Jump to content

ലാക്രിമൽ അപ്പാരറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lacrimal apparatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാക്രിമൽ അപ്പാരറ്റസ്
The lacrimal apparatus
Details
Systemവിഷ്വൽ സിസ്റ്റം
Identifiers
LatinApparatus lacrimalis
MeSHD007765
TAA15.2.07.056
FMA55605
Anatomical terminology

മനുഷ്യരിൽ കണ്ണുനീർ ഉൽപാദനത്തിനും, അതിന്റെ ഡ്രെയിനേജിനുമുള്ള ഘടനകൾ ഉൾക്കൊള്ളുന്ന ഫിസിയോളജിക്കൽ സിസ്റ്റമാണ് ലാക്രിമൽ അപ്പാരറ്റസ് അല്ലെങ്കിൽ ലാക്രിമൽ സിസ്റ്റം എന്ന് അറിയപ്പെടുന്നത്.[1] താഴെ പറയുന്ന ഘടനകൾ ലാക്രിമൽ സിസ്റ്റത്തിന്റെ ഭാഗമാണ്:

  • മനുഷ്യ നേത്രത്തിന്റെ ഉപരിതലം നനവുള്ളതാക്കുന്ന കണ്ണുനീർ ഉൽപ്പാദിപ്പിക്കുന്ന ലാക്രിമൽ ഗ്രന്ഥി, ആക്സസറി ഗ്രന്ഥികൾ, അതിന്റെ ഡക്റ്റുകൾ എന്നിവ. ലാക്രിമൽ ഫോസയിൽ സ്ഥിതിചെയ്യുന്ന സീറസ് ഗ്രന്ഥിയാണ് ലാക്രിമൽ ഗ്രന്ഥി. ഇത് ഇംഗ്ലീഷ് അക്ഷരമാലയിലെ ജെ ആകൃതിയിലുള്ള ഗ്രന്ഥിയാണ്;
  • ലാക്രിമൽ കനാലികുലൈ, ലാക്രിമൽ സാക്ക്, നേസോലാക്രിമൽ ഡക്റ്റ്. കണ്ണിൽ നിന്നും കണ്ണുനീർ മൂക്കിലെ കാവിറ്റിയിൽ എത്തുന്നത് ഈ ഘടനകളിലൂടെയാണ്.

ലാക്രിമൽ ഗ്രന്ഥിയിലേക്കുള്ള രക്ത വിതരണം നേത്ര ധമനിയുടെ ശാഖയായ ലാക്രിമൽ ആർട്ടറി വഴിയാണ്. കണ്ണുനീരിന്റെ കുറച്ച് ഭാഗം കണ്ണ് തുറന്നിരിക്കുമ്പോൾ ബാഷ്പീകരിക്കപ്പെടുന്നു, ബാക്കി ലാക്രിമൽ പങ്റ്റത്തിലൂടെ മൂക്കിലേക്ക് ഒഴുകുന്നു. പങ്റ്റത്തിലൂടെ പോകാൻ കഴിയുന്നതിലും കൂടുതൽ കണ്ണുനീർ ഉൽപ്പാദിപ്പിക്കപ്പെട്ടാൽ (ഉദാ: കരയുക) അത് കൺപോളകൾക്ക് മുകളിലൂടെ പുറത്തേക്ക് ഒഴുകും.[2]

പരാമർശങ്ങൾ

[തിരുത്തുക]
  1. Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.
  2. Lutz, Tom (1999). Crying : the natural and cultural history of tears (1. ed.). New York: W. W. Norton. pp. 69–70. ISBN 0-393-04756-3.

പുറേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലാക്രിമൽ_അപ്പാരറ്റസ്&oldid=3587684" എന്ന താളിൽനിന്ന് ശേഖരിച്ചത്