ഇൻഫോർമേഷൻ വാർഫെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Information warfare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
21-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെ ഇൻഫോർമേഷൻ വാർഫെയറിന്റെ വിവിധ ഘടകങ്ങളുടെ ഒരു കൊളാഷ്. മുകളിൽ ഇടത്തുനിന്ന് ഘടികാരദിശയിൽ: ഇൻഫോർമേഷൻ വാർഫെയർ ആഗോളതലത്തിൽ വൈവിധ്യമാർന്ന രൂപങ്ങൾ കൈവരിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സൈനികാഭ്യാസത്തിന്റെ പ്രതീകമായ ജിയോപൊളിറ്റിക്കൽ പോസ്‌ചറിംഗ് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ; യുഎസ് സൈന്യത്തിന്റെ വെർച്വൽ സൈനിക പരിശീലനം; വധഭീഷണികളോടുള്ള യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രതികരിച്ച നയതന്ത്ര വെല്ലുവിളികൾ; സൈബർ ആക്ടിവിസം പ്രതിനിധീകരിക്കുന്നതിന് വേണ്ടി അനോണിമസ് പ്രതിഷേധിക്കുന്ന സയന്റോളജി; 2011 ലെ ഈജിപ്ഷ്യൻ വിപ്ലവത്തിലും 2014 ലെ ഉക്രെയ്നിലെ റെവുലൂഷൻ ഓഫ് ഡിഗ്നിറ്റിയിലും സമാനമായ ലഘുലേഖകളിൽ നിന്ന് നിരീക്ഷിച്ച വിവര പ്രചാരണങ്ങളും.

ഇൻഫർമേഷൻ വാർഫെയർ (ഐഡബ്ല്യു) (കമ്പ്യൂട്ടറുകൾ, സോഫ്റ്റ്‌വെയർ, കമാൻഡ് കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയെ ആക്രമിക്കുന്ന സൈബർ വാർഫെയറിൽ നിന്ന് വ്യത്യസ്തമാണ്) എതിരാളിയെക്കാൾ മത്സരാധിഷ്ഠിത നേട്ടത്തിനായി ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ (ഐസിടി) ഉപയോഗവും മാനേജ്മെന്റും ഉൾപ്പെടുന്ന ഒരു ആശയമാണ്. ഇൻഫർമേഷൻ വാർഫെയർ എന്നത് ആരെയെങ്കിലും അവർ ആശ്രയിക്കുന്ന വിവരങ്ങളിൽ കുഴപ്പമുണ്ടാക്കി അവരെ കബളിപ്പിക്കുന്നതുപോലെയാണ്. ഇത് അവർക്ക് നല്ലതല്ലാത്തതും എന്നാൽ ഈ വിവരങ്ങൾ ഉപയോഗിക്കുന്ന പ്രയോജനകരവുമായ കാര്യങ്ങൾ തീരുമാനിക്കാൻ അവരെ പ്രേരിപ്പിക്കുന്നു, അതുമൂലം കബളിപ്പിക്കപ്പെടുന്ന വ്യക്തിയ്ക്ക് കബളിപ്പിക്കപ്പെടുകയാണെന്ന് പോലും മനസ്സിലാക്കുന്നില്ല.[1][2]തൽഫലമായി, ഇൻഫോർമേഷൻ വാർഫെയർ എപ്പോൾ ആരംഭിക്കുന്നു, എങ്ങനെ അവസാനിക്കുന്നു, അത് എത്രത്തോളം ശക്തമാണെന്നോ വിനാശകരമാണെന്നോ വ്യക്തമല്ല.[3]ഇൻഫോർമേഷൻ യുദ്ധത്തിൽ തന്ത്രപരമായ വിവരങ്ങളുടെ ശേഖരണം, ഒരാളുടെ വിവരങ്ങൾ സാധുതയുള്ളതാണെന്ന് ഉറപ്പുനൽകൽ, ശത്രുവിന്റെയും പൊതുജനങ്ങളുടെയും മനോവീര്യം കെടുത്തുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ വേണ്ടിയുള്ള പ്രചാരണമോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കൽ, എതിർ സേനയെപറ്റിയുള്ള വിവരങ്ങളുടെ ഗുണനിലവാരം ദുർബലപ്പെടുത്തൽ, വിവരശേഖരണം നിഷേധിക്കൽ എന്നിവ ഉൾപ്പെട്ടേക്കാം. [4][5]

ഇലക്ട്രോണിക്സ്, സൈബർ യുദ്ധം പോലുള്ള മേഖലകളിൽ യുഎസ് സൈന്യം സാങ്കേതികവിദ്യയ്ക്ക് ഊന്നൽ നൽകുന്നു. മറ്റ് സൈനികർ ഇൻഫർമേഷൻ ഓപ്പറേഷൻസ് ഉപയോഗിക്കുന്നു, സോഷ്യൽ നെറ്റ്‌വർക്കുകൾ, തീരുമാനമെടുക്കൽ(decision-making)തുടങ്ങിയ മാനുഷിക വശങ്ങൾ മനസ്സിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാങ്കേതികവിദ്യയെ സംയോജിപ്പിക്കുന്ന വിശാലമായ സമീപനമാണിത്.

അവലോകനം[തിരുത്തുക]

"നമ്മുടെ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വിവരങ്ങളുടെ ഉപയോഗം" എന്നാണ് ഇൻഫോർമേഷൻ വാർഫെയറിനെ വിവരിക്കുന്നത്.[6]നാറ്റോയുടെ അഭിപ്രായത്തിൽ, "എതിരാളിയെക്കാൾ മികച്ച രീതിയിൽ വിവരസാങ്കേതിക വിദ്യയിൽ അവഗാഹം നേടുന്നതിനായി നടത്തുന്ന ഒരു ഓപ്പറേഷനാണ് ഇൻഫോർമേഷൻ വാർഫെയർ."[7]

ഇൻഫോർമേഷൻ യുദ്ധം പല രൂപങ്ങളിൽ കാണാൻ സാധിക്കും:

 • ആശയവിനിമയം തടസ്സപ്പെടുത്തുന്നതിന് ടെലിവിഷൻ, ഇന്റർനെറ്റ്, റേഡിയോ സംപ്രേക്ഷണം(ങ്ങൾ) തടസ്സപ്പെടാം, അല്ലെങ്കിൽ തെറ്റായ പ്രചാരണത്തിന് വേണ്ടി ഹൈജാക്ക് ചെയ്യാം.
 • ലോജിസ്റ്റിക് നെറ്റ്‌വർക്കുകൾ പ്രവർത്തനരഹിതമാക്കാം.
 • ശത്രുക്കൾ ആശയവിനിമയ ശൃംഖലകൾ പ്രവർത്തനരഹിതമാക്കാം, പ്രത്യേകിച്ച് ആധുനിക കാലത്ത് ഓൺലൈൻ സോഷ്യൽ കമ്മ്യൂണിറ്റികൾ ഉള്ളപ്പോൾ.
 • സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇടപാടുകൾ ഇലക്‌ട്രോണിക് ഇടപെടലിലൂടെയോ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയോ തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ടോ അട്ടിമറിക്കാവുന്നതാണ്.
 • ഡ്രോണുകളുടെയും മറ്റ് നിരീക്ഷണ റോബോട്ടുകളുടെയും അല്ലെങ്കിൽ വെബ്‌ക്യാമുകളുടെയും ഉപയോഗം.
 • കമ്മ്യൂണിക്കേഷൻ മാനേജ്മെന്റ്
 • സിന്തറ്റിക് മീഡിയ
 • സോഷ്യൽ മീഡിയയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും തന്ത്രപരമായ രീതിയിൽ ഉപയോഗിക്കുന്നത് ആളുകൾക്ക് കാര്യങ്ങൾ എങ്ങനെ കാണണമെന്ന് രൂപപ്പെടുത്താൻ കഴിയും. ഉദാഹരണത്തിന്, ഒരു പ്രത്യേക വിഷയത്തിൽ പൊതുജനാഭിപ്രായം മാറ്റുന്നതിനായി വ്യക്തികളോ ഗ്രൂപ്പുകളോ സന്ദേശങ്ങളോ വീഡിയോകളോ ലേഖനങ്ങളോ പോസ്റ്റ് ചെയ്തേക്കാം.[8]

അവലംബം[തിരുത്തുക]

 1. Glenn. Jerome C. Global Challenge 10, State of the Future 19.1, The Millennium Project, Washington, DC 2018
 2. Brian C, Lewis. "Information Warfare". irp.fas.org. Retrieved 2022-10-24.
 3. "Information Warfare: What and How?". www.cs.cmu.edu. Retrieved 2019-10-20.
 4. "Information Warfare: What and How?". www.cs.cmu.edu. Retrieved 2019-10-20.
 5. Hung, Tzu-Chieh; Hung, Tzu-Wei (2022-07-19). "How China's Cognitive Warfare Works: A Frontline Perspective of Taiwan's Anti-Disinformation Wars". Journal of Global Security Studies (in ഇംഗ്ലീഷ്). 7 (4): ogac016. doi:10.1093/jogss/ogac016. ISSN 2057-3170.
 6. Stein, George J. "Information warfare". Air University (U.S.). Press. Retrieved March 26, 2022.
 7. "Information warfare" (PDF). NATO. Retrieved March 26, 2022.
 8. Haq, Ehsan-Ul; Tyson, Gareth; Braud, Tristan; Hui, Pan (2022-06-28). "Weaponising Social Media for Information Divide and Warfare". Proceedings of the 33rd ACM Conference on Hypertext and Social Media. HT '22. New York, NY, USA: Association for Computing Machinery. pp. 259–262. doi:10.1145/3511095.3536372. ISBN 978-1-4503-9233-4. S2CID 249872702.
"https://ml.wikipedia.org/w/index.php?title=ഇൻഫോർമേഷൻ_വാർഫെയർ&oldid=3981173" എന്ന താളിൽനിന്ന് ശേഖരിച്ചത്