കമ്പ്യൂട്ടർ വൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടർ ശാസ്ത്രത്തിൽ, കമ്പ്യൂട്ടറുകളുടെ പ്രവർ‍ത്തനത്തെ തകരാറിലാക്കാൻ എഴുതപ്പെടുന്ന സോഫ്‌റ്റ്‌വെയർ പ്രോഗ്രാമുകളെയാണ്‌ കമ്പ്യൂട്ടർ വൈറസ്‌ അഥവാ കമ്പ്യൂട്ട൪ സാംക്രമികാണു എന്നു പറയുന്നത്‌.

VIRUS എന്നത് Vital Information Resources Under Siege എന്ന വാക്കിന്റെ ചുരുക്കെഴുത്താണ്. . സൂക്ഷ്മ ജീവിയായ വൈറസിനെപ്പൊലെ തന്നെ, സ്വയം പടരാനും, ഒരു കമ്പ്യൂട്ടറിൽ നിന്നു മറ്റൊന്നിലേക്കു സഞ്ചരിക്കാനും , കമ്പ്യൂട്ടറിൽ നാശങ്ങൾ സൃഷ്ടിക്കാനും കഴിവുള്ളവയാണ്‌ മിക്കവാറും എല്ലാ വൈറസുകളും. ഇവ ഉപയോക്താവിന്റെ അനുവാദമോ,അറിവോ ഇല്ലാതെ തന്നെ കമ്പ്യൂട്ടറിലേക്ക് പക൪ത്തപ്പെടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. ഇന്റർനെറ്റ്,ഫ്ലോപ്പി ഡിസ്ക്,സി.ഡി.,യു.എസ്.ബി ഡ്രൈവ് എന്നിവയിലൂടെയാണ്‌ വൈറസുകൾ പ്രധാനമായും വ്യാപിക്കുന്നത്.1970 കളിൽ ഇറങ്ങിയ ക്രീപ്പർ ആണ് ലോകത്തിൽ ആദ്യമായി കണ്ടെത്തിയ കമ്പ്യൂട്ട൪ സാംക്രമികാണു. മെലിസ പോലുള്ള ചില വൈറസുകൾ, കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. വൈറസുകളെ പ്രതിരോധിക്കാൻ, കമ്പോളത്തിൽ, സാംക്രമികാണു രോധ തന്ത്രാശങ്ങൾ (ആന്റി-വൈറസ്‌ സോഫ്ട്‌വെയറുകൾ‍) ലഭ്യമാണ്‌.


വിവിധതരം കമ്പ്യൂട്ടർ വൈറസുകൾ[തിരുത്തുക]

 • ആഡ്‌വെയർ Adware)

അനുവാദം കൂടാതെ പരസ്യം ചേർക്കുന്ന വൈറസുകളാണ് ഇവ.

 • ബാക്ക്ഡോർസ്(Backdoors)
 • ബൂട്ട് വൈറസുകൾ(Boot viruses)
 • ബോട്ട്നെറ്റ്(Bot-Net)
 • ഡയലർ(Dialer)
 • ഗ്രെവെയർ(Grayware)
 • കീസ്ട്രോക് ലോഗിങ്(Keystroke logging)
 • മാക്രൊ വൈറസുകൾ(Macro viruses‌)
 • പോളിമോർഫ് വൈറസുകൾ(Polymorph viruses)
 • പ്രോഗ്രാം വൈറസുകൾ(Program viruses)
 • സ്ക്രിപ്റ്റ് വൈറസുകൾ(Script viruses)
 • വേം(worms)
 • സ്പൈവെയർ(Spyware)
 • ട്രോജൻ കുതിര(Trojan horses)
 • (Recycler)

അനുബന്ധവിഷയങ്ങൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.viruslist.com/en/viruses/encyclopedia?chapter=153310937

"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_വൈറസ്&oldid=3516792" എന്ന താളിൽനിന്ന് ശേഖരിച്ചത്