Jump to content

വുമൺ ഹോൾഡിംഗ് എ ബാലൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Woman Holding a Balance എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A Woman Holding a Balance
കലാകാരൻJohannes Vermeer
വർഷംc. 1662–1663
MediumOil on canvas
MovementDutch Golden Age painting
അളവുകൾ42.5 cm × 38 cm (16.7 ഇഞ്ച് × 15 ഇഞ്ച്)
സ്ഥാനംNational Gallery of Art, Washington, D.C.

ഡച്ച് സുവർണ്ണ കാലഘട്ടത്തിലെ ചിത്രകാരനായ ജോഹന്നാസ് വെർമീർ വരച്ച ചിത്രമാണ് വുമൺ ഹോൾഡിംഗ് എ ബാലൻസ്(Dutch: Vrouw met weegschaal). ഈ ചിത്രം വുമൺ ടെസ്‌റ്റിംഗ് എ ബാലൻസ് എന്നും അറിയപ്പെടുന്നു. ഇപ്പോൾ ഈ ചിത്രം വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഗാലറി ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്നു.

1662-1663 നും ഇടയിൽ പൂർത്തിയാക്കിയ പെയിന്റിംഗ് ഒരു കാലത്ത് വുമൺ വെയ്റ്റിംഗ് ഗോൾഡ് എന്നറിയപ്പെട്ടിരുന്നു. എന്നാൽ അടുത്ത വിലയിരുത്തലിൽ അവളുടെ കൈയിലെ ബാലൻസ് ശൂന്യമാണെന്ന് കണ്ടെത്തി. പെയിന്റിംഗിന്റെ പ്രമേയത്തെയും പ്രതീകാത്മകതയെയും കുറിച്ചുള്ള അഭിപ്രായങ്ങൾ വ്യത്യസ്തമാണ്. സ്ത്രീയെ വിശുദ്ധിയുടെയോ ഭൗമികതയുടെയോ പ്രതീകമായി വീക്ഷിക്കുന്നു.

മുത്തുകളും സ്വർണ്ണവും ചൊരിയുന്ന തുറന്ന ജ്വല്ലറി ബോക്‌സ് ഇരിക്കുന്ന ഒരു മേശയുടെ മുമ്പിൽ ഒരു ശൂന്യമായ ബാലൻസ് കൈവശം വച്ചിരിക്കുന്ന ഒരു ഗർഭിണിയായ യുവതിയെ പെയിന്റിംഗിൽ, വെർമീർ ചിത്രീകരിച്ചിരിക്കുന്നു. ഒരു നീല തുണി ഇടത് മുൻവശത്ത്, കണ്ണാടിക്ക് താഴെ കിടക്കുന്നു. ഇടതുവശത്ത് കണ്ണിൽപ്പെടാത്ത സ്വർണ്ണ തിരശ്ശീല സംരക്ഷിക്കുന്ന ഒരു ജാലകം പ്രകാശം പ്രദാനം ചെയ്യുന്നു. സ്ത്രീയുടെ പിന്നിൽ നീട്ടിയ കൈകളുമായി ക്രിസ്തുവിനെ അവതരിപ്പിക്കുന്ന ഒരു പെയിന്റിംഗ് ലാസ്റ്റ് ജഡ്ജ്മെന്റ് കാണാം .[1] ഈ സ്ത്രീയുടെ മോഡൽ വെർമീറിന്റെ ഭാര്യ കാതറിന വെർമീറായിരിക്കാം.[2]

  1. Huerta (2005), പുറം. 54
  2. Walther & Suckale (2002), പുറം. 332.

അവലംബം

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വുമൺ_ഹോൾഡിംഗ്_എ_ബാലൻസ്&oldid=3836767" എന്ന താളിൽനിന്ന് ശേഖരിച്ചത്