യങ്മിങ്ഷാൻ ദേശീയോദ്യാനം
യങ്മിങ്ഷാൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | തായ് വാൻ |
Nearest city | തായ്‌പെയ് |
Area | 113.38 km2 (43.78 sq mi) |
Established | സെപ്റ്റംബർ 16, 1985 |
യങ്മിങ്ഷാൻ ദേശീയോദ്യാനം | |||||||||||
Traditional Chinese | 陽明山國家公園 | ||||||||||
---|---|---|---|---|---|---|---|---|---|---|---|
|
യങ്മിങ്ഷാൻ ദേശീയോദ്യാനം (ചൈനീസ്: 陽明山國家公園; പിൻയിൻ: Yángmíngshān Guójiā Gōngyuán) തായ്പേയ്ക്കും ന്യൂ തായ്പേയ് നഗരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന തായ് വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. ഉദ്യാനപ്രദേശം തായ്പേയ് യിലെ ബെയ്ടൗ, ഷിലിൻ എന്നീ ജില്ലകളിലും ന്യൂ തായ്പേയ് യിലെ വൻലി, ജിൻഷൻ, സൻഴി എന്നീ ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്നു. ചെറി ബ്ലോസം, ഹോട്ട് സ്പ്രിംഗ്സ്, സൾഫർ ഡെപ്പോസിറ്റ്സ്, ഫുമെറോൾസ്, വെനോമസ് സ്നേക്ക്സ്, ഹൈക്കിംഗ് ട്രെയിൽസ് എന്നിവയ്ക്ക് ഈ ദേശീയോദ്യാനം പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു. തായ്വനിലെ വലിയ നിഷ്ക്രിയ അഗ്നിപർവ്വതങ്ങൾ നിറഞ്ഞ സെവെൻ സ്റ്റാർ പർവ്വതം (1,120 മീ.) (ക്വിക്സിങ് പർവ്വതം) ഈ ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
[തിരുത്തുക]ക്വിങ് രാജവംശക്കാലത്ത് ഡറ്റുൻ പർവ്വത (大屯山; Tōa-tūn-soaⁿ) സൂചനയിൽ ക്വിക്സിങ് പർവ്വതമേഖലയെ യഥാർത്ഥത്തിൽ കയോഷൻ അല്ലെങ്കിൽ ഗ്രാസ്സ് പർവ്വതം (ചൈനീസ്: 草山; Pe̍h-ōe-jī: Chháu-soaⁿ) എന്നാണ് വിളിച്ചിരുന്നത്. ഈ മലനിരകളിൽ ധാരാളം സിൽവർ ഗ്രാസ്സ് നിറഞ്ഞു കിടന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് ഈ പേർ ലഭിച്ചത്.[1] ഈ മേഖലയിലെ സൾഫർ നിക്ഷേപങ്ങൾ കള്ളന്മാർ മോഷ്ടിക്കുന്നതിനെക്കുറിച്ച് അധികാരികൾക്ക് വലിയ വിഷമമുളവാക്കിയിരുന്നു. പ്രശ്നനിവാരണത്തിനായി അവർ സ്ഥിരമായി മലയിൽ തീ കൂട്ടുക പതിവായിരുന്നു. കാലക്രമേണ ആ പ്രദേശത്ത് മരങ്ങൾ ഇല്ലാതായി പകരം പുല്ലുകൾ മാത്രം കാണാമെന്നായി.
തായ്വാനിലെ ആദ്യത്തെ ദേശീയോദ്യാനമായ ഡെയിറ്റൻ ദേശീയോദ്യാനം, 1937-ലെ ജാപ്പനീസ് റൂളിന്റെ അടിസ്ഥാനത്തിൽ തായ്വാനിലെ ഗവർണ്ണർ-ജനലറായിരുന്ന സെയ്സോ കൊബയാഷി നാമനിർദ്ദേശം ചെയ്തു എങ്കിലും 1950-ൽ പ്രസിഡന്റ് ചിയാങ് കെയ് ഷെക് ഗ്രാസ്സ് പർവ്വതത്തെ യങ്മിങ്ഷാൻ എന്ന് പുനർ നാമകരണംചെയ്തു. അദ്ദേഹത്തിന് പ്രിയപ്പെട്ട വാങ് യാങ്മിങ് (എ.ഡി. 1472-1529) എന്ന മിങ് തത്ത്വചിന്തകന്റെ നാമത്തിൽ നിന്നാണ് ഈ ദേശീയോദ്യാനം യങ്മിങ്ഷാൻ എന്ന് നാമകരണം ചെയ്തത്. ആരംഭ പദ്ധതി പ്രകാരം ഈ ദേശീയോദ്യാനം 28,400 ഹെക്ടർ വിസ്തൃതിയിൽ ഗ്വാനിൻ പർവ്വതവും ഉൾപ്പെട്ടിരുന്നു.
ക്സിയോയുകെങ്
[തിരുത്തുക]തായ്വാന്റെ വടക്കു ഭാഗത്ത് യങ്മിങ്ഷാൻ ദേശീയോദ്യാനത്തിൽ ക്വിക്സിങ് മലയടിവാരത്തിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവ്വത പ്രദേശമാണ് ക്സിയോയുകെങ്. [2] സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 805 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഹോട്ട് സ്പ്രിംഗ്സ്, സൾഫർ ഡെപ്പോസിറ്റ്സ്, ഫുമെറോൾസ് എന്നിവ കാണപ്പെടുന്നു. തായ്പേയ് നഗരത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ക്വിക്സിങ് പർവ്വതത്തിലെ ക്സിയോയുകെങ് ഉദ്യാനപ്രദേശത്തു കൂടിയുള്ള ഹൈക്കിംഗ് ട്രെയിൽസ് സമുദ്രനിരപ്പിൽ നിന്ന് 1,120 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്നു. ക്സിയോയുകെങ് ട്രെയിൽസ് ക്വിക്സിങ് പാർക്ക്, മെൻഗ്വാൻ പോൻഡ്, ലെങ്ഷുയികെങ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]യങ്മിങ്ഷാൻ ദേശീയോദ്യാനത്തിലെ സസ്യജാലങ്ങളെ പ്രധാനമായും മൂന്നായി തരം തിരിയ്ക്കാം. സബ് ട്രോപിക്കൽ മഴക്കാടുകൾ, മിതശീതോഷ്ണമേഖലയിലെ എവർഗ്രീൻ ബ്രോഡ് ലീഫ് ഫോറസ്റ്റുകൾ, മലയടിവാരത്തെ പുൽപ്രദേശങ്ങൾ എന്നിവയാണ്. ഏകദേശം1000 മീറ്റർ (3,280 ft) ഉദ്യാനപ്രദേശം സബ് ട്രോപിക്കൽ മഴക്കാടുകൾ നിറഞ്ഞതാണ്. ബാക്കിപ്രദേശങ്ങളിൽ കുറ്റിച്ചെടി പോലുള്ള മരങ്ങളും പടർപ്പൻപുല്ലുകളുമാണ് ഇവിടത്തെ പ്രധാന സസ്യജാലങ്ങൾ. അഗ്നിപർവ്വത പ്രവർത്തനഫലമായി ശേഷിച്ച അവശിഷ്ടം അടങ്ങിയ ഈ പ്രദേശത്തെ മണ്ണ് അമ്ള ഗുണം കൂടിയതാണ്. ഈ ഘടകം ഇവിടത്തെ സസ്യജാലങ്ങളെ ബാധിക്കുന്നു. ദേശീയോദ്യാനത്തിൽ 1360 വർഗ്ഗത്തിൽപ്പെട്ട സംവഹനവ്യൂഹ സസ്യജാലങ്ങൾ കാണപ്പെടുന്നു. [3] നറുവരി (Cordia dichotoma) ജാപ്പനീസ്-മാപ്ൾ(Acer japonicum) [4]എന്നീ സസ്യജാലങ്ങൾ ഇവിടെ കാണപ്പെടുന്നു.
168 ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങളെ വടക്കൻ തായ്വാനിലെ ഡറ്റുൻ പർവ്വതത്തിൽ കാണാം. ഇവയെ കാണാൻ കഴിയുന്ന ഏറ്റവും നല്ല സമയം മേയ്-ആഗസ്റ്റ് മാസങ്ങളിലാണ്. കിളിവാലൻ ചിത്രശലഭങ്ങൾ (Papilio machaon), രോമപാദ ചിത്രശലഭങ്ങൾ (Dryadula phaetusa), ഫ്ലൈമിൽക്ക് വീഡ് ബട്ടർഫ്ലൈ എന്നീ അപൂർവ്വയിനങ്ങൾ ഇവിടെ കണ്ടുവരുന്നു. ഈ പ്രദേശത്ത് 122 വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ കാണപ്പെടുന്നു.[5] സെമി-ഫെറൽ കാറ്റിൽ ഇവിടത്തെ പ്രത്യേക ശ്രദ്ധയാകർഷിയ്ക്കുന്നു.[6]
വടക്കു-കിഴക്കൻ മൺസൂണിന്റെ സ്വാധീനത്താൽ ശീതകാലത്തെ താപനില ചുറ്റുപാടുകളെ അപേക്ഷിച്ച് ഇവിടെ വളരെ താഴ്ന്ന് കാണപ്പെടുന്നു.[7]
ചിത്രശാല
[തിരുത്തുക]-
ഡ്രീം ലേക്ക്
-
സെവെൻ സ്റ്റാർ പർവ്വതം
-
യങ്മിങ്ഷാനിലെ ചുങ്-ഷാൻ കെട്ടിടം
-
ചൈനീസ് കൂടാരവും ചെറി ബ്ലോസവും
-
ഗുയാങ്ഫു കെട്ടിടം.
-
പ്രവേശന കവാടത്തിനടുത്തുള്ള ഒരു പാർക്ക്.
-
ദേശീയോദ്യാനത്തിലെ ചിയാങ് കെയ് ഷെക് പ്രതിമ
അവലംബം
[തിരുത്തുക]- ↑ https://wikitravel.org/en/Yangmingshan_National_Park
- ↑ Park, Yangmingshan National (2017-04-09). "Yangmingshan National Park". english.ymsnp.gov.tw (in Chinese). Retrieved 2017-04-09. Park, Yangmingshan National (2017-04-09). "Xiaoyoukeng". english.ymsnp.gov.tw (in Chinese). Retrieved 2017-04-09
- ↑ http://www.ymsnp.gov.tw/html/ENG/05planner/pla_a01_main.asp?sn=5 Archived 2010-06-12 at the Wayback Machine.". External link in |title= (help)
- ↑ "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-03-05. Retrieved 2018-01-17.
- ↑ 太厲害!擎天崗的牛 乖乖跟「他」走!. The Liberty Times. Retrieved on May 08, 2017
- ↑ "http://np.cpami.gov.tw/english/index.php?option=com_content&view=article&id=2636:yangmingshan&catid=78:multimedia&Itemid=99 Archived 2018-01-30 at the Wayback Machine.". External link in |title=
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിവൊയേജിൽ നിന്നുള്ള യങ്മിങ്ഷാൻ ദേശീയോദ്യാനം യാത്രാ സഹായി