സെവിയ്യ ഫുട്ബോൾ ക്ലബ്ബ്, എസ്.എ.ഡി. (സ്പാനിഷ് ഉച്ചാരണം: [seβiʎa fuðβol kluβ]), അല്ലെങ്കിൽ സെവിയ്യ , ഒരു സ്പാനിഷ് ഫുട്ബോൾ ക്ലബ് ആണ്.
ആൻഡലൂസ്യയിലെ സ്വയംഭരണ സമൂഹത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ സെവിയ്യ ആസ്ഥാനമായ ഈ ക്ലബ് സ്പെയിനിലെ
ഏറ്റവും പഴക്കം ചെന്ന കായിക ക്ലബ്ബാണ്.[6][7][8][9] 1890 ജനുവരി 25-നാണ് ഈ ക്ലബ്ബ് സ്ഥാപിതമായത്.[6][7][8][9]
ആൻഡലൂസ്യയിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിൽ ഒന്നായ സെവിയ്യ എഫ് സി ഒരു ദേശിയ ലീഗ്, അഞ്ച് സ്പാനിഷ് കപ്പ് (1935, 1939, 1948, 2007, 2010), ഒരു സ്പാനിഷ് സൂപ്പർ കപ്പ് (2007), അഞ്ച് യുവേഫ കപ്പുകൾ (2006, 2007, 2014, 2015, 2016), 2006 ലെ യുവേഫ സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്. സെവിയ്യ എഫ്.സി.യുടെ പ്രധാന എതിരാളി റിയൽ ബെറ്റിസ് ഡി സെവിയ്യ ആണ് . ഇവർ തമ്മിലുള്ള മത്സരങ്ങളെ സെവിയ്യ ഡെർബി എന്നു വിളിക്കുന്നു.
42,714 കാണികളെ ഉൾകൊള്ളാൻ ശേഷിയുള്ള രാമോൺ സാഞ്ചസ് പിസ്യാൻ സ്റ്റേഡിയമാണ് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്. 17 വർഷം ക്ലബ്ബിന്റെ പ്രസിഡന്റ് ആയിരുന്ന രാമോൺ സാഞ്ചെസ് പിസ്യാനിന്റെ പേരാണ് സ്റ്റേഡിയത്തിനു നൽകിയത്.
ചരിത്രത്തിൽ ഉടനീളം സ്പെയിനിലെ ദേശീയ ടീമിന് ധാരാളം കളിക്കാരെ സെവിയ്യ എഫ്.സി. സംഭാവന നൽകിയിട്ടുണ്ട്.
↑ 7.07.1"The Courier". The Courier. മൂലതാളിൽ നിന്നും 13 ഫെബ്രുവരി 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഫെബ്രുവരി 2013. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)