അന്താരാഷ്ട്ര ഏകകവ്യവസ്ഥ - മൗലിക ഏകകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(SI base unit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അന്താരാഷ്ട്ര ഏകകവ്യവസ്ഥയിലെ ഏഴ് മൗലിക ഏകകങ്ങൾ

അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ പരസ്പരം ബദ്ധമല്ലാത്ത, ഏഴ് ഏകകങ്ങൾ മൗലിക ഏകകങ്ങളായി നിർവചിച്ചിരിക്കുന്നു, മറ്റെല്ലാ ഏകകങ്ങളും ഈ ഏഴ് മൗലിക ഏകകങ്ങളുടെ ഗുണഫലമായിട്ടാണ് നിർവചിച്ചിരിക്കുന്നത്‍, ഈ മൗലിക ഏകകങ്ങൾ താഴെപ്പറയുന്നവയാണ്‌ [1]

അളവ് ഏകകം സംജ്ഞ നിർവചനം
നീളം (Length) മീറ്റർ (Metre) m ശൂന്യസ്ഥലത്തുകൂടി, പ്രകാശം 1/299729438 സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം.
ഭാരം (Weight) കിലോഗ്രാം (Kilogram) kg പാരീസിലെ അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിട്ടുള്ള പ്ലാറ്റിനം-ഇരിഡിയം സങ്കരലോഹസ്തംഭത്തിന്റെ ഭാരം
സമയം (Time) സെക്കന്റ് (Second) s ഒരു സീഷിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ്.
വൈദ്യുത പ്രവാഹം (Electric Current) ആമ്പിയർ (Ampere) A നിസ്സാരമായ വണ്ണമുള്ളതും, നീളം അനന്തമായതും ഒരു മിറ്റർ അകലത്തിൽ പരസ്പരം സമാന്തരമായി ശൂന്യസ്ഥലത്തു സ്ഥാപിച്ചിരിക്കുന്നതുമായ രണ്ട് വൈദ്യുതചാലകങ്ങളിൽ, ഒരു മീറ്ററിന് 2×10–7 ന്യൂട്ടൺ ആകർഷണബലം ഉണ്ടാക്കാൻ, പ്രസ്തുത വാഹികളിൽക്കൂടി ഒഴുക്കേണ്ട സ്ഥിരവൈദ്യുതപ്രവാഹം.
ദ്രവ്യമാനം (Amount of Substance) മോൾ (Mole) mol സ്ഥിരാവസ്ഥയിലുള്ളതും (Ground State)‍, പരസ്പരം ബദ്ധമല്ലാത്തതും (unbound), സ്വസ്ഥവുമായ (at rest), 0.012 കിലോഗ്രാം കാർബൺ-12 മൂലകത്തിലുള്ളത്ര അടിസ്ഥാനകണങ്ങൾ അടങ്ങിയിട്ടുള്ള ദ്രവ്യം.
ഊഷ്മാവ് (Temperature) കെൽവിൻ (Kelvin) K ജലം, അതിന്റെ ത്രൈമുഖബിന്ദുവിലിരിക്കുമ്പോൾ (Triple Point) അതിന്റെ താപഗതികോഷ്മാവിന്റെ 1/273.16ൽ ഒരംശം.
പ്രകാശതീവ്രത (Luminous Intensity) കാൻഡല (Candela) cd ഒരു ദിശയിൽ, ഒരു സ്റ്റെറിഡിയൻ കോണളവിൽ, 1/683 വാട്ട് വികിരണതീവ്രതയുള്ളതും, 540 x 1012 hertz ആവൃത്തിയുള്ള ഏകവർണ്ണ വികിരണം ഉത്സർജ്ജിക്കുന്നതുമായ ഒരു പ്രകാശസ്രോതസ്സിന്റെ പ്രകാശതീവ്രത.

അവലംബം[തിരുത്തുക]

  1. International Bureau of Weights and Measures (2006), The International System of Units (SI) (PDF) (8th പതിപ്പ്.), ISBN 92-822-2213-6