal (1999-11-28) 28 നവംബർ 1999  (24 വയസ്സ്) 0 0 നെതർലൻഡ്സ് AZ

MF ജോർജീനിയോ വൈനാൾഡം (Vice-captain) (1990-11-11) 11 നവംബർ 1990  (33 വയസ്സ്) 62 18 ഇംഗ്ലണ്ട് Liverpool
MF Kevin Strootman (1990-02-13) 13 ഫെബ്രുവരി 1990  (34 വയസ്സ്) 46 3 ഫ്രാൻസ് Marseille
MF Davy Pröpper (1991-09-02) 2 സെപ്റ്റംബർ 1991  (33 വയസ്സ്) 19 3 ഇംഗ്ലണ്ട് Brighton & Hove Albion
MF Frenkie de Jong (1997-05-12) 12 മേയ് 1997  (27 വയസ്സ്) 15 1 സ്പെയ്ൻ Barcelona
MF Donny van de Beek (1997-04-18) 18 ഏപ്രിൽ 1997  (27 വയസ്സ്) 10 0 നെതർലൻഡ്സ് Ajax
MF Leroy Fer (1990-01-05) 5 ജനുവരി 1990  (34 വയസ്സ്) 11 1 നെതർലൻഡ്സ് Feyenoord
MF Teun Koopmeiners (1998-02-28) 28 ഫെബ്രുവരി 1998  (26 വയസ്സ്) 0 0 നെതർലൻഡ്സ് AZ
MF Marten de Roon (1991-03-29) 29 മാർച്ച് 1991  (33 വയസ്സ്) 16 0 ഇറ്റലി Atalanta Bergamo

FW Ryan Babel (1986-12-19) 19 ഡിസംബർ 1986  (37 വയസ്സ്) 63 10 നെതർലൻഡ്സ് Ajax
FW Mo Ihattaren (2002-02-12) 12 ഫെബ്രുവരി 2002  (22 വയസ്സ്) 0 0 നെതർലൻഡ്സ് PSV
FW Quincy Promes (1992-01-04) 4 ജനുവരി 1992  (32 വയസ്സ്) 42 7 നെതർലൻഡ്സ് Ajax
FW Luuk de Jong (1990-08-27) 27 ഓഗസ്റ്റ് 1990  (34 വയസ്സ്) 24 5 സ്പെയ്ൻ Sevilla
FW Justin Kluivert (1999-05-05) 5 മേയ് 1999  (25 വയസ്സ്) 2 0 ഇറ്റലി AS Roma
FW Steven Berghuis (1991-12-19) 19 ഡിസംബർ 1991  (32 വയസ്സ്) 16 0 നെതർലൻഡ്സ് Feyenoord
FW Wout Weghorst (1992-08-07) 7 ഓഗസ്റ്റ് 1992  (32 വയസ്സ്) 4 0 ജെർമനി VfL Wolfsburg
FW Myron Boadu (2001-01-14) 14 ജനുവരി 2001  (23 വയസ്സ്) 1 1 നെതർലൻഡ്സ് AZ
FW Calvin Stengs (1998-12-18) 18 ഡിസംബർ 1998  (25 വയസ്സ്) 1 0 നെതർലൻഡ്സ് AZ

സമീപകാലത്തു ടീമിൽ ഉൾപ്പെട്ടവർ

[തിരുത്തുക]

The following players have been called up for the team in the last 12 months.

സ്ഥാനം കളിക്കാരൻ ജനനത്തിയതി (വയസ്സ്) കളികൾ ഗോളുകൾ ക്ലബ്ബ് അവസാനമായി തിരിച്ചുവിളിച്ചത്
GK Kenneth Vermeer (1986-01-10) 10 ജനുവരി 1986  (38 വയസ്സ്) 5 0 യുണൈറ്റഡ് സ്റ്റേറ്റ്സ് Los Angeles v.  Belarus, 13 October 2019

DF Joel Veltman (1992-01-15) 15 ജനുവരി 1992  (32 വയസ്സ്) 22 2 നെതർലൻഡ്സ് Ajax v.  എസ്തോണിയ, 19 November 2019INJ
DF Kenny Tete (1995-10-09) 9 ഒക്ടോബർ 1995  (28 വയസ്സ്) 13 0 ഫ്രാൻസ് Lyon v.  ഇംഗ്ലണ്ട്, 6 June 2019 PRE
DF Terence Kongolo (1994-02-14) 14 ഫെബ്രുവരി 1994  (30 വയസ്സ്) 4 0 ഇംഗ്ലണ്ട് Fulham v.  ഉത്തര അയർലൻഡ്, 10 October 2019 PRE INJ

MF Tonny Vilhena (1995-01-03) 3 ജനുവരി 1995  (29 വയസ്സ്) 15 0 റഷ്യ Krasnodar v.  എസ്തോണിയ, 9 September 2019
MF Pablo Rosario (1997-01-07) 7 ജനുവരി 1997  (27 വയസ്സ്) 1 0 നെതർലൻഡ്സ് PSV v.  ജെർമനി, 24 March 2019

FW Memphis Depay (1993-02-13) 13 ഫെബ്രുവരി 1993  (31 വയസ്സ്) 51 19 ഫ്രാൻസ് Olympique Lyonnais v.  എസ്തോണിയ, 19 November 2019INJ
FW Steven Bergwijn (1997-10-08) 8 ഒക്ടോബർ 1997  (26 വയസ്സ്) 9 0 ഇംഗ്ലണ്ട് Tottenham Hotspur v.  ഉത്തര അയർലൻഡ്, 10 October 2019 INJ
FW Donyell Malen (1999-01-19) 19 ജനുവരി 1999  (25 വയസ്സ്) 4 1 നെതർലൻഡ്സ് PSV v.  ഉത്തര അയർലൻഡ്, 10 October 2019 INJ

അവലംബം

[തിരുത്തുക]
  1. "Holland Football Facts". Holland.com. 25 July 2013. Archived from the original on 2018-12-26. Retrieved 25 July 2013.
  2. "Holland's media-friendly football pros". Radio Netherlands Worldwide. 17 December 2011. Archived from the original on 12 October 2013. Retrieved 25 July 2013.
  3. "Van Nistelrooy delighted to help Dutch". UEFA.com. 5 May 2014. Retrieved 18 June 2015.
  4. "The FIFA/Coca-Cola World Ranking". FIFA. 20 February 2020. Retrieved 20 February 2020.
  5. 5.0 5.1 "Netherlands Ranking". 2 May 2019. Archived from the original on 2019-05-02. Retrieved 2020-03-22.
  6. Elo rankings change compared to one year ago. "World Football Elo Ratings". eloratings.net. 28 December 2018. Retrieved 28 December 2018.
  7. "Twee Debutanten In Oranjeselectie". OnsOranje.nl (in Dutch). Royal Dutch Football Association. 8 November 2019. Retrieved 8 November 2019.{{cite news}}: CS1 maint: unrecognized language (link)
  1. Note that this match is not considered to be a full international by the English Football Association, and does not appear in the records of the England team, because professional football had already been introduced in England at that time. In the Netherlands, however, professional football was not introduced until 1954. Before then, players who left the Netherlands to turn pro in another country were banned from the national team.