ഉള്ളടക്കത്തിലേക്ക് പോവുക

ചടയമംഗലം

Coordinates: 8°50′32″N 76°51′52″E / 8.8421200°N 76.864440°E / 8.8421200; 76.864440
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chadayamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീ കുഞ്ഞയ്യപ്പസ്വാമി ക്ഷേത്രം പാട്ടുപുരക്കൽ ചടയമംഗലം കൊല്ലം കേരളം[1]

കേരളത്തിന്റെ തെക്കൻ ഭാഗത്ത്, കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് സമീപം, ചടയമംഗലം ശ്രീകുഞ്ഞുയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലാണ് ഈ ക്ഷേത്രം. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രവും ചരിത്ര സ്ഥലവുമായ ജഡായു പാറ ഈ ക്ഷേത്രത്തിനടുത്താണ്.

ശ്രീകുഞ്ഞുയ്യപ്പ ക്ഷേത്രം 'സ്ത്രീകളുടെ ശബരിമല' എന്നും അറിയപ്പെടുന്നു. ശബരിമല ക്ഷേത്രത്തിൽ നിന്ന് വ്യത്യസ്തമായി, വർഷം മുഴുവനും ആരാധനയ്ക്കായി ഈ തീർത്ഥാടന കേന്ദ്രം തുറന്നിരിക്കും. 'പതിനെട്ടുപടി'യോടൊപ്പം ഈ ക്ഷേത്രത്തിന്റെ നിർമ്മാണവും ആചാരങ്ങളും ശബരിമലയുടേതിന് സമാനമാണ്. കുഞ്ഞയ്യപ്പ സ്വാമിയുടെ ദർശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ 'ഇരുമുടി'യുമായി ഇവിടെ സന്ദർശിക്കുന്നു

ചടയമംഗലം
ജടായുമംഗലം
Map of India showing location of Kerala
Location of ചടയമംഗലം
ചടയമംഗലം
Location of ചടയമംഗലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം ജില്ല
ഏറ്റവും അടുത്ത നഗരം ആയൂർ
ലോകസഭാ മണ്ഡലം കൊല്ലം
നിയമസഭാ മണ്ഡലം ചടയമംഗലം
ജനസംഖ്യ 22,213 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

8°50′32″N 76°51′52″E / 8.8421200°N 76.864440°E / 8.8421200; 76.864440 കൊല്ലം ജില്ലയിലുള്ള കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമാണ് ചടയമംഗലം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനവുമാണിവിടം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ചടയമംഗലം എന്ന പേര് 'ജടായുമംഗലം എന്നപേരിൽ നിന്നുമാണ് ഉണ്ടായതെന്ന് വിശ്വസിക്കുന്നു . ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട് ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു പാറയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ മത വിഭാഗങ്ങളിൽപ്പെട്ടവർ ഇവിടെ താമസിക്കുന്നു. കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം ഇവിടുത്തെ പ്രസിദ്ധമായ ഒന്നാണ്

ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പമായ ഭീമൻ ശിൽപ്പം (ജടായു) ചടയമംഗലത്തെ ജടായു നാഷ്ണൽ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. 15,000 ചതുരശ്രയടിയിലാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾ

[തിരുത്തുക]
  • പോലീസ് സ്റ്റേഷൻ
  • സബ് രജിസ്ട്രാർ ഓഫീസ്
  • ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് കേരള
  • പോസ്റ്റ് ഓഫീസ്
  • റബ്ബർ ബോർഡ് ഫീൽഡ് സ്റ്റേഷൻ ചടയമംഗലം
  • കെഎസ്ആർടിസി സബ് ഡിപ്പോ.
  • കെഎസ്ഇബി ചടയമംഗലം സെക്ഷൻ ഓഫീസ്
  • കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ്
  • ചടയമംഗലം. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
  • ചടയമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ്
  • സർക്കാർ ആശുപത്രി, ചടയമംഗലം
  • ചടയമംഗലം സർക്കാർ ഹോമിയോ ഡിസ്പെൻസറി
  • ആർ.ടി. ഓഫീസ് ചടയമംഗലം
  • സബ് ട്രഷറി ചടയമംഗലം

ബാങ്ക്

[തിരുത്തുക]
  • ഇന്ത്യൻ ബാങ്ക്, ചടയമംഗലം( Ifsc Code : IDIB000C047 , micrCode: 691019009) [2]
  • കൊല്ലം ജില്ലാ സഹകരണ ബാങ്ക് ലിമിറ്റഡ് (ചടയമംഗലം ശാഖ)
  • ധനലക്ഷ്മി ബാങ്ക്, ചടയമംഗലം
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചടയമംഗലം ( Ifsc Code : SBIN0061701)
  • ചടയമംഗലം സർവീസ് സഹകരണ ബാങ്ക്

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

[തിരുത്തുക]
  • Govt M. G H. S. S ചടയമംഗലം
  • Govt. U. P. S ചടയമംഗലം
  • H. S. പൂങ്കോട്
  • S. V L. P. S പൂങ്കോട്
  • S. K. V LPS കുരിയോട്
  • Govt UPS വെള്ളൂപ്പാറ
  • VVHSS പൊരേദോം

സമീപ പട്ടണങ്ങൾ

[തിരുത്തുക]

കടയ്ക്കൽ

  1. {{cite news}}: Empty citation (help)
  2. "Indian Bank, Chadayamangalam branch - IFSC, MICR Code, Address, Contact Details, etc". Archived from the original on 2020-11-11. Retrieved 2020-11-11.
"https://ml.wikipedia.org/w/index.php?title=ചടയമംഗലം&oldid=4575209" എന്ന താളിൽനിന്ന് ശേഖരിച്ചത്