സംവാദം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക എന്ന ഹെഡിംഗ് കൊണ്ട് എന്താണ് ഉദ്ദേഴിക്കുന്നതെന്ന് മനസ്സിലായില്ല്.--Subeesh Talk‍ 15:25, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]

സംരക്ഷണം[തിരുത്തുക]

ഐപ്പികളിൽ നിന്ന് അമിതമായ സ്പാമിങ്ങ് കാരണം 1 ദിവസത്തേക്ക് താൾ പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. ഉള്ളടക്കത്തിൽ (സംഘടനയുടെ ഉള്ളിലുള്ള കാര്യങ്ങളാണ് അധികവും) കുറേയധികം തിരുത്തലുകൾ സമീപദിവസങ്ങളിലായി നടന്നിട്ടുണ്ടെന്ന് കാണുന്നതിനാൽ പ്രശ്നമില്ലെന്ന് തോന്നുന്ന കുറച്ച് മുമ്പത്തെ പതിപ്പിലേക്ക് മൊത്തമായി മാറ്റിയിട്ടുണ്ട്. ആരെങ്കിലും ഇതൊന്ന് പരിശോധിക്കണമെന്ന് അഭ്യർഥിക്കുന്നു--മനോജ്‌ .കെ (സംവാദം) 15:19, 31 മേയ് 2013 (UTC)[മറുപടി]

സംരക്ഷണം വീണ്ടും ആരംഭിച്ചു. ഈ ഐ.പി നടത്തുന്ന തിരുത്ത് എന്തെങ്കിലും കാര്യമുളളതാണോ...? സ്ഥിരമായി തിരുത്തുന്നുണ്ടല്ലോ ? യഥാർത്ഥത്തിൽ ഈ ലേഖനത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ? ഈ സംഘടനകൾ തമ്മിൽ പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയാത്തവിധമുള്ള വ്യത്യാസങ്ങളാണ് പരതിയിട്ട് കാണുന്നത്. ഇതിൽ അറിവുള്ളവർ ആരെങ്കിലും ശ്രദ്ധിക്കുമല്ലോ... --Adv.tksujith (സംവാദം) 17:35, 23 ജൂൺ 2013 (UTC)[മറുപടി]
സ്ഥിരമായി സംരക്ഷണം വേണ്ടിവരുമെന്നാണ് തോന്നുന്നത്. ഈയിടെ നടന്ന മാറ്റങ്ങൾ ശ്രദ്ധിക്കുമല്ലോ.--ഇർഷാദ്|irshad (സംവാദം) 09:55, 2 ഫെബ്രുവരി 2014 (UTC)[മറുപടി]
കേരളത്തിലെ മുസ്ലിംകളിൽ ഇടയിലെ ഒരു പ്രബല വിഭാഗമായ സുന്നികളുടെ സംഘടനയാണ് സമസ്ത കേരള ജംയ്യത്തുൽ ഉലമ. ഇതിൽ 1989ഇൽ പ്രശ്നങ്ങൾ ഉണ്ടാവുകയും 11 ആളുകൾ ചേർന്ന്കേ ജനറൽ ബോഡി വിളിച്ചു കൂട്ടി സമിതി അംഗങ്ങൾ സമസ്ത കേരള" ജംയ്യത്തുൽ ഉല മ പുനഃസംഘടിപ്പിച്ചു എപി അബൂബക്മുസ്ലിയാർ. ജനറൽ സെക്രട്ടറി

'ചേളാരി'കൾ എന്ന്. ഈ അതിക്ഷേപ വാക്ക് വിക്കിപീടിയയിൽ ഉൾപ്പെടുത്തുന്നത് ഉചിതമല്ലാത്തത്തിനാലും പ്രസ്തുത വാക്ക് വികി മെമ്പർ അല്ലാത്ത ഒരാൾ മനപ്പൂർവം എഴുതിച്ചേർക്കുന്നതിനാലും ഒഴിവാക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. Usamuba (സംവാദം) 16:25, 3 ഫെബ്രുവരി 2014 (UTC)[മറുപടി]

സമസ്തയിൽ 1989 നു മുന്പും പിളര്പു ഉണ്ടായിട്ടുണ്ട്. തുടർന്ന് അന്നത്തെ പ്രസിടന്ടു നടത്തിയ അക്ഷീണ പ്രയത്നം അഖില കേരള ജമിയ്യത്തുൽ ഉലമ എന്ന ആ സംഘടനയുടെ നേതാക്കളിൽ പലരും ആ സംഘടന വിട്ടു വരാൻ കാരണമായി അങ്ങനെ അത് ചരമ മടഞ്ഞു.ദൗർഭാഗ്യം എന്നു parayatteപറയട്ടെ കേരളം കണ്ട നിസ്തുല മുഫ്തിമാരിൽ ഒരാളായ അദ്ദേഹത്തെ പുറത്താക്കാനുള്ള ഗൂഡ നീക്കങ്ങൾഅണിയറയിൽ നടന്നു.അഭിപ്രായ വിത്യാസമുള്ള(മണ്മറഞ്ഞ മുൻ നേതാക്കൾ അടക്കം)ഒരു വിഷയത്തിൽ പ്ര്സിടന്റായ ആ പണ്ടിതനടക്കം ഭൂരിപക്ഷം മുശാവറ മെമ്പർ പങ്കെടുക്കാത്ത-വിളിക്കാത്ത- യോഗത്തിൽ കേവലം 15ൽ തയെ ആളുകൾ ചേർന്ന് വിഷയം ചർച്ച ചെയ്യുകയും അതിൽ നിന്നു തന്നെ 6 ഓളം പേര് എതിര്ക്കുകയും ചെയ്തു എന്നിട്ടും ആ വിഷയം പാസാക്കി ( അല്ലങ്കിൽ ആ യോഗത്തിന്റെ മിനുട്സ് പ്രസിദ്ദീകരിക്കനം .തെറ്റിദ്ദരണ നീങ്ങുമല്ലോ) തുടർന്ന് kk സദഖതുല്ല മൗലവി എന്ന ആ മഹാ പണ്ഡിതനും അദ്ദേഹത്തെ അനുകൂലികുന്നവരും സമസ്തയിൽ നിന്നു രാജിvechuവെച്ചു "കേരള സമസ്ഥാന ജംഇയ്യത്തുൽ ഉലമ എന്ന സംഘടന രൂപീകരിച്ചു. യാദ്ര്ഷികം ആകാം ആ പണ്ഡിതന്റെ ശിസ്യന്റെ ശിഷ്യരാണ് ഇരു സമസ്തയുടെയും ജനറൽ സെക്രട്ടറിമാർ !!,117.246.47.218 15:52, 6 ജൂലൈ 2015 (UTC)[മറുപടി]

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ-(ഇ കെ വിഭാഗം )[തിരുത്തുക]

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇകെ എപി എന്ന് മാത്രമേ വേണ്ടൂ, കാരണം പ്രസ്തുത സംഘടന ഒന്നേയുള്ളൂ രണ്ട് ഉണ്ട് . അതിന്റെ സ്ഥാപകൻ മഹാനായ ഖുതുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ വരക്കൽ മുല്ലക്കോയ തങ്ങൾ (ഖ.സി) അവർകളാണ്....... കാലാന്തരങ്ങളിലൂടെ കയ്മാറിവന്ന് ഇന്ന് ആ സ്ഥാനം അലങ്കരിക്കുന്നത് ഇകെ വിഭാഗം മഹാനായ സയ്യിദുൽ ഉലമാഅ٘ സയ്യിദ് മുഹമ്മദ് ജിഫ് രി തങ്ങൾ അവർകളാണ്. ഈ സത്യം ഏത് പൊതു സമൂഹം മനസിലാക്കി , കണ്ണടച്ചാൽ ഇരുട്ടാവില്ല. മാറ്റം വരുത്തിയാലെ ഈ സംഘടനയുടെ വിവരത്തോട് നീതി പുലര്ത്താൻ പറ്റൂ എന്ന് വാദിക്കുന്നവർ തെളിവ് ബഹുമാനപ്പെട്ട കോടതിയിൽ ഹാജറാകട്ടെ. അന്ന് കോഴിപ്പാലിലായിരിക്കും ചായ കൂട്ടുന്നത്. വികിപീഡിയ അധികൃതർ ഇത് ഷ്രദ്ധ പിന്നെ താഴെക്കാണുന്ന ഉലമ അത് മേൽക്കൂരയും അടിത്തറയും ഇല്ലാത്ത വീടിന് സമാനമാണ് കത്തിരുന്ന് കാണാം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയാണ്. അതിന് വേറെ തന്നെ താൾ നിലവിലുണ്ട്.--ഇർഷാദ്|irshad (സംവാദം) 05:47, 10 സെപ്റ്റംബർ 2015 (UTC)[മറുപടി]


സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒറ്റ വിഭാഗമല്ല ഉള്ളത്. ഈ ലിങ്ക് നോക്കൂ..കാന്തപുരത്തിൻറെ നേതൃത്വത്തിലും പ്രവർത്തിക്കുന്ന സംഘടനക്ക് ഈ പേരു തന്നെയാണ് ഉപയോഗിക്കുന്നത്. ലിങ്ക് പരിശോധിക്കുക.--ഉപയോക്താവ്:Akbarali (സംവാദം) 14:19, 15 ഫെബ്രുവരി 2016 (UTC)[മറുപടി]

ːഎങ്കിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന ലേഖനത്തിന്റെ ആവശ്യം ഇല്ലല്ലോ. നീക്കം ചെയ്യാൻ നിർദ്ദേശിക്കണോ?--ഇർഷാദ്|irshad (സംവാദം) 09:53, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

ː ː നീക്കം ചെയ്യേണ്ടതില്ല എന്നാണ് എനിക്ക് പറയാനുള്ളത്. ലേഖനം നിഷ്പക്ഷമാകണം.ഇത് ഒരു പക്ഷം മാത്രേ നൽകിയിട്ടുള്ളൂ... ഇക്കാര്യത്തിൽ മറ്റു വിക്കിപ്രവർത്തകരുടെ അഭിപ്രായ സമന്വയം ആവശ്യമാണ്. --ഉപയോക്താവ്:Akbarali (സംവാദം) 11:39, 16 ഫെബ്രുവരി 2016 (UTC) Ag അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ കേരളത്തിലെ സംഘടന അല്ല അതിൽ കേരളത്തിൽ നിന്ന് കാന്തപുരം അംഗമാണ് എന്നത് കൊണ്ട് ചരിത്രവും യാത്രാത്യവും വളച്ചൊടിക്കണോ? അങ്ങനെ ഒരു സംഘടമാത്രമേ ഒള്ളൂ എങ്കിൽ കേരളത്തിൽ എ പി വിഭാഗം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ സമ്മേളനങ്ങളും പ്രസ്താവകളും മുശാവറ യോഗങ്ങളും നടത്തുകയും നോട്ടീസുകളും പോസ്റ്റുകളും ഇറക്കുകായും ചെയ്യുന്നു പത്രങ്ങളിൽ അതുപോലെ വരുകയും ചെയ്യുന്നു അത് നിയമപ്രകാരം തടയാൻ ഒരു വകീൽ നോട്ടീസ് പോരെ പിന്നെ എന്തിനാ എവിടെ കിടന്ന് പേന ഉന്തി സമയം കളയുന്നത് തിരിച്ചുചോദിക്കണ്ട കാരണം അങ്ങനെ ഒരു സംഗമല്ല രണ്ടണ്ണം ഉണ്ട് എന്നതാണ് കാരണം വിധികൾ വരണം അപ്പോളെ ഒന്നുമാത്രം ആകുകയുള്ളു[മറുപടി]

അവലംബങ്ങൾ ഏകപക്ഷീയം[തിരുത്തുക]

ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന അവലംബങ്ങൾ കൂടുതലും ഏകപക്ഷീയമാണ്.മറു വിഭാഗത്തിൻറെ വാദങ്ങളുള്ള ലിങ്കുകൾ കാണുന്നില്ല.--ഉപയോക്താവ്:Akbarali (സംവാദം) 14:21, 15 ഫെബ്രുവരി 2016 (UTC)[മറുപടി]

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ-(എ പി വിഭാഗം ) എന്ന ലേഖനത്തിലേക്ക് സഹായകുമാകുന്ന ചില ലിങ്കുകൾ താഴെ പങ്കുവെക്കുന്നു

  1. http://sunnivoice.net/articles/729
  2. http://sunnivoice.net/articles/2925
  3. http://www.sirajlive.com/2014/02/21/87935.html

--ഉപയോക്താവ്:Akbarali (സംവാദം) 17:28, 15 ഫെബ്രുവരി 2016 (UTC)[മറുപടി]

എ.പി വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരാണല്ലോ ഉപയോഗിക്കുന്നത്. അല്ല എന്നുണ്ടെങ്കിൽ സ്വതന്ത്രമായ തെളിവ് ചേർക്കുക. ബ്ലോഗുകളോ മുഖപത്രത്തിലെ അവകാശവാദങ്ങളോ അവലംബമാക്കാൻ കഴിയില്ല. --ഇർഷാദ്|irshad (സംവാദം) 10:05, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നു തന്നയാണ് ഉപയോഗിക്കുന്നത്.സ്വതന്ത്രമായ തെളിവുകൾ താഴെ നൽകുന്നു

  1. തെളിവ് 1
  2. തെളിവ് 2
  3. തെളിവ് 3--ഉപയോക്താവ്:Akbarali (സംവാദം) 11:48, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിലെ പേജ് കൂടി നോക്കുന്നത് നന്നായിരിക്കും.--ഇർഷാദ്|irshad (സംവാദം) 10:11, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

തിരുത്തുകൾ മാറ്റി.--ഇർഷാദ്|irshad (സംവാദം) 10:10, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

എന്തിനാണ് ഇംഗ്ലീഷ് വിക്കീപിഡിയ നോക്കേണ്ടത് ?--ഉപയോക്താവ്:Akbarali (സംവാദം) 11:48, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യൽ ദുരുപയോഗപ്പെടുത്തിയോ ʔ[തിരുത്തുക]

ഈ താളിൽ ഞാൻ ചെയ്ത തിരുത്തലുകൾ ഇർഷാദ്|irshad റോൾബാക്ക് ഉപയോഗിച്ച് ഇല്ലാതാക്കിയിരിക്കുന്നു.എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. റോൾബാക്ക് ചെയ്യാനുള്ള കാര്യങ്ങൾ മലയാളം വിക്കിപീഡിയയിൽ നൽകിയത് ഇപ്രകാരമാണ്.

" #ഉറപ്പായ നശീകരണ പ്രവർത്തനങ്ങൾ തിരസ്കരിക്കാൻ, അതായത് തിരസ്കരണത്തിന്റെ കാരണം വ്യക്തമായിരിക്കണം

  1. സ്വന്തം ഉപയോക്തൃതാളിൽ തിരസ്കരണം നടത്താൻ ഉപയോഗിക്കാം.
  2. സ്വന്തം തിരുത്തലുകൾ തിരസ്കരിക്കാൻ (അബദ്ധവശാൽ സംഭവിച്ച തെറ്റായ തിരുത്തലുകൾ ഒഴിവാക്കാൻ)
  3. തടയപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകൾ സമൂഹത്തിന്റെ സമവായപ്രകാരം തിരസ്കരിക്കാൻ
  4. യാന്ത്രികമായുണ്ടായേക്കാവുന്ന തെറ്റായ എഡിറ്റുകൾ, വിജ്ഞാനകോശ സ്വഭാവമില്ലാത്ത എഡിറ്റുകൾ, അനാവശ്യ സംവാദങ്ങൾ തിരസ്കരിക്കാനും റോൾബാക്ക് ഉപയോഗപ്പെടുത്താം.

മറ്റാവശ്യങ്ങൾക്കുള്ള റോൾബാക്ക് - താങ്കൾക്ക് എതിരഭിപ്രായമുള്ള വിശ്വസനീയമായ എഡിറ്റുകൾ റോൾബാക്ക് വഴി തിരസ്കരിക്കുന്നത് ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കും. ഇങ്ങനെയുള്ള അവസരത്തിൽ കാരണം വ്യക്തതമാക്കുന്ന രീതിയിലുള്ള എഡിറ്റുകൾ ചെയ്യുന്നതാണനുയോജ്യം. "

ഇവിടെ ഇർഷാദ്|irshad ഏത് അടിസ്ഥാനത്തിലാണ് റോൾബാക്ക് ചെയ്തതെന്ന് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. --ഉപയോക്താവ്:Akbarali (സംവാദം) 11:57, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

സംവാദത്തിൽ വ്യക്തമാക്കിയ ശേഷമാണ് റോൾബാക്ക് ചെയ്തിരിക്കുന്നത്.

എ.പി വിഭാഗത്തിന് സ്വതന്ത്രമായ ഒരു താൾ ഉള്ളപ്പോൾ, മറ്റൊരു താളുമായി കൂട്ടിക്കുഴക്കുന്നത് നശീകരണ പ്രവർത്തിയാണെന്ന് തോന്നി.--ഇർഷാദ്|irshad (സംവാദം) 13:11, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

സംവാദത്തിൽ എന്ത് വ്യക്തമാക്കി എന്ന് കൂടി വിശദീകരിക്കുമല്ലോ...

സംവാദത്തിൽ താങ്കൾ വ്യക്തമാക്കിയത് ഇപ്രകാരമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒറ്റ വിഭാഗമേ ഉള്ളൂ. എന്നാൽ ഇത് വസ്തുതക്ക് നിരക്കുന്നതല്ല. അത് തെളിയിക്കുന്ന ലിങ്കുകൾ ഇന‍റർനെറ്റിൽ സുലഭവുമാണ്. അതിൽ ചിലത് മുകളിൽ പരമാർശിച്ചിട്ടുണ്ട്.

വസ്തുത കണ്ടെത്താൻ ശ്രമിക്കാതെ വേഗം റോൾബാക്ക് ചെയ്യാൻ വിക്കിപീഡിയയുടെ നയം അനുവദിക്കുന്നുണ്ടോ ? വിക്കി പേജിൽ കാണുന്നത് വീണ്ടം ഇവിടെ പകർത്തുന്നു.

"മറ്റാവശ്യങ്ങൾക്കുള്ള റോൾബാക്ക് - താങ്കൾക്ക് എതിരഭിപ്രായമുള്ള വിശ്വസനീയമായ എഡിറ്റുകൾ റോൾബാക്ക് വഴി തിരസ്കരിക്കുന്നത് ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കും. ഇങ്ങനെയുള്ള അവസരത്തിൽ കാരണം വ്യക്തതമാക്കുന്ന രീതിയിലുള്ള എഡിറ്റുകൾ ചെയ്യുന്നതാണനുയോജ്യം. " --ഉപയോക്താവ്:Akbarali (സംവാദം) 14:25, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

താങ്കൾ സൂചിപ്പിച്ച ഈ താൾ എങ്ങിനെ എപി വിഭാഗത്തിൻറെ സ്വതന്തന്ത്രമായ താൾ ആകും? കാരണം താളിൻറെ പേര് സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ എന്നാണ് .. എന്നാൽ ഈ പേരിൽ എപി വിഭാഗത്തിന് നിലവിൽ സംഘടനയില്ല. മറിച്ച് എപി വിഭാഗത്തിൻറെ സംഘനടയുടെ പേരും ഇകെ വിഭാഗത്തിൻറെ സംഘടനയുടെ പേരും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നുതന്നെയാണ്. സംശയമുണ്ടെങ്കിൽ അവലംബങ്ങൾ പരിശോധിക്കൂ.. അവലംബത്തിൽ നൽകിയിരിക്കുന്നത് പരിശോധിക്കാതെ ഒറ്റയടിക്ക് നശീകരണ പ്രവർത്തിയാണെന്ന് തോന്നുന്നത് മലയാളം വിക്കീപീഡിയയുടെ നയത്തിൽ എവിടെയാണുള്ളത്. --ഉപയോക്താവ്:Akbarali (സംവാദം) 14:25, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

അങ്ങനെയെങ്കിൽ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ എന്ന താൾ നിലനിൽക്കേണ്ടതില്ലല്ലോ? അതിന്റെ ഉള്ളടക്കത്തിൽ നിറയെ എ.പി വിഭാഗത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.--ഇർഷാദ്|irshad (സംവാദം) 17:16, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

ːആ താൾ നിലനിൽക്കേണ്ടതില്ല്ല എന്ന് തന്നെയാണ് എൻറെ അഭിപ്രായം.കാരണം ആ പേരിന് ഒരു അവലംബംവുമില്ലാതെ ഉണ്ടാക്കിയതാണത്.അതെസമയം ആ താളിൽ നൽകിയ അവലംബങ്ങളിലെല്ലാം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നു തന്നെയാണുള്ളത്. ആർക്കും എഴുതാവുന്ന വിജ്ഞാനകോശമാകുമ്പോൾ അവലംബങ്ങലെ പരിഗണിച്ചുവേണം കാര്യങ്ങൾ തീരുമാനിക്കാൻ.--ഉപയോക്താവ്:Akbarali (സംവാദം) 04:48, 17 ഫെബ്രുവരി 2016 (UTC)[മറുപടി]

താളിനെ പറ്റിയും താങ്കളുടെ അഭിപ്രായം നിൽനിൽക്കേണ്ടതില്ല എന്നാണോ. എങ്കിൽ അവയെല്ലാം കൂടി ഇതിലേക്ക് ലയിപ്പിക്കാവുന്നതാണ്.--ഇർഷാദ്|irshad (സംവാദം) 08:07, 17 ഫെബ്രുവരി 2016 (UTC)[മറുപടി]

അതു രണ്ടും വേറെയല്ലേ.... അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലനിൽക്കേണ്ടതും സമസ്ത കേരള ജംഇയ്യത്തുൽ ഉല എന്ന പേരിൽ ഇകെ,എപി വിഭാഗത്തിനും ലേഖനങ്ങൾ വരികയല്ലേ വേണ്ടത് ?--ഉപയോക്താവ്:Akbarali (സംവാദം) 13:57, 17 ഫെബ്രുവരി 2016 (UTC)[മറുപടി]

വിവക്ഷ[തിരുത്തുക]

ഈ ലേഖനത്തിന് വിവക്ഷ നൽകലായിരിക്കം ഉചിതം.ഇപ്പോൾ ഇർഷാദ്|irshad ചെയ്തത് ആദ്യ വരിയിൽ താഴെ പറയുന്ന പ്രകാരമാണ് ചേർത്തിട്ടുള്ളത്. ഈ ലേഖനം ഇ.കെ വിഭാഗത്തെക്കുറിച്ചാണ്. എ.പി വിഭാഗം ജംഇയ്യത്തുൽ ഉലമയെക്കുറിച്ചറിയാൻ, ദയവായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ കാണുക. ഈ രീതി ശരിയല്ല, കാരണം ഒരേ പേരിലുള്ള സംഘടയാണെന്നിരിക്കെ മറ്റൊന്നായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയിലേക്കാണ് ഇർഷാദ്|irshad വഴി തിരിച്ചുവിട്ടിരിക്കുന്നത്. നിഷ്പക്ഷ സമീപനം സ്വീകരിക്കണമെന്ന അഭ്യർഥിക്കുന്നു.കാരണം കുറെ സമയം സംവാദത്തിൽ ചിലവഴിക്കുന്നത് വഴി പുതിയ ലേഖനങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നില്ല.മറ്റ് അഡ്മിൻമാർ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു --ഉപയോക്താവ്:Akbarali (സംവാദം) 14:44, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

ഒരേ പേരിൽ രണ്ട് സംഘടനകൾ എങ്ങനെ നിലനിൽക്കും. രജിസ്ട്രേഷൻ രേഖകൾ ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ. --ഇർഷാദ്|irshad (സംവാദം) 17:19, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

എ പി വിഭാഗത്തിന്റെ താളില് നിന്ന് സ്ഥാപനങ്ങളും നേതാക്കളുടെയും പേരുകള് നീക്കം ചെയ്തതായി കാണുന്നു ആ ഒരു നിയമം ഇ കെ വിഭാഗത്തിന്റെ താളിനും ബാധകമല്ലേ--SALIMKAVANUR (സംവാദം) 18:17, 16 ഫെബ്രുവരി 2016 (UTC)[മറുപടി]

പകർപ്പ്[തിരുത്തുക]

മാറ്റം ഞാൻ ഒരു പ്രാവശ്യം പകർപ്പ് എന്ന കാരണത്താൽ നീക്കിയതായിരുന്നു. അക്ബർ എന്ന അംഗം അത് വീണ്ടും ചേർത്തിരിക്കുന്നു. അവ ഇവിടെ നിന്നുള്ള കോപ്പിയായതിനാലാണ് നേരത്തെ നീക്കിയിരുന്നത്. --ഇർഷാദ്|irshad (സംവാദം) 14:32, 20 ഫെബ്രുവരി 2016 (UTC)[മറുപടി]

അവിടെ നിന്നുള്ള വിവരങ്ങളാണെങ്കിലും അതേ വാചക ഘടനയല്ല --ഉപയോക്താവ്:Akbarali (സംവാദം) 15:11, 20 ഫെബ്രുവരി 2016 (UTC)[മറുപടി]

ഇവ രണ്ടും എങ്ങനെയാണ് വ്യത്യാസപ്പെടുന്നത്.

വിക്കിയിൽ എഴുതുമ്പോൾ സ്വന്തം ഭാഷയിൽ എഴുതുക. അവലംബങ്ങളിൽ നിന്ന് പകർത്തിയാൽ അവ എളുപ്പത്തിൽ നീക്കം ചെയ്യപ്പെടും.--ഇർഷാദ്|irshad (സംവാദം) 18:01, 20 ഫെബ്രുവരി 2016 (UTC)[മറുപടി]

വാക്യഘടനയിൽ മാറ്റമില്ലേ... മാറ്റം ചെയ്യപ്പെടാത്ത വാക്യങ്ങൾ മാറ്റണം.--ഉപയോക്താവ്:Akbarali (സംവാദം) 11:59, 21 ഫെബ്രുവരി 2016 (UTC)[മറുപടി]

മൊത്തം നീക്കുന്നു, സ്വന്തം ഭാഷയിൽ എഴുതിച്ചേർക്കുക--ഇർഷാദ്|irshad (സംവാദം) 12:31, 21 ഫെബ്രുവരി 2016 (UTC)[മറുപടി]

ഇതെ കുറിച്ച് നിഷ്പക്ഷമായി അവലംബിക്കാവുന്ന ഒരു ലേഖനം മലയാളം വാരികയിലുണ്ട്. ----അക്ബറലി (സംവാദം) 19:51, 25 ഏപ്രിൽ 2016 (UTC)[മറുപടി]

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഈ.കെ / എ.പി) ഏതാണ് ഔദ്യോഗികം? നിഷ്പകഷമായ വസ്തുതകൾ[തിരുത്തുക]

@Manojk: @Irshadpp: @Akbarali:

ഈ ചോദ്യങ്ങൾ മുസ്‌ലിം സാമാന്യ ജനങ്ങൾക്കിടയിൽ മുൻപൊക്കെ ഉണ്ടായിരുന്ന ഒരു സാധാരണ ചോദ്യമാണെങ്കിലും ഈ അടുത്തായി അത് കുറഞ്ഞിട്ടുണ്ട്. കാരണം മറ്റൊന്നും കൊണ്ടല്ല വിവാദങ്ങൾക്ക് മേൽ വിവാദം മതരംഗത്തും കത്തിപ്പടർന്നപ്പോൾ സമുദായത്തിലെ വിവധ വിഭാഗങ്ങളെയും സംഘടനകളെയും കുറിച്ചു ഒരു വ്യക്തതമായ ചിത്രം രൂപപ്പെടുത്തുന്നതിന് ജനങ്ങളെ സഹായിച്ചിട്ടുണ്ട് എന്നതാണ് സത്യം. വിഷയം ഇവിടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയെ കുറിച്ചും അതിൻറെ വിക്കിപീഡിയയിലുള്ള നിരന്തര എഡിറ്റിംഗ് സംബന്ധമായിട്ടും ആണല്ലോ... നാമൊക്കെ അറിയുന്നപോലെ സമസ്തയ്ക്ക് ഉന്നതാധികാര സമിതിയുണ്ട്. അതാണ്‌ 40 അംഗങ്ങളുള്ള മുശാവറ എന്ന പേരിൽ അറിയപ്പെടുന്നത്. 1989 സംഘടനയിൽ പ്രശ്നമുണ്ടാവുകയും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ഉള്ളാൽ കുഞ്ഞിക്കോയ തങ്ങൾ, കെ.പി ഹംസ മുസ്‌ലിയാർ ചിത്താരി, എം.എ. അബ്ദുൽ ഖാദർ മുസ്‌ലിയാർ തൃക്കരിപ്പൂർ, പി.എ അബ്ദുള്ള മൗലവി മട്ടന്നൂർതുടങ്ങീ 6 പേർ സംഘടയിൽ നിന്നും പിരിഞ്ഞ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നപേരിൽ സമാന്തര സംഘടയുണ്ടാക്കുകയും ഇവർ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. ഉള്ളാൽ കുഞ്ഞിക്കോയ തങ്ങൾ (പ്രസിഡന്റ്‌), കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ (ജന.സെക്രെട്ടറി) എന്നിവരായിരുന്നു പ്രധാന ഭാരവാഹികളെ തിരഞ്ഞെടുത്തു എന്നതുൾപ്പടെയുള്ള യോഗ തീരുമാനങ്ങൾ (Minutes of meeting) കോഴിക്കോട് റെജിട്രാറിൽ സമർപ്പിക്കുകയും ചെയ്തു. പക്ഷെ സംഘടയിലെ പ്രശ്നം നന്നായി മനസ്സിലാക്കിയിരുന്ന മുസ്‌ലിം സമുദായത്തിൽ പെട്ട അദ്ദേഹം കാന്തപുരം വിഭാഗം സമർപ്പിച്ച മിടുട്സ് നിരാകരിക്കുകയും കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ പ്രസിഡണ്ടും ശംസുൽ ഉലമ എന്ന് അനുയായികൾക്കടയിൽ അറിയപ്പെടുന്ന ഇ.കെ അബൂബക്കർ മുസ്‌ലിയാർ ജനറൽ സെക്രെട്ടറിയുമായ സംഘത്തിന്റെ മിടുട്സ് സ്വീകരിക്കുകയും ചെയ്തു. ഇത് എ.പി വിഭാഗം (ഇവിടെ വച്ച് അറിയപ്പെടാൻ തുടങ്ങുന്നു എ.പി വിഭാഗം എന്ന പേരിൽ ഒരു മത സംഘടനാ കൂട്ടയ്മ) നേതാക്കളെ ചൊടിപ്പിക്കുകയും അവർ രാജിട്രാറെ ഇ.കെ വിഭാഗം (ഇവിടെ വച്ച് അറിയപ്പെടാൻ തുടങ്ങുന്നു ഔദ്യോഗിക വിഭാഗത്തെ ഇ.കെ വിഭാഗം എന്ന പേരിൽ അറിയപ്പെടാൻ) പക്ഷക്കാരൻ എന്ന് ആക്ഷേപിച്ചു ( അനുമാനമല്ല. എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രസംഗംത്തിലെ പ്രസ്താവന കേട്ടപ്രകാരം എഴുതുന്നതാണ്). രാജിട്രാർ അതിനെ ഗണ്ഡിച്ചത് ഇങ്ങിനെ 'വർഷങ്ങളായി കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ പ്രസിഡന്റും ഇ.കെ. അബൂബക്കർ മുസ്ലിയാർ ജന. സെക്രെട്ടറിയുമായ കമ്മിറ്റി ഭാരവാഹികളാണ് രെജിട്രാർ ഓഫീസിൽ സംഘടനാ മിന്ടുസ് ഓഫ് മീറ്റിംഗ് സമർപ്പിക്കുന്നത്, സാധാരണ പോലെ അവരിൽ നിന്ന് തന്നെ ഇപ്രാവശ്യവും രേഖകൾ ഞാൻ സ്വീകരിച്ചു, സമാന്തര വിഭാഗത്തിന്റെതിൽ നിന്നും നിരാകരിച്ചു".

തീരുന്നില്ല. പ്രശ്നം ഹൈകോടതിയിലേക്ക്

കോഴിക്കോട് രാജിട്രാർ പക്ഷപാതിത്വം കാണിച്ചുവെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേര് ഞങ്ങൾക്ക് അനുവദിച്ച് തരണം എന്നും ആവശ്യപ്പെട്ടുകൊണ്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ഉള്ളാൽ കുഞ്ഞിക്കോയ തങ്ങൾ നേതാക്കളായ എ.പി വിഭാഗം കേരളാ ഹൈകോടതിയിൽ അഡ്വ. അരവിന്ദാക്ഷമേനോൻ വഴി പെറ്റിഷൻ ഫയൽ ചെയ്തുവെങ്കിലും രെജിട്രാറുടെ നടപടിയെ ശരിവെച്ച് കോടതി കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരും ഇ.കെ. അബൂബക്കർ മുസ്ലിയാരും നെത്രത്വത്തിലുള്ള വിഭാഗത്തെ അഥവാ നമ്മൾ പറയാറുള്ള ഇ.കെ വിഭാഗത്തെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിലുള്ള സംഘടനയുടെ ഔദ്യോഗിക വിഭാഗം നേത്രത്വമായി അംഗീകരിച്ച് കേസ് അവസാനിപ്പിച്ചു.

പ്രശ്നം സുപ്രീം കോടതിയിൽ

ഹൈകോടതി വിധി പ്രതികൂലമായതിനാൽ തങ്ങളുടെ വാദം സ്ഥാപിച്ചു കിട്ടുവാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, ഉള്ളാൽ കുഞ്ഞിക്കോയ തങ്ങൾ നേതാക്കളായ എ.പി വിഭാഗം നേത്രത്വം സുപ്രീം കോടതിയെ സമീപിച്ചു. നിരന്തം കേസ് നടന്നെങ്കിലും പരമോന്നത കോടതിയുടെയും വിധി വ്യത്യ്സതമായിരുന്നില്ല. സുപ്രീം കോടതിയുടെ വിധി അന്നത്തെ മാതൃഭൂമി പത്രത്തിൽ വന്നതിൻറെ കട്ടിംഗ് ഇവിടെ ചേർക്കുന്നു.

പ്രമാണം:Supreme Court Verdict over the name issue of Samastha.jpg

സമസ്ത കേരള സുന്നീ ജംഇയ്യത്തുൽ ഉലമ എന്ന പുതിയ സംഘടന

ഒരു രജിട്രേഡ്‌ സംഘടന ഉണ്ടെങ്കിലെ അതിൻറെ സ്വത്തുക്കൾക്ക് നിയമ പരിരക്ഷ ലഭിക്കുകയുള്ളൂ എന്നത് സാമാന്യ നിയമം. പിളർപ്പ് കാലത്തും പിന്നീടും തങ്ങളുടെ പക്കലുള്ള സ്വത്തുക്കൾ നില നിന്നു കിട്ടാൻ പുതിയ സംഘട രൂപീകരിക്കൽ അല്ലാതെ വേറെ മാർഗ്ഗമില്ല. അതിന്റെ ഫലമായി എ.പി വിഭാഗത്തിൻറെ നേത്രത്വത്തിൽ പുതിയ രജിട്രേഡ്‌ സംഘടന സുന്നീ എന്ന അതിക പേരിൽ നിലവിൽ വന്നു. അതാണ്‌ സമസ്ത കേരള സുന്നീ ജംഇയ്യത്തുൽ ഉലമ. ഇതിൻറെ മേൽ ഖടകമാണ് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേര് എ.പി വിഭാഗത്തിന് ഉപയോഗിക്കാമോ?

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നത് എ.പി വിഭത്തിനു ഉപയോഗിക്കാൻ സുപ്രീം കോടതി വിധി പ്രകാരം പാടുള്ളതല്ല. ഇവിടെ ചിലർ ആ പേരിൽ തന്നെ എ.പി വിഭാഗത്തെ പരിചയപെടുത്താൻ ശ്രമിച്ചതായി കണ്ടു. എന്നാൽ ബഹു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ തന്നെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേര് ഉപയോഗിക്കാതെ സമസ്ത കേരള സുന്നീ ജംഇയ്യത്തുൽ ഉലമ എന്ന പേര് ഉപയോഗിക്കാനാണ് അദ്ദേഹത്തിൻറെ ഏറ്റവും പുതിയ അഭിമുഖത്തിൽ പോലും ശ്രദ്ധിച്ചിട്ടുള്ളത് എന്ന വസ്തുത പ്രിയ വികി മെംബേർസ്നെ ഉണര്ത്തിന്നു. തെളിവ് - ഖലീജ് ടൈംസ്‌ അഭിമുഖം ജൂൺ 20, 2016. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നപേര് ഉപയ്ഗിക്കുന്നതിനെതിരെ ഔദ്യോഗിക വിഭാഗം നൽകുന്ന മുന്നറിയിപ്പ് അവരുടെ വിദ്യാർഥി സംഘടയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഈ ലിങ്ക് നോക്കുക

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ ആരൊക്കെ ഇപ്പോൾ?

ഔദ്യോഗിക വിഭാഗമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അഥവാ മുൻ പറഞ്ഞപോലെ ഇപ്പോഴും ഇ.കെ വിഭാഗം എന്നപേരിൽ ചിലരാൽ അറിയപ്പെടുന്ന എന്നാൽ വിമർശകർ 'ചേളാരികൾ' എന്ന് അധിക്ഷേപിക്കാറുള്ള സമസ്ത അനവധി വിദ്യാഭ്യാസ സ്ഥാനങ്ങൾ, മഹല്ലുകൾ, കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ കൈവശമുണ്ട്. പ്രധാന പ്രവർത്തനം മദ്രസ പഠനവും അതിന്റെ ഉന്നത പഠന സ്ഥാപനങ്ങളായ അറബിക്, ശരീഅ കോളേജുകളാണ്. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർക്ക് ശേഷം കെ.കെ അബൂബക്കർ ഹസ്രത്ത്, അബ്ദുറഹ്മാൻ അസ്ഹരി തങ്ങൾ, കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാർ, ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാർ എന്നിവർ പ്രസിടെണ്ടായിവന്നിരുന്നു. ഇപ്പോൾ കുമരംപുത്തൂർ മുഹമ്മദ്‌ മുസ്‌ലിയാർ എന്നയാൾ ആണ് അധ്യക്ഷൻ. അതേസമയം ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർക്ക് ശേഷം ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ രണ്ടു പതിറ്റാണ്ട് കാലത്തോളം ജനറൽ സെക്രെട്ടറി പദം അലങ്കിരിച്ചിരുന്നുവേണ്ട്കിലും 2016 ഫെബ്രവരി 18 അദ്ദേഹം വിടപറഞ്ഞതോട് കൂടി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാർ ആ സ്ഥാനത്തേക്ക് വന്നു.

സമ്മേളനങ്ങൾ

ഔദ്യോഗിക വിഭാഗമാണ് വാർഷിക സമ്മേളനങ്ങൾ കൊണ്ടാടാറുള്ളത്. സമസ്ത ആലപ്പുഴ സമ്മേളനം (90th annivesrary). കൂരിയാട് സമ്മേളനം (85th Anniversary), മൂന്ന് മേഖലാ സമ്മേളനം (75th Anniversary) കോഴിക്കോട് സമ്മേളനം (70th Anniversary) എന്നിവ ഈ പ്രശങ്ങൾക്ക് ശേഷം ഔദ്യോഗിക വിഭാഗം നടത്തിയ സമ്മേളനങ്ങളാണ്. എന്നാൽ കാന്തപുരം വിഭാഗം ഇതുവരെ ഇത്തരം വാർഷിക സമ്മേളങ്ങൾ അവരുടെ സംഘടയുടെ പേരിൽ വിഭജന ശേഷം നടത്തിയിട്ടില്ല എന്നത് ശ്രദ്ദേയമാണ്.

പ്രിയ വിക്കി സുഹ്രത്തുക്കൾക്ക്‌ മുമ്പിൽ ഈ വിവരങ്ങൾ പങ്കുവെക്കാനായതിൽ സന്തോഷം എന്ന് - Usamuba (സംവാദം) 20:26, 18 ജൂലൈ 2016 (UTC)[മറുപടി]

തിരുത്തൽ[തിരുത്തുക]

ഒരുപാട് തിരുത്താനുണ്ട്. പക്ഷേ തിരുത്തൽ തടഞ്ഞിരിക്കുന്നു. പിന്നെ എങ്ങനെ താൾ വൃത്തിയാക്കും--Salamparalikkunnu (സംവാദം) 13:56, 16 സെപ്റ്റംബർ 2016 (UTC)[മറുപടി]