Jump to content

ബഡാ ദോസ്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bada Dosth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബഡാ ദോസ്ത്
ഡി.വി.ഡി. പുറംചട്ട
സംവിധാനംവിജി തമ്പി
നിർമ്മാണംസിദ്ദിഖ്
രചനബാബു പള്ളാശ്ശേരി
അഭിനേതാക്കൾസുരേഷ് ഗോപി
മനോജ്‌ കെ. ജയൻ
സിദ്ദിഖ്
കാർത്തിക
ജ്യോതിർമയി
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംഎം.വി. സാജൻ
സ്റ്റുഡിയോകോർപ്പറേറ്റ് സിനിമ
വിതരണംലിബർട്ടി റിലീസ്
റിലീസിങ് തീയതി2006 ഒക്ടോബർ 24
രാജ്യംഇന്ത്യ
ഭാഷമലയാളം

സുരേഷ് ഗോപി, മനോജ്‌ കെ. ജയൻ, സിദ്ദിഖ്, കാർത്തിക‍, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബഡാ ദോസ്ത്. കോർപറേറ്റ് സിനിമാസിന്റെ ബാനറിൽ സിദ്ദിഖ് നിർമ്മിച്ച് വിജി തമ്പി സംവിധാനം ചെയ്‌ത ഈ ചിത്രം വിതരണം ചെയ്തത് ലിബർട്ടി റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു പള്ളാശ്ശേരി ആണ്.

കഥാതന്തു

[തിരുത്തുക]

മുഖ്യമന്ത്രി കണ്ണൂർ ദിവാകരന്റെ (ദേവൻ) നിർദ്ദേശപ്രകാരം കൊച്ചിയിലെ ബഡാദോസ്ത് (സുരേഷ് ഗോപി) എന്ന അധോലോക നായകന്റെ സാമ്രാജ്യം തുടച്ച് നീക്കാൻ തുനിഞ്ഞിറങ്ങിയ സക്കീർ അലി മുഹമ്മദ് ഐ.പി.എസ് (മനോജ്‌ കെ. ജയൻ) ദയനീയമായി പരാജയപ്പെട്ട് സസ്പെൻഷനിലാകുന്നു. എന്നാൽ പിന്നീട് പണ്ടത്തെ ദയാശങ്കർ എന്ന പോലീസ് ഉദ്യോഗഥൻ എങ്ങനെയാണ് ഇന്നത്തെ ബഡാദോസ്ത് ആയത് എന്ന് മനസ്സിലാക്കുന്ന സക്കീർ ബഡാദോസ്തിന്റെ ആരാധകനാകുന്നു. ദയാശങ്കറിന്റെ കുടുംബം തകർത്തവനും പിന്നീട് ബഡാദോസ്തിന്റെ സംഘത്തലവനുമായിരുന്ന ഗീർവർഗ്ഗീസ് എന്ന ജി.വി.യുടെ (സിദ്ദിഖ്) ആളുകളാൽ സക്കീർ അലി കൊല്ലപ്പെടുന്നു. കൊലക്കുറ്റം ചുമത്തപ്പെട്ട് ജയിലിലാകുന്ന ബഡാദോസ്ത് ജയിൽ ചാടി പ്രതികാരത്തിനിറങ്ങുകയാണ്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്.

ഗാനങ്ങൾ
  • ബഡാദോസ്ത് – ടിപ്പു
  • കാടു കുളിരണ് കല്യാണപ്രായത്തിൽ [റീമിക്സ്] – ചിത്ര അയ്യർ

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബഡാ_ദോസ്ത്&oldid=2330684" എന്ന താളിൽനിന്ന് ശേഖരിച്ചത്