പാസ്കൽ (ഏകകം)
Unit system: | SI derived unit |
Unit of... | Pressure or stress |
Symbol: | Pa |
Named after: | Blaise Pascal |
In SI base units: | 1 Pa = 1 kg/(m·s2) |
പാസ്കൽ (യൂണിറ്റ്) pascal (symbol: Pa) മർദ്ദം, ആന്തരിക മർദ്ദം, പ്രതിബലം, യങ്ങിന്റെ നിരപേക്ഷമൂല്യം, ആത്യന്തിക ആയതി ബലം എന്നിവയുടെ എസ്. ഐ. ഏകകം.ആണിത്. ഒരു ന്യൂട്ടൺ പെർ ചതുരശ്രമീറ്റർ എന്നാണു നിർവചിച്ചിരിക്കുന്നു. ഫ്രഞ്ചുകാരനായ പോളിമാത് ആയ ബ്ലെയ്സ് പാസ്കലിന്റെ പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്.
പാസ്കലിന്റെ സാധാരണമായ ഗുണിതങ്ങളിൽ ചിലതാണ് : hectopascal (1 hPa ≡ 100 Pa) which is equal to 1 mbar, the kilopascal (1 kPa ≡ 1000 Pa), the megapascal (1 MPa ≡ 1,000,000 Pa), and the gigapascal (1 GPa ≡ 1,000,000,000 Pa). എന്നിവ.
അന്തരീക്ഷസ്ഥിതിവിവരക്കണക്ക് സാധാരണ ഹെൿറ്റോപാസ്കൽ എന്ന അന്തരീക്ഷമർദ്ദത്തിന്റെ യൂണിറ്റിൽ ആണു കണക്കാക്കുക.
പദോൽപ്പത്തി
[തിരുത്തുക]ബാരോമീറ്ററിൽ പരീക്ഷണങ്ങൾ ചെയ്ത ബ്ലെയ്സ് പാസ്കലിന്റെ പേരിലാണ് ഈ ഏകകം അറിയപ്പെടുന്നത്. 1971ൽ 14ലാമത് അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം എസ്. ഐ യൂണിറ്റിലെ ന്യൂട്ടൺ പെർ സ്ക്വയർ മീറ്ററിനു (N/m2) പകരമായി അംഗീകരിച്ചു.
നിർവ്വചനം
[തിരുത്തുക]എസ്. ഐയിൽനിന്നുള്ള ഏകകങ്ങൾ ഉപയോഗിച്ചു പാസ്ക്കലിനെ താഴെപ്പറയുന്ന രീതിയിൽ സൂചിപ്പിക്കാം:
ഇവിടെ N എന്നത് ന്യൂട്ടൺ എന്നും, M മീറ്ററും, S സെക്കന്റും ആകുന്നു.
പലവക
[തിരുത്തുക]atmosphere or standard atmosphere (atm)എന്നത് 101325 Pa (101.325 kPa)ആകുന്നു.
ഉപയോഗങ്ങൾ
[തിരുത്തുക]പൗണ്ട്സ് പെർ സ്ക്വയർ ഇഞ്ച് (psi) എന്ന ഇംപീരിയൽ അളവുതൂക്ക വ്യവസ്ഥ തുടരുന്ന അമേരിക്കൻ ഐക്യനാടുകൾ ഒഴികെയുള്ള രാജ്യങ്ങളിൽ മർദ്ദം അളക്കാനായി പാസ്ക്കലോ (Pa), കിലോപാസ്ക്കലോ (kPa) ആണ് വ്യാപകമായി ഉപയോഗിക്കുന്നത്.
ഭൂഭൗതികശാസ്ത്രഞ്ജന്മാർ ഭൂഫലകങ്ങളുടെ ഞെരുക്കത്തിന്റെയും ഭൗമാന്തർഭാഗത്തുണ്ടാകുന്ന മർദ്ദത്തിന്റെയും തോത് അളക്കാനായി ഗിഗാപാസ്കൽ (GPa) ഉപയോഗിക്കുന്നു.
മെഡിക്കൽ എലാസ്റ്റോഗ്രഫി കലകളുടെ മുറുക്കം അളക്കുന്നതിന് കിലോപാസ്ക്കൽ.
ദ്രവ്യവിജ്ഞാനീയത്തിലും എഞ്ചിനീയറിങ്ങിലും stiffness, ആയതിബലം (വലിവുബലം) മർദ്ദിതശക്തി (compressive strength) എന്നിവ പാസ്ക്കൽ ഉപയോഗിച്ച് അളക്കുന്നു. എഞ്ചിനീയറിങ്ങിൽ പാസ്ക്കൽ വളരെ ചെറിയ അളവായതിനാൽ മെഗാപിക്സൽ (MPa) എന്ന വലിയ അളവാണ് ഉപയോഗിക്കുന്നത്.
വസ്തു | Young's modulus |
---|---|
നൈലോൺ 6 | 2–4 GPa |
hemp നാര് | 35 GPa |
അലൂമിനിയം | 69 GPa |
പല്ലിന്റെ ഇനാമൽ | 83 GPa |
ചെമ്പ് | 117 GPa |
കെട്ടിടനിർമ്മാണത്തിനുള്ള സ്റ്റീൽ | 200 GPa |
വജ്രം | 1220 GPa |
ഊർജ്ജസാന്ദ്രതയുടെ എസ്. ഐ യൂണിറ്റിനും പാസ്ക്കൽ J/m3 ഉപയോഗിക്കുന്നു. മർദ്ദിതവാതകങ്ങളുടെ താപഗതികത്വത്തിനു മാത്രമല്ല വൈദ്യുതമണ്ഡലത്തിലും, കാന്തികമണ്ഡലത്തിലും, ഗുരുത്വാകർഷണമണ്ഡലത്തിലും ഇത് പ്രയോഗക്ഷമമാണ്.
ശബ്ദമർദ്ദമോ ശബ്ദത്തിന്റെ ഉച്ച്തയോ അളക്കുമ്പോൾ ഒരു പാസ്ക്കൽ 94 ഡെസിബെൽസ് SPL (സൗണ്ട് പ്രഷർ ലെവൽ). ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്നതിൽ ഏറ്റവും കുറഞ്ഞ ശബ്ദത്തിന് കേൾവിയുടെ ശബ്ദാതിർത്തി ( threshold of hearing) എന്നറിയപ്പെടുന്നു. ഇത് 0 dB SPL, or 20 µPa ആകുന്നു. വായുനിബദ്ധമായ കെട്ടിടങ്ങളുടേത് 50 Pa ആകുന്നു.
ഹെൿറ്റൊപാസ്കലും മില്ലിബാർ യുണിറ്റും
[തിരുത്തുക]അന്തരീക്ഷ വിജ്ഞാനീയത്തിൽ അന്തരീക്ഷമർദ്ദത്തിന്റെ ഏകകം മുൻപ് ബാർ (ഏകകം) എന്നാണറിയപ്പെട്ടിരുന്നത്. ഇത് ഭൂമിയുടെ ശരാശരി അന്തരീക്ഷ്മർദ്ദത്തിനു തുല്യമായ മില്ലിബാറായിരുന്നു. എസ്. ഐ യൂണിറ്റ് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അന്തരീക്ഷമർദ്ദം ഹെക്റ്റോപാസ്ക്കലിലുപയോഗിക്കാൻ തീരുമാനിച്ചു. ഇത് 100 പാസ്ക്കലിനു അല്ലെങ്കിൽ 1 മില്ലിബാറിന് തുല്യമാണ്.
ഇതും കാണുക
[തിരുത്തുക]- ഒരു സെന്റീമീറ്റർ ജലം
- പാസ്ക്കൽ നിയമം
- Metric prefix
- Orders of magnitude (pressure)
നോട്ടുകളും അവലംബവും
[തിരുത്തുക]- ↑ Table 3 (Section 2.2.2), SI Brochure, International Bureau of Weights and Measures
- ↑ "Tensile Modulus - Modulus of Elasticity or Young's Modulus - for some common Materials". Retrieved 16 February 2015.