സൈബർ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyberwarfare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമിയുടെ 782-ാമത് മിലിട്ടറി ഇന്റലിജൻസ് ബറ്റാലിയനിലെ (സൈബർ) സൈബർ വാർഫെയർ സ്പെഷ്യലിസ്റ്റുകൾ 2019 ലെ പരിശീലന അഭ്യാസത്തിനിടെ ഒന്നാം കുതിരപ്പട ഡിവിഷനിലെ മൂന്നാം ബ്രിഗേഡ് കോംബാറ്റ് ടീമിനെ പിന്തുണയ്ക്കുന്നു.

ഒരു ശത്രു രാജ്യത്തിനെതിരായ സൈബർ ആക്രമണങ്ങളുടെ ഉപയോഗമാണ് സൈബർ യുദ്ധം, ഇത് യഥാർത്ഥ യുദ്ധവുമായി താരതമ്യപ്പെടുത്താവുന്ന ദോഷം വരുത്തുകയും അല്ലെങ്കിൽ സുപ്രധാന കമ്പ്യൂട്ടർ സിസ്റ്റങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.[1]സൈബർ ഭീകരതയുടെ ലക്ഷ്യങ്ങളിൽ ചാരപ്പണി, നാശനഷ്ടം വരുത്തുക, പ്രചരണം നടത്തുക, വിവരങ്ങൾ കൈകാര്യം ചെയ്യുക, അല്ലെങ്കിൽ സാമ്പത്തിക യുദ്ധത്തിൽ ഏർപ്പെടുക എന്നിവ ഉൾപ്പെട്ടേക്കാം.

സൈബർ യുദ്ധത്തിന്റെ നിർവചനം സംബന്ധിച്ച് വിദഗ്ധർക്കിടയിൽ കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്.[2]ഇന്നുവരെയുള്ള സൈബർ ആക്രമണങ്ങളൊന്നും ഒരു യുദ്ധമായി വിശേഷിപ്പിക്കാൻ കഴിയാത്തതിനാൽ ഈ പദം ഒരു തെറ്റായ പദമാണെന്നാണ് മറ്റൊരു ഒരു വീക്ഷണം.[3]"സൈബർ ഭീകരത" എന്നത് സൈബർ ആക്രമണങ്ങൾക്ക് ഉചിതമായ പദമാണെന്ന് സൂചിപ്പിക്കുന്നു, അത് യഥാർത്ഥ ശാരീരിക ഉപദ്രവമോ യഥാർത്ഥ ലോകത്തിലെ ആളുകൾക്കും വസ്തുക്കൾക്കും നാശമുണ്ടാക്കുന്നു.[4]

യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, ചൈന, ഇസ്രായേൽ, ഇറാൻ, ഉത്തര കൊറിയ തുടങ്ങിയ നിരവധി രാജ്യങ്ങൾക്ക് ആക്രമണാത്മകവും പ്രതിരോധപരവുമായ സൈബർ കഴിവുകൾ ഉണ്ട്.[5][6][7][8]ഈ രാജ്യങ്ങൾ സൈബർ പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നതിനാൽ, സൈബർ പ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടാകുന്ന ശാരീരിക ഏറ്റുമുട്ടലുകളുടെയും അക്രമങ്ങളുടെയും അപകടസാധ്യത വർദ്ധിക്കുന്നു. സൈബർ കഴിവുകളുടെ സംയോജനം, ഡിജിറ്റൽ മണ്ഡലത്തിനപ്പുറം ഫിസിക്കൽ ഡൊമെയ്‌നിലേക്ക് സംഘട്ടനങ്ങൾ വർദ്ധിക്കുന്നതിനുള്ള സാധ്യത ഉയർത്തുന്നു.[9]

2019 മെയ് 5 ന്, മനുഷ്യരുടെ ജീവൻ നഷ്‌ടപ്പെടുത്തിയ സൈബർ ആക്രമണത്തിന് മറുപടിയായി സൈനിക ശക്തി ഉപയോഗിച്ച് ഇസ്രായേൽ പ്രതിരോധ സേന ഒരു അതുല്യമായ ചുവടുവെപ്പ് നടത്തി. ഒരു കെട്ടിടം കേന്ദ്രീകരിച്ച് സൈബർ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നതായി മനസ്സിലാക്കിയതിനെ തുടർന്ന് അവർ ആ കെട്ടിടം നശിപ്പിച്ചു, ഒരു ഡിജിറ്റൽ ഭീഷണിക്ക് നേരിട്ടുള്ള പ്രതികരണമായി ശാരീരികമായ സൈനിക നടപടിയുടെ ആദ്യ ഉദാഹരണമായി ഇതിനെ അടയാളപ്പെടുത്തി.[10][11]

നിർവ്വചനം[തിരുത്തുക]

സൈബർ യുദ്ധത്തെ എങ്ങനെ നിർവചിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു, ഒരു സമ്പൂർണ്ണ നിർവചനവും ഇതുവരെ പരക്കെ അംഗീകരിക്കപ്പെട്ടിട്ടില്ല.[9][12]മിക്ക വിദഗ്ധരും സർക്കാരുകളും സാധാരണയായി സൈബർ ഭീഷണികളെ കുറിച്ച് സംസാരിക്കുന്നത് രാഷ്ട്രങ്ങളുടെയും അവരുടെ പിന്തുണയുടെയും അടിസ്ഥാനത്തിലാണെങ്കിലും ചില നിർവചനങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തെ ആശ്രയിച്ച് തീവ്രവാദ ഗ്രൂപ്പുകൾ, കമ്പനികൾ, രാഷ്ട്രീയ തീവ്രവാദികൾ, ക്രിമിനൽ സംഘടനകൾ തുടങ്ങിയ നോൺ-സ്റ്റേറ്റ് ആക്ടേഴിസിനെ(ഒരു സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളല്ലാത്ത സ്ഥാപനങ്ങളെയോ വ്യക്തികളെയോ നോൺ-സ്റ്റേറ്റ് ആക്ടേഴിസായി പരാമർശിക്കുന്നു.) പരിഗണിക്കുന്നു.[13][14]

ഈ മേഖലയിലെ വിദഗ്ധർ നിർദ്ദേശിക്കുന്ന നിർവചനങ്ങളുടെ ഉദാഹരണങ്ങൾ ഇനിപ്പറയുന്നവയാണ്.

"സൈബർ യുദ്ധം" എന്നത് കംപ്യൂട്ടർ നെറ്റ്‌വർക്കുകളിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളെ സൂചിപ്പിക്കുന്നു, അവിടെ വിവരങ്ങൾ ഓൺലൈനിൽ സൂക്ഷിക്കുകയോ പങ്കിടുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്നു. ഡിജിറ്റൽ മണ്ഡലത്തിനുള്ളിൽ സംഘർഷങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുന്ന രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.[9]

റെയ്മണ്ട് ചാൾസ് പാർക്ക്‌സും ഡേവിഡ് പി. ഡഗ്ഗനും കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളുടെ അടിസ്ഥാനത്തിൽ സൈബർ യുദ്ധം വിശകലനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, "സൈബർ യുദ്ധം കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ആക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും പ്രത്യേക സാങ്കേതിക പ്രവർത്തനങ്ങളുടെയും സംയോജനമാണ്" എന്ന് ചൂണ്ടിക്കാട്ടി. ഈ വീക്ഷണം അനുസരിച്ച്, സൈബർ യുദ്ധം എന്ന ആശയം സൈനിക സിദ്ധാന്തത്തിലേക്ക് ഒരു പുതിയ മാതൃക കൊണ്ടുവരുന്നു. പോളോ ഷക്കറിയനും സഹപ്രവർത്തകരും, ക്ലോസ്വിറ്റ്സിന്റെ ഡെഫിനിക്ഷൻ ഓഫ് വാർ ഉൾപ്പെടെയുള്ള വിവിധ കൃതികളിൽ നിന്ന് 2013-ൽ ഇനിപ്പറയുന്ന നിർവചനം മുന്നോട്ടുവച്ചു: "യുദ്ധം മറ്റ് മാർഗങ്ങളിലൂടെ ഉള്ള രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്":[15]

മറ്റൊരു രാജ്യത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സർക്കാരുകളോ അടുത്ത ബന്ധമുള്ള ഗ്രൂപ്പുകളോ ഡിജിറ്റൽ പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നതാണ് സൈബർ യുദ്ധം. കമ്പ്യൂട്ടർ സിസ്റ്റങ്ങളെ ഹാക്കുചെയ്യുന്നതും തടസ്സപ്പെടുത്തുന്നതും പോലുള്ള പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടാം, ഒന്നുകിൽ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ ഒരു ഭീഷണിക്ക് മറുപടിയായോ ആയിരിക്കാം.

അവലംബം[തിരുത്തുക]

  1. Singer, P. W.; Friedman, Allan (March 2014). Cybersecurity and cyberwar : what everyone needs to know. Oxford. ISBN 9780199918096. OCLC 802324804.{{cite book}}: CS1 maint: location missing publisher (link)
  2. "Cyberwar - does it exist?". NATO. 2019-06-13. Retrieved 2019-05-10.
  3. Smith, Troy E. (2013). "Cyber Warfare: A Misrepresentation of the True Cyber Threat". American Intelligence Journal. 31 (1): 82–85. ISSN 0883-072X. JSTOR 26202046.
  4. Lucas, George (2017). Ethics and Cyber Warfare: The Quest for Responsible Security in the Age of Digital Warfare. Oxford. p. 6. ISBN 9780190276522.{{cite book}}: CS1 maint: location missing publisher (link)
  5. "Advanced Persistent Threat Groups". FireEye (in ഇംഗ്ലീഷ്). Retrieved 2019-05-10.
  6. "APT trends report Q1 2019". securelist.com. 30 April 2019. Retrieved 2019-05-10.
  7. "GCHQ". www.gchq.gov.uk. Retrieved 2019-05-10.
  8. "Who are the cyberwar superpowers?". World Economic Forum (in ഇംഗ്ലീഷ്). 4 May 2016. Retrieved 2021-06-24.
  9. 9.0 9.1 9.2 Cyber warfare : a multidisciplinary analysis. Green, James A., 1981-. London. 7 November 2016. ISBN 9780415787079. OCLC 980939904.{{cite book}}: CS1 maint: location missing publisher (link) CS1 maint: others (link)
  10. Newman, Lily Hay (2019-05-06). "What Israel's Strike on Hamas Hackers Means For Cyberwar". Wired. ISSN 1059-1028. Retrieved 2019-05-10.
  11. Liptak, Andrew (2019-05-05). "Israel launched an airstrike in response to a Hamas cyberattack". The Verge. Retrieved 2019-05-10.
  12. Robinson, Michael; Jones, Kevin; Helge, Janicke (2015). "Cyber Warfare Issues and Challenges". Computers and Security. 49: 70–94. doi:10.1016/j.cose.2014.11.007. Retrieved 2020-01-07.
  13. Blitz, James (1 November 2011). "Security: A huge challenge from China, Russia and organised crime". Financial Times. Archived from the original on 6 June 2015. Retrieved 6 June 2015.
  14. Arquilla, John (1999). "Can information warfare ever be just?". Ethics and Information Technology. 1 (3): 203–212. doi:10.1023/A:1010066528521. S2CID 29263858.
  15. Shakarian, Paulo (2013). Introduction to cyber-warfare: a multidisciplinary approach. Shakarian, Jana., Ruef, Andrew. Amsterdam [Netherlands]: Morgan Kaufmann Publishers, an imprint of Elsevier. ISBN 9780124079267. OCLC 846492852.
"https://ml.wikipedia.org/w/index.php?title=സൈബർ_യുദ്ധം&oldid=3981043" എന്ന താളിൽനിന്ന് ശേഖരിച്ചത്