സിൻജാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sinjar
സംവിധാനംPampally
നിർമ്മാണംShibu G Suseelan
രചനPampally
അഭിനേതാക്കൾSrinda Arhaan
Mythili
ഛായാഗ്രഹണംSanjay Harris
ചിത്രസംയോജനംLijo Paul
റിലീസിങ് തീയതി2018
രാജ്യംIndia
ഭാഷJasari

ലക്ഷദ്വീപിലെ ജസരി ഭാഷയിലുള്ള ആദ്യത്തെ സിനിമയാണ് സിൻജാർ. സന്ദീപ് പാമ്പിള്ളി സംവിധാനവും രചനയും നിർവ്വഹിച്ച ചിത്രത്തിന്റെ നിർമ്മാതാവ് ഷിബു ജി സുശീലനാണ്. പ്രാദേശികഭാഷാ പുരസ്‌കാരം ഉൾപ്പെടെ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ സിൻജാർ നവാഗതസംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം നേടിയിരുന്നു. [1]ഇറാഖിലേക്ക‌് നേഴ്‌സായി പോകുന്ന രണ്ടു സ്ത്രീകൾ ഐഎസ് തീവ്രവാദികളുടെ പിടിയിൽ അകപ്പെടുന്നതും രക്ഷപ്പെട്ട് നാട്ടിലെത്തുന്ന ഇവർ ലൈംഗികമായി ഉപയോഗിക്കപ്പെട്ടുവെന്നറിയുമ്പോൾ സമൂഹത്തിന്റെ പ്രതികരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൈഥിലി, സൃന്ദ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.[2]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിൻജാർ&oldid=3086392" എന്ന താളിൽനിന്ന് ശേഖരിച്ചത്