വുമൺ വിത് എ വാട്ടർ ജഗ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Woman with a Water Jug
Jan Vermeer van Delft 019.jpg
ArtistJohannes Vermeer
Year1660–1662
MediumOil on canvas
Dimensions45.7 cm × 40.6 cm (18.0 ഇഞ്ച് × 16.0 ഇഞ്ച്)
LocationMetropolitan Museum of Art, New York

1660-1662 കാലഘട്ടത്തിൽ ഡച്ച് ചിത്രകാരനായിരുന്ന യോഹാൻ വെർമീർ ബറോക്ക് ശൈലിയിൽ പൂർത്തിയാക്കിയ ചിത്രമാണ് വുമൺ വിത് എ വാട്ടർ ജഗ്ഗ് (ഡച്ച്: വ്രൂവ് മെറ്റ് വാട്ടർകാൻ). യംഗ് വുമൺ വിത് എ വാട്ടർ പിച്ചർ എന്നും ഈ ചിത്രം അറിയപ്പെടുന്നു. 45.7 സെമീ x 40.6 സെന്റിമീറ്റർ വലിപ്പമുള്ള ഈ ചിത്രം ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

വിവരണം[തിരുത്തുക]

ചിത്രത്തിന്റെ മധ്യഭാഗത്ത് ഒരു യുവതിയെ കാണാം. ഇടതുകൈകൊണ്ട് ഒരു വാട്ടർ ജഗ് പിടിക്കുമ്പോൾ അവൾ വലതു കൈകൊണ്ട് ഒരു ജാലകം തുറക്കുന്നു. ഈ ജഗ് ഒരു വലിയ തളികയിലാണ്. ഇവ രണ്ടും മറ്റ് വസ്തുക്കൾക്കിടയിൽ ഒരു മേശപ്പുറത്താണ്. പ്രധാനമായും ഏഷ്യൻ വംശജരുടെ ചുവന്ന പരവതാനിയാണ് മേശ അലങ്കരിച്ചിരിക്കുന്നത്. മേശയ്ക്കു പിന്നിൽ ഒരു നീല നിറത്തിലുള്ള മെറ്റീരിയൽ കിടക്കുന്ന ഒരു കസേര നിൽക്കുന്നു. സ്ത്രീ ജനാലയിലൂടെ പുറത്തേയ്ക്ക് തുറിച്ചുനോക്കുന്നു. കറുപ്പും സ്വർണ്ണനിറത്തിലുള്ളതുമായ ചോളി ഇരുണ്ട നീല നിറത്തിലുള്ള വസ്ത്രവുമാണ് സ്ത്രീ ധരിച്ചിരിക്കുന്നത്. ഒരു വെളുത്ത തുണി അവളുടെ ഹെഡ്‌പീസായി ഉപയോഗിച്ചിരിക്കുന്നു. ചുവരിൽ പശ്ചാത്തലത്തിൽ ഒരു മാപ്പ് തൂക്കിയിരിക്കുന്നു.

1660 കളുടെ ആരംഭം മുതൽ പകുതി വരെ വരച്ച അടുത്ത ചിത്രങ്ങളിൽ ഒന്നാണ് ഈ പെയിന്റിംഗ്. പ്രകാശം നിറങ്ങൾ ചേർന്നതാണെന്നും പരസ്പരം നിറങ്ങളുടെ സ്വാധീനം ഉണ്ടെന്നും വെർമീർ അറിഞ്ഞിരുന്നുവെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, മെറ്റാലിക് പിടിയുള്ള പാത്രത്തിന്റെ വശത്ത് നീല നിറത്തിലുള്ള മനോഹരമായ തുണി കടും നീലയായി പ്രതിഫലിക്കുന്നു. കൂടാതെ ചുവന്ന തുണിത്തരങ്ങൾ പരന്ന പാത്രത്തിന്റെ അടിവശം സ്വർണ്ണനിറം ആയി മാറ്റം വരുത്തുന്നു.[1]

ഉത്ഭവം[തിരുത്തുക]

1887-ൽ ഹെൻ‌റി ഗുർ‌ഡൻ‌ മാർ‌ക്വാണ്ട് വുമൺ വിത് എ വാട്ടർ ജഗ്ഗ് പാരീസ് ഗാലറിയിൽ‌ നിന്ന് 800 ഡോളറിന് വാങ്ങി. മാർക്വാണ്ട് ഇത് അമേരിക്കയിലേക്ക് കൊണ്ടുവന്നപ്പോൾ, അമേരിക്കയിലെ ആദ്യത്തെ വെർമീർ ചിത്രമായിരുന്നു അത്. ന്യൂയോർക്ക് നഗരത്തിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന് മാർക്വാണ്ട് തന്റെ ശേഖരത്തിലെ കലാസൃഷ്ടികളും മറ്റ് ചിത്രങ്ങളും സംഭാവന ചെയ്തു.

അവലംബം[തിരുത്തുക]

  1. De la Croix, Horst; Tansey, Richard G.; Kirkpatrick, Diane (1991). Gardner's Art Through the Ages (9th പതിപ്പ്.). Thomson/Wadsworth. പുറം. 796. ISBN 0-15-503769-2.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]