ട്രിക്കിയാസിസ്
ട്രിക്കിയാസിസ് | |
---|---|
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
സങ്കീർണത | അന്ധത |
ഡയഗ്നോസ്റ്റിക് രീതി | സ്ലിറ്റ് ലാമ്പ് |
ദിശതെറ്റി വളരുന്ന കൺപീലികളെ സൂചിപ്പിക്കുന്ന മെഡിക്കൽ പദമാണ് ട്രിക്കിയാസിസ്. ദിശതെറ്റി കണ്ണിന്റെ നേർക്ക് വളരുന്ന കൺപീലി കോർണിയ അല്ലെങ്കിൽ കൺജങ്റ്റൈവയെ സ്പർശിച്ച് അണുബാധക്ക് കാരണമായേക്കാം. കണ്ണുകളുടെ അണുബാധ, വീക്കം, ഓട്ടോഇമ്യൂൺ അവസ്ഥ, മുറിവുകൾ, പൊള്ളൽ എന്നിവ മൂലം ട്രിക്കിയാസിസ് സംഭവിക്കാം. ലോകത്തിലെ പകർച്ചവ്യാധി മൂലമുള്ള അന്ധതയുടെ പ്രധാന കാരണം ഇതാണ്.[1]
ഇലക്ട്രോളജി, ലേസർ, അല്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ദിശതെറ്റിയ കൺപീലികൾ നീക്കം ചെയ്യുന്നതാണ് പ്രധാന ചികിൽസ. മിക്ക കേസുകളിലും, ഫോർസെപ്സ് ഉപയോഗിച്ച് കണ്ണിലേക്ക് തിരിഞ്ഞിരിക്കുന്ന കൺപീലികൾ നീക്കംചെയ്യുന്നത് രോഗലക്ഷണങ്ങളെ പരിഹരിക്കുന്നു, എന്നിരുന്നാലും കൺപീലികൾ വീണ്ടും വളർന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രശ്നം ആവർത്തിക്കാൻ സാധ്യതയുണ്ട്. ഗുരുതരമായ കേസുകൾ കോർണിയയിൽ പാടുകൾ ഉണ്ടാക്കുകയും ചികിത്സിച്ചില്ലെങ്കിൽ അന്ധതക്ക് കാരണമാകുകയും ചെയ്യും. ലക്ഷണങ്ങളില്ലാത്ത മിതമായ കേസുകൾക്ക് ചികിത്സ ആവശ്യമായി വരില്ല.
ആവർത്തിച്ചുള്ള ട്രക്കോമ അണുബാധ ട്രിക്കിയാസിസിന് കാരണമായേക്കാം.[2]
നായ്ക്കളിൽ
[തിരുത്തുക]കൺപോളയിൽ നിന്നുള്ള മുടി തെറ്റായ ദിശയിൽ വളർന്ന് കണ്ണിൽ കൊള്ളുന്നതാണ് നായ്ക്കളിലെ ട്രിക്കിയാസിസിന് കാരണം. ഇത് സാധാരണയായി ലാറ്ററൽ അപ്പർ കൺപോളയിൽ സംഭവിക്കുന്നു, പ്രത്യേകിച്ച് ഇംഗ്ലീഷ് കോക്കർ സ്പാനിയലിൽ.[3] മൂക്കിലെ മടക്കുകളിൽ നിന്ന് കണ്ണിൽ തടയുന്ന രോമത്തെ സൂചിപ്പിക്കാനും ട്രിക്കിയാസിസ് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. പെട്രോളിയം ജെല്ലി പുരട്ടുന്നതിലൂടെ ഇത്തരത്തിലുള്ള രോമം ശരിയാക്കാം, പക്ഷേ സ്ഥിരമായ തിരുത്തലിന് ശസ്ത്രക്രിയ ചിലപ്പോൾ ആവശ്യമാണ്.
സങ്കീർണതകൾ
[തിരുത്തുക]- ഇൻഫീരിയർ പങ്റ്റേറ്റ് എപ്പിത്തീലിയോപ്പതി
- കോർണിയ അൾസർ
- പാനസ്
ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ Burton M, Habtamu E, Ho D, Gower EW (2015). "Interventions for trachoma trichiasis". Cochrane Database Syst Rev. 11: CD004008. doi:10.1002/14651858.CD004008.pub3. PMC 4661324. PMID 26568232.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ "Environmental sanitary interventions for preventing active trachoma". Cochrane Database Syst Rev. 2: CD004003. 2012. doi:10.1002/14651858.CD004003.PUB4. PMC 4422499. PMID 22336798.
- ↑ Gelatt, Kirk N., ed. (1999). Veterinary Ophthalmology (3rd ed.). Lippincott, Williams & Wilkins. ISBN 0-683-30076-8.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Classification | |
---|---|
External resources |