മഡോണ ആന്റ് ചൈൽഡ് വിത് ദ ഇൻഫന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് (കോറെഗിയോ, മാഡ്രിഡ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna and Child with the Infant John the Baptist (Correggio, Madrid) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Madonna and Child with the Infant John the Baptist

1518-ൽ അന്റോണിയോ ഡാ കോറെഗെജിയോ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത് ദ ഇൻഫന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്. (മുമ്പ് ദി വിർജിൻ ഓഫ് ദി സാൻഡൽ എന്നും അറിയപ്പെട്ടിരുന്നു) ശൈലീപരമായി ക്യാമറ ഡി സാൻ പൗലോയ്‌ക്കായി നിർമ്മിച്ച കോറെഗ്ഗിയോ ഫ്രെസ്കോകളോട് ഏറ്റവും അടുത്താണ് ഈ ചിത്രം കാണപ്പെടുന്നത്. ഇത് മൈക്കലാഞ്ചലോ അൻസെൽമിയുടെ ഒരു മാതൃകയായിരുന്നു എന്ന വസ്തുത കോറെഗെജിയോ ഈ ചിത്രം പാർമയിൽ വരച്ചതാണെന്നു സൂചിപ്പിക്കുന്നു. കൊറെഗെജിയോയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ സ്വാധീനം വളരെ വ്യക്തമാണ് - ഇത് ലിയോനാർഡോയുടെ ദി വിർജിൻ ഓഫ് റോക്ക്സിൽ ഒരു സ്വതന്ത്ര വ്യതിയാനത്തിന് കാരണമാകുന്നു.

സ്പെയിനിലെ ഫിലിപ്പ് അഞ്ചാമനുമായുള്ള രണ്ടാം വിവാഹത്തിൽ ഇസബെല്ല ഫാർനെസാണ് ഈ ചിത്രം പാർമയിൽ നിന്ന് മാഡ്രിഡിലേക്ക് കൊണ്ടുവന്നത്.

ഉറവിടങ്ങൾ[തിരുത്തുക]

  • Giuseppe Adani, Correggio pittore universale, Silvana Editoriale, Correggio 2007. ISBN 9788836609772
  • http://www.correggioarthome.it/SchedaOpera.jsp?idDocumentoArchivio=2504 Archived 2020-12-16 at the Wayback Machine.
  • http://www.museodelprado.es/en/the-collection/online-gallery/on-line-gallery/obra/the-virgin-and-christ-child-with-saint-john/