ലേഡി സ്റ്റാൻഡിംഗ് അറ്റ് എ വിർജിനൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lady Standing at a Virginal
Jan Vermeer van Delft - Lady Standing at a Virginal - National Gallery, London.jpg
കലാകാ(രൻ/രി)Johannes Vermeer
വർഷംc. 1670–72[1]
അളവുകൾ51.7 cm × 45.2 cm (20.4 in × 17.8 in)[1]
സ്ഥലംNational Gallery, London

1670-1672 നും ഇടയിൽ ഡച്ച് ആർട്ടിസ്റ്റ് ജോഹന്നാസ് വെർമീർ ചിത്രീകരിച്ച ഒരു ചിത്രമാണ് ലേഡി സ്റ്റാൻഡിംഗ് അറ്റ് എ വിർജിനൽ. ഇപ്പോൾ ഈ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിയിൽ സംരക്ഷിരിക്കുന്നു.

വിവരണം[തിരുത്തുക]

ടൈൽ പാകിയ തറയോടുകൂടിയ ഒരു വീട്ടിൽ ആർഭാടമായ വസ്ത്രം ധരിച്ച ഒരു സ്ത്രീ വിർജിനൽ വായിക്കുകയും ചുവരിൽ തൂക്കിയിരിക്കുന്ന ചിത്രങ്ങളും പ്രാദേശികമായി നിർമ്മിച്ച നീലയും വെള്ളയും ഡെൽഫ്‌റ്റ്വെയർ ടൈലുകളും മറ്റ് വെർമീർ ചിത്രങ്ങളിൽ ദൃശ്യമാകുന്നപ്പോലെത്തന്നെ ഈ എണ്ണഛായാചിത്രത്തിലും ചിത്രീകരിക്കുന്നു.[2]

ദേശീയ ഗാലറിയുടെ കാഴ്ചപ്പാടിൽ ചുമരിലെ ചിത്രങ്ങളുടെ വിവരങ്ങൾ വ്യക്തമല്ല. എന്നാൽ ഇടതുവശത്തുള്ള ഭൂപ്രകൃതി ജാൻ വിജ്‌നന്റ്സ് അല്ലെങ്കിൽ അലാർട്ട് വാൻ എവർഡിംഗെൻ എന്നീ ചിത്രകാരന്മാരുടേത് ആയിരിക്കാം. രണ്ടാമത്തെ ചിത്രത്തിൽ, കുപിഡ് ഒരു കാർഡ് കൈവശം വച്ചിരിക്കുന്നതായി അല്ലാർട്ടിന്റെ സഹോദരൻ സീസർ വാൻ എവർഡിംഗെൻ കാണിക്കുന്നു. സമകാലിക മാതൃകയിൽ നിന്നാണ് രചനയിലെ മുഖ്യഘടകം ഉത്ഭവിച്ചത്. ഒന്നുകിൽ ഒരൊറ്റ കാമുകനോടുള്ള വിശ്വസ്തത എന്ന ആശയത്തെ പ്രതിനിധീകരിക്കുന്നു അല്ലെങ്കിൽ ഒരുപക്ഷേ, വിർജിനലിന്റെ സാന്നിധ്യവും സംഗീതത്തിന്റെയും സ്നേഹത്തിന്റെയും പരമ്പരാഗത കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നു[2].

ശൈലീപരമായ കാരണങ്ങളാലും വസ്ത്രധാരണത്തിന്റെ തെളിവുകളും ചിത്രത്തിന്റെ സമയം നിശ്ചയിക്കാൻ സാധിക്കുന്നു. ശേഖരണത്തിലെ മറ്റൊരു വെർമീർ ചിത്രവുമായി ഈ ചിത്രം ബന്ധപ്പെടുത്താം. ലേഡി സീറ്റ് അറ്റ് എ വിർജീനൽ, [2] ഏതാണ്ട് ഒരേ വലിപ്പമുള്ള ക്യാൻവാസിൽ, ഈ ചിത്രം അതിന്റെ ഒരു ജോഡിയായി മാറിയേക്കാം. രണ്ട് ചിത്രങ്ങൾക്കായുള്ള ക്യാൻവാസ് ഒരേ ബോൾട്ടിൽ നിന്നാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിച്ചിട്ടുണ്ട്.[3]കൂടാതെ, ഓരോ ചിത്രത്തിന്റെയും ക്യാൻവാസിൽ ഉപയോഗിച്ചിരിക്കുന്ന നിലം സമാനമാണെന്ന് തോന്നുന്നു. കൂടാതെ ന്യൂയോർക്കിൽ സൂക്ഷിച്ചിരിക്കുന്ന എ യങ് വുമൺ സീറ്റെഡ് അറ്റ് ദ വിർജിനൽസ് ഈ ചിത്രവുമായി സമാനത പങ്കിടുന്നതായും കാണുന്നു.ഉദ്ധരിച്ചതിൽ പിഴവ്: തുറക്കാനുള്ള <ref> ടാഗിൽ പിഴവുണ്ട് അല്ലെങ്കിൽ പേരിൽ കുഴപ്പമുണ്ട്

ഈ ചിത്രം ഡേവിഡ് ഹോക്നിയുടെ 1977-ലെ എണ്ണഛായാചിത്രം 'ലുക്കിംഗ് അറ്റ് പിക്ചേഴ്സ് ഓൺ എ സ്ക്രീനിൽ' ചിത്രീകരിച്ചിരിക്കുന്നു.[4]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Gaskell, Ivan (2000). Vermeer's Wager: Speculations on Art History, Theory and Art Museums. Reaktion Books. ISBN 1861890729. Structured around detailed discussion of Lady Standing at a Virginal
  • Liedtke, Walter A. (2001). Vermeer and the Delft School. Metropolitan Museum of Art. ISBN 978-0-87099-973-4.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Key facts: A Young Woman standing at a Virginal". National Gallery (London) web site. മൂലതാളിൽ നിന്നും 18 ഡിസംബർ 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 സെപ്റ്റംബർ 2009.
  2. 2.0 2.1 2.2 "A Young Woman Standing at a Virginal". National Gallery, London web site. ശേഖരിച്ചത് 29 September 2009.
  3. Walter Liedtke; C. Richard Johnson Jr.; Don H. Johnson. "Canvas matches in Vermeer: a case study in the computer analysis of canvas supports" (PDF). ശേഖരിച്ചത് 5 May 2013.
  4. "Looking at Pictures on a Screen". ശേഖരിച്ചത് 9 February 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]