ബാർ (ഏകകം)
ബാർ (യൂണിറ്റ്) മർദ്ദം അളക്കുന്നതിനുള്ള ഏകകമാണ് (എസ്. ഐ യിൽ പെട്ട യൂണിറ്റല്ല) കൃത്യമായി പറഞ്ഞാൽ 100000 Pa യ്ക്ക് തുല്യം. ഇത് ഏകദേശം സമുദ്രനിരപ്പിനു മുകളിലുള്ള അന്തരീക്ഷമർദ്ദത്തിനു തുല്യമാണ്. [1]
1909ൽ ലണ്ടനിലെ അന്തരീക്ഷശാസ്ത്ര ഓഫീസിന്റെ ഡയറക്ടറായിരുന്ന സമയത്ത് ബ്രിട്ടീഷ് അന്തരീക്ഷശാസ്ത്രജ്ഞനായ വില്ല്യം നാപ്പിയർ ഷോ ബാർ, മില്ലീബാർ എന്നീ ഏകകങ്ങൾ അവതരിപ്പിച്ചത്. [2]
ബാറിൽനിന്ന് ലഭിക്കുന്ന ഏകകങ്ങൾ: മെഗാബാർ ( ചിഹ്നം: Mbar ), കിലോബാർ ( ചിഹ്നം: kbar), ഡെസിബാർ ( ചിഹ്നം: dbar), സെന്റിബാർ ( ചിഹ്നം: cbar), മില്ലിബാർ ( ചിഹ്നം: mbar അല്ലെങ്കിൽ mb). ഇവ SI,cgs യൂണിറ്റുകളല്ല. എന്നാൽ SI യോടൊപ്പമുപയോഗിക്കാൻ BIPM ഇവയെ അംഗീകരിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ബാറിനെ നിയമാനുസൃതമായി അംഗീകരിച്ചിട്ടുണ്ട്.
നിർവചനവും മാറ്റപ്പട്ടികയും
[തിരുത്തുക]എസ്. ഐ യൂണിറ്റായ പാസ്ക്കലുപയോഗിച്ച് ബാറിനെ നിർവചിക്കാം. അതായത്: 1 ബാർ ≡ 100000 Pa. അതിനാൽ 1 barന് തുല്യമായവ:
- 100 kPa (in SI units)
- 1×105 N/m2 (alternative representation in SI units)
- 1000000 Ba (barye) (in cgs units)
and approximately equal to
ഉൽഭവം
[തിരുത്തുക]ഭാരം എന്ന് അർത്ഥമുള്ള ഗ്രീക്ക് വാക്കായ βάρος (baros),ഇൽ നിന്നാണ് ബാർ എന്ന പദം ഉൽഭവിച്ചത്. bar എന്ന സൂചകശബ്ദം ആണ് പഴയകാലത്ത് ഉപയോഗിച്ചിരുന്ന b എന്നതിനു പകരം ഉപയോഗിക്കുന്നത്. എന്നാൽ മില്ലിബാർ എന്നെഴുതാൻ mbar എന്നതിനുപകരം mb എന്നാണുപയോഗിക്കുക. ബാർണ് (ഏകകം) Barn (unit) എന്ന വിസ്തീർണ്ണത്തിന്റെ ഏകകവുമായി ഈ പ്രയോഗം തെറ്റിദ്ധരിക്കപ്പെടരുത്.
ഉപയോഗം
[തിരുത്തുക]അന്തരീക്ഷവായുമർദ്ദം മിക്കപ്പോഴും മില്ലിബാറിലാണ് കൊടുക്കുന്നത്. സമുദ്രനിരപ്പിലെ പ്രാമാണികമർദ്ദം 1000 mbar, 100 (kPa), or 1 bar എന്നു നിർണയിച്ചിരിക്കുന്നു. ഇത് ഇന്ന് ഒഴിവാക്കപ്പെട്ട മർദ്ദത്തിന്റെ യൂണിറ്റായ "atmosphere" (atm)മായി (1.01325 barനു തുല്യമാണ്)വേർതിരിച്ചു കാണണം.
കേവലമർദ്ദവും, പ്രാമാണികമർദ്ദവും
[തിരുത്തുക]അവലംബം
[തിരുത്തുക]- This article incorporates material from the Citizendium article "Bar (unit)", which is licensed under the Creative Commons Attribution-ShareAlike 3.0 Unported License but not under the GFDL.
- ↑ British Standard BS 350:2004 Conversion Factors for Units
- ↑ "Sir William Napier Shaw". Archived from the original on 2007-08-29. Retrieved 2015-06-27.
പുറം കണ്ണികൾ
[തിരുത്തുക]പാസ്കൽ | Bar | Technical atmosphere | Standard atmosphere | Torr | Pounds per square inch | |
---|---|---|---|---|---|---|
(Pa) | (bar) | (at) | (atm) | (Torr) | (psi) | |
1 Pa | ≡ 1 N/m2 | 10−5 | 1.0197×10−5 | 9.8692×10−6 | 7.5006×10−3 | 1.450377×10−4 |
1 bar | 105 | ≡ 100 kPa
≡ 106 dyn/cm2 |
1.0197 | 0.98692 | 750.06 | 14.50377 |
1 at | 0.980665×105 | 0.980665 | ≡ 1 kp/cm2 | 0.9678411 | 735.5592 | 14.22334 |
1 atm | 1.01325×105 | 1.01325 | 1.0332 | 1 | ≡ 760 | 14.69595 |
1 Torr | 133.3224 | 1.333224×10−3 | 1.359551×10−3 | 1.315789×10−3 | ≡ 1/760 atm
≈ 1 mmHg |
1.933678×10−2 |
1 psi | 6.8948×103 | 6.8948×10−2 | 7.03069×10−2 | 6.8046×10−2 | 51.71493 | ≡ 1 lbF /in2 |