സലാം ബാപ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ചലചിത്ര സംവിധായകനാണ് സലാം ബാപ്പു[1].

റെഡ് വൈൻ (2013) [2] എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ അദ്ദേഹം പിന്നീട് മംഗ്ലീഷ് എന്ന ചലചിത്രം സംവിധാനം ചെയ്തു.[3] [4]

ജീവിതരേഖ[തിരുത്തുക]

1975 മേയ് 15 ന് കേരളത്തിലെ മലപ്പുറം പൊന്നാനിക്കടുത്ത പാലപ്പെട്ടിയിൽ ബാപ്പു ഹാജി ആയിഷുമ്മ ദമ്പതികളുടെ മകനായി സലാം ബാപ്പു ജനിച്ചു.

ഗവ. ഹൈസ്കൂൾ പാലപ്പെട്ടി, എം.ഇ.എസ് കോളേജ്, പൊന്നാനി , തിരുവനന്തപുരം ലോ അക്കാദമി, ലോ കോളേജ്, പ്രസ് ക്ലബ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം) എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്യുകയും പൊന്നാനി ബാറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയും ചെയ്തു. ഏഷ്യാനെറ്റിൽ തിരക്കഥാകൃത്തായി പ്രവർത്തിച്ചു. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, സ്പെയിൻ, ഹോളണ്ട്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി, യുഎഇ, ഒമാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

ചലചിത്രങ്ങൾ[തിരുത്തുക]

വർഷം മലയാളം ശീർഷകം കാസ്റ്റ് സ്ക്രിപ്റ്റ് റൈറ്റർ കുറിപ്പുകൾ
2013 റെഡ് വൈൻ മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി, സൈജു കുറുപ്പ്, ജയപ്രകാശ്, മിയ, മേഘന രാജ് മാമ്മൻ കെ.രാജൻ
2014 മംഗ്ലീഷ് മമ്മൂട്ടി റിയാസ്

|} ശ്രീകൃഷ്ണ@ജിമെയിൽ.കോം |ഭാവന, ഡാർലിംഗ് കൃഷണ |} കന്നഡ മൂവി |സ്ക്രിപ്റ്റ്

അവലംബം[തിരുത്തുക]

  1. "ആകസ്മികതകൾക്ക് സലാം... , Interview - Mathrubhumi Movies". web.archive.org. 2013-03-26. Archived from the original on 2013-03-26. Retrieved 2021-10-13.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Bappu's dream debut". Deccan Chronicle. Archived from the original on 2013-12-15. Retrieved 2013-08-21.
  3. "Mammootty to speak Manglish - Malayalam Movie News". Indiaglitz.com. 2013-07-17. Archived from the original on 2013-07-20. Retrieved 2013-08-21.
  4. "Manglish - Malayalam Movie Reviews, Trailers, Wallpapers, Photos, Cast & Crew, Story & Synopsis". entertainment.oneindia.in. Archived from the original on 2013-12-15. Retrieved 2013-08-21.
"https://ml.wikipedia.org/w/index.php?title=സലാം_ബാപ്പു&oldid=3906481" എന്ന താളിൽനിന്ന് ശേഖരിച്ചത്