Jump to content

സുർജിത് സിംഗ് ബർണാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Surjit Singh Barnala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുർജിത്ത് സിംഗ് ബർണാല
തമിഴ്നാട് ഗവർണർ
ഓഫീസിൽ
2004-2011, 1990-1991
മുൻഗാമിപി.എസ്.രാമമോഹന റാവു
പിൻഗാമികെ.റോസയ്യ
വ്യക്തിഗത വിവരങ്ങൾ
ജനനം1925 ഒക്ടോബർ 21
ഗുരുഗൺ, ഹരിയാന
മരണംജനുവരി 14, 2017(2017-01-14) (പ്രായം 91)
ചണ്ഡിഗഢ്, ഹരിയാന
രാഷ്ട്രീയ കക്ഷി
  • ശിരോമണി അകാലിദൾ
പങ്കാളിസുർജിത് സിംഗ് കൗർ
കുട്ടികൾ3 son & 1 daughter
As of 23 ജൂൺ, 2023
ഉറവിടം: സിക്ക്നെറ്റ്.കോം

2004 മുതൽ 2011 വരെ തമിഴ്നാടിൻ്റെ ഗവർണറായിരുന്ന പഞ്ചാബിൽ നിന്നുള്ള മുതിർന്ന ശിരോമണി അകാലിദൾ പാർട്ടി നേതാവായിരുന്നു സുർജിത്ത് സിംഗ് ബർണാല(1925-2017)[1] അറ് തവണ പഞ്ചാബ് നിയമസഭാംഗം, അഞ്ച് സംസ്ഥാനങ്ങളുടെ ഗവർണർ, മൂന്ന് തവണ ലോക്സഭാംഗം, രണ്ട് തവണ കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.[2][3][4]

ജീവിതരേഖ

[തിരുത്തുക]

അവിഭക്ത പഞ്ചാബിലെ ഗുരുഗോൺ ഗ്രാമത്തിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ലക്നൗ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടി.

1952-ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കൊണ്ടാണ് രാഷ്ട്രീയ പ്രവേശനം. ധനുവാലയിൽ നിന്ന് മത്സരിച്ചെങ്കിലും നാല് വോട്ടുകൾക്ക് പരാജയപ്പെട്ടു. പിന്നീട് അഞ്ച് തവണ നിയമസഭാംഗമായും മൂന്ന് തവണ ലോക്സഭയിൽ അംഗമായും ഒരു തവണ പഞ്ചാബ് മുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രി, സംസ്ഥാന ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചു.

1979-ൽ മൊറാർജി ദേശായി പ്രധാനമന്ത്രി പദം രാജിവച്ചപ്പോൾ അന്നത്തെ രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവറെഢി ഒരു താത്കാലിക സർക്കാർ രൂപീകരിച്ചപ്പോൾ സുർജിത് സിംഗിനെ പ്രധാനമന്ത്രിയാകാൻ ക്ഷണിച്ചെങ്കിലും ഉപ-പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിംഗാണ് പ്രധാനമന്ത്രിയായത്.

1996-ലും പ്രധാനമന്ത്രി പദവി കൈയകലത്തിൽ നഷ്ടപ്പെട്ടു. അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെ തുടർന്നാണിത്.

എ.ആർ.കിദ്വായിക്ക് ശേഷം ഏറ്റവും കൂടുതൽ നാൾ സംസ്ഥാന ഗവർണറായിരുന്ന രണ്ടാമത്തെയാളാണ് സുർജിത്സിംഗ് ബർണാല. മൂന്ന് തവണയായി എട്ട് വർഷം തമിഴ്നാടിൻ്റെ ഗവർണറായിരുന്ന ആദ്യത്തെയാളും സുർജിത് സിംഗ് തന്നെയാണ്.

പ്രധാന പദവികളിൽ

  • 1965 : നിയമസഭാംഗം, ബർണാല ഉപ-തിരഞ്ഞെടുപ്പ്
  • 1967 : നിയമസഭാംഗം, ബർണാല
  • 1969 : നിയമസഭാംഗം, ബർണാല
  • 1969-1970 : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി
  • 1972 : നിയമസഭാംഗം, ബർണാല
  • 1977 : ലോക്സഭാംഗം, സൻഗ്രൂർ
  • 1977-1979 : കേന്ദ്ര കൃഷി വകുപ്പ് മന്ത്രി
  • 1980 : നിയമസഭാംഗം, ബർണാല
  • 1985 : നിയമസഭാംഗം, ബർണാല
  • 1985-1987 : പഞ്ചാബ് മുഖ്യമന്ത്രി
  • 1990-1991 : തമിഴ്നാട് ഗവർണർ
  • 1990-1993 : ലെഫ്റ്റനൻ്റ് ഗവർണർ, ആൻഡമാൻ & നിക്കോബാർ ദ്വീപസമൂഹം
  • 1996 : ലോക്സഭാംഗം, സൻഗ്രൂർ
  • 1997 : ഇന്ത്യയുടെ ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഐക്യമുന്നണിയുടെ കൃഷൺ കാന്തിനോട് പരാജയപ്പെട്ടു.
  • 1998 : ലോക്സഭാംഗം, സൻഗ്രൂർ
  • 1998-1999 : കേന്ദ്ര രാസവള-രാസവസ്തുവകുപ്പ് മന്ത്രി
  • 2000-2003 : ഉത്തരാഖണ്ഡിൻ്റെ ആദ്യ ഗവർണർ
  • 2003-2004 : ഗവർണർ, ആന്ധ്ര പ്രദേശ്
  • 2004-2011 : ഗവർണർ, തമിഴ്നാട്
  • 2009 : ലെഫ്റ്റനൻറ് ഗവർണർ, പുതുച്ചേരി

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 91-മത്തെ വയസിൽ 2017 ജനുവരി 14ന് അന്തരിച്ചു.[5]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുർജിത്_സിംഗ്_ബർണാല&oldid=4112554" എന്ന താളിൽനിന്ന് ശേഖരിച്ചത്