തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
തായ്വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. ഇന്ന് നിലവിൽ ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ (Ministry of interior) ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. ഈ ദേശീയോദ്യാനങ്ങൾ 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 ചതുരശ്ര മൈൽ) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു.[1] 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.[2]
നാഷണൽ സീനിക് ഏരിയയും ദേശീയോദ്യാനവും തമ്മിൽ ആശയകുഴപ്പമുണ്ടാകാറുണ്ട്. നാഷണൽ സീനിക് ഏരിയയുടെ ഭരണച്ചുമതല നിർവ്വഹിക്കുന്നത് മിനിസ്ട്രറി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ് കമ്മ്യൂണിക്കേഷനിലെ ടൂറിസം ബ്യൂറോയാണ്.[3]
ചരിത്രം
[തിരുത്തുക]തായ്വാവാൻ ജാപ്പനീസ് ഭരണത്തിൻകീഴിലായിരുന്ന കാലത്ത്, തായ്വാനിലെ ആദ്യത്തെ ദേശീയോദ്യാനങ്ങൾ national parks (國立公園 Kokuritsu Kōen ) 1937 ഡിസംബർ 27-ന് ഗവർണർ ജനറൽ സീസൊ കൊബയാഷി (小林躋造 ) സ്ഥാപിച്ചു. അങ്ങനെ ഈ മൂന്ന് ദേശീയ ഉദ്യാനങ്ങളും ജപ്പാന്റെ ദേശീയ പാർക്കുകളായി കരുതപ്പെടുന്നു.
പേര് | ജാപ്പനീസ് | തായ്വാനീസ് | ഇന്നത്തേതിനു തത്തുല്യമായ |
---|---|---|---|
ഡേയ്ടോൺ ദേശീയോദ്യാനം | 大屯國立公園 | Toā-tūn Kok-li̍p Kong-hn̂g | യങ്മിങ്ഷാൻ ദേശീയോദ്യാനം |
നിതാക-അരിസാൻ ദേശീയോദ്യാനം | 新高阿里山國立公園 | Sin-ko A-lí-san Kok-li̍p Kong-hn̂g | യുഷാൻ ദേശീയോദ്യാനവും അലിഷാൻ നാഷണൽ സീനിക് ഏരിയയും |
സുഗിടക-ടരോകോ ദേശീയോദ്യാനം | 次高タロコ國立公園 | Chhù-ko Thài-ló͘-koh Kok-li̍p Kong-hn̂g | ടറോക്കോ ദേശീയോദ്യാനവും ഷെയി-പ ദേശീയോദ്യാനവും |
1945-ൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാൻ തായ്വാനിൽ നിന്ന് പിൻവാങ്ങിയപ്പോൾ ഈ ദേശീയ ഉദ്യാനങ്ങളുടെ ഭരണനിർവ്വഹണം ഇല്ലാതായി. പിന്നീട് 1980-കളിൽ പുതിയ ദേശീയ ഉദ്യാന നിയമം വരെ തായ്വാനിൽ ദേശീയ പാർക്കുകൾ ഉണ്ടായിരുന്നില്ല.
തായ്‌വാനിലെ നിലവിലുള്ള ദേശീയോദ്യാനങ്ങൾ
[തിരുത്തുക]നിലവിൽ ഒൻപത് (9) ദേശീയ പാർക്കുകൾ തായ്വാനിൽ ഉണ്ട്. കുറച്ചു വിഭവങ്ങളുള്ള പ്രദേശങ്ങൾക്ക് പൂർണ്ണ ദേശീയ ഉദ്യാനം താരതമ്യപ്പെടുത്തി രൂപകൽപ്പന ചെയ്ത ഒരു ദേശീയ ഉദ്യാനവും ഇവിടെയുണ്ട്.
പേര് | വിസ്തീർണ്ണം | നിലവിൽ വന്ന വർഷം | വിവരണം | ചിത്രം | അവലംബം |
---|---|---|---|---|---|
കെൻടിങ് ദേശീയോദ്യാനം | 332.90 ച.കി.മീ (82,261.4 ഏക്കർ), 180.84 ച.കി.മീ കരപ്രദേശം, 152.06 ച.കി.മീ ജലം | 1984 | തായ്‌വാന്റെ തെക്കെ മുനമ്പിൽ സ്ഥിതിചെയ്യുന്നു. തായ്‌വാനിലെ (പിങ്ടങ് കൗണ്ടി) ഏറ്റവും പഴക്കമുള്ള ദേശീയ ഉദ്യാനമാണിത്. ദേശാടനപക്ഷികൾക്കും ഉഷ്ണമേഖല പവിഴപ്പുറ്റുകൾക്കും പേരുകേട്ടതാണ് കെൻടിങ്. | [4] | |
യുഷാൻ ദേശീയോദ്യാനം | 1031.21 ച.കി.മീ (254,817.5 ഏക്കർ) | 1985 | ദ്വീപിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ യുഷാൻ ദേശീയോദ്യാനം തായ്വാൻ പ്രധാന ദ്വീപിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ്. കിഴക്കേ ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജേഡ് മൗണ്ടൻ ('യുഷാൻ' എന്നാൽ "ജേഡ് മല", 3952 മീ.) ഇവിടെ കാണപ്പെടുന്നു. | [5] | |
യങ്മിങ്ഷാൻ ദേശീയോദ്യാനം | 113.38 ച.കി.മീ (28,016.8 ഏക്കർ) | 1985 | തായ്‌വാൻ ദ്വീപിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണിത്. ഇതൊരു അഗ്നിപർവ്വതപ്രദേശമാണ്. യങ്മിങ്ഷാൻ ഹോട്ട് സ്പ്രിംഗ്സിനും ഭൂതാപ പ്രതിഭാസത്തിനും പേരുകേട്ടതാണ്. ഓരോ വസന്തകാലത്തും യങ്മിങ്ഷാനിൽ കണ്ണഞ്ചിപ്പിക്കുന്ന പൂക്കളുണ്ടാകാറുണ്ട്. ഭാഗികമായി തായ്പേയ്ക്കും ന്യൂ തായ്പേയ് നഗരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു.[6] | [7] | |
ടറോക്കോ ദേശീയോദ്യാനം | 920 ച.കി.മീ (227,337.0 ഏക്കർ) | 1986 | ടറോക്കോ കിഴക്കൻ തായ്‌വാനിൽ സ്ഥിതിചെയ്യുന്നു. മനോജ്ഞമായ വെണ്ണക്കല്ലുകൊണ്ടുള്ള മലയിടുക്കിലൂടെയുള്ള ലി-വു നദി, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിസൗന്ദര്യം സൃഷ്ടിക്കുന്നു. സ്വദേശികളായ ട്രുക്കു ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. | [8] | |
ഷെയി-പ ദേശീയോദ്യാനം | 768.5 ച.കി.മീ (189,900.5 ഏക്കർ) | 1992 | തായ്‌വാൻ ദ്വീപിന്റെ മധ്യ വടക്കുഭാഗത്ത് ഹ്സിൻചു കൗണ്ടിയിലും മിയോലി കൗണ്ടിയിലുമായി സ്ഥിതിചെയ്യുന്നു. തായ്‌വാനിലെയും കിഴക്കൻ ഏഷ്യയിലെയും രണ്ടാമത്തെ ഉയരം കൂടിയ പർവ്വതമായ ക്സ്യൂഷൻ, അല്ലെങ്കിൽ മഞ്ഞുപർവ്വതവും, ഡബജിയൻ പർവ്വതവും ഹോളി റിഡ്ജും ഇവിടെ കാണപ്പെടുന്നു. | [9] | |
കിൻമെൻ ദേശീയോദ്യാനം | 35.29 ച.കി.മീ (8,720.3 ഏക്കർ) | 1995 | കിൻമെൻ മെയിൻലാൻഡ് ചൈനയോട് ചേർന്നുകിടക്കുന്നതിനാൽ കിൻമെയിൽ ചരിത്രപരമായ യുദ്ധഭൂമികളുണ്ട്. തണ്ണീർത്തടങ്ങൾ നിറഞ്ഞ ആവാസവ്യവസ്ഥയ്ക്കും ഇവിടത്തെ പഴയകാലഘട്ടത്തിലെ മിങ് രാജവംശത്തിന്റെ പരമ്പരാഗതമായ ഫ്യൂജിയൻ കെട്ടിടങ്ങൾക്കും ഇവിടം പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു. തായ്‌വാൻ ദ്വീപിലല്ല ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്, മറിച്ച് മെയിൻലാൻഡ് ചൈനയുടെ തീരപ്രദേശത്താണ്. | [10] | |
ഡോങ്ഷാ അറ്റോൾ ദേശീയോദ്യാനം | 3536.68 ച.കി.മീ (873,932.7 ഏക്കർ), 1.79 ച.കി.മീ കരപ്രദേശം | 2007 | ആദ്യത്തെ തീരദേശ ദേശീയോദ്യാനമാണിത്. എൻഡെമിക് ആയ 72 ഇനം സസ്യങ്ങളും, 125 ഇനത്തിൽപ്പെട്ട പ്രാണികളുമുണ്ടിവിടെ. കിൻമെൻ ദേശീയോദ്യാനത്തെപ്പോലെ ഇതും തായ്‌വാൻ ദ്വീപിലല്ല സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിന് കർശനമായ സംരക്ഷണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഇവിടം ഇപ്പോൾ പൊതു ടൂറിസത്തിനായി തുറന്നു പ്രവർത്തിക്കാറില്ല | [11][12] | |
ടായിജിയങ് ദേശീയോദ്യാനം | 393.1 ച.കി.മീ (97,137.1 ഏക്കർ), 49.05 ച.കി.മീ കരപ്രദേശം, 344.05 ച.കി.മീ ജലം | 2009 | തായ്‌വാനിലെ തെക്കുപടിഞ്ഞാറ് ടായിനൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്നു. വേലിയേറ്റത്തിന്ററെയും വേലിയിറക്കത്തിന്റെയും സുന്ദരദൃശ്യം പകർന്നു തരുന്നത് ഇവിടത്തെ ഏറ്റവും വലിയ സവിശേഷതയാണ്. ഏകദേശം 2000 വർഷങ്ങൾക്കുമുമ്പ് ഈ ദേശീയോദ്യാനത്തിന്റെ വലിയൊരുഭാഗം ടായിജിയങ് കടലിനകത്തെ ഉൾപ്രദേശമായിരുന്നു. 205 ഇനത്തിൽപ്പെട്ട ഷെൽ ഫിഷ്, 240 ഇനം മത്സ്യങ്ങൾ, 49 ഇനത്തിൽപ്പെട്ട ഞണ്ടുകൾ എന്നിവ ഇവിടത്തെ ചതുപ്പിൽ കാണപ്പെടുന്നു. | [13] | |
സൗത്ത് പെൻഗു മറൈൻ ദേശീയോദ്യാനം | 358.44 ച.കി.മീ (88,572.5 ഏക്കർ), 3.70 ച.കി.മീ കരപ്രദേശം | 2014 | പെൻഗുവിൻറെ തെക്ക് സ്ഥിതിചെയ്യുന്നു. അക്രോപൊറ പവിഴപ്പുറ്റുകളുടെ വലിയകൂട്ടം ഈ കടൽതീരത്ത് കാണപ്പെടുന്നു. ഈ ചെറിയദ്വീപിൽ കാണുന്ന ലാവ ഉറഞ്ഞുണ്ടായ പാറകൾ പവിഴപുറ്റുകൾക്ക് വാസസ്ഥലമൊരുക്കുന്നു. | [14][15] | |
ഷൗഷാൻ നാഷണൽ നേച്ചർ പാർക്ക് | 11.23 ച.കി.മീ (2,775.0 ഏക്കർ) | 2011 | തായ്വാനിലെ കായോസിയുങ്ങിലെ ഗുഷാൻ ജില്ലയിലുള്ള ഒരു മലയാണ് ഷൌഷാൻ (ഇംഗ്ലീഷിൽ പൊതുവായി മങ്കി മല എന്ന് അറിയപ്പെടുന്നു). | [16] |
അവലംബം
[തിരുത്തുക]- ↑ 各國家公園基本資料表 (PDF) (in Chinese). Construction and Planning Agency, Ministry of the Interior, Taiwan. 6 June 2014. Retrieved 21 October 2014.
- ↑ Reference on Act Title from Kinmen Park website
- ↑ "Taiwan's National Scenic Areas: Balancing Preservation and Recreation". Academia Sinica. 1995-06-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-04. Retrieved 2019-01-01.
- ↑ https://www.ysnp.gov.tw/css_en/page.aspx?path=561
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-31. Retrieved 2019-01-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-31. Retrieved 2019-01-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-07-18. Retrieved 2019-01-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-09. Retrieved 2019-01-01.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-29. Retrieved 2019-01-01.
- ↑ https://web.archive.org/web/20150103171214/http://np.cpami.gov.tw/youth/index.php?option=com_mgzen&view=detail&catid=37&id=480&Itemid=67&tmpl=print&print=1
- ↑ http://citeseerx.ist.psu.edu/viewdoc/download?doi=10.1.1.571.3480&rep=rep1&type=pdf
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-31. Retrieved 2019-01-01.
- ↑ https://www.marine.gov.tw/home-en
- ↑ "Beauty of south Penghu islets on display at new national park". Central News Agency. 18 October 2014. Retrieved 21 October 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-13. Retrieved 2019-01-01.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- http://np.cpami.gov.tw/about-the-parks/national-parks-of-taiwan.html Archived 2019-01-11 at the Wayback Machine.