പേലോഡ് (കമ്പ്യൂട്ടിംഗ്)
കമ്പ്യൂട്ടിംഗിലും ടെലികമ്മ്യൂണിക്കേഷനിലും, പേലോഡ് എന്നത് അത് യഥാർത്ഥത്തിൽ ഉദ്ദേശിച്ച സന്ദേശം കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയുടെ ഭാഗമാണ്. പേലോഡ് ഡെലിവറി പ്രവർത്തനക്ഷമമാക്കാൻ മാത്രമാണ് ഹെഡറുകളും മെറ്റാഡാറ്റയും അയയ്ക്കുന്നത്.[1][2]
ഒരു കമ്പ്യൂട്ടർ വൈറസിന്റെയോ വേമിന്റെയോ പശ്ചാത്തലത്തിൽ, ക്ഷുദ്ര പ്രവർത്തി നടത്തുന്ന മാൽവെയറിന്റെ ഭാഗമാണ് പേലോഡ്.
ഈ പദം ട്രാൻപോർട്ടേഷനിൽ നിന്ന് കടമെടുത്തതാണ്, ഇവിടെ പേലോഡ് എന്നത് ട്രാൻപോർട്ടേഷനായി പണം നൽകുന്ന ലോഡിന്റെ ഭാഗത്തെ സൂചിപ്പിക്കുന്നു.
നെറ്റ്വർക്കിംഗ്
[തിരുത്തുക]കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗിൽ, കൈമാറേണ്ട ഡാറ്റയെ പേലോഡ് എന്ന് വിളിക്കുന്നു. ഫ്രെയിമിംഗ് ബിറ്റുകളും ഒരു ഫ്രെയിം ചെക്ക് സീക്വൻസും അടങ്ങുന്ന ഏതെങ്കിലും തരത്തിലുള്ള ഫ്രെയിം ഫോർമാറ്റിലാണ് ഇത് മിക്കവാറും എല്ലായ്‌പ്പോഴും ഉൾക്കൊള്ളിച്ചിരിക്കുന്നത്.[3][4]ഇഥർനെറ്റ് ഫ്രെയിമുകൾ, പോയിന്റ്-ടു-പോയിന്റ് പ്രോട്ടോക്കോൾ (PPP) ഫ്രെയിമുകൾ, ഫൈബർ ചാനൽ ഫ്രെയിമുകൾ, V.42 മോഡം ഫ്രെയിമുകൾ എന്നിവയാണ് ഉദാഹരണങ്ങൾ.
പ്രോഗ്രാമിംഗ്
[തിരുത്തുക]കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ, ഈ പദത്തിന്റെ ഏറ്റവും സാധാരണമായ ഉപയോഗം, യഥാർത്ഥ ഡാറ്റയിൽ നിന്ന് പ്രോട്ടോക്കോൾ ഓവർഹെഡ് വേർതിരിക്കുന്നതിന്, മെസ്സേജ് പ്രോട്ടോക്കോളുകളുടെ പശ്ചാത്തലത്തിലാണ്. ഉദാഹരണത്തിന്, ഒരു ജെസൺ(JSON) വെബ് സേവനത്തിന്റെ റെസ്പോൺസ് ഇതായിരിക്കാം: { "data": { "message": "Hello, world!" } } ഹലോ, വേൾഡ്! എന്ന സ്ട്രിംഗ് ജെസൺ സന്ദേശത്തിന്റെ പേലോഡാണ്, ബാക്കിയുള്ളത് പ്രോട്ടോക്കോൾ ഓവർഹെഡാണ്.
സുരക്ഷ
[തിരുത്തുക]കമ്പ്യൂട്ടർ സുരക്ഷയിൽ, പേലോഡ് എന്നത് സ്വകാര്യ ഉപയോക്തൃ വാചകത്തിന്റെ ഭാഗമാണ്, അതിൽ മലിഷ്യസ് പ്രവർത്തികൾ നടത്തുന്ന വോമുകൾ(worms) അല്ലെങ്കിൽ വൈറസുകൾ പോലുള്ള മാൽവെയറുകളും അടങ്ങിയിരിക്കാം; ഡാറ്റ ഇല്ലാതാക്കുന്നു, സ്പാം അയയ്ക്കുന്നു അല്ലെങ്കിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നു.[5]പേലോഡിന് പുറമേ, അത്തരം മാൽവെയറുകൾക്ക് സാധാരണഗതിയിൽ ഓവർഹെഡ് കോഡും ഉണ്ട്, ഇത് സ്വയം വ്യാപിക്കുകയോ അല്ലെങ്കിൽ അതിനെ കണ്ടെത്താതിരിക്കാൻ വേണ്ടി ശ്രമിക്കുകയോ ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ "payload". Pcmag.com. 1994-12-01. Retrieved 2021-04-29.
- ↑ "Payload". Techterms.com. Retrieved 2021-04-29.
- ↑ "RFC 1122: Requirements for Internet Hosts — Communication Layers". IETF. October 1989. p. 18. doi:10.17487/RFC1122. RFC 1122. Retrieved 2010-06-07.
- ↑ "Data Link Layer (Layer 2)". The TCP/IP Guide. 2005-09-20. Retrieved 2010-01-31.
- ↑ "Payload". Techopedia.com. Retrieved 2018-03-05.