നിർണ്ണയം
| നിർണ്ണയം | |
|---|---|
| സംവിധാനം | സംഗീത് ശിവൻ |
| തിരക്കഥ | ചെറിയാൻ കൽപകവാടി |
| Story by | സംഗീത് ശിവൻ |
| നിർമ്മാണം | സുരേഷ് ബാലാജി |
| അഭിനേതാക്കൾ | മോഹൻലാൽ ജഗദീഷ് രതീഷ് ദേവൻ ഹീര ബേബി ശ്യാമിലി |
| ഛായാഗ്രഹണം | സന്തോഷ് ശിവൻ |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| സംഗീതം | ആർ ആനന്ദ് |
നിർമ്മാണ കമ്പനി | സിത്താര കമ്പൈൻസ് |
| വിതരണം | പ്രണാമം പിൿചേഴ്‌സ് |
റിലീസ് തീയതി | 1995 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
സംഗീത് ശിവന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗദീഷ്, രതീഷ്, ദേവൻ, ഹീര, ബേബി ശാമിലി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിർണ്ണയം. സിത്താര കമ്പയിൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പ്രണാമം പിൿചേഴ്‌സ് ആണ്. സംഗീത് ശിവൻ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ചെറിയാൻ കൽപകവാടി ആണ്.
ഈ ചിത്രം 1994ൽ ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ട് സംവിധാനം ചെയ്ത് തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായ അക്കിനേനി നാഗാർജുന, മനീഷ കൊയ്‌രാള, രമ്യ കൃഷ്ണൻ, നാസർ, ശരത് ബാബു തുടങ്ങിയവർ അഭിനയിച്ച ഒരു ഹിന്ദി-തെലുങ്ക് ഭാഷയിൽ റീലിസ് ചെയ്ത ക്രിമിനൽ എന്ന സിനിമയുടെ റിമേക്കാനെങ്കിലും അത് അമേരിക്കൻ ചലച്ചിത്രമായ ദ ഫ്യൂജിറ്റീവ് എന്ന സിനിമ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അതേ പേരിലുള്ള 1963-ലെ ടി വി സീരീസ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | ഡോ. റോയ് മാത്യു |
| ജഗദീഷ് | ഡോ. വി.ഡി. അയ്യർ |
| ലാലു അലക്സ് | ജാവേദ് ഖാൻ |
| നെടുമുടി വേണു | ഫാദർ തയ്യിൽ |
| രതീഷ് | ഡോ. മാക്രോസ് |
| ദേവൻ | ഡോ. മേനോൻ |
| എം.ജി. സോമൻ | ഡോ. ഡേവിഡ് കുരിശിങ്കൽ |
| കുതിരവട്ടം പപ്പു | |
| അഗസ്റ്റിൻ | |
| നന്ദു | |
| ശരത് സക്സേന | ഇഫ്തി |
| ഹീര | ഡോ. ആനി |
| ബേബി ശാമിലി | പാറുക്കുട്ടി |
സംഗീതം
[തിരുത്തുക]ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ആനന്ദ് ആണ്. ആനന്ദിന്റെ ആദ്യ ചിത്രമാണിത്.
- ഗാനങ്ങൾ
- എൻ മിഴിക്കുള്ളിൽ – കെ.എസ്. ചിത്ര
- പുലിയങ്ക കോലം – എം.ജി. ശ്രീകുമാർ
- മലർ മാസം – എം.ജി. ശ്രീകുമാർ
- എൻ മിഴിക്കുള്ളിൽ – എം.ജി. ശ്രീകുമാർ
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സന്തോഷ് ശിവൻ |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| കല | സമീർ ചന്ദ് |
| ചമയം | ശങ്കർ, സലീം |
| വസ്ത്രാലങ്കാരം | പൊന്നുച്ചാമി, മുരളി |
| നൃത്തം | ശെൽവി |
| സംഘട്ടനം | സൂപ്പർ സുബ്ബരായൻ |
| പരസ്യകല | ഗായത്രി |
| പ്രോസസിങ്ങ് | ജെമിനി കളർ ലാബ് |
| എഫക്റ്റ്സ് | സേതു |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| നിർമ്മാണ നിയന്ത്രണം | സച്ചിദാനന്ദൻ |
| അസോസിയേറ്റ് ഡയറൿറ്റർ | പോൾസൺ, ഗോവിന്ദ് മേനോൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നിർണ്ണയം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- നിർണ്ണയം Archived 2014-04-21 at the Wayback Machine – മലയാളസംഗീതം.ഇൻഫോ