Jump to content

ലാക്രിമൽ ഗ്രന്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lacrimal gland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാക്രിമൽ ഗ്രന്ഥി
Lacrimal apparatus of the right eye. The lacrimal gland is to the upper left. The right side of the picture is towards the nose.
Tear system.

a = lacrimal gland
b = superior lacrimal punctum
c = superior lacrimal canal
d = lacrimal sac
e = inferior lacrimal punctum
f = inferior lacrimal canal
g = nasolacrimal canal
Details
Arterylacrimal artery
Veinsuperior ophthalmic vein
Nervelacrimal nerve
Identifiers
Latinglandula lacrimalis
TAA15.2.07.057
FMA59101
Anatomical terminology

മിക്ക ഭൗമ കശേരുക്കളിലും ചില സമുദ്ര സസ്തനികളിലും കാണപ്പെടുന്ന ഒരു ജോടി (ഓരോ കണ്ണിലും ഒന്ന്) എക്സോക്രൈൻ ഗ്രന്ഥികളാണ് ലാക്രിമൽ ഗ്രന്ഥികൾ. കണ്ണുനീരിലെ ജലീയ ഭാഗം സ്രവിക്കുന്നത് ലാക്രിമൽ ഗ്രന്ഥിയിൽ നിന്നാണ്. [1] മനുഷ്യരിൽ, അവ തലയോട്ടിയിലെ ഓർബിറ്റിന്റെ മുകളിലെ ലാറ്ററൽ മേഖലയിൽ, ഫ്രോണ്ടൽ അസ്ഥിയാൽ രൂപംകൊണ്ട ഓർബിറ്റിന്റെ ലാക്രിമൽ ഫോസയിൽ സ്ഥിതിചെയ്യുന്നു. [2] ലാക്രിമൽ ഗ്രന്ഥികളുടെ വീക്കം ഡാക്രിയോഅഡെനൈറ്റിസ് എന്ന് വിളിക്കുന്നു. ലാക്രിമൽ ഗ്രന്ഥി ലാക്രിമൽ നാളങ്ങളാൽ സ്രവിക്കുന്ന കണ്ണുനീരിനെ ഉത്പാദിപ്പിക്കുകയും, ആ കണ്ണുനീർ കണ്ണിന്റെ ഉപരിതലത്തിലൂടെ ഒഴുകി തുടർന്ന് ലാക്രിമൽ സാക്കുമായി ബന്ധിപ്പിക്കുന്ന കനാലുകളിലേക്ക് ഒഴുകുകയും ചെയ്യുന്നു. സാക്കിൽ നിന്ന് കണ്ണുനീർ ലാക്രിമൽ നാളത്തിലൂടെ മൂക്കിലേക്ക് ഒഴുകുന്നു.

ശരീരശാസ്ത്രജ്ഞർ ഗ്രന്ഥിയെ, പാൽപെബ്രൽ ലോബ്, ഓർബിറ്റൽ ലോബ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. [3] ചെറിയ പാൽപെബ്രൽ ലോബ് കണ്ണിനോട് ചേർന്ന്, കണ്പോളയുടെ ആന്തരിക ഉപരിതലത്തിൽ സ്ഥിതിചെയ്യുന്നു; മുകളിലെ കൺപോളയുടെ ഉൾവശത്ത് പാൽപെബ്രൽ ഭാഗം കാണാൻ കഴിയും.

ഗ്രന്ഥിയുടെ ഓർബിറ്റൽ ലോബിൽ, ഓർബിറ്റൽ ലോബിനെയും പാൽപെബ്രൽ ലോബിനെയും ബന്ധിപ്പിക്കുന്ന ഇന്റർലോബുലാർ ഡക്റ്റുകൾ അടങ്ങിയിരിക്കുന്നു. [4] അഞ്ചിനും ഏഴിനും ഇടയ്ക്ക് ഡക്റ്റുകൾ ഒരുമിച്ച് ചേർന്ന് മൂന്നു മുതൽ അഞ്ച് വരെ പ്രധാന ഡക്റ്റുകളായി മാറുന്ന ഇവ, കണ്ണിന്റെ ഉപരിതലത്തിലേക്ക് കണ്ണുനീർ സ്രവിക്കുന്നു. സ്രവിക്കുന്ന കണ്ണുനീർ മുകളിലെ കൺപോളയിലെ ഫോർ‌നിക്സ് കൺ‌ജങ്റ്റൈവയിൽ ശേഖരിക്കുകയും കണ്ണിന്റെ ഉപരിതലത്തിലൂടെ കൺപോളകളുടെ ആന്തരിക മൂലയിൽ‌ കാണപ്പെടുന്ന ചെറിയ ദ്വാരങ്ങൾളായ ലാക്രിമൽ‌ പൻ‌ക്റ്റയിലേക്ക്‌ ഒഴുകുകയും ചെയ്യുന്നു. പങ്റ്റത്തിനുള്ളിലൂടെ കടക്കുന്ന കണ്ണുനീർ ലാക്രിമൽ കനാലിക്കുലൈയിലൂടെ ലാക്രിമൽ സഞ്ചിയിലേക്കും അവിടുന്ന് നാസോലാക്രിമൽ ഡക്റ്റ് വഴി മൂക്കിലേക്കും എത്തുന്നു. [5]

കുതിരകൾ പോലുള്ള മറ്റ് സസ്തനികളിലും ലാക്രിമൽ ഗ്രന്ഥികൾ കാണപ്പെടുന്നു.

ഹിസ്റ്റോളജി

[തിരുത്തുക]

ബന്ധിത ടിഷ്യു ഉപയോഗിച്ച് വേർതിരിച്ച നിരവധി ലോബ്യൂളുകൾ ചേർന്ന ഒരു സംയുക്ത ട്യൂബുലോഅസിനാർ ഗ്രന്ഥിയാണ് ലാക്രിമൽ ഗ്രന്ഥി. ഇതിലെ ഓരോ ലോബ്യൂളിലും ധാരാളം അസിനികൾ അടങ്ങിയിരിക്കുന്നു. ലാർജ് സീറസ് സെല്ലുകൾ അടങ്ങിയ അസിനി, ജലമയമായ സീറസ് സ്രവമുണ്ടാക്കുന്നു. സീറസ് സെല്ലുകളിൽ നേരിയ കറകളുള്ള സ്രവക തരികൾ നിറഞ്ഞിരിക്കുന്നു, അവയ്ക്ക് ചുറ്റും നന്നായി വികസിച്ച മയോഎപിത്തീലിയൽ സെല്ലുകളും വിരളമായ വാസ്കുലർ സ്ട്രോമയും ഉണ്ട്. ഓരോ അസിനസിലും മുന്തിരിപ്പഴം പോലെയുള്ള ലാക്രിമൽ ഗ്രന്ഥി കോശങ്ങൾ ഉൾക്കൊള്ളുന്നു, അവയുടെ കേന്ദ്രങ്ങൾ ഒരു ല്യൂമണിലേക്ക് നീളുന്നു.

പല യൂണിറ്റുകളുടെയും കേന്ദ്ര ല്യൂമൻ കൂടിച്ചേർന്ന് ഇൻട്രാലോബുലാർ ഡക്ടുകളായി മാറുന്നു, തുടർന്ന് അവ ഒന്നിച്ച് ഇന്റർലോബുലാർ ഡക്ടുകളായി മാറുന്നു. ഗ്രന്ഥിക്ക് സ്ട്രയേറ്റഡ് ഡക്റ്റുകൾ ഇല്ല.

രക്ത വിതരണം

[തിരുത്തുക]

ലാക്രിമൽ ഗ്രന്ഥിക്ക് ഒഫ്താൽമിക് ആർട്ടറിയുടെ ശാഖയായ ലാക്രിമൽ ആർട്ടറിയിൽ നിന്ന് രക്തം ലഭിക്കുന്നു. ഗ്രന്ഥിയിൽ നിന്നുള്ള രക്തം സുപ്പീരിയർ ഒഫ്താൽമിക് വെയിനിലേക്ക് ഒഴുകുന്നു.

ലിംഫറ്റിക് ഡ്രെയിനേജ്

[തിരുത്തുക]

ലാക്രിമൽ ഗ്രന്ഥിയിൽ ലിംഫറ്റിക് വെസ്സലുകളൊന്നും കണ്ടെത്തിയിട്ടില്ല.

നാഡി വിതരണം

[തിരുത്തുക]

ലാക്രിമൽ ഗ്രന്ഥിയുടെ നാഡി വിതരണം, ട്രൈജമിനൽ നാഡിയുടെ ശാഖയായ ഒഫ്താൽമിക് നെർവിന്റെ ശാഖയായ ലാക്രിമൽ നെർവ് വഴിയാണ്. ഒഫ്താൽമിക് നാഡിയിൽ നിന്നുള്ള ലാക്രിമൽ നാഡി ശാഖകൾക്ക് ശേഷം അവയ്ക്ക് സൈഗോമാറ്റിക് നാഡിയിൽ നിന്ന് ഒരു കമ്മ്യൂണിക്കേറ്റിങ് ശാഖ ലഭിക്കുന്നു. ഈ ആശയവിനിമയ ശാഖ, പെറ്ററിഗോപലറ്റൈൻ ഗാംഗ്ലിയനിൽ നിന്ന് പോസ്റ്റ്ഗാംഗ്ലിയോണിക് പാരസിംപതിക് ആക്സോണുകൾ വഹിക്കുന്നു.

പാരസിംപതിക് ഇന്നെർവേഷൻ

[തിരുത്തുക]

ലാക്രിമൽ ഗ്രന്ഥിയിലേക്കുള്ള പാരസിംപതിറ്റിക് ഇന്നർവേഷൻ, തലയിലെ നിരവധി ഘടനകളിലൂടെ സഞ്ചരിക്കുന്ന സങ്കീർണ്ണമായ ഒരു പാതയാണ്. ആത്യന്തികമായി ഒരു പ്രീഗാംഗ്ലിയോണിക്, പോസ്റ്റ്ഗാംഗ്ലിയോണിക് പാരസിംപതിറ്റിക് ന്യൂറോൺ എന്നിവ ഉൾപ്പെടുന്ന ഈ രണ്ട് ന്യൂറോൺ പാത, ലാക്രിമൽ ഗ്രന്ഥിയിൽ നിന്ന് ലാക്രിമൽ ദ്രാവകത്തിന്റെ സ്രവണം വർദ്ധിപ്പിക്കുന്നു. പ്രീഗാംഗ്ലിയോണിക് പാരസിംപതിറ്റിക് ന്യൂറോണുകൾ സുപ്പീരിയർ സലൈവറി ന്യൂക്ലിയസിലാണ് സ്ഥിതി ചെയ്യുന്നത്. ഫേഷ്യൽ നാഡിയുടെ (സിഎൻ VII) ഭാഗമായി തലച്ചോറിൽ നിന്ന് പുറത്തുകടക്കുന്ന ആക്സോണുകൾ അവ പ്രോജക്ട് ചെയ്യുന്നു. ജെനിക്കുലേറ്റ് ഗാംഗ്ലിയനിലെ ഫേഷ്യൽ കനാലിനുള്ളിൽ ഫേഷ്യൽ നാഡിയിൽ നിന്നുള്ള ആക്സൺസ് ബ്രാഞ്ച് ഗ്രേറ്റർ പെട്രോസൽ നാഡി രൂപപ്പെടുത്തുന്നു. ഈ നാഡി ടെമ്പറൽ അസ്ഥിയുടെ പെട്രസ് ഭാഗത്തെ ഗ്രേറ്റർ പെട്രോസൽ നാഡി ഹിയാറ്റസിലൂടെ ഫേഷ്യൽ കനാലിൽ നിന്ന് പുറത്തുകടക്കുന്നു. ഇത് മിഡിൽ ക്രെനിയൽ ഫോസയിലേക്ക് വന്ന്, ഫോറമെൻ ലാസെറത്തിലേക്ക് പ്രവേശിക്കാൻ ആന്റീരിയോമീഡിയലായി സഞ്ചരിക്കുന്നു. ഫോറമെൻ ലാസറത്തിനകത്ത് അത് ഡീപ് പെട്രോസൽ നാഡിയിൽ ചേരുകയും ടെറിഗോയിഡ് കനാലിന്റെ നാഡി രൂപപ്പെടുകയും തുടർന്ന് ഈ കനാലിലൂടെ കടന്നുപോകുകയും ചെയ്യുന്നു. ടെറിഗോപാലറ്റൈൻ ഫോസയിൽ നിന്ന് പുറത്തുവന്ന് ടെറിഗോപാലറ്റൈൻ ഗാംഗ്ലിയനിൽ പ്രവേശിക്കുന്നു, അവിടെ പ്രീഗാംഗ്ലിയോണിക് പാരസിംപതിറ്റിക് ആക്സോണുകൾ പോസ്റ്റ്ഗാംഗ്ലിയോണിക് പാരസിംപതിറ്റിക് ന്യൂറോണുകളുമായി സിനാപ്സ് ചെയ്യുന്നു. പോസ്റ്റ്ഗാംഗ്ലിയോണിക് ന്യൂറോണുകൾ അക്സോണുകളെ ഇൻഫീരിയർ ഓർബിറ്റൽ ഫിഷറിലേക്ക് അയക്കുന്നു. സൈഗോമാറ്റിക് നാഡി ഓർബിറ്റിൽ സഞ്ചരിക്കുമ്പോൾ അത് ഒരു കമ്മ്യൂണിക്കേറ്റിങ് ശാഖയെ ലാക്രിമൽ നാഡിയിലേക്ക് അയയ്ക്കുന്നു, ഇത് പോസ്റ്റ്ഗാംഗ്ലിയോണിക് പാരസിംപതിക് ആക്സോണുകൾ വഹിക്കുന്നു. ലാക്രിമൽ ഗ്രന്ഥിയിലൂടെ സഞ്ചരിച്ച് അതിലേക്ക് ശാഖകൾ അയച്ചുകൊണ്ട് ലാക്രിമൽ നാഡി ഈ നീണ്ട പാത പൂർത്തിയാക്കുന്നു, ഇത് ലാക്രിമൽ ദ്രാവകത്തിന്റെ സ്രവണം വർദ്ധിപ്പിക്കുന്നതിന് പാരസിംപതിറ്റിക് ഇന്നർവേഷൻ നൽകുന്നു.

സിമ്പതറ്റിക് ഇന്നർവേഷൻ

[തിരുത്തുക]

ലാക്രിമൽ ഗ്രന്ഥിയുടെ സിമ്പതറ്റിക് ഇന്നർവേഷന് പാരസിംപതിറ്റിക് ഇന്നർവേഷനേക്കാൾ ഫിസിയോളജിക്കൽ പ്രാധാന്യം കുറവാണ്. എന്നിരുന്നാലും ലാക്രിമൽ ഗ്രന്ഥിയിൽ നോറാഡ്രെനെർജിക് ആക്സോണുകൾ കാണപ്പെടുന്നു. ഇവയുടെ സെൽ ബോഡികൾ സുപ്പീരിയർ സെർവിക്കൽ ഗാംഗ്ലിയനിലാണ് സ്ഥിതി ചെയ്യുന്നത്.

ക്ലിനിക്കൽ പ്രാധാന്യം

[തിരുത്തുക]

ലാക്രിമൽ ഗ്രന്ഥികൾ ലാക്രിമൽ ദ്രാവകം ഉൽ‌പാദിപ്പിക്കുന്നത് കുറഞ്ഞാൽ കണ്ണുകളുടെ സാധാരണ ഈർപ്പം കുറഞ്ഞ് ഡ്രൈ ഐ സിൻഡ്രോം (ഡിഇഎസ്) അല്ലെങ്കിൽ കെരാട്ടോകോൺജങ്ക്റ്റിവിറ്റിസ് സിക്ക (കെസിഎസ്) എന്നിവയുടെ ലക്ഷണങ്ങളായ കണ്ണ് വരൾച്ച, ചൊറിച്ചിൽ, എന്നിവ ഉണ്ടാകാം. കണ്ണിന്റെ വരൾച്ചയുടെ അളവ് നിർണ്ണയിക്കാൻ ഫിൽട്ടർ പേപ്പറിന്റെ നേർത്ത സ്ട്രിപ്പ് (കണ്ണിന്റെ അറ്റത്ത് സ്ഥാപിക്കുന്നു) ഉപയോഗിക്കുന്ന ഷിർമർ ടെസ്റ്റ് ഉപയോഗിക്കാം. ഡ്രൈ ഐ സിൻഡ്രോമിന് കാരണമാകുന്ന പല മരുന്നുകളും രോഗങ്ങളും സീറോസ്റ്റോമിയയ്‌ക്കും ഹൈപ്പോസലൈവേഷനും കാരണമാകും. എറ്റിയോളജി അനുസരിച്ച് ചികിത്സ വ്യത്യാസപ്പെടുന്നു. ചികിത്സയിൽ രോഗാവസ്ഥ വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഒഴിവാക്കുക, കണ്ണുനീരിന്റെ ഉത്തേജനം, കൃത്രിമ കണ്ണുനീർ, കണ്ണുനീർ നിലനിർത്തൽ വർദ്ധിപ്പിക്കൽ, കൺപോളകളുടെ ശുദ്ധീകരണം, കണ്ണിന്റെ വീക്കത്തിനുള്ള ചികിത്സ എന്നിവ ഉൾപ്പെടുന്നു. [6] ഇത് ഓരോ കണ്ണിലും സ്ഥിതിചെയ്യുന്നു.

ഇവ കൂടാതെ, ഇനിപ്പറയുന്നവയും ലാക്രിമൽ ഗ്രന്ഥി പാത്തോളജിയുമായി ബന്ധപ്പെടുത്താം:

  • ഡാക്രിയോഅഡിനൈറ്റിസ്
  • ജോഗ്രൻസ് സിൻഡ്രോം

അധിക ചിത്രങ്ങൾ

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Schwab, Ivan R. (2012). Evolution's Witness : How Eyes Evolved. New York. p. 245. ISBN 9780195369748.{{cite book}}: CS1 maint: location missing publisher (link)
  2. Moore, Keith (2018). Clinically oriented anatomy. pp. 897–900. ISBN 9781496347213.
  3. Machiele, R (November 2018). "Anatomy Head and Neck". StatPearls [Internet]. PMID 30422509.
  4. Machiele, R (November 2018). "Anatomy, Head and Neck, Eye Lacrimal Gland". StatPearls(Internet). PMID 30422509.
  5. "eye, human."Encyclopædia Britannica. 2010. Encyclopædia Britannica 2010 Ultimate Reference Suite DVD 2010
  6. Illustrated Anatomy of the Head and Neck, Fehrenbach and Herring, Elsevier, 2012, page 153.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലാക്രിമൽ_ഗ്രന്ഥി&oldid=3865879" എന്ന താളിൽനിന്ന് ശേഖരിച്ചത്