Jump to content

ചെങ്ങഴിനീർക്കിഴങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaempferia rotunda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെങ്ങഴിനീർക്കിഴങ്ങ്
ചെങ്ങഴിനീർക്കിഴങ്ങിന്റെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
K. rotunda
Binomial name
Kaempferia rotunda
Synonyms
  • Kaempferia longa Jacq.
  • Kaempferia versicolor Salisb.
  • Zerumbet zeylanica Garsault [Invalid]

ഇഞ്ചി വർഗ്ഗത്തിൽ പെടുന്ന ഒരു ഔഷധസസ്യമാണ് ചെങ്ങഴിനീർക്കിഴങ്ങ് (ശാസ്ത്രീയനാമം: Kaempferia rotunda). സംസ്കൃതത്തിൽ ഭൂമി ചാമ്പ പേരുള്ള ഈ ചെടിയുടെ പൂവ്, ഇലകൾ ഉണ്ടാവുന്നതിനും മുൻപേ മണ്ണിൽനിന്നും പുറത്തുവരുന്നു.[1] ചെങ്ങഴിനീർക്കൂവ, മലങ്കൂവ, ചെങ്ങഴി എന്നും അറിയപ്പെടുന്നു.

ഉപയോഗം

[തിരുത്തുക]

വലിയ ഔഷധമൂല്യമുള്ള കിഴങ്ങാണ് ആന്റി ഓക്സിഡന്റ് ആയി ഉപയോഗിക്കാനാവുന്ന ഈ ചെടി. ട്യൂമർ, മുറിവുകൾ എന്നിവയ്ക്കുളള മരുന്നായി ഇവ ഉപയോഗിച്ച് വരുന്നു. രക്തശുദ്ധീകരണത്തിനും ചെങ്ങഴിനീർക്കിഴങ്ങ് നല്ലതാണ്. നെഞ്ചെരിച്ചിൽ, ഉദരരോഗങ്ങൾ, ഉറക്കമില്ലായ്മ എന്നിവയ്ക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്.

വംശ വർദ്ധന

[തിരുത്തുക]

കിഴങ്ങുകൾ വഴിയാണ് ഇതിന്റെ വംശ വർദ്ധന നടക്കുന്നത്.

കൃഷിക്കാലം

[തിരുത്തുക]

മെയ്-ജൂൺ മാസങ്ങളിലാണ് ഇത് കൃഷിചെയ്യാൻ അനുയോജ്യമായ കാലം. മേയ്, ജൂൺ മാസങ്ങളിൽ നാല് മുതൽ അഞ്ച് മഴ ലഭിച്ചതിന് ശേഷം കിഴങ്ങുകൽ നടാവുന്നതാണ്. കിഴങ്ങ് നടുന്നതിനുമുമ്പ് നിലം നന്നായി ഉഴുതതിന് ശേഷം ഹെക്ടറിന് 10 മുതൽ 15 ടൺ ജൈവവളം നൽകാം. ഒരു മീറ്റർ വീതിയിൽ വാരങ്ങൾ ഉണ്ടാക്കിയ ശേഷം ഇവയിൽ 15 ഗ്രാം തൂക്കമുള്ള കിഴങ്ങുകൾ നടാവുന്നതാണ്. ഒരു ഹെക്ടർ സ്ഥലത്ത് കിഴങ്ങുകൾ നടുവാൻ ഏകദേശം 2500 മുതൽ 3000 വരെ കിഴങ്ങുകൾ വേണ്ടിവരും. കിഴങ്ങ് രണ്ടു മൂന്ന് ദിവസം പുകകൊള്ളിക്കുന്നത് നന്നായിരിക്കും. നല്ല മുളകൾ വരുന്നതിന് ഇത് സഹായിക്കും.[2]

വിളവെടുപ്പ്

[തിരുത്തുക]

ഏഴ് മുതൽ എട്ട് മാസം പ്രായമാകുമ്പോൾ വിളവെടുക്കാം. ഇലകൾ ഉണങ്ങി തുടങ്ങുന്നതാണ് കിഴങ്ങുകൾ മൂത്തതിന്റെ ലക്ഷണം.

അവലംബം

[തിരുത്തുക]
  1. "ചെങ്ങഴിനീർ കിഴങ്ങ്". എന്റെ കൃഷി.കോം. Archived from the original on 2017-08-25. Retrieved 2017-10-16.
  2. "ഔഷധഗുണം ഏറെയാണ് ചെങ്ങഴിനീർക്കിഴങ്ങിന്". മാതൃഭൂമി.കോം. Archived from the original on 2017-11-10. Retrieved 2017-10-16.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെങ്ങഴിനീർക്കിഴങ്ങ്&oldid=3804202" എന്ന താളിൽനിന്ന് ശേഖരിച്ചത്