വോൾട്ട്
ദൃശ്യരൂപം
(Volt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസമായ വോൾട്ടേജ് അളക്കുന്നതിനുപയോഗിക്കുന്ന ഏകകമാണ് വോൾട്ട്. ചിഹ്നം: V. വോൾട്ടായിക് പൈൽ കണ്ടുപിടിച്ച ഇറ്റാലിയൻ ഊർജ്ജതന്ത്രജ്ഞനായ അലെസ്സാണ്ട്രോ വോൾട്ടായുടെ ബഹുമാനാർത്ഥമാണ് ഈ പേരിട്ടിരിക്കുന്നത്.
നിർവചനം
[തിരുത്തുക]ഒരു ആമ്പിയർ വൈദ്യുതിപ്രവാഹത്തിൽ, ഒരു വൈദ്യുതചാലകം, ഒരു വാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്നുവെങ്കിൽ ആ ചാലകത്തിൽ ചെലുത്തപ്പെടുന്ന പൊട്ടൻഷ്യൻ വ്യത്യാസം, ഒരു വോൾട്ട് ആയിരിക്കും. എസ്.ഐ അടിസ്ഥാന ഏകകങ്ങൾ ഉപയോഗിച്ച് m2 · kg · s−3 · A−1 എന്നെഴുതാവുന്ന വോൾട്ട് ഒരു ജൂൾ ഊർജ്ജത്തിന് ഒരു കൂളോംബ് ചാർജിന് സമമാണ് J/C.
അവലംബം
[തിരുത്തുക]