ദി ആർട്ട് ഓഫ് പെയിന്റിംഗ്
The Art of Painting | |
---|---|
കലാകാരൻ | Johannes Vermeer |
വർഷം | 1666–1668 |
Medium | Oil on canvas |
അളവുകൾ | 120 cm × 100 cm (47 in × 39 in) |
സ്ഥാനം | Kunsthistorisches Museum, Vienna |
പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് ചിത്രകാരനായ യോഹാൻ വെർമീർ വരച്ച എണ്ണച്ചായാചിത്രമാണ് ദി അലഗറി ഓഫ് പെയിന്റിംഗ് അല്ലെങ്കിൽ പെയിന്റെർ ഇൻ ഹിസ് സ്റ്റുഡിയോ എന്നും അറിയപ്പെടുന്ന ആർട്ട് ഓഫ് പെയിന്റിംഗ് (ഡച്ച്: അല്ലെഗോറി ഒപ്പ് ഡി ഷിൽഡെർകുൻസ്റ്റ്), ഓസ്ട്രിയൻ റിപ്പബ്ലിക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ചിത്രം വിയന്നയിലെ കുൻതിസ്റ്റോറിഷെസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]
വെർമീറിന്റെ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് ഈ മിഥ്യാധാരണ ചിത്രം. 1868-ൽ ചിത്രകാരനായ യോഹാൻ വെർമീറിന്റെ ചിത്രം വീണ്ടും കണ്ടെത്തിയതിന് ഇന്ന് അറിയപ്പെടുന്ന തോറെ-ബർഗർ ഈ ചിത്രത്തെ ഏറ്റവും രസകരമായി കണക്കാക്കി. സ്വെറ്റ്‌ലാന ആൽപേർസ് ഇതിനെ അതുല്യവും തീവ്ര ഉൽക്കർഷച്ഛയുള്ളതുമാണെന്ന് വിശേഷിപ്പിക്കുന്നു.[2]വാൾട്ടർ ലീഡ്‌കെ "കലാകാരന്റെ സാമർത്ഥ്യം രചനയുടെയും കൃത്യനിർവ്വഹണത്തിന്റെയും കലാനിപുണതയുടെയും പ്രദർശനത്തിനുള്ള അരങ്ങ് ആയ അദ്ദേഹത്തിന്റെ സ്റ്റുഡിയോയുടെ സാങ്കൽപ്പിക പതിപ്പ് ..."ആയി കാണുന്നു.[3]ആൽബർട്ട് ബ്ലാങ്കർട്ടിന്റെ അഭിപ്രായത്തിൽ, "പ്രകൃതിദത്ത സാങ്കേതികതയെയും തിളക്കമാർന്ന പ്രകാശമുള്ള സ്ഥലത്തെയും സങ്കീർണ്ണമായ സംയോജിത രചനയെയും കുറ്റമറ്റ രീതിയിൽ സമന്വയിപ്പിക്കുന്ന മറ്റൊരു ചിത്രവും ഇല്ല."[4]
പല കലാ ചരിത്രകാരന്മാരും ഇത് പെയിന്റിംഗിന്റെ ഒരു ഉപമയാണെന്ന് കരുതുന്നു. [5] അതിനാൽ പെയിന്റിംഗിന് ഇതര തലക്കെട്ട് നൽകിയിരിക്കുന്നു. ഇതിന്റെ ഘടനയും ഐക്കണോഗ്രഫിയും എല്ലാചിത്രങ്ങൾക്കിടയിൽ ഏറ്റവും സങ്കീർണ്ണമായ വെർമീർ സൃഷ്ടിയാക്കുന്നു. വെർമീറിന്റെ ക്രൈസ്റ്റ് ഇൻ ദി ഹൗസ് ഓഫ് മാർത്ത ആന്റ് മറിയ എന്ന ചിത്രത്തിനുശേഷം ഇത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ചിത്രമാണ്.
അവലംബം
[തിരുത്തുക]- ↑ The painting on the museum website
- ↑ Svetlana Alpers (1983) The Art of Description. Dutch Art in the Seventeenth Century, p. 119.
- ↑ Liedtke, Walter (2007). Dutch paintings in the Metropolitan Museum of Art. New York: Metropolitan Museum of Art. p. 893. ISBN 978-0-300-12028-8.
- ↑ A. Blankert (1978) Vermeer of Delft, pp. 47–49. Oxford: Phaidon.
- ↑ Wheelock, Arthur K. (1995). Vermeer & the art of painting. New Haven: Yale University Press. pp. 129. ISBN 0-300-06239-7. OCLC 31409512.