സുഭാഷ് പലേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subhash Palekar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Subhash Palekar
Subhash Palekar
സുഭാഷ് പാലേക്കർ
ജനനം(1949-02-02)2 ഫെബ്രുവരി 1949
ദേശീയതഭാരതീയൻ
തൊഴിൽകൃഷിശാസ്ത്രജ്ഞൻ, കർഷകൻr, എഴുത്തുകാരൻ
അറിയപ്പെടുന്നത്തത്ത്വശാസ്ത്രം, പ്രകൃതികൃഷി
അറിയപ്പെടുന്ന കൃതി
'സമ്പൂർണ ആത്മീയ കൃഷി'
വെബ്സൈറ്റ്palekarzerobudgetspiritualfarming

സുഭാഷ് പാലേക്കർ  ഭാരതത്തിലെ ഒരു കൃഷിശാസ്ത്രജ്ഞനാണ്. അദ്ദേഹം ധാരാളം പുസ്തകങ്ങൾ എഴുതുകയും തന്റെ ആശയപ്രചരണത്തിനായി ഒരുപാട് പ്രഭാഷണങ്ങളൂം സോദാഹരണ ക്ലാസുകളൂം നടത്തുകയും ചെയ്യുന്നു.  ചെലവുരഹിത ആത്മീയ കൃഷി ആണ് അദ്ദേഹം മുന്നോട്ട് വച്ച പ്രധാന ആശയം. 2016 ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു .

ജീവിതരേഖ [തിരുത്തുക]

സുഭാഷ് പലേക്കർ 1949ൽ വിദർഭ പ്രദേശത്തെ ബെലൊര എന്ന ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് ജനിച്ചത്. ചിലവില്ലാ പ്രകൃതികൃഷി പ്രയോഗത്തിൽ വരുത്താൻ തുടങ്ങി. [1]. രാസകീടനാശിനികളോ രാസവളങ്ങളോ ഇല്ലാതെ തന്നെ കൃഷി ലാഭകരമാക്കാം എന്ന് പലേക്കർ പഠിപ്പിക്കുന്നു. അദ്ദേഹം ഈ വിഷയത്തിൽ ധാരാളം പഠനക്ലാസുകളൂം വിചാരസത്രങ്ങളൂം സംഘടിപ്പിച്ചു. 2016ൽ രാഷ്ട്രം അദ്ദേഹത്തെ പത്മശ്രീ നൽകി ബഹുമാനിച്ചു.[2]

പഠനവും ഉദ്യോഗവും[തിരുത്തുക]

അദ്ദേഹം നാഗ്‌പൂരിൽ നിന്നും കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തു. പഠനകാലത്തുതന്നെ സത്പുട പ്രദേസത്തെ ആദിവാസികളൂടെ ഇടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. 1972ൽ അദ്ദേഹം തന്റെ അച്ഛനോടൊത്ത് തന്റെ കൃഷിയിടത്തിലേക്ക് വന്നു. അദ്ദേഹത്തിന്റെ അച്ഛൻ ഒരു പഴയ സ്വാഭാവിക കൃഷിക്കാരനായിരുന്നു.  പുതിയ ശാസ്ത്രം പഠിച്ചുവന്ന അദ്ദേഹം താൻ പഠിച്ച കെമിക്കൽ കൃഷി നടപ്പിൽ വരുത്താൻ തുടങ്ങി. 1972 മുതൽ 1990 വരെ അദ്ദേഹം പത്രമാധ്യമങ്ങളീൽ ലേഖനങ്ങളൂം എഴുതുമായിരുന്നു.

ഭാരതത്തിന്റെ പഴയ ജ്ഞാനസമ്പത്തിൽ ആകൃഷ്ടനാകാൻ തുടങ്ങിയതോടെ വേദംഉപനിഷത്ഇതിഹാസം തുടങ്ങിയവയിലും  ഭാരതീയ ദർശനങ്ങളിലും  ആകൃഷ്ടനായി. പ്രത്യേകിച്ചും സന്ത് ജ്ഞാനേശ്വർതൂക്കാറാംകബീർ എന്നിവർ അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു.  ആത്യന്തിക സത്യത്തെ  തിരയുകയായിരുന്നു അദ്ദേഹം. അതിനിടയിൽ അദ്ദേഹം ഗാന്ധിയെയുംകാറൽ മാർക്സിനെയും അവരുടെ ദർശനങ്ങളെയും പഠിച്ചു. ഗാന്ധിയുടെ പ്രകൃതിയോടിണങ്ങുന്ന  ദർശനങ്ങളും അദ്ദേഹത്തെ ആകർഷിച്ചു. തന്റെ രാസകൃഷിയിൽ ആദ്യം വിളവ് വർദ്ധിച്ചു എങ്കിലും ക്രമേണ വിളവു കുറയുന്നത് അദ്ദേഹത്തെ ചിന്തിപ്പിക്കാൻ തുടങ്ങി. ഗാന്ധിജിയുടെയും ശിവജിയുടെയും ജ്യോതിബാബ ഫൂലെയുടെയും ദർശനങ്ങളായ അഹിംസയും സത്യവും പരസ്പരാശ്രയത്വവും പരസ്പരപൂരകത്വവും കൃഷിയിലേക്ക് പ്രയോഗിക്കാൻ  അദ്ദേഹം തീരുമാനിച്ചു. 

പ്രകൃതിയുടെ ശക്തി അറിയാതെ ആണ് താൻ പ്രകൃതിയിൽ ഇടപെട്ടതെന്നും മണ്ണിലെ കുറവുകൾ നികത്താനുള്ള കഴിവ് പ്രകൃതിക്കുണ്ടെന്നുമുള്ള തിരിച്ചറിവാണ് സുഭാഷ് പലേക്കറെ പ്രകൃതികൃഷിയിലേക്ക് നയിച്ചത്. 

പുതു തുടക്കം[തിരുത്തുക]

കോളജ് പഠനകാലത്ത് തന്നെ ആദിവാസികളുടെ ഇടയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതുകൊണ്ട് അവരുടെ സാമൂഹ്യാവസ്ഥ പഠിക്കാൻ സാധിച്ചിരുന്നു. ഇങ്ങനെ കാടിനെക്കുറിച്ചും കാട്ടിലെ ജൈവാവസ്ഥയെക്കുറിച്ചും അറിയാൻ ഇടയായി. കാടിന് മനുഷ്യന്റെ ഇടപെടൽ ദോഷമാകുന്നതെങ്ങനെ എന്നദ്ദേഹം ചിന്തിച്ചു. കാടെങ്ങനെ മാങ്ങ, പുളി, പ്ലാവ്, അത്തി, ഞാവൽ തുടങ്ങിയ പഴങ്ങൾ കാട്ടുവാസികളൂടെ ആവശ്യയ്ത്തിനും അതിലധികവും സൃഷ്ടിക്കുന്നു. ആരും ഒരു വളപ്രയോഗമോ കീടനാശിനിയോ പ്രയോഗിച്ചല്ലല്ലോ. കാട്ടിൽ കീടശല്യം ഇല്ല; എന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ മഥിച്ചു. അങ്ങനെ അദ്ദേഹം കാട്ടുമരങ്ങളുടെ സ്വാഭാവികവളർച്ചയെക്കുറിച്ച് ഒരു പഠനം തന്നെ നടത്തി.

1986-1988 കാലത്ത് അദ്ദേഹം കാട്ടിലെ ജൈവവ്യവസ്ഥയെപറ്റിയുള്ള ഗവേഷണത്തിലായിരുന്നു. 1988മുതൽ 1995വരെ കാട്ടിൽ കണ്ടെത്തിയ സ്വാഭാവിക പ്രവർത്തനങ്ങളെ തന്റെ തോട്ടത്തിൽ സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ ആറുവർഷത്തിനിടയിൽ 154 ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം രചിച്ചു. ഈ ആശയങ്ങളെ മുന്നിർത്തി ചിലവില്ലാ ജൈവകൃഷി എന്ന ഒരു പുതിയ പദ്ധതി അവതരിപ്പിച്ചു. തന്റെ ഗവേഷണഫലങ്ങളെ അദ്ദേഹം കുറിപ്പുകളായും ലഘുലേഖകളായും വിതരണം ചെയ്തും പാഠശാലകൾ നടത്തിയും വിവരിക്കുന്നു. അദ്ദേഹത്തിന്റെ ആശയം പുസ്തകങ്ങൾ മറാഠി , ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ട് പ്രചാരത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാതൃകാ തോട്ടങ്ങളിലും ഈ അശയങ്ങൾ നടപ്പിലാക്കുന്നു.

പുരസ്കാരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-05-01. Retrieved 2017-03-16.
  2. "Venkaiah Naidu congratulates farmer on winning Padma Shri". Indian Express. 25 January 2016. Retrieved 25 January 2016.
  3. [1]
"https://ml.wikipedia.org/w/index.php?title=സുഭാഷ്_പലേക്കർ&oldid=3792690" എന്ന താളിൽനിന്ന് ശേഖരിച്ചത്