സീത്യാസെൻ സിംഗ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
|
| |||
| Personal information | |||
|---|---|---|---|
| Full name | ഇറോം സീത്യാസെൻ സിംഗ് | ||
| Date of birth | 12 മാർച്ച് 1992 വയസ്സ്) | ||
| Place of birth | മണിപ്പൂർ, ഇന്ത്യ | ||
| Height | 1.78 m (5 ft 10 in)[1] | ||
| Position(s) | വിംഗർ | ||
| Club information | |||
Current team | കേരള ബ്ലാസ്റ്റേഴ്സ് | ||
| Number | 29 | ||
| Senior career* | |||
| Years | Team | Apps | (Gls) |
| 2011–2015 | Royal Wahingdoh | 18 | (6) |
| 2015 | → NorthEast United (loan) | 6 | (1) |
| 2016 | Salgaocar | 8 | (0) |
| 2016 | NorthEast United | 9 | (2) |
| 2017 | → DSK Shivajians F.C. (loan) | 10 | (0) |
| 2017–2018 | Delhi Dynamos | 12 | (1) |
| 2018–2019 | NorthEast United | 0 | (0) |
| 2019– | Kerala Blasters | 0 | (0) |
| National team‡ | |||
| 2015–present | India | 5 | (0) |
|
*Club domestic league appearances and goals, correct as of 20:03, 24 February 2018 (UTC) ‡ National team caps and goals, correct as of 00:11, 17 August 2019 (UTC) | |||
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി പ്രധാനമായും വിംഗറായി കളിക്കുന്ന ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ് ഇറോം സീത്യാസെൻ സിംഗ് (ജനനം: 1992 മാർച്ച് 12).
കരിയർ
[തിരുത്തുക]റോയൽ വാഹിംഗ്ഡോ
[തിരുത്തുക]അന്ന് ഐ-ലീഗ് രണ്ടാം ഡിവിഷനിലുണ്ടായിരുന്ന റോയൽ വാഹിംഗ്ഡോയ്ക്കായി 2011 സെപ്റ്റംബർ 19 ന് ചർച്ചിൽ ബ്രദേഴ്‌സിനെതിരെ നടന്ന ഫെഡറേഷൻ കപ്പ് മത്സരത്തിലാണ് സീത്യാസെൻ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തിയത്. തങ്ങളുടെ എതിരാളികളെ 2-1 ന് തോൽപ്പിച്ച റോയൽസ് വലിയ അട്ടിമറി സൃഷ്ടിച്ചു. 2011 ലെ ഐ-ലീഗ് രണ്ടാം ഡിവിഷൻ ടീമിലെ ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയെങ്കിലും അവസാന റൗണ്ടിൽ ഐ-ലീഗിലേക്ക് യോഗ്യത നേടുന്നതിൽ ടീം പരാജയപ്പെട്ടു. തുടർന്ന് 2012 ലെ ഐ-ലീഗ് രണ്ടാം ഡിവിഷനിൽ അദ്ദേഹം പങ്കെടുത്തു; ഗ്രൂപ്പ് ഘട്ടങ്ങളിൽ രണ്ടുതവണ ഗോൾ നേടിയ അദ്ദേഹം 2012 ഐ-ലീഗ് രണ്ടാം ഡിവിഷൻ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ ടീമിനെ സഹായിച്ചു. [2] അവസാന റൗണ്ടിൽ സീത്യാസെൻ മൂന്ന് തവണ ഗോൾ നേടിയെന്ന് മാത്രമേ അറിവുള്ളൂ; പക്ഷേ തന്റെ ടീമിന് സ്ഥാനക്കയറ്റം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. [3] 2013 ലെ ഐ-ലീഗ് രണ്ടാം ഡിവിഷനിൽ മൂന്ന് തവണ ഗോൾ നേടിയെങ്കിലും നിരാശാജനകമായ ആ സീസണിൽ അവസാന റൗണ്ടിലേക്ക് യോഗ്യത നേടാൻ ടീമിനെ സഹായിക്കാനായില്ല. [4] അവസാനമായി, 2014 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ മൂന്ന് തവണ ഗോൾ നേടിയ അദ്ദേഹം ഐ-ലീഗിലേക്ക് യോഗ്യത നേടാൻ ടീമിനെ സഹായിച്ചു.
ഫെഡറേഷൻ കപ്പിൽ മുംബൈയ്‌ക്കെതിരെയാണ് പുതിയ സീസണിലെ തന്റെ ആദ്യ മത്സരം അദ്ദേഹം കളിച്ചത്; ആ മത്സരം 2-1 ന് ടീം ജയിച്ചു. [5] ഷില്ലോംഗ് ലജോങിനെതിരെ ഐ-ലീഗിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ജാക്കിചന്ദ് സിംഗിന്റെ അസിസ്റ്റിൽ നിന്ന് 2014-15 സീസണിലെ തന്റെ ആദ്യ ഗോൾ നേടി; ആ മത്സരം 2-1 എന്ന സ്കോറിന് ടീം ജയിച്ചു. [6] 2015 ജനുവരി 27 ന് 64 ആം മിനുട്ടിൽ ഭാരത് എഫ്‌സിക്കെതിരെ അദ്ദേഹം വിജയഗോൾ നേടി. 2015 മെയ് 3 ന് ഐ-ലീഗിൽ ഈ യുവ വിംഗർ തന്റെ ആദ്യ ഹാട്രിക് നേടി; ഷില്ലോങ്ങിൽ നടന്ന ആ മത്സരത്തിൽ സാൽഗോക്കർ എഫ്‌സിക്കെതിരെ അദ്ദേഹം മൂന്ന് തവണ വല കുലുക്കി. റോയൽ വാഹിംഗ്ഡോ ആ മത്സരം 4-2 ന് ജയിച്ചു.
2015 ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിക്കാൻ സീത്യാസെൻ സിംഗിനെ ലേലത്തിലൂടെ സ്വന്തമാക്കി. [7] 2015 ലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്രതിനിധീകരിച്ച അദ്ദേഹം ലേലത്തിന്റെ ഭാഗമായ 10 ഇന്ത്യൻ കളിക്കാരിൽ ഒരാളായിരുന്നു. 4 എമർജിംഗ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ അദ്ദേഹം നേടി; മികച്ച പ്രകടനത്തിന്റെ പേരിൽ ദേശീയ ടീമിലേക്ക് വീണ്ടും അദ്ദേഹത്തിന് വിളി ലഭിച്ചു.
സാൽഗോക്കർ
[തിരുത്തുക]റോയൽ വാഹിംഗ്‌ഡോയുടെ സ്റ്റാർ വിംഗർ സീത്യാസെൻ സിംഗിനെ 1 വർഷത്തേക്ക് ടീമിലെത്തിച്ചതായി 2016 ജനുവരി 7 ന് സാൽഗോക്കർ സ്ഥിരീകരിച്ചു. [8] ജനുവരി 24 ന് കൂപ്പറേജ് സ്റ്റേഡിയത്തിൽ മുംബൈ എഫ്‌സിക്കെതിരായ എവേ മത്സരത്തിൽ അലേഷ് സാവന്തിന് പകരക്കാരനായി 38 ആം മിനുട്ടിൽ ഇറങ്ങിയാണ് സീത്യാസെൻ ലീഗിൽ അരങ്ങേറ്റം കുറിച്ചത്.
ഡി എസ് കെ ശിവാജിയൻസ്
[തിരുത്തുക]നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്റ്റാർ വിംഗർ സീത്യാസെൻ സിംഗിനെ വായ്പാ അടിസ്ഥാനത്തിൽ ടീമിലെത്തിച്ചതായി 2017 ജനുവരി 1 ന് ഡി എസ് കെ ശിവാജിയൻസ് സ്ഥിരീകരിച്ചു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
[തിരുത്തുക]ഡി എസ് കെ ശിവാജിയൻസിലേക്കുള്ള വായ്പാ കാലാവധി അവസാനിച്ചതോടെ ഹീറോ ഐ എസ് എല്ലിന്റെ മൂന്നാം സീസണിലേക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സീത്യാസെനെ നിലനിർത്തി.
ദില്ലി ഡൈനാമോസ്
[തിരുത്തുക]നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്റ്റാർ വിംഗർ സീത്യാസെൻ സിംഗിനെ സ്വന്തമാക്കിയതായി 2017 ജൂലൈ 23 ന് ദില്ലി ഡൈനാമോസ് എഫ്‌സി സ്ഥിരീകരിച്ചു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
[തിരുത്തുക]ദില്ലി ഡൈനാമോസിന്റെ വിംഗർ സീത്യാസെൻ സിംഗിനെ സ്വന്തമാക്കിയതായി 2018 ജൂലൈ 1 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്ഥിരീകരിച്ചു.
കേരള ബ്ലാസ്റ്റേഴ്സ്
[തിരുത്തുക]നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്റ്റാർ വിംഗർ സീത്യാസെൻ സിംഗിനെ സ്വന്തമാക്കിയതായി 2019 ഓഗസ്റ്റ് 17 ന് കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര കരിയർ
[തിരുത്തുക]2015 ജൂൺ 11 ന് ഒമാനെതിരായ 2018 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനായി സിംഗ് അരങ്ങേറ്റം കുറിച്ചത്.
കരിയർ സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ക്ലബ്
[തിരുത്തുക]2018 ഫെബ്രുവരി 24 വരെയുള്ള കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ
| ക്ലബ് | സീസൺ | ലീഗ് | ഫെഡറേഷൻ കപ്പ് | ഡ്യുറാൻഡ് കപ്പ് | AFC | ആകെ | ||||||
|---|---|---|---|---|---|---|---|---|---|---|---|---|
| ഡിവിഷൻ | മത്സരങ്ങൾ | ഗോളുകൾ | മത്സരങ്ങൾ | ഗോളുകൾ | മത്സരങ്ങൾ | ഗോളുകൾ | മത്സരങ്ങൾ | ഗോളുകൾ | മത്സരങ്ങൾ | ഗോളുകൾ | ||
| റോയൽ വാഹിംഗ്ഡോ | 2014–15 | ഐ-ലീഗ് | 18 | 6 | 4 | 0 | 0 | 0 | - | - | 22 | 6 |
| നോർത്ത് ഈസ്റ്റ് യുണൈറ്റഡ് | 2015 | ഇന്ത്യൻ സൂപ്പർ ലീഗ് | 6 | 1 | 0 | 0 | - | - | - | - | 6 | 1 |
| സാൽഗോക്കർ | 2015-16 | ഐ-ലീഗ് | 8 | 0 | 2 | 0 | - | - | - | - | 10 | 0 |
| നോർത്ത് ഈസ്റ്റ് യുണൈറ്റഡ് | 2016 | ഇന്ത്യൻ സൂപ്പർ ലീഗ് | 9 | 2 | 0 | 0 | - | - | - | - | 9 | 2 |
| ഡി എസ് കെ ശിവാജിയൻസ് | 2017 | ഐ-ലീഗ് | 10 | 0 | 0 | 0 | - | - | - | - | 10 | 0 |
| ദില്ലി ഡൈനാമോസ് | 2017-18 | ഇന്ത്യൻ സൂപ്പർ ലീഗ് | 9 | 1 | 0 | 0 | - | - | - | - | 9 | 1 |
| കരിയർ ആകെ | 60 | 10 | 6 | 0 | 0 | 0 | 0 | 0 | 66 | 10 | ||
അന്താരാഷ്ട്ര മത്സരങ്ങൾ
[തിരുത്തുക]| ദേശീയ ടീം | വർഷം | മത്സരങ്ങൾ | ഗോളുകൾ |
|---|---|---|---|
| ഇന്ത്യ | 2015 | 2 | 0 |
| 2016 | 1 | 0 | |
| ആകെ | 3 | 0 | |
അവലംബം
[തിരുത്തുക]- ↑ സീത്യാസെൻ സിംഗ് profile at Soccerway
- ↑ http://www.kolkatafootball.com/aiff_2nd_divn_ileague_2012/cuttack.html
- ↑ http://www.kolkatafootball.com/aiff_2nd_divn_ileague_2012/final.html
- ↑ http://www.kolkatafootball.com/ileague_2nd_2013/index.html#3
- ↑ https://www.the-aiff.com/news-center-details.htm?id=6110
- ↑ https://int.soccerway.com/matches/2015/01/18/india/i-league/lajong-sc/royal-wahingdoh-fc/1980973/
- ↑ Noronha, Anselm (10 July 2015). "Cavin Lobo to Kerala, Keegan Pereira to Mumbai and the comprehensive Indian Super League Draft". Goal.com. Retrieved 10 July 2015.
- ↑ Mergulhao, Marcus (7 January 2016). "Salgaocar hope for rub of the green in I-League". timesofindia.indiatimes.com/. Retrieved 7 January 2016.