എ ഗേൾ അസ്ലീപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A Girl Asleep എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A Girl Asleep
കലാകാരൻJohannes Vermeer
വർഷം1657
MediumOil on canvas
MovementDutch Golden Age painting
അളവുകൾ87.6 cm × 76.5 cm (34.5 in × 30.1 in)
സ്ഥാനംMetropolitan Museum of Art, New York City

1657-ൽ ഡച്ച് മാസ്റ്റർ ജോഹന്നാസ് വെർമീർ വരച്ച ചിത്രമാണ് എ വുമൺ അസ്ലീപ്പ് , എ വുമൺ അസ്ലീപ്പ് അറ്റ് ടേബിൾ, എ മെയ്ഡ് അസ്ലീപ്പ്, [1] എന്നീ പേരുകളിൽ അറിയപ്പെടുന്ന എ ഗേൾ അസ്ലീപ്പ് (ഡച്ച്: സ്ലാപെൻഡ് മെയിസ്ജെ), .[2] ഈ ചിത്രം നിലവിൽ ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്നു. ദാതാവിന്റെ വസ്വിയ്യത്ത് വ്യവസ്ഥകൾ പ്രകാരം ഈ ചിത്രം മറ്റൊരിടത്തും വായ്പയായി നൽകാൻ പാടില്ല എന്നു പറഞ്ഞിരിക്കുന്നു.[1]

ഉത്ഭവവും പ്രദർശനങ്ങളും[തിരുത്തുക]

ജേക്കബ് ഡിസിയസിന്റെ (1653-1695) എസ്റ്റേറ്റിൽ നിന്ന് 1696 മെയ് 16-ന് വിറ്റ വെർമീർ കൃതികളുടെ വലിയ ശേഖരത്തിൽ ഈ പെയിന്റിംഗ് ഉൾപ്പെടുന്നു. ഈ ശേഖരം യഥാർത്ഥത്തിൽ വെർമീറിന്റെ പ്രധാന രക്ഷാധികാരി എന്ന നിലയിൽ ഡിസിയസിന്റെ അമ്മായിയപ്പനായ ഡെൽഫിലെ പീറ്റർ ക്ലെസ് വാൻ റൂയ്‌വെന്റെ ഉടമസ്ഥതയിലായിരുന്നുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. തുടർന്ന് അത് ഡിസിയസിന് വിട്ടുകൊടുക്കുകയായിരുന്നു. 1873-ന് ശേഷം പാരീസിലെ ജോൺ വാട്ടർലൂ വിൽസണിന്റെ ഉടമസ്ഥതയിലാകുന്നതുവരെ ഈ ചിത്രത്തിന്റെ ചരിത്രം അജ്ഞാതമാണ്. 1881 മാർച്ച് 14-ന് പാരീസിലെ സെഡൽമെയർ ഗാലറി ഈ ചിത്രം വാങ്ങി ആ വർഷം തന്നെ പാരീസിലെ റോഡോൾഫ് കാനിന് വിൽക്കുകയും ചെയ്തു. 1907 വരെ കാനിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ചിത്രം . ഇത് 1908-ൽ ലണ്ടനിലെ ഡുവീൻ ബ്രദേഴ്‌സ് വഴി ബെഞ്ചമിൻ ആൾട്ട്‌മാൻ മുഖേന വിറ്റു. 1909-ൽ ന്യൂയോർക്കിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 1913-ൽ ഒരു വസ്വിയ്യത്ത് പോലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ കൈകളിലെത്തുന്നതുവരെ ആൾട്ട്‌മാൻ ഈ സൃഷ്ടിയുടെ ഉടമസ്ഥനായിരുന്നു. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Liedtke, Walter, with Michael C. Plomp and Axel Rüger, Vermeer and the Delft School, pp 369-371; New York: The Metropolitan Museum of Art and New Haven and London: Yale University Press, 2001 (catalogue of an exhibition of the same name New York, March 8-May 27, 2001, and at the National Gallery, London, June 20 – September 16, 2001)
  2. Benjamin Binstock Vermeer's Family Secrets: Genius, Discovery, and the Unknown Apprentice 1136087060 2013 p.117 "Vermeer's Girl Asleep, likely from 1656, portrays a young woman seated at a table with her eyes closed, in the .. "

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Liedtke, Walter A. (2001). Vermeer and the Delft School. Metropolitan Museum of Art. ISBN 978-0-87099-973-4.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ_ഗേൾ_അസ്ലീപ്പ്&oldid=3978383" എന്ന താളിൽനിന്ന് ശേഖരിച്ചത്