Jump to content

മാർക്കസ് വെയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർക്കസ് വെയിസ് (ജനനം 19 ഡിസംബർ 1962) ഒരു ജർമ്മൻ ഫീൽഡ് ഹോക്കി കോച്ച് ആണ്. 2006 നവംബർ 6 മുതൽ ജർമ്മനിയുടെ ദേശീയ ഫീൽഡ് ഹോക്കി ടീമിന്റെ ഹെഡ് കോച്ചും ജർമ്മൻ വനിതകളുടെ ദേശീയ ഹോക്കി ടീമിന്റെ പരിശീലകനുമായിരുന്നു അദ്ദേഹം. മലേഷ്യൻ നാഷണൽ ഹോക്കി ഫെഡറേഷന്റെ വിവിധതരം (ദേശീയ) ടീമുകൾക്കൊപ്പം 2002- ലെ പുരുഷ ഹോക്കി ലോകകപ്പ് സ്വർണ്ണം നേടിയ ബെർഹാർഡ് പീറ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ആയി.

ജർമ്മൻ ബണ്ടെസ്ലിഗയിൽ (ഒന്നാം ഡിവിഷൻ) പരിശീലകനായിരുന്ന അദ്ദേഹം നിരവധി വർഷങ്ങളായി ടി.എസ്.വി മാൻഹൈമിന്റെ ഹെഡ് കോച്ചായിരുന്നിട്ടുണ്ട്.

ഏഥൻസ്സിലെ 2004-ലെ വേനൽക്കാല ഒളിമ്പിക്സിൽ ജർമ്മനി വനിതാ ദേശീയ ഹോക്കി ടീമിനൊപ്പം ഗോൾഡൻ മെഡൽ നേടിയത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം ആയിരുന്നു. ഒളിമ്പിക് ഗോൾഡ് മെഡൽ നേടുന്ന ആദ്യ ഫീൽഡ് ഹോക്കി ചരിത്രത്തിലെ ആദ്യ കോച്ചായി അദ്ദേഹം മാറി. 2008- ലെ ഒളിംപിക് പുരുഷ ഹോക്കി ഫൈനലിൽ അദ്ദേഹത്തിന്റെ ജർമ്മൻ ടീം സ്പെയിനെ 1-0ന് തോൽപ്പിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാർക്കസ്_വെയിസ്&oldid=4100544" എന്ന താളിൽനിന്ന് ശേഖരിച്ചത്