ഉള്ളടക്കത്തിലേക്ക് പോവുക

സനുഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സനുഷ സന്തോഷ്
സനുഷ 2001-ൽ
മറ്റ് പേരുകൾഅമ്മു
തൊഴിൽഅഭിനേത്രി
സജീവ കാലം2000 - മുതൽ
Parent(s)സന്തോഷ്, ഉഷ

മലയാളചലച്ചിത്രവേദിയിലെ ഒരു അഭിനേത്രിയാണ് സനുഷ സന്തോഷ് (ജനനം: ഏപ്രിൽ 27, 1995).

ജീവിതരേഖ

[തിരുത്തുക]

കാസർഗോഡ് ജില്ലയിലെ നീലേശ്വരത്താണ് സനുഷയുടെ ജനനം. അച്ഛൻ സന്തോഷ്, അമ്മ ഉഷ. അനുജൻ പ്രശസ്ത ബാലതാരമായിരുന്ന സനൂപ് സന്തോഷ്. കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിലെ ശ്രീപുരം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബാലതാരമായാണ് ഇവർ ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. വിനയൻ സംവിധാനം ചെയ്ത നാളൈ നമതെ എന്ന തമിഴ് ചലച്ചിത്രത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ദിലീപ് നായകനായി അഭിനയിക്കുന്ന മിസ്റ്റർ മരുമകൻ എന്ന ചലച്ചിത്രത്തിലാണ് മലയാളത്തിൽ ആദ്യമായി നായികയായി അഭിനയിക്കുന്നത്.

പുരസ്കാരം

[തിരുത്തുക]

കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടി[1].

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]

ബാലതാരം

[തിരുത്തുക]
വർഷംചിത്രംകഥാപാത്രംഭാഷകുറിപ്പുകൾ
2000ദാദാ സാഹിബ്മലയാളം
2001കരുമാടിക്കുട്ടൻമലയാളം
കാശിതമിഴ്
2002കൺമഷിമലയാളം
മീശമാധവൻരുക്മിണിയുടെ കുട്ടിക്കാലംമലയാളം
2003എന്റെ വീട് അപ്പൂന്റേംറ്റീനമലയാളം
2004മഞ്ഞു പോലൊരു പെൺകുട്ടികനിമലയാളം
കാഴ്ചഅമ്പിളിമലയാളംWinner, മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം(also for Soumyam)[2]
സൗമ്യംമലയാളംWinner, മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം(also for കാഴ്ച)[2]
മാമ്പഴക്കാലംമാളുമലയാളം
2006 ബംഗാരംവിന്ധ്യാ റെഡ്ഡിതെലുഗു
കീർത്തിചക്രകാശ്മീരി പെൺകുട്ടിമലയാളം
2007ഛോട്ടാ മുംബൈമേഴ്സിമലയാളം
2008 ഭീമശാലിനിയുടെ സഹോദരിതമിഴ്

പ്രധാന കഥാപാത്രം

[തിരുത്തുക]
വർഷംചിത്രംകഥാപാത്രംഭാഷകുറിപ്പുകൾ
2008 നാളൈ നമതെശാന്തിതമിഴ്
2009റെനി ഗുണ്ടഊമ പെൺകുട്ടിതമിഴ്
2011നന്ധികാർത്തികതമിഴ്
എത്തൻസെൽവിതമിഴ്
പരിമള തിരൈരംഗംതമിഴ്
2012നന്ധികാർത്തികതമിഴ്
മിസ്റ്റർ മരുമകൻRAJALAKSHMIമലയാളം
ഇഡിയറ്റ്സ്മലയാളം
2013അലക്സ് പാണ്ഡ്യൻതമിഴ്നിർമ്മാണത്തിൽ
സക്കറിയായുടെ ഗർഭിണികൾമലയാളം

അവലംബം

[തിരുത്തുക]
  1. "Kerala State Film Awards - 2004". Archived from the original on 2010-10-02. Retrieved 2012-01-14.
  2. 1 2 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-16. Retrieved 2011-06-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സനുഷ&oldid=3833144" എന്ന താളിൽനിന്ന് ശേഖരിച്ചത്