ഗിലാൻ പ്രവിശ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിലാൻ പ്രവിശ്യ

استان گیلان
രുദ്ഖാൻ കോട്ട
രുദ്ഖാൻ കോട്ട
Counties of Gilan Province
Counties of Gilan Province
Location of Gilan Province in Iran
Location of Gilan Province in Iran
Coordinates: 37°26′N 49°33′E / 37.433°N 49.550°E / 37.433; 49.550Coordinates: 37°26′N 49°33′E / 37.433°N 49.550°E / 37.433; 49.550
CountryIran
പ്രവിശ്യമേഖല # 3
CapitalRasht
Counties16
Government
 • Governor-generalഅസദുള്ള അബ്ബാസി
വിസ്തീർണ്ണം
 • ആകെ14,042 കി.മീ.2(5,422 ച മൈ)
ജനസംഖ്യ
 (2016)[1]
 • ആകെ25,30,696
 • ജനസാന്ദ്രത180/കി.മീ.2(470/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Area code(s)013
Main language(s)Gilaki
Talyshi
HDI (2017)0.805[2]
very high · 11th
Others(s)Persian[3]
Azeri[4][5][6][7][8][9]
വെബ്സൈറ്റ്www.gilan.ir

ഗിലാൻ പ്രവിശ്യ (പേർഷ്യൻ: استان گیلان, Ostān-e Gīlan)[10] ഇറാനിലെ 31 പ്രവിശ്യകളിൽ ഒന്നാണ്. കാസ്പിയൻ കടലിനോട് ചേർന്ന്, ഇറാന്റെ റീജിയൻ 3-ൽ, മാസന്ദരാൻ പ്രവിശ്യയുടെ പടിഞ്ഞാറും അർദാബിൽ പ്രവിശ്യയുടെ കിഴക്കും സഞ്ജാൻ, കാസ്വിൻ പ്രവിശ്യകളുടെ വടക്കുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് വടക്ക് ഭാഗത്ത് അസർബെയ്ജാൻറെ (അസ്താര ജില്ല) അതിർത്തിയാണ്.

പ്രവിശ്യയുടെ വടക്കൻ ഭാഗം ദക്ഷിണ (ഇറാനിയൻ) താലിഷ് പ്രദേശത്തിന്റെ ഭാഗമാണ്. പ്രവിശ്യയുടെ മധ്യഭാഗത്തായി പ്രധാന നഗരമായ റാഷ്ത് സ്ഥിതിചെയ്യുന്നു. പ്രവിശ്യയിലെ മറ്റ് പട്ടണങ്ങളിൽ അസ്താര, അസ്തനെ-ഇ അഷ്‌റഫിയ്യ, ഫുമാൻ, സിയാഖകൽ, ലഹിജാൻ, ലംഗാരുദ്, മസൗലെ, മഞ്ചിൽ, റുദ്‌ബാർ, റുദ്‌സാർ, ഷാഫ്റ്റ്, ഹാഷ്ത്‌പർ, സൗമീഹ് സാറ എന്നിവ ഉൾപ്പെടുന്നു. പ്രവിശ്യയിലെ പ്രധാന തുറമുഖ ബന്ദർ-ഇ അൻസാലി (മുമ്പ് ബന്ദർ-ഇ പഹ്‌ലവി) ആണ്.

ചരിത്രം[തിരുത്തുക]

പുരാതന കാലത്ത്, ഈ പ്രദേശം പേർഷ്യയിലെ ഡെയ്‌ലാം (ചിലപ്പോൾ ഡെയ്‌ലാമൻ, ദൈലം അല്ലെങ്കിൽ ദെലം) എന്നറിയപ്പെട്ടിരുന്ന ഒരു പ്രവിശ്യയായിരുന്നു. ഡെയ്‌ലാം പ്രദേശം ഗിലാനിലെ ആധുനിക പ്രദേശവുമായി യോജിക്കുന്നു.[11]

പാലിയോലിത്തിക്ക്[തിരുത്തുക]

ലോവർ പാലിയോലിത്തിക്ക് കാലഘട്ടം മുതൽ ആദ്യകാല മനുഷ്യർ ഗിലാൻ പ്രദേശത്ത് ഉണ്ടായിരുന്നു. ഗിലാൻ പ്രവിശ്യയിലെ ഏറ്റവും പുരാതനമായ മനുഷ്യവാസ കേന്ദ്രമായ ഡാർബാന്ത് ഗുഹ; സിയ വരൂദിന്റെ ആഴമേറിയ പോഷകനദിയുടെ മലയിടുക്കിലാണ് സ്ഥിതിചെയ്യുന്നതും ഇറാനിലെ ലോവർ പാലിയോലിത്തിക്ക് കാലഘട്ടത്തിലെ ആദ്യകാല ചരിത്രാതീതകാല മനുഷ്യാധിവാസത്തിൻറെ തെളിവുകൾ ഉൾക്കൊള്ളുന്നതുമാണ്. ചിബാനിയൻ കാലഘട്ടത്തിലെ ശിലാനിർമ്മിതമായ പുരാവസ്തുക്കളും മൃഗങ്ങളുടെ ഫോസിലുകളും ഒരു കൂട്ടം ഇറാനിയൻ പുരാവസ്തു ഗവേഷകരാണ് കണ്ടെത്തിയത്.[12] ഏകദേശം 40,000 മുതൽ 70,000 വർഷങ്ങൾക്ക് മുമ്പ് നിയാണ്ടർത്താലുകൾ കൈവശപ്പെടുത്തിയിരുന്ന ഒരു മധ്യ പാലിയോലിത്തിക്ക് അഭയകേന്ദ്രമായിരുന്ന യാർഷാൽമാൻ.ഗിലാനിലെ പിൽക്കാല ശിലായുഗ സ്ഥലങ്ങൾ ചപാലക് ഗുഹയും ഖൽവാഷ്ത് അഭയകേന്ദ്രവുമാണ്.[13]

ആദ്യകാല ചരിത്രം[തിരുത്തുക]

രണ്ടാം നൂറ്റാണ്ടിലോ ഒന്നാം നൂറ്റാണ്ടിലോ കാസ്പിയൻ തീരത്തിന് തെക്കും അമർഡോസ് നദിയുടെ പടിഞ്ഞാറും (ഇപ്പോൾ സെഫിഡ്-റൂഡ് എന്ന് വിളിക്കുന്നു) ഗെലേ അല്ലെങ്കിൽ ഗിലൈറ്റ്സ് ഗോത്രജനങ്ങൾ പ്രവേശിച്ചതായി അനുമാനിക്കുന്നു. മുമ്പ് അവിടെ താമസിച്ചിരുന്ന കഡൂസി ഗോത്രമായി പ്ലിനി അവരെ തിരിച്ചറിയുന്നു. ഒരു പ്രത്യേക ജനവിഭാഗമായിരുന്ന അവർ ഡാഗെസ്താൻ പ്രദേശത്ത് നിന്ന് വന്നവരും കഡൂസിയുടെ സ്ഥാനം പിടിച്ചെടുക്കാൻ സാധ്യതയുള്ളവരുമാണ്. ഗിലാനിലെ തദ്ദേശവാസികൾക്ക് കോക്കസസിൽ നിന്ന് ഉത്ഭവിച്ചതായ ചില വേരുകളെ ജനിതകശാസ്ത്രവും ഭാഷയും പിന്തുണയ്‌ക്കുന്നു, കാരണം ഗലാക്കുകളുടെ Y-DNA ജോർജിയക്കാരുടെയും മറ്റ് തെക്കൻ കോക്കസസ് ജനതയുടേതിനും തികച്ചും സമാനമാണ്, അതേസമയം അവരുടെ mtDNA മറ്റ് ഇറാനിയൻ ഗ്രൂപ്പുകളോട് വളരെ സാമ്യമുള്ളതുമാണ്.[14] അവരുടെ ഭാഷകൾ കോക്കസസിലെ ഭാഷകളുമായി ടൈപ്പോളജിക്കൽ സവിശേഷതകൾ പങ്കിടുന്നു.[15]

മധ്യകാല ചരിത്രം[തിരുത്തുക]

പത്താം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബുയിദ് രാജവംശത്തിന്റെ ഉത്ഭവ സ്ഥലമായിരുന്നു ഗിലാൻ പ്രവിശ്യ. മുമ്പ്, ഏഴാം നൂറ്റാണ്ട് വരെ സസാനിഡ് രാജവംശത്തിന്റെ കാലത്ത് പ്രവിശ്യയിലെ ജനങ്ങൾക്ക് ഒരു പ്രമുഖ സ്ഥാനം ഉണ്ടായിരുന്നതിനാൽ അവരുടെ രാഷ്ട്രീയ അധികാരം മെസൊപ്പൊട്ടേമിയയിലേക്ക് വ്യാപിച്ചിരുന്നു. ഗിലാക്കും ഡെയ്‌ലാമൈറ്റ് യുദ്ധപ്രഭുക്കളും ആക്രമണകാരികളായ മുസ്ലീം സൈന്യവും തമ്മിലുള്ള രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഏറ്റുമുട്ടൽ എഡി 637-ലെ ജലൂല യുദ്ധത്തിലായിരുന്നു. ഡെയ്‌ലാമൈറ്റ് കമാൻഡർ മുത ഗിൽസ്, ഡെയ്‌ലാമൈറ്റുകൾ, പേർഷ്യക്കാർ, റേ മേഖലയിലെ ജനങ്ങൾ എന്നിവരടങ്ങിയ ഒരു സംയുക്ത സൈന്യത്തെ നയിച്ചു. യുദ്ധത്തിൽ മുത കൊല്ലപ്പെട്ടതോടെ പരാജയപ്പെട്ട അദ്ദേഹത്തിന്റെ സൈന്യത്തിന് ചിട്ടയായ രീതിയിൽ പിൻവാങ്ങാൻ കഴിഞ്ഞു.

അവലംബം[തിരുത്തുക]

  1. Selected Findings of National Population and Housing Census 2011 Archived 31 May 2013 at the Wayback Machine.
  2. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-13.
  3. Guilan Government Province website Archived 11 December 2011 at the Wayback Machine.
  4. library Great Encyclopedia of Islam – Astara
  5. Encyclopædia Iranica:Manjil Archived 17 May 2013 at the Wayback Machine.
  6. "تالشی و تاتی بازمانده زبان ماد / بخش دوم". മൂലതാളിൽ നിന്നും 20 മാർച്ച് 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 മാർച്ച് 2015.
  7. "شهر رضوانشهر". മൂലതാളിൽ നിന്നും 3 ഡിസംബർ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഓഗസ്റ്റ് 2013.
  8. "HugeDomains.com - TalesHan.com is for sale (Tales Han)". www.taleshan.com. മൂലതാളിൽ നിന്നും 24 സെപ്റ്റംബർ 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഏപ്രിൽ 2018. {{cite web}}: Cite uses generic title (help)
  9. "「2022卡塔尔」世界杯买球赛平台". മൂലതാളിൽ നിന്നും 21 ജൂലൈ 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 ഓഗസ്റ്റ് 2013.
  10. [1] Archived 17 July 2013 at the Wayback Machine. University of Guilán
  11. The Places Where Men Pray Together, Paul Wheatley P166
  12. Biglari, F., V. Jahani 2011 The Pleistocene Human Settlement in Gilan, Southwest Caspian Sea: Recent Research, Eurasian Prehistory 8 (1-2): 3-28
  13. Biglari, F., V. Jahani 2011 The Pleistocene Human Settlement in Gilan, Southwest Caspian Sea: Recent Research, Eurasian Prehistory 8 (1-2): 3-28
  14. Nasidze, Ivan; Quinque, Dominique; Rahmani, Manijeh; Alemohamad, Seyed Ali; Stoneking, Mark (2006). "Concomitant Replacement of Language and mtDNA in South Caspian Populations of Iran". Current Biology. 16 (7): 668–673. doi:10.1016/j.cub.2006.02.021. PMID 16581511. S2CID 7883334.
  15. The Tati language group in the sociolinguistic context of Northwestern Iran and Transcaucasia, D. Stilo, pages 137–185
"https://ml.wikipedia.org/w/index.php?title=ഗിലാൻ_പ്രവിശ്യ&oldid=3828427" എന്ന താളിൽനിന്ന് ശേഖരിച്ചത്