ഫ്ലെയിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flame (malware) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറാനിലേയും മധ്യപൗരസ്ത്യ അറബ് രാജ്യങ്ങളിലേയും കമ്പ്യട്ടറുകളിൽ 2012ൽ കണ്ടത്തിയ ചാരവൈറസിന് റഷ്യൻ കാസ്പെ൪സ്കി ലാബ് നൽകിയ പേരാണ് ഫ്ലെയിം.[1] ഫ്ലേം, ഫ്ലേമർ, sKyWIper, സകൈവൈപ്പർ(Skywiper) എന്നും അറിയപ്പെടുന്നു,[2] ഇറാന്റെ ആണവ പരീക്ഷണങ്ങൾക്കെതിരെയുള്ള ഇസ്രയേലിന്റെ നീക്കമാണിതെന്ന് കരുതുന്നു. പ്രാധാന്യമുള്ള വിവരങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് ഫ്ളെയിംമിന്റെ ലക്ഷ്യം.[3][4] അത് മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളെ ആക്രമിക്കുന്നു.[5]

ഇറാനിയൻ നാഷണൽ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ (CERT) മാഹർ(MAHER) സെന്റർ,[2]കാസ്പെ൪സ്കി ലാബ് [2], ബുഡാപെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഇക്കണോമിക്സിന്റെ ക്രിസിസ്(CrySyS) ലാബ് എന്നിവ ചേർന്ന് 28 മെയ് 2012 ന് ഈ വൈറസിനെ കണ്ടെത്തിതായി പ്രഖ്യാപിച്ചു. അവരുടെ റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നു, "തീർച്ചയായും ഞങ്ങളുടെ പരിശീലന സമയത്ത് ഞങ്ങൾ നേരിട്ട ഏറ്റവും സങ്കീർണ്ണമായ മാൽവെയറാണ് ഫ്ലേം; ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ മാൽവെയറാണിത്". ഒരു ലോക്കൽ നെറ്റ്‌വർക്കിലൂടെ (LAN) മറ്റ് സിസ്റ്റങ്ങളിലേക്ക് ഫ്ലേം വൈറസ് വ്യാപിക്കും. ഇതിന് ഓഡിയോ, സ്‌ക്രീൻഷോട്ടുകൾ, കീബോർഡ് പ്രവർത്തനം, നെറ്റ്‌വർക്ക് ട്രാഫിക് എന്നിവ റെക്കോർഡുചെയ്യാനാകും.[5]

അവലംബം[തിരുത്തുക]

  1. "Flamer: Highly Sophisticated and Discreet Threat Targets the Middle East". Symantec. മൂലതാളിൽ നിന്നും 31 May 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 May 2012.
  2. 2.0 2.1 2.2 "sKyWIper: A Complex Malware for Targeted Attacks" (PDF). Budapest University of Technology and Economics. 28 May 2012. മൂലതാളിൽ (PDF) നിന്നും 28 May 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 May 2012.
  3. Lee, Dave (28 May 2012). "Flame: Massive Cyber-Attack Discovered, Researchers Say". BBC News. മൂലതാളിൽ നിന്നും 30 May 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 May 2012.
  4. McElroy, Damien; Williams, Christopher (28 May 2012). "Flame: World's Most Complex Computer Virus Exposed". The Daily Telegraph. മൂലതാളിൽ നിന്നും 30 May 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 May 2012.
  5. 5.0 5.1 Gostev, Alexander (28 May 2012). "The Flame: Questions and Answers". Securelist. മൂലതാളിൽ നിന്നും 30 May 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 March 2021.
"https://ml.wikipedia.org/w/index.php?title=ഫ്ലെയിം&oldid=3835158" എന്ന താളിൽനിന്ന് ശേഖരിച്ചത്