Jump to content

സഞ്ജാൻ പ്രവിശ്യ

Coordinates: 36°40′30″N 48°29′04″E / 36.6751°N 48.4845°E / 36.6751; 48.4845
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഞ്ജാൻ പ്രവിശ്യ

استان زنجان
Location of Zanjan Province in Iran
Location of Zanjan Province in Iran
Counties of Zanjan Province
Counties of Zanjan Province
Coordinates: 36°40′30″N 48°29′04″E / 36.6751°N 48.4845°E / 36.6751; 48.4845
Country Iran
മേഖലമേഖല # 3
Capitalസഞ്ജാൻ
Counties8
ഭരണസമ്പ്രദായം
 • Governor-generalമൊഹ്സെൻ അഫ്ഷാർച്ചി
 • MP of Assembly of ExpertsMohammad Reza Doulabi
 • Representative of the Supreme LeaderAli Khatami
വിസ്തീർണ്ണം
 • ആകെ21,773 ച.കി.മീ.(8,407 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ1,015,734
 • ജനസാന്ദ്രത47/ച.കി.മീ.(120/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Persian (official)
local languages:
Azerbaijani (Majority)
Tati
Kurdish[2]Lori[3][4]
HDI (2017)0.771[5]
high · 23rd
സഞ്ജാൻ പ്രവിശ്യയുടെ ഭൂപ്രകൃതി.

സഞ്ജാൻ അല്ലെങ്കിൽ സാൻഗാൻ പ്രവിശ്യ (പേർഷ്യൻ: استان زنجان, Ostân-e Zanjân) ഏകദേശം ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ആതിഥ്യമരുളുന്ന ഇറാനിലെ ഒരു വടക്കുപടിഞ്ഞാറൻ പ്രവിശ്യയാണ്. ഇറാന്റെ മൂന്നാം മേഖലയിൽ ഏകദേശം 22,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇത് ഒരു പർവത പ്രകൃതിയുള്ള പ്രവിശ്യയാണ്. സഞ്ജാൻ, അബാർ എന്നീ രണ്ട് പ്രധാന നഗരങ്ങളിലാണ് ഈ പ്രവിശ്യയിലെ ഭൂരിഭാഗം നിവാസികളും അധിവസിക്കുന്നത്. ജനസംഖ്യയുടെ മൂന്നിലൊന്ന് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നു.[6][7]

കൃഷിയും വ്യവസായവും

[തിരുത്തുക]

കാർഷികവൃത്തി പ്രധാന ഉപജീവന മാർഗ്ഗമായ ഈ പ്രവിശ്യയിലെ വിളകളിൽ അരി, ചോളം എണ്ണക്കരുക്കൾ, പഴങ്ങൾ, ഉരുളക്കിഴങ്ങ് എന്നിവ ഉൾപ്പെടുന്നു. കോഴി, കന്നുകാലികൾ, ആടുകൾ എന്നിവയെ ഇവിടെ വളർത്തുന്നു. വിത്തില്ലാത്ത മുന്തിരിക്ക് പേരുകേട്ട ഒരു പ്രദേശമാണ് സഞ്ജാൻ പ്രവിശ്യ. ഇഷ്ടികകൾ, സിമന്റ്, പരവതാനികൾ എന്നിവ ഇവിടെ നിർമ്മിക്കുന്നു. ക്രോമിയം, ലെഡ്, ചെമ്പ് എന്നിവ ഈ പ്രദേശത്തുനിന്ന് ഖനനം ചെയ്തെടുക്കുന്നു. ശാസ്ത്ര ലോകത്ത്, രാജ്യത്തെ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള ഗവേഷണ കേന്ദ്രങ്ങളിലൊന്നായ IASBS സഞ്ജാൻ പ്രവിശ്യയിലാണ് സ്ഥിതിചെയ്യുന്നത്.

കത്തികൾ, പരമ്പരാഗത രീതിയിലുള്ള പാദുകങ്ങൾ, ചാരൂഗ്, മലീലെ തുടങ്ങിയ വിവിധ കരകൗശല വസ്തുക്കളുടെ പേരിൽ സഞ്ജാൻ പ്രവിശ്യ അറിയപ്പെടുന്നു. വെള്ളിക്കമ്പികൾ കൊണ്ട് നിർമ്മിക്കുന്ന ഒരു കരകൗശലവസ്തുവാണ് മലീലേ. അലങ്കാര വസ്തുക്കൾ, പ്രത്യേക തരം പുറംചട്ടകൾ, വെള്ളി ആഭരണങ്ങൾ എന്നിങ്ങനെ പലതും സഞ്ജാനി കലാകാരന്മാരുടെ കരവിരുതിൽ ഉടലെടുക്കുന്നു. പുരാതന കാലത്ത്, തുരുമ്പിക്കാത്തതും മൂർച്ചയുള്ളതുമായ കത്തികൾക്ക് സഞ്ജാൻ പ്രവിശ്യ അറിയപ്പെട്ടിരുന്നു. എന്നാൽ വിലകുറഞ്ഞതും മികച്ചതുമായ ചൈനീസ് കത്തികൾ വിപണിയിൽ വ്യാപകമായി പ്രചരിച്ചതോടെ ഈ പാരമ്പര്യം ക്രമേണ ഇല്ലാതാകുകയാണ്. ഇന്ന് പല ഗ്രാമീണരും പരമ്പരാഗത പരവതാനി നെയ്ത്തിലേയ്ക്ക് തിരിഞ്ഞിരിക്കുന്നു.

മധ്യ ഇറാനെ അതിൻറെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന നഗരത്തിൻറെ തന്ത്രപ്രധാനമായ സ്ഥാനം പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു. ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാനെ തബ്രിസിലേക്കും തുർക്കിയിലേക്കും ബന്ധിപ്പിക്കുന്ന റെയിൽപ്പാതയും ഹൈവേയും സഞ്ജാൻ പ്രവിശ്യയിലൂടെയാണ് കടന്നുപോകുന്നത്.

ഭൂമിശാസ്ത്രവും കാലാവസ്ഥയും

[തിരുത്തുക]

22,164 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള സഞ്ജാൻ മൊത്തം ഇറാനിയൻ ഭൂപ്രദേശത്തിന്റെ 1.34% കൈവശപ്പെടുത്തിയിരിക്കുന്നു. സഞ്ജാനിലെ ശരാശരി ജനസാന്ദ്രത ഒരു കിലോമീറ്ററിന് 47 ആളുകളാണ്. ഇറാന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്, കിഴക്കൻ അസർബൈജാൻ, പശ്ചിമ അസർബൈജാൻ, ഹമദാൻ, കുർദിസ്ഥാൻ, ഗിലാൻ, ഖാസ്വിൻ, അർദാബിൽ എന്നീ ഏഴ് പ്രവിശ്യകളുമായി ഇതിന് സംയുക്ത അതിർത്തികളുണ്ട്.

സഞ്ജാൻ പ്രവിശ്യയിലെ ഷഹ്രെസ്ഥാൻ അല്ലെങ്കിൽ കൗണ്ടികൾ ഇവയാണ്:

 • അബ്ഹാർ കൗണ്ടി
 • ഇജ്റുദ് കൗണ്ടി
 • ഖോദബന്ദേ കൗണ്ടി
 • ഖോറാദാരെ കൗണ്ടി
 • സഞ്ജാൻ കൗണ്ടി
 • ടാറോം കൗണ്ടി
 • മഹ്നേശാൻ കൗണ്ടി
 • സൊൾത്താനിയേ കൗണ്ടി

സഞ്ജാനിലെ പർവതങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ തണുത്തതും മഞ്ഞുവീഴ്ചയുള്ളതുമായ കാലാവസ്ഥയും മഞ്ഞുകാലത്ത് സമതലങ്ങളിൽ മിതമായ കാലാവസ്ഥയും അനുഭവപ്പെടുന്നു. വേനൽക്കാലത്ത് കാലാവസ്ഥ ചൂടുള്ളതാണ്. സഞ്ജാനിലെ ശരാശരി കൂടിയ താപനില ഏകദേശം 27 °C ആണ്, അതേസമയം ശരാശരി കുറഞ്ഞ താപനില -19°C ആണ്. അതേസമയം, അതിയായി ചൂടുള്ള ദിവസങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസായി ഉയരുകയും മഞ്ഞുമൂടിയ ദിവസങ്ങളിൽ ഇത് −27 °C ആയി കുറയുകയും ചെയ്യുന്നു.[8] സഞ്ജാൻ നദിയാണ് ഈ പ്രദേശത്തെ പ്രധാനപ്പെട്ട ഒരേയൊരു നദി.[9]

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

പ്രവിശ്യയിലെ പ്രധാന വംശീയ വിഭാഗം അസെറികളും, തുടർന്ന് ടാറ്റ്സുകളുമാണ്. സഞ്ജാൻ പ്രവിശ്യയുടെ തെക്കുപടിഞ്ഞാറുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും കുർദിഷ് ഭൂരിപക്ഷ ജനസംഖ്യയുണ്ട്.[2] ഇറാനിലെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ, പൊതുഭാഷയായി പേർഷ്യൻ ഉപയോഗിക്കുന്നു.

ചരിത്രം

[തിരുത്തുക]

ടോളമിയുടെ ഭൂമിശാസ്ത്രത്തിൽ, നഗരത്തെ അഗാൻസാന എന്നാണ് പരാമർശിക്കുന്നത്. പേർഷ്യയിലെ സസാനിഡ് രാജാവായ അർദാഷിർ ഒന്നാമൻ നഗരം പുനർനിർമ്മിക്കുകയും അതിനെ ഷാഹിൻ എന്ന് വിളിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു, എന്നാൽ പിന്നീട് സങ്കാൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഇതിൻറെ ഇന്നത്തെ പേര് അറബിവൽക്കരിച്ച രൂപമാണ്. മുൻകാലങ്ങളിൽ സഞ്ജാന്റെ പേര് "അഞ്ച് ഗോത്രങ്ങളുള്ള പ്രവിശ്യ" എന്ന അർത്ഥത്തിൽ ഖംസെ എന്നായിരുന്നു. സഞ്ജാൻ പ്രവിശ്യ മുൻ ഗെറസ് പ്രവിശ്യയുടെ പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു.

അവലംബം

[തിരുത്തുക]
 1. Selected Findings of National Population and Housing Census 2011 Archived 31 May 2013 at the Wayback Machine.
 2. 2.0 2.1 Government of Zanjan Province (Persian) Archived 22 July 2011 at the Wayback Machine..
 3. :استان زنجان[പ്രവർത്തിക്കാത്ത കണ്ണി]
 4. "Fars News Agency: روستای خلیفه حصار و میلان". Archived from the original on 2018-04-08. Retrieved 2022-11-27.
 5. "Sub-national HDI – Area Database – Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
 6. "نگاهی به تغییرات جمعیتی استان زنجان در 40 ساله انقلاب اسلامی". اداره کل آموزش فنی و حرفه ای استان زنجان (in പേർഷ്യൻ). Archived from the original on 2021-07-23. Retrieved 2021-07-23.
 7. "معرفی استان". Archived from the original on 2021-07-23. Retrieved 2022-11-27.
 8. "Zanjan – region, Iran". Encyclopædia Britannica.
 9. "Zanjan – region, Iran". Encyclopædia Britannica.
"https://ml.wikipedia.org/w/index.php?title=സഞ്ജാൻ_പ്രവിശ്യ&oldid=3982345" എന്ന താളിൽനിന്ന് ശേഖരിച്ചത്