Jump to content

സൈബർ ഭീകരത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cyberterrorism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭീഷണിയിലൂടെയോ രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ നേട്ടങ്ങൾ കൈവരിക്കുന്നതിന്, ജീവഹാനിയോ കാര്യമായ ശാരീരിക ഉപദ്രവമോ ഉണ്ടാക്കുന്നതോ അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നതോ ആയ അക്രമ പ്രവർത്തനങ്ങൾ നടത്താൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നതാണ് സൈബർ ടെററിസം. കമ്പ്യൂട്ടർ വൈറസുകൾ, കമ്പ്യൂട്ടർ വേമുകൾ, ഫിഷിംഗ്, മലിഷ്യസ് സോഫ്‌റ്റ്‌വെയർ, ഹാർഡ്‌വെയർ മെത്തേഡുകൾ, പ്രോഗ്രാമിംഗ് സ്‌ക്രിപ്റ്റുകൾ തുടങ്ങിയ ടൂളുകൾ വഴി കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ, പ്രത്യേകിച്ച് ഇന്റർനെറ്റിൽ ഘടിപ്പിച്ചിട്ടുള്ള പേഴ്‌സണൽ കമ്പ്യൂട്ടറുകളെ ബോധപൂർവം, വലിയ തോതിൽ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഇന്റർനെറ്റ് ഭീകരതയുടെ രൂപങ്ങളാകാം.[1]സൈബർ ടെററിസം എന്നത് ഒരു വിവാദം സൃഷ്ടിച്ച പദമാണ്. ചില വിദഗ്‌ധർ സൈബർ ആക്രമണങ്ങളെ നിർവചിക്കുന്നത് ഭയം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെ തടസ്സമുണ്ടാക്കുന്ന അറിയപ്പെടുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനമായാണ്. സൈബർ ആക്രമണത്തിൽ പങ്കെടുക്കുന്നത്, ആക്രമണം തന്നെ ശാരീരികമായി ഉപദ്രവിക്കുന്നില്ലെങ്കിൽ പോലും, തീവ്രവാദ ഭീഷണികളെ ആളുകൾ എങ്ങനെ കാണുന്നു എന്നതിനെ സ്വാധീനിക്കും.[2]ചില നിർവചനങ്ങൾ അനുസരിച്ച്, സൈബർ ഭീകരതയോ സൈബർ കുറ്റകൃത്യമോ ആയ ഓൺലൈൻ പ്രവർത്തനങ്ങളുടെ ഉദാഹരണങ്ങൾ വേർതിരിച്ചറിയാൻ പ്രയാസമാണ്.[3]

വൈദഗ്ധ്യമുള്ള വ്യക്തികൾ മനപ്പൂർവ്വം കമ്പ്യൂട്ടറുകളും ഇന്റർനെറ്റും ഉപയോഗിച്ച് വ്യക്തിപരമായ നേട്ടങ്ങൾക്കായി ദോഷവും നാശവും ഉണ്ടാക്കുന്നതാണ് സൈബർ ഭീകരത. ഈ പ്രഗത്ഭരായ ഹാക്കർമാർക്ക് സർക്കാർ സംവിധാനങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ വരുത്താനും ഭാവി ആക്രമണങ്ങളെക്കുറിച്ചുള്ള ഭയം ജനിപ്പിക്കാനും ഒരു രാജ്യത്തിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്താനും കഴിയും.[4]അത്തരം ഭീകരരുടെ ലക്ഷ്യങ്ങൾ രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആകാം, ഇക്കാരണംകൊണ്ട് തന്നെ ഇത് ഒരു ഭീകരതയായി കണക്കാക്കാം.[5]

സർക്കാരുകളും മാധ്യമങ്ങളും സൈബർ ഭീകരത മൂലം ദോഷം വരുന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്, ഈ സൈബർ ആക്രമണങ്ങൾ തടയാൻ എഫ്ബിഐയും സിഐഎയും പോലുള്ള മുൻനിര ഏജൻസികൾ കഠിനമായി പരിശ്രമിക്കുന്നു. വൾനറബിലിറ്റികൾ തടയുന്നതിലും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സൈബർ ഭീകരതയുടെ ചെറുതും വലുതുമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്തുണയ്ക്കുന്നവരുമായി ആശയവിനിമയം നടത്താനും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും അൽ ഖാഇദ ഇന്റർനെറ്റ് ഉപയോഗിച്ചു.[4]സാങ്കേതികവിദ്യയുടെ കാര്യത്തിൽ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ബാൾട്ടിക് രാജ്യമായ എസ്റ്റോണിയ, 2007 ഏപ്രിലിൽ, ഒരു സോവിയറ്റ് യുദ്ധ പ്രതിമ മാറ്റി സ്ഥാപിച്ചതിന് ശേഷം എസ്റ്റോണിയ ഒരു വലിയ സൈബർ ആക്രമണത്തിന് ഇരയായി.[6]ഈ ആക്രമണം റഷ്യയുടെ പ്രചോദനം കൊണ്ടായിരിക്കാം, ഒരു രാജ്യത്തുടനീളം നടന്ന ആദ്യത്തെ സൈബർ ആക്രമണങ്ങളിൽ ഒന്നാണിത്.[3]

അവലോകനം

[തിരുത്തുക]

സൈബർ ഭീകരതയെക്കുറിച്ചുള്ള നിർവചനങ്ങൾ ചർച്ച ചെയ്യപ്പെടുന്നു, പക്ഷേ അവ സാധാരണയായി രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ ലക്ഷ്യങ്ങൾ നേടുന്നതിനായി സിസ്റ്റങ്ങളെ ആക്രമിക്കുന്നതിനും അക്രമമോ ഭയമോ ഉണ്ടാക്കുന്നതിനും വേണ്ടിയുള്ള ഇന്റർനെറ്റിന്റെ ഉപയോഗത്തെ പരാമർശിക്കുന്നു.[7]തീവ്രവാദികൾ ഇന്റർനെറ്റ് ഉപയോഗിച്ച് ആക്രമണം നടത്തുന്നത് മുതൽ വിവരസാങ്കേതിക സംവിധാനങ്ങളെ ലക്ഷ്യം വയ്ക്കുന്ന കൂടുതൽ പരമ്പരാഗത രീതികൾ വരെ അവർ വിപുലമായ പ്രവർത്തനങ്ങളെ ഉൾക്കൊള്ളുന്നു.[7]ഉദ്ദേശ്യങ്ങൾ, ലക്ഷ്യങ്ങൾ, രീതികൾ, കമ്പ്യൂട്ടർ ഇടപെടലിന്റെ നിലവാരം എന്നിവയിലെ വ്യതിയാനങ്ങൾ കാരണം സൈബർ ഭീഷണികൾക്ക് വ്യത്യസ്ത നിർവചനങ്ങൾ നിലവിലുണ്ട്. യു.എസ്. ഗവൺമെന്റ് ഏജൻസികൾക്ക് അവരുടേതായ നിർവചനങ്ങൾ ഉണ്ട്, അവരുടെ സ്വാധീനത്തിനപ്പുറം ബാധകമാകുന്ന സാർവത്രികമായി അംഗീകരിക്കപ്പെട്ട വേറെ ഒരു മാനദണ്ഡവുമില്ല.[8]

വ്യത്യസ്‌ത സാഹചര്യങ്ങളിൽ, സൈബർ ഭീകരതയെ സൈബർ കുറ്റകൃത്യം, സൈബർവാർ, അല്ലെങ്കിൽ സാധാരണ ഭീകരത എന്നിവയുമായി അടുത്ത ബന്ധമുള്ളതാകാം.[9]കാസ്‌പെർസ്‌കി ലാബിന്റെ സ്ഥാപകനായ യൂജിൻ കാസ്‌പെർസ്‌കിക്ക് ഇപ്പോൾ തോന്നുന്നത് "സൈബർവാർ" എന്നതിനേക്കാൾ കൂടുതൽ കൃത്യമായ പദമാണ് "സൈബർ ഭീകരത" എന്നാണ്. "ഇപ്പോൾ സംഭവിക്കുന്ന അക്രമണങ്ങളിൽ, ആരാണ് ഇത് ചെയ്തതെന്നോ അവർ എപ്പോൾ വീണ്ടും ആക്രമിക്കുമെന്നോ നിങ്ങൾക്ക് ഒരു പിടിയുമില്ല എങ്കിൽ ഇത് സൈബർ യുദ്ധമല്ല, സൈബർ ഭീകരതയാണ്" എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.[10]തന്റെ കമ്പനി കണ്ടെത്തിയ ഫ്ലേം വൈറസ്, നെറ്റ്‌ട്രാവലർ വൈറസ് തുടങ്ങിയ വലിയ തോതിലുള്ള സൈബർ ആയുധങ്ങളെ ജൈവായുധങ്ങളെപ്പോലെ തന്നെ അദ്ദേഹം കരുതുന്നു, പരസ്പരബന്ധിതമായ ലോകത്ത് അവയ്ക്ക് തുല്യമായി നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്നു.[10][11]

അവലംബം

[തിരുത്തുക]
  1. "Botnets, Cybercrime, and Cyberterrorism: Vulnerabilities and Policy Issues for Congress". www.everycrsreport.com (in ഇംഗ്ലീഷ്). Retrieved 5 September 2021.
  2. Canetti, Daphna; Gross, Michael; Waismel-Manor, Israel; Levanon, Asaf; Cohen, Hagit (1 February 2017). "How Cyberattacks Terrorize: Cortisol and Personal Insecurity Jump in the Wake of Cyberattacks". Cyberpsychology, Behavior, and Social Networking (in ഇംഗ്ലീഷ്). 20 (2): 72–77. doi:10.1089/cyber.2016.0338. PMID 28121462.
  3. 3.0 3.1 Hower, Sara; Uradnik, Kathleen (2011). Cyberterrorism (1st ed.). Santa Barbara, CA: Greenwood. pp. 140–149. ISBN 9780313343131.
  4. 4.0 4.1 Laqueur, Walter; C., Smith; Spector, Michael (2002). Cyberterrorism. Facts on File. pp. 52–53. ISBN 9781438110196.
  5. "India Quarterly : a Journal of International Affairs". 42–43. Indian Council of World Affairs. 1986: 122. The difficulty of defining terrorism has led to the cliche that one man's terrorist is another man's freedom fighter {{cite journal}}: Cite journal requires |journal= (help)
  6. Worth, Robert (25 June 2016). "Terror on the Internet: The New Arena, The New Challenges". New York Times Book Review: 21. Retrieved 5 December 2016.
  7. 7.0 7.1 Centre of Excellence Defence Against Terrorism (2008). Responses to Cyber Terrorism. Amsterdam: IOS Press. p. 34. ISBN 9781586038366.
  8. Bidgoli, Hossein (2004). The Internet Encyclopedia, Vol. 1. Hoboken, NJ: John Wiley & Sons. p. 354. ISBN 978-0471222026.
  9. "What is cyberterrorism? Even experts can't agree". Archived from the original on 12 November 2009. Retrieved 5 November 2009.. Harvard Law Record. Victoria Baranetsky. 5 November 2009.
  10. 10.0 10.1 "Latest viruses could mean 'end of world as we know it,' says man who discovered Flame", The Times of Israel, 6 June 2012
  11. "Cyber espionage bug attacking Middle East, but Israel untouched — so far", The Times of Israel, 4 June 2013
"https://ml.wikipedia.org/w/index.php?title=സൈബർ_ഭീകരത&oldid=3980415" എന്ന താളിൽനിന്ന് ശേഖരിച്ചത്