റാറ്റ് (റിമോർട്ട് ആക്‌സസ് ട്രോജൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Remote access trojan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മറ്റൊരു വ്യക്തിയുടെ കംപ്യൂട്ടർ, സ്മാർട്ട്‌ഫോൺ പ്രവർത്തനങ്ങൾ അവർ അറിയാതെ കൈവശപ്പെടുത്തുന്ന സ്വയം പെരുകാത്ത പ്രത്യേകതരം മാൽവെയർ ആണ് റാറ്റ് അഥവാ റിമോർട്ട് ആക്‌സസ് ട്രോജൻ (Remote Access Trojan). ഈ വൈറസ്സ് വളരെ വലുതായി ബാധികുന്നത് കംപ്യൂട്ടറിനേക്കാൾ സുരക്ഷിതത്വം കുറഞ്ഞ ആൻഡ്രോയ്ഡ് ഫോണുകളെയാണ്. ഈ മാൽവെയർ സ്മാർട്ട്‌ഫോണിലോ കമ്പ്യൂട്ടറിലോ കയറികൂടി ഈ ഉപകരണങ്ങൾ പൂർണ നിയന്ത്രണം ഹാക്കറുടെ അധീനതയിലാകുന്നു. ഹാക്കർക്ക് വെബ്‌ ക്യാമറ അല്ലെങ്കിൽ മൊബൈൽ ക്യാമറ ഉപയോഗിച്ച് ഉപഭോക്താക്കൾ അറിയാതെ ചിത്രങ്ങൾ വിഡിയോകൾ എടുക്കാനും സംസാരം റെക്കോർഡ്‌ ചെയ്യാനും കഴിയുന്നതാണ്.[1] കൂടാതെ ഉപഭോക്താക്കളുടെ ഇമെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ട്‌, ചിത്രങ്ങൾ ഫോൺ നമ്പറുകൾ തുടങ്ങി സ്മാർട്ട്‌ ഫോണിൽ ഉള്ള എല്ലാ വിവരങ്ങളും ഉപഭോക്താക്കൾ അറിയാതെ മറ്റൊരു സ്ഥലത്ത് ഇരുന്നുകൊണ്ട് നിരീക്ഷിക്കുവാനും അത് ദുരുപയോഗം ചെയ്യാനും സാധിക്കും.

എങ്ങനെയാണ് ബാധിക്കുന്നത്[തിരുത്തുക]

  • പ്രധാനമായും ഇത് ബാധിക്കുന്നത് അശ്ലീല വെബ്സൈറ്റുകൾ സന്ദർശിക്കുന്ന വേളയിൽ അവിടെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയും,ഡൌൺലോഡ് ചെയ്യുന്ന സമയത്താണ്.[2]
  • ക്രാക്ക് ചെയ്ത സോഫ്റ്റ്‌വെയർ,മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോക്കുമ്പോഴും ഇത് കയറിപറ്റുന്നു.[3]
  • വിശ്വാസനീയം അല്ലാത്ത സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്തു അവ ഡൌൺലോഡ്ചെയ്യുന്നത് വഴി[4].
  • മൊബൈൽഫോണുകൾ ശരിയാക്കാൻ കൊടുക്കന്ന വേളയിൽ നമ്മൾ അറിയാതെ ഹാക്കർമാർക്ക് ചിലപ്പോൾ ഇത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.


മുൻകരുതലുകൾ[തിരുത്തുക]

  • സൗജന്യം അല്ലാത്ത നല്ലയിനം ആന്റി-വൈറസ് സോഫ്റ്റ്‌വെയർ നമ്മുടെ കമ്പ്യൂട്ടറുകളിലും സ്മാർട്ട്‌ ഫോണുകളിലും ഉപയോഗിക്കുക[5]
  • ക്രാക്ക് ചെയ്ത സോഫ്റ്റ്‌വെയർ എന്നിവ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക
  • വിശ്വാസനീയം അല്ലാത്ത സ്രോതസ്സുകളിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കാതിരിക്കുക[6]
  • മൊബൈൽഫോണുകൾ ശരിയാക്കാൻ കൊടുത്ത് തിരിച്ചു വാങ്ങുന്ന വേളയിലും റീസെറ്റ് ചെയ്തു ഉപയോഗിക്കാൻ ശ്രമിക്കുക.


അവലംബങ്ങൾ[തിരുത്തുക]