Jump to content

കിൻമെൻ ദേശീയോദ്യാനം

Coordinates: 24°26′52″N 118°21′52″E / 24.44778°N 118.36444°E / 24.44778; 118.36444
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kinmen National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിൻമെൻ ദേശീയോദ്യാനം
Kinmen National Park area in Kinmen County
Locationകിൻമെൻ കൗണ്ടി, റിപ്പബ്ലിക്ക് ഓഫ് ചൈന
Coordinates24°26′52″N 118°21′52″E / 24.44778°N 118.36444°E / 24.44778; 118.36444
Area35.29 km2 (13.63 sq mi)
Established18 October 1995

കിൻമെൻ ദേശീയോദ്യാനം (ചൈനീസ്: 金門國家公園; പിൻയിൻ: Jīnmén Guójiā Gōngyuán) തായ് വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണിത്. 1995-ൽ നിലവിൽ വന്ന 3,780 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം തായ് വാനിലെ കിൻമെൻ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.[1] ഈ ദേശീയോദ്യാനത്തിൽ അഞ്ച് മേഖലകൾ കാണപ്പെടുന്നു. തായ് വു മൗണ്ടൻ, കുനിങ്ടൗ, ഗുഗാങ്, മാഷൻ ഹിൽ, ലീയു എന്നിവയാണ്. തായ് വാനിലെ ആറാമത്തെ ദേശീയോദ്യാനമാണിത്.

ചരിത്രം

[തിരുത്തുക]

16-ാം നൂറ്റാണ്ടിൽ കിൻമെൻ ദ്വീപിനെ ജാപ്പനീസ് കടൽകൊള്ളക്കാർ സ്ഥിരമായി നശിപ്പിക്കുക പതിവായിരുന്നു. ഇതിനെ തുടർന്ന് ഗവൺമെന്റ് ഇവിടെ പ്രതിരോധ നടപടികളെടുക്കുകയും യുദ്ധം ഉണ്ടാകുകയും പതിവായിരുന്നു. കെ.എം.റ്റിയും ചൈനീസ് കമ്മ്യൂണിസ്റ്റും തമ്മിൽ പ്രസിദ്ധമായ ധാരാളം യുദ്ധങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇവിടെ പരമ്പരാഗതമായ തെക്കൻ ഫ്യൂജിയാൻ കെട്ടിടങ്ങളും ചെറിയ മൺകൂനകളും കാണാം. മുമ്പുണ്ടായിട്ടുള്ള യുദ്ധങ്ങളുടെ ചരിത്രസ്മാരകമായി ഈ ഉദ്യാനത്തെ സംക്ഷിച്ചു പോരുന്നു.[2]

സസ്യജന്തുജാലങ്ങൾ

[തിരുത്തുക]

ദേശാടനപ്പക്ഷികളുടെ പറുദീസയാണ് ഈ പ്രദേശം. 319 വർഗ്ഗത്തിൽപ്പെട്ട പക്ഷികളെ ഇവിടെ കണ്ടുവരുന്നു.[3]71 ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങളെ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.[4]

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കിൻമെൻ_ദേശീയോദ്യാനം&oldid=3826655" എന്ന താളിൽനിന്ന് ശേഖരിച്ചത്