ദ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Illustrated Weekly of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മുംബൈ ആസ്ഥാനമാക്കി ഇന്ത്യയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അന്താരാഷ്ട്ര പ്രചാരമുള്ള ഇംഗ്ലീഷ് വാരികയായിരുന്നു ദ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യ. ടൈംസ്‌ ഓഫ്‌ ഇന്ത്യ ആയിരുന്നു പ്രസിദ്ധീകരണം . 1880 ൽ ടൈംസ് ഒഫ് ഇന്ത്യ വീക്ക്‌ലി എന്ന പേരിൽ ആരംഭിച്ചു. 1901 ൽ ടൈംസ് ഒഫ് ഇന്ത്യ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി എന്നു പേരുമാറ്റി. 1929 ലാണ് ദ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഒഫ് ഇന്ത്യ എന്നാക്കിയത്.സാമ്പത്തികം, സാമൂഹികം, സാഹിത്യം, കല, മതം, പ്രകൃതി, അന്താരാഷ്ട്രപ്രശ്‌നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഈ പ്രസിദ്ധീകരണത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരുന്നു.