ക്രിപ്റ്റോജാക്കിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cryptojacking malware എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പലപ്പോഴും വെബ്‌സൈറ്റുകളിലൂടെ,[1][2][3]ഉപയോക്താവിന്റെ ഇഷ്ടത്തിന് വിരുദ്ധമായോ അല്ലെങ്കിൽ ഉപയോക്താവ് അറിയാതെയോ, ക്രിപ്‌റ്റോകറൻസികൾ ഖനനം ചെയ്യാൻ വേണ്ടി കമ്പ്യൂട്ടറിനെ ചൂഷണം ചെയ്യുന്ന പ്രവർത്തനമാണ് ക്രിപ്‌റ്റോജാക്കിംഗ്.[4] ക്രിപ്‌റ്റോജാക്കിംഗിനായി ഉപയോഗിച്ചിരുന്ന ഒരു ശ്രദ്ധേയമായ സോഫ്‌റ്റ്‌വെയർ കോയിൻഹൈവ് ആയിരുന്നു, 2019 മാർച്ചിൽ കോയിൻഹൈവ് തങ്ങളുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നതിന് മുമ്പ് മൂന്നിൽ രണ്ട് ക്രിപ്‌റ്റോജാക്കുകളിലും ഉപയോഗിച്ചിരുന്നു.[5]ഇത്തരത്തിൽ ഏറ്റവും കൂടുതൽ ഖനനം ചെയ്യപ്പെട്ട ക്രിപ്‌റ്റോകറൻസികളാണ് മൊനേറോ, ഇസഡ്കാഷ്(Zcash) എന്നിവ.[2][6]

പൊതുജനങ്ങൾക്കെതിരായ മിക്ക മാൽവെയർ ആക്രമണങ്ങളെയും പോലെ, ഇതിന്റെയും ലക്ഷ്യം ലാഭമാണ്, എന്നാൽ മറ്റ് ഭീഷണികളിൽ നിന്ന് വ്യത്യസ്തമായി, ഇത് ഉപയോക്താവിൽ നിന്ന് പൂർണ്ണമായും മറഞ്ഞിരിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്രിപ്‌റ്റോജാക്കിംഗ് മാൽവെയർ, കമ്പ്യൂട്ടേഷണൽ റിസോഴ്‌സുകളെ ദുരുപയോഗം ചെയ്യുന്നത് മൂലം കമ്പ്യൂട്ടറിനെ സ്ലോഡൗണാകുന്നതിനും, ക്രാഷാകുന്നതിനും ഇടയാക്കും.[7]

മാൽവെയർ ബാധിച്ച പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ, എഫ്പിജിഎ(FPGA), ആസിക്(ASIC) പ്ലാറ്റ്‌ഫോമുകൾ പോലുള്ള ഡെഡിക്കേറ്റഡ് ഹാർഡ്‌വെയറുകളാൽ ബിറ്റ്‌കോയിൻ ഖനനം നടത്തപ്പെടുന്നു, അവ താരതമ്യേന കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നവയാണ്, അതിനാൽ ഉപയോക്താവിന്റെ കമ്പ്യൂട്ടർ റിസോഴ്സുകൾ മോഷ്ടിക്കുന്നതിനേക്കാൾ ചിലവ് കുറവാണ് ഈ രീതിക്ക്.[8]

ശ്രദ്ധേയമായ ഇവന്റുകൾ[തിരുത്തുക]

2011 ജൂണിൽ, ബോട്ട്നെറ്റുകൾ വഴി ബിറ്റ്കോയിനുകൾ രഹസ്യമായി ഖനനം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് സിമാന്റെക് ആന്റിവയറസ്സ് കമ്പനി മുന്നറിയിപ്പ് നൽകി.[9]നിരവധി ആധുനിക വീഡിയോ കാർഡുകളാൽ നിർമ്മിച്ച ജിപിയുകളുടെ പാരലൽ പ്രോസസ്സിംഗ് കഴിവുകൾ ഈ മാൽവെയർ ഉപയോഗിച്ചു.[10]ഒരു ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് പ്രോസസറുള്ള ശരാശരി പിസിയിൽ ബിറ്റ്കോയിൻ ഖനനത്തിന് ഫലത്തിൽ വലിയ പ്രയോജനമില്ലെങ്കിലും, മൈനിംഗ് മാൽവെയർ ഇൻസ്റ്റാൾ ചെയ്ത പതിനായിരക്കണക്കിന് പിസികൾ ഉപയോഗിച്ച് മൈനിംഗിലൂടെ ലാഭം ഉണ്ടാക്കാൻ സാധിക്കുന്നതാണ്.[11]

2011 ഓഗസ്റ്റ് മധ്യത്തിൽ, ബിറ്റ്‌കോയിൻ മൈനിംഗ് ബോട്ട്‌നെറ്റുകൾ കണ്ടെത്തി,[12][13][14]മൂന്ന് മാസത്തിനുള്ളിൽ, ബിറ്റ്‌കോയിൻ മൈനിംഗ് ട്രോജനുകൾ മാക് ഒഎസ് 10(Mac OS X)-നെ ബാധിച്ചു.[15]

2013 ഏപ്രിലിൽ, ഇലക്ട്രോണിക് സ്പോർട്സ് ഓർഗനൈസേഷൻ ഇ-സ്പോർട്സ് എന്റർടൈൻമെന്റ് ബിറ്റ്കോയിനുകൾ ഖനനം ചെയ്യുന്നതിനായി 14,000 കമ്പ്യൂട്ടറുകൾ ഹൈജാക്ക് ചെയ്തതായി ആരോപിക്കപ്പെട്ടു; കമ്പനി പിന്നീട് സ്റ്റേറ്റ് ഓഫ് ന്യൂജേഴ്‌സിയുമായി കേസ് ഒത്ത്തീർപ്പാക്കി.[16]

ബിറ്റ്‌കോയിൻ ഖനനം നടത്താൻ ബോട്ട്‌നെറ്റ് സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത രണ്ട് പേരെ 2013 ഡിസംബറിൽ ജർമ്മൻ പോലീസ് അറസ്റ്റ് ചെയ്തു, ഈ മാൽവെയർ ഉപയോഗിച്ച് കുറഞ്ഞത് 9,50,000(9 ലക്ഷത്തി അമ്പതിനായിരം) ഡോളർ മൂല്യമുള്ള ബിറ്റ്‌കോയിനുകൾ ഖനനം ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.[17]

2013 ഡിസംബറിലും 2014 ജനുവരിയിലും ജാവ പ്രോഗ്രാമിംഗ് ഭാഷയിലുള്ള വൾനറബിലിറ്റി ചൂഷണം ചെയ്ത് ഹാക്കറമാർ ബിറ്റ്കോയിൻ മൈനിംഗ് മാൽവെയർ ഇൻസ്റ്റാൾ ചെയ്യുകയും അതേതുടർന്ന് ഏകദേശം രണ്ട് ദശലക്ഷം കമ്പ്യൂട്ടറുകളെ ബാധിക്കുകയും, ബിറ്റ്കോയിൻ മൈനിംഗ് മാൽവെയർ ഭീഷണിയെക്കുറിച്ചുള്ള ഒരു പരസ്യം യൂറോപ്പിൽ സ്ഥിതിചെയ്യുന്ന യാഹൂ! കമ്പനി ഹോസ്റ്റ് ചെയ്തു.[18][19]

സെഫ്നിറ്റ്(sefnit) എന്ന മറ്റൊരു മാൽവെയറിനെ 2013-ന്റെ മധ്യത്തിലാണ് ആദ്യമായി കണ്ടെത്തിയത്, കൂടാതെ നിരവധി സോഫ്‌റ്റ്‌വെയർ പാക്കേജുകൾ ബണ്ടിൽ ചെയ്‌തിരിക്കുന്നു. മൈക്രോസോഫ്റ്റ് അതിന്റെ പ്രധാനപ്പെട്ട സുരക്ഷാ സോഫ്റ്റവെയറായ മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസൻഷ്യൽസിലൂടെയും മറ്റ് സുരക്ഷാ സോഫ്‌റ്റ്‌വെയറിലൂടെയും ഈ മാൽവെയറിനെ നീക്കം ചെയ്യുന്നു.[20]

അവലംബം[തിരുത്തുക]

 1. Larson, Selena (2018-02-22). "Cryptojackers are hacking websites to mine cryptocurrencies". CNNMoney. Retrieved 2021-04-17.
 2. 2.0 2.1 Hatmaker, Taylor (8 May 2018). "Cryptojacking malware was secretly mining Monero on many government and university websites". TechCrunch (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-09.
 3. Lachtar, Nada; Elkhail, Abdulrahman Abu; Bacha, Anys; Malik, Hafiz (2020-07-01). "A Cross-Stack Approach Towards Defending Against Cryptojacking". IEEE Computer Architecture Letters. 19 (2): 126–129. doi:10.1109/LCA.2020.3017457. ISSN 1556-6056. S2CID 222070383.
 4. Caprolu, Maurantonio; Raponi, Simone; Oligeri, Gabriele; Di Pietro, Roberto (2021-04-01). "Cryptomining makes noise: Detecting cryptojacking via Machine Learning". Computer Communications (in ഇംഗ്ലീഷ്). 171: 126–139. doi:10.1016/j.comcom.2021.02.016. S2CID 233402711.
 5. "Coinhive domain repurposed to warn visitors of hacked sites, routers". BleepingComputer (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-04-17.
 6. Hwang, Inyoung (7 May 2021). "What is cryptojacking? How to detect mining malware - MediaFeed". mediafeed.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-05-11.
 7. "Brutal cryptocurrency mining malware crashes your PC when discovered | ZDNet". ZDNet.
 8. "Bitcoin's Computing Crisis". 31 October 2013. Archived from the original on 14 May 2021. Retrieved 8 July 2023.
 9. Peter Coogan (17 June 2011). "Bitcoin Botnet Mining". Symantec.com. Retrieved 24 January 2012.
 10. Goodin, Dan (16 August 2011). "Malware mints virtual currency using victim's GPU". The Register. Retrieved 31 October 2014.
 11. Ryder, Greg (9 June 2013). "All About Bitcoin Mining: Road To Riches Or Fool's Gold?". Tom's hardware. Retrieved 18 September 2015.
 12. "Infosecurity - Researcher discovers distributed bitcoin cracking trojan malware". Infosecurity-magazine.com. 19 August 2011. Retrieved 24 January 2012.
 13. Lee, Timothy B. (2011-08-18). "More Bitcoin malware: this one uses your GPU for mining". Ars Technica (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-08.
 14. "Trojan.Badminer". Symantec. Archived from the original on 2014-11-29. Retrieved 2014-11-16.{{cite web}}: CS1 maint: unfit URL (link)
 15. Lucian Constantin (1 November 2011). "Mac OS X Trojan steals processing power to produce Bitcoins: Security researchers warn that DevilRobber malware could slow down infected Mac computers". TechWorld. IDG communications. Retrieved 24 January 2012.
 16. "E-Sports Entertainment settles Bitcoin botnet allegations". BBC News. 20 November 2013. Retrieved 24 November 2013.
 17. Mohit Kumar (9 December 2013). "The Hacker News The Hacker News +1,440,833 ThAlleged Skynet Botnet creator arrested in Germany". Retrieved 8 January 2015.
 18. McGlaun, Shane (9 January 2014). "Yahoo malware turned Euro PCs into bitcoin miners". SlashGear. Retrieved 8 January 2015.
 19. Hern, Alex (2014-01-08). "Yahoo malware turned European computers into bitcoin slaves". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 2023-07-08.
 20. Liat Clark (20 January 2014). "Microsoft stopped Tor running automatically on botnet-infected systems". Retrieved 8 January 2015.
"https://ml.wikipedia.org/w/index.php?title=ക്രിപ്റ്റോജാക്കിംഗ്&oldid=3948051" എന്ന താളിൽനിന്ന് ശേഖരിച്ചത്