മാർക്കസ് വെയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Markus Weise എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മാർക്കസ് വെയിസ് (ജനനം 19 ഡിസംബർ 1962) ഒരു ജർമ്മൻ ഫീൽഡ് ഹോക്കി കോച്ച് ആണ്. 2006 നവംബർ 6 മുതൽ ജർമ്മനിയുടെ ദേശീയ ഫീൽഡ് ഹോക്കി ടീമിന്റെ ഹെഡ് കോച്ചും ജർമ്മൻ വനിതകളുടെ ദേശീയ ഹോക്കി ടീമിന്റെ പരിശീലകനുമായിരുന്നു അദ്ദേഹം. മലേഷ്യൻ നാഷണൽ ഹോക്കി ഫെഡറേഷന്റെ വിവിധതരം (ദേശീയ) ടീമുകൾക്കൊപ്പം 2002- ലെ പുരുഷ ഹോക്കി ലോകകപ്പ് സ്വർണ്ണം നേടിയ ബെർഹാർഡ് പീറ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ആയി.

ജർമ്മൻ ബണ്ടെസ്ലിഗയിൽ (ഒന്നാം ഡിവിഷൻ) പരിശീലകനായിരുന്ന അദ്ദേഹം നിരവധി വർഷങ്ങളായി ടി.എസ്.വി മാൻഹൈമിന്റെ ഹെഡ് കോച്ചായിരുന്നിട്ടുണ്ട്.

ഏഥൻസ്സിലെ 2004-ലെ വേനൽക്കാല ഒളിമ്പിക്സിൽ ജർമ്മനി വനിതാ ദേശീയ ഹോക്കി ടീമിനൊപ്പം ഗോൾഡൻ മെഡൽ നേടിയത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം ആയിരുന്നു. ഒളിമ്പിക് ഗോൾഡ് മെഡൽ നേടുന്ന ആദ്യ ഫീൽഡ് ഹോക്കി ചരിത്രത്തിലെ ആദ്യ കോച്ചായി അദ്ദേഹം മാറി. 2008- ലെ ഒളിംപിക് പുരുഷ ഹോക്കി ഫൈനലിൽ അദ്ദേഹത്തിന്റെ ജർമ്മൻ ടീം സ്പെയിനെ 1-0ന് തോൽപ്പിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർക്കസ്_വെയിസ്&oldid=3298141" എന്ന താളിൽനിന്ന് ശേഖരിച്ചത്