Jump to content

കമ്പ്യൂട്ടർ വേം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Computer worm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്ലാസ്റ്റർ വേമിന്റെ ഹെക്‌സ് ഡംപ്, മൈക്രോസോഫ്റ്റ് സിഇഒ ബിൽ ഗേറ്റ്‌സിന് വേമിന്റെ സ്രഷ്ടാവ് നൽകിയ സന്ദേശം കാണിക്കുന്നു
കോൺഫിക്കർ വോമിന്റെ വ്യാപനം

ഒരു കമ്പ്യൂട്ടർ വേം എന്നത് മറ്റ് കമ്പ്യൂട്ടറുകളിലേക്ക് വ്യാപിക്കുന്നതിനായി സ്വയം ആവർത്തിക്കുന്ന ഒരു സ്വതന്ത്ര മാൽവെയർ കമ്പ്യൂട്ടർ പ്രോഗ്രാമാണ്.[1]ടാർഗെറ്റ് കമ്പ്യൂട്ടറിലെ സുരക്ഷ പാളിച്ചകളെ ആശ്രയിച്ച്, ഇതിന് സ്വയം വ്യാപിക്കാൻ ഇത് പലപ്പോഴും ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നു. മറ്റ് കമ്പ്യൂട്ടറുകളെ സ്കാൻ ചെയ്യാനും ബാധിക്കാനും ഇത് ഈ മെഷീൻ ഒരു ഹോസ്റ്റായി ഉപയോഗിക്കും. ഈ പുതിയ വേം ബാധിച്ച കമ്പ്യൂട്ടറുകൾ നിയന്ത്രിക്കപ്പെടുമ്പോൾ, ഈ കമ്പ്യൂട്ടറുകളെ ഹോസ്റ്റുകളായി ഉപയോഗിച്ച് മറ്റ് കമ്പ്യൂട്ടറുകളെ സ്കാൻ ചെയ്യുകയും ആ കമ്പ്യൂട്ടറുകളെ വേം ബാധിക്കുകയും ചെയ്യും, ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു.[2]ഹോസ്റ്റ് പ്രോഗ്രാമുകളില്ലാതെ സ്വയം പകർത്താനും എക്‌സ്‌പോണൻഷ്യൽ വളർച്ചയുടെ നേട്ടങ്ങളെ അടിസ്ഥാനമാക്കി സ്വയം വിതരണം ചെയ്യാനും വേണ്ടി കമ്പ്യൂട്ടർ വേമുകൾ റിക്കർസ്സീവ് മെത്തേഡ് ഉപയോഗിക്കുന്നു, അങ്ങനെ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുകയും അവയെ വേം ബാധിക്കുകയും ചെയ്യുന്നു.[3]വേമുകൾ എല്ലായ്‌പ്പോഴും ബാൻഡ്‌വിഡ്ത്ത് ഉപയോഗിക്കുന്നതിലൂടെ മാത്രം നെറ്റ്‌വർക്കിന് ചില ദോഷങ്ങൾ വരുത്തുന്നു, അതേസമയം വൈറസുകൾ എല്ലായ്പ്പോഴും ടാർഗെറ്റുചെയ്‌ത കമ്പ്യൂട്ടറിലെ ഫയലുകളെ നശിപ്പിക്കുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യുന്നു.

മോറിസ് വേം, മൈഡൂം എന്നിവ പോലെയുള്ള ചില വേമുകൾ, അവ ബാധിക്കുന്ന സിസ്റ്റങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നില്ല, ഇന്റർനെറ്റിൽ ട്രാഫിക് ജാം പോലെ അമിതമായ ട്രാഫിക്കുള്ള കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ അടിച്ചമർത്തിക്കൊണ്ട് ഈ വേമുകൾക്ക് കാര്യങ്ങൾ താറുമാറാക്കാൻ സാധിക്കും. അവയുടെ ദ്രുതഗതിയിലുള്ള വ്യാപനം കാരണം ഉദ്ദേശിക്കാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കേടുപാടുകൾ വരുത്തുന്ന പേലോഡ് ഇല്ലാതെ പോലും, ഈ വേമുകൾക്ക് അതിവേഗം വ്യാപിക്കാനും, നെറ്റ്‌വർക്ക് ട്രാഫിക് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ കാര്യമായ തടസ്സങ്ങൾ സൃഷ്ടിക്കാൻ കഴിയും.

ചരിത്രം[തിരുത്തുക]

കമ്പ്യൂട്ടർ ഹിസ്റ്ററി മ്യൂസിയത്തിലെ മോറിസ് വേം സോഴ്‌സ് കോഡ് അടങ്ങിയ ഫ്ലോപ്പി ഡിസ്‌കെറ്റ്

"വേം" എന്ന യഥാർത്ഥ പദം ആദ്യമായി ഉപയോഗിച്ചത് ജോൺ ബ്രണ്ണറുടെ 1975 ലെ നോവലായ ദി ഷോക്ക് വേവ് റൈഡറിലാണ്. നിക്ലാസ് ഹാഫ്ലിംഗർ ഒരു വലിയ ഇന്റർനെറ്റ് സ്പേസ് നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ആളുകൾക്കെതിരെ ചാരപ്പണി ചെയ്യാൻ ഒരു കമ്പ്യൂട്ടർ ബഗ് ഉണ്ടാക്കുന്നു, അത് എല്ലാവർക്കും എതിരെ ഒരേപോലെ പ്രവർത്തിക്കുന്നു. അവരുടെ ശക്തി നശിപ്പിക്കാനും അവർ ചെയ്യുന്നതിനെ കുറിച്ച് പഠിക്കാനുമാണ് അദ്ദേഹം അത് ചെയ്തത്. [4]

റീപ്പർ എന്ന് വിളിക്കപ്പെടുന്ന രണ്ടാമത്തെ കമ്പ്യൂട്ടർ വേം യഥാർത്ഥത്തിൽ കമ്പ്യൂട്ടറുകളുടെ ലോകത്തിലെ ഒരു നല്ല ഉദ്ദേശത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. റേ ടോംലിൻസൺ ആണ് ഇത് നിർമ്മിച്ചത്, ഇത് ഇന്റർനെറ്റിന്റെ ആദ്യകാല പതിപ്പായ ആർപാനെറ്റിൽ ഉപയോഗിച്ചു. 1971-ൽ പ്രശ്‌നമുണ്ടാക്കിയ ആദ്യത്തെ കമ്പ്യൂട്ടർ വേമായ ക്രീപ്പറിനെ കണ്ടെത്തി നീക്കം ചെയ്യുക എന്നതായിരുന്നു അതിന്റെ ജോലി. അതിനാൽ, റീപ്പർ ആദ്യകാല ആന്റിവൈറസ് പോലെയായിരുന്നു. ക്രീപ്പർ മൂലമുണ്ടാകുന്ന ഡിജിറ്റൽ കുഴപ്പങ്ങൾ വൃത്തിയാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പ്രോഗ്രാം.

1988 നവംബർ 2-ന്, കോർണെൽ സർവ്വകലാശാലയിൽ പഠിച്ചിരുന്ന റോബർട്ട് ടപ്പൻ മോറിസ് എന്ന വിദ്യാർത്ഥി മോറിസ് വേമിനെ പുറത്തിറക്കി, ഇത് ആദ്യകാല ഇന്റർനെറ്റിൽ വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിച്ച ഒരു കമ്പ്യൂട്ടർ പ്രോഗ്രാമായിരുന്നു. ഇത് നിരവധി കമ്പ്യൂട്ടറുകളെ കുഴപ്പത്തിലാക്കി, അന്ന് ഇന്റർനെറ്റുമായി കണക്‌റ്റ് ചെയ്‌തിരിക്കുന്ന കമ്പ്യൂട്ടറുകളുടെ പത്തിലൊന്നിനെയും ഇത് ബാധിച്ചു. ഓൺലൈനിൽ വ്യാപകമായ പ്രശ്നങ്ങൾ സൃഷ്ടിച്ച ആദ്യത്തെ പ്രധാന കമ്പ്യൂട്ടർ വേമുകളിൽ ഒന്നായിരുന്നു ഇത്.[5]മോറിസ് അപ്പീൽ പ്രക്രിയയ്ക്കിടെ, ഓരോ ഇൻസ്റ്റാളേഷനിൽ നിന്നും വേമിനെ നീക്കം ചെയ്യുന്നതിനുള്ള ചെലവ് 200 ഡോളറിനും 53,000 ഡോളറിനും ഇടയിലാണെന്ന് യുഎസ് കോടതി കണക്കാക്കി; ഈ പ്രവർത്തനം സേർട്ട്(CERT) കോർഡിനേഷൻ സെന്റർ[6], ഫാജ് മെയിലിംഗ് ലിസ്റ്റ് എന്നിവയുടെ രൂപീകരണത്തിന് കാരണമായി.[7]1986-ലെ കംപ്യൂട്ടർ ഫ്രോഡ് ആന്റ് അബ്യൂസ് ആക്ട് പ്രകാരം ആദ്യമായി വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് മോറിസ്.[8]

അവലംബം[തിരുത്തുക]

  1. Barwise, Mike. "What is an internet worm?". BBC. Archived from the original on 2015-03-24. Retrieved 9 September 2010.
  2. Zhang, Changwang; Zhou, Shi; Chain, Benjamin M. (2015-05-15). "Hybrid Epidemics—A Case Study on Computer Worm Conficker". PLOS ONE. 10 (5): e0127478. arXiv:1406.6046. Bibcode:2015PLoSO..1027478Z. doi:10.1371/journal.pone.0127478. ISSN 1932-6203. PMC 4433115. PMID 25978309.
  3. Marion, Jean-Yves (2012-07-28). "From Turing machines to computer viruses". Philosophical Transactions of the Royal Society A: Mathematical, Physical and Engineering Sciences. 370 (1971): 3319–3339. Bibcode:2012RSPTA.370.3319M. doi:10.1098/rsta.2011.0332. ISSN 1364-503X. PMID 22711861.
  4. Brunner, John (1975). The Shockwave Rider. New York: Ballantine Books. ISBN 978-0-06-010559-4.
  5. "The Submarine". www.paulgraham.com.
  6. "Security of the Internet". CERT/CC.
  7. "Phage mailing list". securitydigest.org. Archived from the original on 2011-07-26. Retrieved 2014-09-17.
  8. Dressler, J. (2007). "United States v. Morris". Cases and Materials on Criminal Law. St. Paul, MN: Thomson/West. ISBN 978-0-314-17719-3.
"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_വേം&oldid=4092004" എന്ന താളിൽനിന്ന് ശേഖരിച്ചത്