സൃന്ദ
ശ്രിന്ദ | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2010–present |
ജീവിതപങ്കാളി(കൾ) | അഷാബ് (2004-2014) (വിവാഹ മോചനം) സിജു.എസ്.ബാവ (2018-മുതൽ) |
കുട്ടികൾ | അർഹാൻ |
മലയാള ചലച്ചിത്ര അഭിനേത്രിയായ ഡബ്ബിംഗ് ആർട്ടിസ്റ്റാണ് ശ്രിന്ദ (ജനനം: 20 ഓഗസ്റ്റ് 1985). 1983, ടമാർ പടാർ, ഹോംലി മീൽസ്, കുഞ്ഞിരാമായണം, ആട്, ഷെർലക് ടോംസ് എന്നിവയാണ് ശ്രിന്ദയുടെ പ്രധാന സിനിമകൾ. 2010-ൽ റിലീസായ ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.[1][2][3][4][5][6]
ജീവിതരേഖ
[തിരുത്തുക]മലയാള ചലച്ചിത്ര അഭിനേത്രിയായ ശ്രിന്ദ 1985 ഓഗസ്റ്റ് 20ന് എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിൽ ജനിച്ചു. ഫോർട്ട് കൊച്ചി ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈ-സ്കൂൾ, പള്ളുരുത്തി എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. തേവര എസ്.എച്ചിൽ നിന്നു ബിരുദം നേടിയ ശേഷം ടെലിവിഷൻ അവതാരകയായിട്ടാണ് തൻ്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് മോഡലിംഗിലേയ്ക്ക് വഴിമാറി. വിവിധ ഉത്പന്നങ്ങളുടെ പരസ്യ മോഡലായി പ്രവർത്തിച്ച ശേഷം ഡോക്യുമെൻററി ഫിലിമുകളിൽ അഭിനയിച്ചു. ഇത് സിനിമയിലേയ്ക്ക് എത്തുന്നതിൽ ശ്രിന്ദയ്ക്ക് സഹായകരമായി. 2010-ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ഫോർ ഫ്രണ്ട്സ് എന്ന സിനിമയിലഭിനയിച്ച് കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. ആ വർഷം തന്നെ 22 ഫീമെയ്ൽ കോട്ടയം എന്ന സിനിമയിലും അഭിനയിച്ചു. 2013-ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 1983 എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായതോടെ ശ്രിന്ദ ശ്രദ്ധേയയായ അഭിനേത്രിയായി. ടമാർ പടാർ, ഹോംലി മീൽസ്, കുഞ്ഞിരാമായണം, ആട് തുടങ്ങിയ സിനിമകളിലെ നായിക തുല്യമായ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. ഇതുവരെ ഏകദേശം 50 സിനിമകളിൽ അഭിനയിച്ച ശ്രിന്ദ വെണ്ണിലാവീട് എന്ന തമിഴ് സിനിമയിലും ഒരു വേഷം ചെയ്തു.
ശബ്ദം നൽകിയ സിനിമകൾ
- തൊണ്ടിമുതലും ദൃക്സാക്ഷിയും 2017
- കമ്മട്ടിപ്പാടം 2016
ടെക്നിക്കൽ ക്രൂ മെമ്പർ
- ചൈനാ ടൗൺ 2011
- ഹീറോ 2012
- കാസനോവ 2012
സ്വകാര്യ ജീവിതം
2004-ൽ 19മത്തെ വയസിൽ അഷാബിനെ വിവാഹം ചെയ്തെങ്കിലും 2014-ൽ വിവാഹ മോചനം നേടി. അർഹാൻ ഏക മകനാണ്. പിന്നീട് 2018-ൽ സിജു എസ്. ബാവയെ പുനർവിവാഹം ചെയ്തു.[7]
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | Notes |
---|---|---|---|
2010 | ഫോർ ഫ്രണ്ട്സ് | ആമിറിന്റെ സഹോദരി | |
2012 | 22 ഫീമെയിൽ കോട്ടയം | ജിൻസി | |
തട്ടത്തിൻ മറയത്ത് | സന്ദ്യ | ||
101 വെഡ്ഢിഗ് | ഇന്ദിര | ||
2013 | അന്നയും റസൂലും | ഫാസില | |
ആർടിസ്റ്റ് | രുചി | ||
നോർത്ത് 24 കാതം | പ്രിയ | ||
2014 | 1983 | സുശീല | |
ഹാപ്പി ജേർണി | അപർണ്ണ | ||
മസാല റിപ്പബ്ലിക്ക് | AGS ഓഫീസർ | ||
മംഗ്ലിഷ് | മുംതാസ് | ||
ഹോംലി മീൽസ് | നന്ദിത | ||
ഠമാർ പടാർ | വത്സമ്മ | ||
വെണ്ണിലാ വീട് | ഇലവരാശി | തമിഴ് | |
2015 | ആട് ഒരു ഭീകരജീവിയാണ് | മേരി | |
ചിറകൊടിഞ്ഞ കിനാവുകൾ | |||
റാസ്പുട്ടിൻ | |||
2016 | പിന്നെയും | ||
മറുപടി | |||
പോപ്കോൺ | |||
മോഹവലയം | |||
2017 | ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള | ||
ഷെർലക് ഹോംസ് | |||
പറവ | |||
മണ്ണാങ്കട്ടയും കരിയിലയും | |||
ക്രോസ് റോഡ് | |||
കടങ്കഥ | |||
ആട് 2 | |||
റോൾ മോഡൽസ് | |||
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ | |||
ചിപ്പി | |||
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | |||
2018 | കുട്ടൻപിള്ളയുടെ ശിവരാത്രി | ||
ട്രാൻസ് | |||
2020 | പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ||
2021 | സാറാസ് | ||
കുരുതി | |||
2022 | കുറ്റവും ശിക്ഷയും | ||
ഭീഷ്മപർവ്വം | |||
ഫ്രീഡം ഫൈറ്റ് | |||
പന്ത്രണ്ട് | |||
മേ ഹൂം മൂസ | |||
2023 | ഇരട്ട | ||
നീരജ | |||
പാപ്പച്ചൻ ഒളിവിലാണ് | |||
2024 | ബൊഗയിൻവില്ല |
അവാർഡുകൾ
[തിരുത്തുക]- 2015: മികച്ച സഹനടി - 1983
- 2017: മികച്ച സഹനടി - ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ
- നാമനിർദ്ദേശം - മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ്-ഷെർലൊക്ക് ടോംസ്
അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/style/love-n-life/2022/08/06/celebrity-makeup-artist-unni-about-his-best-friends.html
- ↑ https://www.manoramaonline.com/movies/movie-news/2020/05/13/srindaa-lashes-out-abusive-comments-in-social-media-pages.html
- ↑ https://archives.mathrubhumi.com/movies-music/news/actress-srinda-arhaan-happiness-project-talks-about-life-marriage-son-1.3136866
- ↑ https://www.mathrubhumi.com/amp/movies-music/news/srinda-arhaan-wedding-message-to-fans-siju-s-bava-marriage-photos-and-videos-1.3305639
- ↑ https://archives.mathrubhumi.com/movies-music/news/srinda-arhaan-gets-married-to-siju-s-bava-director-son-arhaan-actress-srinda-wedding-1.3300143
- ↑ https://www.hindustantimes.com/regional-movies/malayalam-actor-srinda-arhaan-ties-the-knot-with-director-siju-s-bava-see-pic/story-IGAUipa0m7mUvT4b2rszgN.html
- ↑ https://m3db.com/srinda