കൊല്ലം അജിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ajith Kollam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അജിത്ത് കൊല്ലം
ജനനം
Ajith
മരണം05-04-2018
ദേശീയതഇന്ത്യൻ
തൊഴിൽഫിലിം അഭിനേതാവ്
സജീവ കാലം1984–2017
ജീവിതപങ്കാളി(കൾ)പ്രമീള
കുട്ടികൾഗായത്രി, ശ്രീഹരി
മാതാപിതാക്ക(ൾ)പത്മനാഭൻ
സരസ്വതി[1]

മലയാള ചലച്ചിത്രരംഗത്തെ ഒരു നടനായിരുന്നു കൊല്ലം അജിത്ത്. ദക്ഷിണേന്ത്യൻ ഭാഷകളിൽ 500-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.[2] തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു കൊല്ലം അജിത്ത്. 1984-ൽ പുറത്തിറങ്ങിയ പത്മരാജൻറെ പറന്നു പറന്നു പറന്ന് ആയിരുന്നു അജിത്ത് അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നു. അദ്ദേഹം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉദര സംബന്ധമായ അസുഖം മൂലം 2018 ഏപ്രിൽ 5 ന് കൊച്ചിയിൽ അദ്ദേഹം അന്തരിച്ചു.[3]

ജീവിതരേഖ[തിരുത്തുക]

റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയുടേയും മകനാണ് അജിത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. പ്രമീള ഭാര്യയും ഗായത്രി, ശ്രീഹരി എന്നിവർ മക്കളുമാണ്.[4]

സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. സംവിധായകൻ പത്മരാജന്റെ സഹായിയാകൻ അവസരം ചോദിച്ചെത്തിയ അജിത്തിന് അദ്ദേഹം തന്റെ പറന്ന് പറന്ന് പറന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയായിരുന്നു. 1983- ലാണ് ഈ ചിത്രം ഇറങ്ങിയത്. തന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജൻ.[5] 1989 -ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി അഭിനയിച്ചിരുന്നു. 2012- ൽ ഇറങ്ങിയ ഇവൻ അർധനാരിയാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചലച്ചിത്രം.

സിനിമകൾ[തിരുത്തുക]

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ[തിരുത്തുക]

  • കോളിങ് ബെൽ
  • പകൽ പോലെ

ടെലിവിഷൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/news/latest-news/2018/04/05/actor-kollam-ajith-passes-away.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-24. Retrieved 2018-04-05.
  3. http://www.mathrubhumi.com/news/kerala/kollam-ajith-1.2721232
  4. http://www.mangalam.com/mangalam-varika/130653?page=0,0
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-05. Retrieved 2018-04-05.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊല്ലം_അജിത്ത്&oldid=3803534" എന്ന താളിൽനിന്ന് ശേഖരിച്ചത്