കണ്ണുനീർ
Jump to navigation
Jump to search
കണ്ണിൽ നിന്നും പുറപ്പെടുന്ന ഒരു ദ്രാവകം ആണ് കണ്ണുനീർ അഥവാ കണ്ണീർ. ഇത് കണ്ണ് വൃത്തിയായി ഇരിക്കുവാനും ഈർപ്പമുള്ളതായി ഇരിക്കുവാനും സഹായിക്കുന്നു. ദുഃഖം, സന്തോഷം മുതലായ വികാരങ്ങളുടെ ഉയർന്ന അവസ്ഥ കണ്ണുനീർ പുറപ്പെടുവിക്കും. കോട്ടുവാ ഇടുമ്പോഴും കണ്ണീർ വരാം. കരയിലെ മിക്ക സസ്തനികളും കണ്ണീർ പുറപ്പെടുവിക്കുമെങ്കിലും, പൊതുവേ മനുഷ്യർ മാത്രമാണ് കരയുന്നതായി കണക്കാക്കപ്പെടുന്നത്.[1]
കണ്ണുനീരിലെ രാസാഗ്നി[തിരുത്തുക]
കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നിയാണ് ലൈസോസൈം.ഇത് കണ്ണിൽ ബാക്ടീരിയയിൽ നിന്നുണ്ടാകുന്ന അണുബാധയെ ചെറുക്കുവാൻ സഹായിക്കുന്നു.